❓ചോദ്യം:2518

ഗർഭിണിയുടെ ഇദ്ദ പ്രസവം കൊണ്ടു തീരുമല്ലോ. എന്നാൽ ഗർഭം അലസുകയും രക്തപിണ്ഡമോ മാംസ പിണ്ഡമോ പുറത്തു പോവുകയും ചെയ്താൽ ഇദ്ദ തീരുമോ?

❇️മറുപടി: രക്തപിണ്ഡം പുറത്തു പോരുന്നതു കൊണ്ട്‌ ഇദ്ദ തീരുന്നതല്ല. ഗർഭാശയത്തിൽ അവശേഷിച്ചിരുന്നുവെങ്കിൽ ശിശുവായി രൂപപ്പെടുമായിരുന്ന മാംസപിണ്ഡം പുറത്തു പോയാൽ ഇദ്ദ തീരുന്നതാണ്‌. (ഫത്‌ഹുൽ മുഈൻ പേജ്‌: 408)