ചോദ്യം:2512
സ്ഥലസൗകര്യം ഉണ്ടായിരിക്കെ പള്ളിയുടെ ഒന്നാം നിലയിൽ നിൽക്കുന്ന ഇമാമിനോടു രണ്ടാം നിലയിൽ വച്ച് തുടർന്നു നിസ്കരിക്കുന്നതിന്റെ വിധിയെന്ത്? ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടുമോ?
മറുപടി: ഇമാം നിസ്കരിക്കുന്ന സ്ഥലത്തേക്കാൾ ഉയരമുള്ളതോ താഴ്ന്നതോ ആയ സ്ഥലത്ത് ആവശ്യമില്ലാതെ മഅ്മൂം നിൽക്കൽ കറാഹത്താണ്. അതുമൂലം ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടുന്നതാണ്. (തുഹ്ഫ: 2/301,321)