മയ്യിത്തിന്റെ നഖം, മുടി, താടി, മീശ എന്നിവ നീക്കുന്നതിന്റെ വിധി?!

ഉ: ഹജ്ജിന്നോ ഉംറക്കോ ഇഹ്റാമിലുള്ള മയ്യിത്താണെങ്കിൽ ഇവ നീക്കൽ ഹറാമാണ്. മറ്റുള്ള മയ്യിത്തിന്റേത് നീക്കൽ കറാഹത്താണ്. എന്നാൽ രോമം ഒട്ടിപ്പിടിച്ചത് കൊണ്ട് നീക്കിയാല ല്ലാതെ കുളിപ്പിക്കാൻ കഴിയുകയില്ലെന്നു കണ്ടാൽ ഇവ നീക്കൽ നിർബന്ധമാണ്. അതുപോലെ മുറിക്കാത്ത നഖത്തിനടിയിലേക്ക് വെള്ളം ചേരുകയില്ലെന്നും കണ്ടാൽ നഖം മുറിക്കൽ നിർബ ന്ധമാണ് (തുഹ്ഫ 3/112, 113)