മയ്യിത്തിനെ മറമാടുന്ന വേളയിൽ ചിലർ ഖബ്റിന്റെ മണ്ണിൽനിന്ന് അല്പമെടുത്തു ചില സൂറത്ത് ഓതുകയും ശേഷം ആ മണ്ണ് ഖബ്റിൽ തന്നെ വെക്കുകയും ചെയ്യുന്നതു കാണാറുണ്ട്. അതിനു വല്ല അടിസ്ഥാനവുമുണ്ടോ? എങ്കിൽ ഏത് സൂറത്താണ് ഓതേണ്ടത്? എത്ര തവണയാണ് ഓതേണ്ടത്?
മറവു ചെയ്യാൻ ഉദ്ദേശിക്കുന്ന വേളയിൽ ഖബ്റിന്റെ മണ്ണിൽനിന്ന് അല്പമെടുത്ത്
إنا أنزلناه في ليلة القدر
എന്ന സൂറത്ത് ഏഴു പ്രാവശ്യം ഓതുകയും ശേഷം ആ മണ്ണ് മയ്യിത്തിനോടൊപ്പം കഫനിലോ ഖബ്റിലോ ആക്കുകയും ചെയ്താൽ ആ മയ്യിത്തിനെ ഖബ്റിൽ വച്ചു ശിക്ഷിക്കപ്പെടുകയില്ലെന്നു തിരു നബി (സ്വ) പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
(ശർവാനി : 3-172)