ദിന്നുനിൽ മിസ്റി (റ) പറഞ്ഞു. റജബ് വിത്തിറക്കുന്ന മാസമാണ്. ശഅ്ബാൻ നനക്കുന്ന മാസവും.റമളാൻ വിളവെടുപ്പിന്റെ മാസവുമാണ്. വിത്തിറക്കിയവർക്ക് കൊയ്ത്ത് ദിവസം അവർ അധ്വാനിച്ചത് കിട്ടും. കൃഷിയെ പാഴാക്കിയവന് കൊയ്ത്തു ദിവസം ഖേദിക്കേണ്ടി വരും
قال ذو النون المصرى رحمه الله رجب شهر الزرع وشعبان شهر السقي ورمضان شهر الحصاد وكل يحصد مازرع ويجزى ماصنع ومن ضيع الزراعة ندم حصاده
(غنية/١٧٧/ للشيخ عبد القادر الجيلاني قدس سره)
റജബ് എന്നത് മൂന്നക്ഷരങ്ങളാണ്
راء وجيم وباء
ഒന്നാമത്തെ അക്ഷരം. അല്ലാഹുവിൻറെ റഹ്മത്തിനെയും. രണ്ടാമത്തേത് അവൻറെ ഔദാര്യത്തെയും മൂന്നാമത്തേത് അവൻറെ ഗുണത്തെയും അറിയിക്കുന്നു.
فرجب ثلاثة أحرف راء وجيم وباء فاالراء رحمة الله عزوجل والجيم جود الله عز وجل والباء بر الله عز وجل
(غنية/١٧٤)
അല്ലാഹുവിൻറെ കാരുണ്യവും ഔദാര്യവും ഗുണവും ഇറങ്ങുന്ന മാസമാണ് റജബ്.
ഷെയ്ഖ് ജീലാനി (റ) പറഞ്ഞു. ഒരു വർഷം ഒരു മരം പോലെയാണ്. ഇലകൾ തളിർക്കുന്ന മാസമാണ് റജബ്. ഫലങ്ങൾ ഉണ്ടായി തുടങ്ങുന്ന മാസമാണ് ശഅ്ബാൻ. റമദാനിൽ അതിൻറെ വിളവെടുപ്പുമാണ്.
السنة شجرة رجب ايام ايراقها وشعبان أيام اثمارها ورمضان ايام قطافها
غنية/١٧٨
റജബ് മാസത്തിൽ രാവിലെയും വൈകുന്നേരവും 70വട്ടം താഴെപ്പറയുന്ന ദിക്റ് പതിവാക്കുക👇
رب اغفر لي وارحمني وتب علي
ഈ ദിക്റ് പതിവാക്കുന്നവന്റെ ശരീരം നരകം സ്പർശിക്കുകയില്ല
عن وهب بن منبه رضي الله عنه قال قرأت في بعض الكتب الله المنزل أن من استغفر الله في رجب بالغداة والعشي يرفع يده ويقول اللهم اغفر لي وارحمني وتب علي
(كتاب ضوء السراج في فضل رجب وقصة المعراج/٨/للشيخ الامام محمدامين الكردي الاربلي الشافعي النقشبندي رحمه الله
➖➖➖➖➖➖➖➖
റജബിൽ എല്ലാദിവസവും സൂറത്തുൽ ഇഖ്ലാസ് ഒരുവട്ടം ഓതൽ വളരെയധികം പുണ്യമുള്ളതാണ്. പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും പ്രതിഫലം ലഭിക്കുന്നതാണ് അള്ളാഹുവിന് മാത്രമേ അതിൻറെ മഹത്വം അറിയുകയുള്ളൂ
فائدة أخرى عن بعض الصالحين أيضا ما من عبد يقرأ كل يوم من ايام رجب سورة قل هو الله احد مرة واحدة إلا اوتي من الثواب ما لايعلم قدره الا الله
(كتاب ضوء السراج في فضل رجب وقصة المعراج/٩
റജബിൻ എല്ലാ രാത്രിയിലും അല്ലാഹു വിളിച്ചു പറയും ആരാണ് എന്നോട് ചോദിക്കുന്നത് അവർക്ക് ഞാൻ നൽകുന്നതാണ്.ആരാണ് എന്നോട് പൊറുക്കലിനെ തേടുന്നത് അവർക്ക് ഞാൻ പൊറുത്തുകൊടുക്കുന്നതാണ്.
ان الله يقول في كل ليلة من رجب رجب شهري والعبد عبدي والرحمة رحمتي والفصل بيدي وانا غافر لمن استغفرني في هذا الشهر ومعط لمن سألني فيه
➖➖➖➖➖➖➖➖
قال أهل الإشارة رجب ثلاثة أحرف راء وجيم وباء فاالراء رحمة الله والجيم جرم العبد وحنايته والباء بر الله كان الله تعالى يقول اجعل جرم عبدي بين رحمتي وبري
مكاشفة القلوب/٢٩٩
റജബിന് മൂന്ന് അക്ഷരങ്ങൾ ഉണ്ട് ആദ്യത്തേത് അല്ലാഹുവിൻറെ കാരുണ്യത്തെ സൂചിപ്പിക്കുന്നു രണ്ടാമത്തേത് അടിമയുടെ തെറ്റിനെ സൂചിപ്പിക്കുന്നു. മൂന്നാമത്തേത് അല്ലാഹുവിൻറെ ഗുണത്തെ സൂചിപ്പിക്കുന്നു.
റജബ് അല്ലാഹുവിൻറെ കാരുണ്യം കൊണ്ടും ഗുണം കൊണ്ടും അടിമയുടെ ദോഷം അളളാഹു പൊറുത്തു കൊടുക്കും എന്നർത്ഥം
➖➖➖➖➖➖➖➖➖➖
കർമ്മങ്ങൾ കൊണ്ടും പ്രാർത്ഥന കൊണ്ടും സജീവം ആക്കേണ്ട മാസമാണ് ധാരാളം മഹത്വങ്ങൾ ഇമാമുമാർ രേഖപ്പെടുത്തിയതായി കാണാം.
റജബിന്റെയും മിഅ്റാജിന്റെയും മഹത്വം പറയാൻ വേണ്ടി പ്രശസ്ത ശാഫിഈ പണ്ഡിതനായ
الامام محمد امين الكردى الشافعي رحمه الله
എഴുതിയ
كتاب ضوء السراج في فضل رجب وقصة المعراج
നോക്കിയാൽ റജബ് മാസത്തിന്റെ ധാരാളം മഹത്വങ്ങൾ കാണാം
മഹാനവർകൾ ധാരാളം ഗ്രന്ഥങ്ങൾ എഴുതിയ പ്രമുഖ പണ്ഡിതനാണ്.
ഗസ്സാലി ഇമാമിന്റെ
خلاصة التصانيف في التصوف
എന്ന പേർഷ്യൻ ഭാഷയിലുള്ള ഗ്രന്ഥത്തെ അറബിയിലേക്ക് വിവർത്തനം ചെയ്തത് മഹാനവറുകളാണ്.
കൂടാതെ
تنوير القلوب
എന്ന ഗ്രന്ഥത്തിൻറെ രചയിതാവും ശാഫിഈ പണ്ഡിതനുമാണ്.
➖➖➖➖➖➖➖➖
പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും മഹത്വമേറിയമസാമാണ് റജബ്. റജബ് മാസം നോമ്പ് നോമ്പനുഷ്ഠിക്കുന്ന വർക്ക് ലഭിക്കുന്ന മഹത്വങ്ങൾ ഹദീസുകൾ ധാരാളമായി വന്നിട്ടുണ്ട്. വിശദമായി ഇവിടെ പറയുന്നില്ല ഈ മാസം ധാരാളം നന്മകൾ വർദ്ധിപ്പിക്കണംഅളളാഹു തൗഫീഖ് നൽകട്ടെ
➖➖➖➖➖➖➖➖➖➖