ചോദ്യം: നബി തങ്ങൾക്ക് ഉള്ഹിയ്യത്ത് നിർബ്ബന്ധമായിരുന്നുവെന്ന് ഒരു പണ്ഡിതൻ പ്രസംഗിച്ചു കേട്ടു. ഇത് ശരിയാണോ? അങ്ങനെയെങ്കിൽ ഉള്ഹിയ്യത്തിന്റെ കരളിൽ നിന്ന് ബലിയറത്തയാൾ തിന്നൽ സുന്നത്താണെന്നതിനു നബിതങ്ങൾ തന്റെ ഉള്ഹിയ്യത്തിൽ നിന്ന് അത് തിന്നിരുന്നുവെന്നാണല്ലോ തെളിവു പറയുന്നത്. നിർബ്ബന്ധമായ ഉള്ഹിയ്യത്തിൽ നിന്ന് നബി തങ്ങൾ തിന്നുമോ? അതോ ആ നിയമം നബിതങ്ങൾക്കു ബാധകമല്ലായിരുന്നോ? നുസ്രത്ത് വിശദീകരിച്ചാലും.

 

ഉത്തരം: നബിതങ്ങൾക്ക് ഉള്ഹിയ്യത്ത് നിർബ്ബന്ധമാണെന്നതിനർത്ഥം അവിടുന്ന് അറക്കുന്നതെല്ലാം നിർബ്ബന്ധമാണെന്നല്ലല്ലോ. നിർബന്ധ ബാധ്യത വീട്ടിയ ശേഷം സുന്നത്തായും നബി തങ്ങൾക്ക് ഉള്ഹിയ്യത്തറക്കാമല്ലോ. അങ്ങനെ അറത്തതിൽ നിന്നാണ് നബിതങ്ങൾ കരൾ തിന്നിരുന്നതെന്ന് മനസ്സിലാക്കിയാൽ മതി. ഹാശിയത്തുൽ ബുജൈരിമി 4-285.