ചോദ്യം: ഉള്‌ഹിയ്യത്തിന്റെ സുന്നത്ത്‌ കഴിവള്ളവർക്കാണല്ലോ ബാധകമാവുക. കഴിവുള്ളവർ എന്നത്‌ കൊണ്ട്‌ ഇവിടെ ഉദ്ദേശ്യമെന്ത്‌?

ഉത്തരം: *തനിക്കും താൻ ചിലവ്‌ കൊടുക്കൽ നിർബന്ധമായവർക്കും പെരുന്നാളിന്റെ രാപ്പകലിലും തുടർന്നുള്ള തശ്‌രീഖിന്റെ മൂന്ന് ദിനങ്ങളിലും ഭക്ഷണ-വസ്‌ത്രാദി ആവശ്യം കഴിഞ്ഞ്‌ മിച്ചം വരുന്നവനാണ്‌ കഴിവുള്ളവൻ എന്നത്‌ കൊണ്ടുദ്ദേശ്യം. തുഹ്ഫ: 9-344.*