ചോദ്യം: 5111
മരുന്നുപയോഗിച്ചോ മറ്റോ ഗർഭധാരണശേഷി നഷ്ടപ്പെടുത്തുന്നതിന്റെ വിധിയെന്ത്?
മറുപടി : ഗർഭധാരണശേഷി തീർത്തും ഇല്ലായ്മ ചെയ്യുന്ന മാർഗ്ഗം സ്വീകരിക്കൽ ഹറാമാണ്. പൂർണ്ണമായും ഇല്ലായ്മ ചെയ്യാതെ താൽക്കാലികമായി ഗർഭധാരണശേഷി പിന്തിക്കുന്ന മാർഗ്ഗം സ്വീകരിക്കൽ കറാഹത്താണ്. ചെറിയ മക്കളെ പരിപാലിക്കുക പോലുള്ള ന്യായമായ കാരണത്തിനാണ് പിന്തിക്കുന്നതെങ്കിൽ കറാഹത്തില്ല. (തുഹ്ഫ ശർവാനി സഹിതം 8/241)