ഇബ്നു ഉമർ(റ)വിൽ നിന്ന്: “രണ്ട് ഗുഹ്യാവയവങ്ങൾ തമ്മിൽ ചേരുകയും ഹശ് ഫ(ലിംഗാഗ്രം) എതിർ അവയവത്തിനുള്ളിൽ മറയുകയും ചെയ്താൽ ഇന്ദ്രിയസ്കലനം ഉണ്ടായാലും ഇല്ലെങ്കിലും കുളി നിർബന്ധമാകും” (ത്വബ്റാനി).

ആഇശ(റ)യിൽ നിന്ന്: നിങ്ങൾ ഉറക്കിൽ നിന്ന് ഉണർന്നപ്പോൾ (ഇന്ദ്രിയത്തിന്റെ) നനവ് കണ്ടാൽ സ്ഖലനം സ്വപ്നത്തിൽ കണ്ടിട്ടില്ലെങ്കിലും കുളിക്കുക. എന്നാൽ ഇന്ദ്രിയസ്ഖലനം സ്വപ്നത്തിൽ കണ്ടെങ്കിലും നനവ് കണ്ടില്ലെങ്കിൽ കുളിക്കേണ്ടതില്ല” (ഇബ്നുമാജ).

അനസ്(റ)വിൽ നിന്ന്: “സ്വപ്നത്തിൽ പുരുഷൻ കാണുന്നത്പോലെ സ്ത്രീ കണ്ടാൽ അവളും കുളിക്കണം” (സമ്മുവയ്ഹ്).

ഇബ്നു അബ്ബാസ്(റ)വിൽ നിന്ന്: “വലിയ അശുദ്ധിക്കാരുടെയും ശരീരത്തിൽ അഴുക്ക് (നജസ്) പുരണ്ടവരുടെയും അടുക്കൽ, അവർ വൃത്തിയാകും വരെ (റഹ്മത്തിന്റെയും ബറക്കത്തിന്റെയും) മലക്കുകൾ ഹാജരാവുകയില്ല” (ത്വബ്റാനി).

നബി (സ്വ) പറഞ്ഞു: “നായ, വലിയ അശുദ്ധിക്കാർ, (ജീവികളുടെ) രൂപം എന്നിവയുള്ള വീട്ടിലേക്ക് (റഹ്മത്തിന്റെ) മലക്കുകൾ പ്രവേശിക്കുകയില്ല” (അബൂദാവൂദ്, നസാഈ)

ഓരോ രോമത്തിനും ജനാബത്ത്

അലി(റ)വിൽ നിന്ന്. “ഒരു രോമത്തിന്റെ ഇടം പോലും ജനാബത്തിൽ നിന്നു കഴുകാതെ വിട്ടാൽ അയാളെ നരകം ശിക്ഷിക്കുന്ന താണ്” (അഹ്മദ്, അബൂദാവൂദ്).

അലി(റ) പറയുന്നു: “ഇക്കാരണം കൊണ്ടു ഞാൻ എന്റെ തല മൊട്ടയടിക്കൽ പതിവാക്കി. ”

അബൂഹുറയ്റ(റ)വിൽ നിന്ന് “എല്ലാ രോമ ങ്ങൾക്കടിയിലും ജനാബത്തുണ്ട്. അതുകൊണ്ട് രോമങ്ങൾ കഴുകുക, തൊലി തേച്ചുരക്കുകയും ചെയ്യുക” (ഇബ്നുമാജ, തിർമുദി).

ജനാബത്തുകാർക്ക് ഹറാമാവുന്ന കാര്യങ്ങൾ

ഇബ്നു ഉമർ(റ)വിൽ നിന്ന്; “ആർത്തവകാരിയും ജനാബത്തുകാരും ഖുർആനിൽ നിന്ന് ഒന്നും ഓതരുത്” (ഇബ്നുമാജ, തിർമുദി),

ആഇശ(റ)യിൽ നിന്ന്: “ഈ മുറികളെ നിങ്ങൾ പള്ളിയിൽ നിന്ന് മറ്റു ഭാഗത്തേക്ക് തിരിക്കുക, ആർത്തവക്കാരിക്കും ജനാബത്ത്കാർക്കും പള്ളി ഞാൻ അനുവദനീയമാക്കുന്നില്ല” (നസാഈ).

അബൂഹുറയ്റ(റ)വിൽ നിന്ന്: “ആരെങ്കിലും ആർത്തവകാരിയെ ഭോഗിക്കുകയോ സ്ത്രീയെ ഗുദമൈഥുനം നടത്തുകയോ ജ്യോത്സ്യനെ സമീപിക്കുകയോ ചെയ്താൽ അവൻ മുഹമ്മദ് നബിക്ക് അവ തരിപ്പിച്ചതിൽ അവിശ്വസിച്ചു” (അബൂദാവൂദ്, തിർമുദി).

വലിയ അശുദ്ധിക്കാരൻ്റെ ഭക്ഷണം ഉറക്കം
സംസർഗം
ആഇശ(റ)യിൽ നിന്ന്: “നബി(സ്വ) വലിയ അശുദ്ധിയുണ്ടായിരിക്കെ ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ ഉദ്ദേശിച്ചാൽ നിസ്കാരത്തിനു വേണ്ടി ചെയ്യുന്ന പ്രകാരം വുളു ചെയ്തിരുന്നു” (ബുഖാരി, മുസ്ലിം).

അബുസഈദ് അൽ ഖുദ് രി(റ)വിൽ നിന്ന്: “നിങ്ങൾ ഭാര്യയു മായി സംസർഗത്തിൽ ഏർപ്പെട്ട ശേഷം വീണ്ടും അത് ഉദ്ദേശിച്ചാൽ ഇടയ്ക്ക് വുളൂഅ് ചെയ്യുക” (മുസ്ലിം ).

മലക്കുകൾ കാണുന്നതിലും ലജ്ജവേണം

ഇബ്നു അബ്ബാസ്(റ)ൽ നിന്ന്: “നിങ്ങൾ നഗ്നനാകുന്നത് അല്ലാഹു നിരോധിച്ചിരിക്കുന്നു. അല്ലാഹുവിന്റെ മലക്കുകളെ സംബന്ധിച്ച് നിങ്ങൾ ലജ്ജിക്കുക. വിസർജ്ജന സമയം, ജനാബത്ത് ഉള്ളപ്പോൾ, കുളിക്കുമ്പോൾ എന്നീ മൂന്ന് അവസ്ഥയിലല്ലാതെ മലക്കുകൾ നിങ്ങ ളിൽ നിന്ന് പിരിയുകയില്ല. അതുകൊണ്ട് നഗ്നരായി കുളിക്കു കയാണെങ്കിൽ വസ്ത്രം കൊണ്ടോ മതിൽ കൊണ്ടോ ഒട്ടകത്തിനെ നിർഭത്തിയോ മറവുണ്ടാക്കുക” (ബസ്സാർ).

ഇബ്നു ജുറയ്ഹ്(റ)വിൽ നിന്ന്: “നബി(സ്വ) പുറത്തിറങ്ങിയ പ്പോൾ ഒരു തൊഴിലാളി നഗ്നനായി കുളിക്കുന്നത് കണ്ടു. അപ്പോൾ നബി(സ്വ) അയാളോട് പറഞ്ഞു: നിന്റെ നാഥനെക്കുറിച്ച് നീ ലജ്ജിക്കുന്നില്ലയോ, നിന്റെ കൂലി വാങ്ങിക്കൊള്ളുക, ഞങ്ങൾക്ക് നിന്നെ വേണ്ട” (അബ്ദുറസാഖ്).

വലിയ അശുദ്ധിയിൽ നിന്ന് തീരെ ശുദ്ധിയാവത്തതിനുണ്ടായ ശിക്ഷ

ഇബ്ദാനുബ്നു അബ്ദില്ലാഹിൽ ബജലി(റ) പറയുന്നു: ഞങ്ങളുടെ ഒരു അയൽവാസി മരണപ്പെട്ടു. അദ്ദേഹത്തെ കുളിപ്പിച്ചു. മറവു ചെയ്യാൻ വേണ്ടി ഖബറിന്നരികിലെത്തിച്ചു. അപ്പോൾ ഖബറിൽ പൂച്ചയെപ്പോലെ ഒരു ജീവി! ഞങ്ങൾ അതിനെ എത്ര ആട്ടിയിട്ടും അത് പോകുന്നില്ല. ഖബ്ർ കിളക്കുന്ന ആൾ പിക്കാസ് കൊണ്ട് അതിന്റെ മുഖത്ത് അടിച്ചിട്ടും അത് പോകാതെയായപ്പോൾ ഞങ്ങൾ മറ്റൊരു ഖബ്റ് തയ്യാറാക്കി. ആ ഖബ്റിലും ആ ജീവിയെ കണ്ടു. നേരത്തെ ചെയ്തത് പോലെ ആട്ടിയെങ്കിലും അതിന് ഒരു കൂസ ലുമില്ല. അപ്പോൾ ജനങ്ങൾ പറഞ്ഞു: “ഇത്തരം ഒരു സംഭവം ഞങ്ങ ളാരും ഇതേവരെ കണ്ടിട്ടില്ല. അതുകൊണ്ട് നിങ്ങളുടെ കൂട്ടുകാരനെ ഇതിൽ തന്നെ മറമാടുക.” അങ്ങനെ മയ്യിത്ത് ഖബറിൽ വെച്ച് ഖബ്ർ മൂടിക്കഴിഞ്ഞപ്പോൾ എല്ല് കടിച്ചുപൊട്ടിക്കുന്ന ശബ്ദം കേട്ടു.
എന്റെ പിതൃവ്യനും മറ്റു ചിലരും അദ്ദേഹത്തിന്റെ ഭാര്യയെ സമീപിച്ച് ഭർത്താവിന്റെ അവസ്ഥ അന്വേഷിച്ചപ്പോൾ ഭാര്യ പറഞ്ഞു; “അദ്ദേഹം ജനാബത്ത് കുളിക്കാറില്ലായിരുന്നു”,

ഒരു ദിവസം വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവത്തതിനാൽ ലഭിച്ച ശിക്ഷ

ഗസാലി(റ) പറയുന്നു: മരണപ്പെട്ട ഒരാളെ സ്വപ്നത്തിൽ കണ്ടു. താങ്കളെ അല്ലാഹു എന്ത് ചെയ്തുവെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “എന്നെ നിങ്ങൾ വിട്ടേക്കുക, ഒരു ദിവസം എനിക്ക് ജനാ ബത്ത് കുളിക്കാൻ സൗകര്യപ്പെട്ടില്ല. അക്കാരണം കൊണ്ട് അല്ലാഹു എന്നെ അഗ്നിയാലുള്ള വസ്ത്രം ധരിപ്പിച്ചിരിക്കുന്നു. ഞാൻ അതിൽ കിടന്ന് മറിയുകയാണ്.

പ്രായസങ്ങൾ സഹിച്ച് ശുദ്ധിയായവന്
ലഭിച്ച പദവി

യാഫിഈ(റ) പറയുന്നു: “തണുപ്പുള്ള ഒരു രാത്രി ശൈഖ് ഇസ്സു ദ്ദീനുബ്നു അബ്ദുസ്സലാം(റ) എന്നവർക്ക് ഇന്ദ്രിയ സ്ഖലനമുണ്ടായി. കുളിക്കാൻ ചെന്നപ്പോൾ തണുപ്പ് കാരണം വെള്ളം ഉറച്ച് കട്ടി യായിരിക്കുന്നു. അദ്ദേഹം അത് പൊട്ടിച്ചു കുളിച്ചു. കുളികഴിഞ്ഞപ്പോൾ തണുപ്പിന്റെ കാഠിന്യത്താൽ ജീവൻ നഷ്ടപ്പെടുമെന്നു പോലും തോന്നിപ്പോയി, അതേ രാത്രി തന്നെ വീണ്ടും അദ്ദേഹത്തിനു സ്ഖലനമുണ്ടായി, വീണ്ടും കുളിച്ചു. അതിനെത്തുടർന്നു ബോധ ക്ഷയമുണ്ടായി. അപ്പോൾ ഇങ്ങനെ അശരീരി കേട്ടു. “ഇതിന് പ്രതി ഫലമായി താങ്കൾക്ക് ഐഹിക പാരത്രിക പ്രതാപം നൽകുക തന്നെചെയ്യും.

 

എന്താണ് കുളി

ഭാഷാപരമായി കുളി  ശരീരം മുഴുവൻ വെള്ളം ഒലിപ്പിക്കലാണ്. ഇസ്ലാമികമായി നിയ്യത്തോടുകൂടി ശരീരം മുഴുവൻ വെള്ളമൊലിപ്പിക്കുന്നതിനാണ് കുളി എന്നു പറയുക.

കുളി നിർബന്ധമാകുന്ന കാര്യങ്ങൾ

ശുക്ലം പുറപ്പെടുക, ഹഷ്ഫ(ലിംഗാഗ്രം)യോ (ലിംഗം ചോദിക്കപ്പെട്ടവന്) അതിന്റെ അത്രയോ ഗുഹ്യത്തിൽ പ്രവേശിക്കുക, ആർത്തവമുണ്ടാവുക, പ്രസവരക്തം നിലയ്ക്കുക, പ്രസവിക്കുക, മരണം എന്നിവയാൽ കുളി നിർബന്ധമാകും.

കുളിയുടെ ശർത്തുകൾ

ശുദ്ധമായ വെള്ളം , വെള്ളം ചേരാൻ ശരീരത്തിൽ തടസ്സ മില്ലാതിരിക്കുക, ശരീരത്തിൽ വെള്ളത്തെ പകർച്ചയാക്കുന്ന വസ്തു/ക്കൾ ഇല്ലാതിരിക്കുക (നഖത്തിനു താഴെയുള്ള അഴുക്ക്, കുങ്കുമം, ചന്ദനം, താളി മുതലായവ), ശരീരത്തിൽ വെള്ളം ഒലിപ്പിക്കുക (ന നവ് എത്തിയാൽ പോര).

ഫർളുകൾ

“കുളി എന്ന ഫർള് വീട്ടുന്നു’വെന്നോ “ജനാബത്ത് ഒഴിവാക്കു ന്നു’വെന്നാ കരുതുക, ശരീരത്തിന്റെ പ്രത്യക്ഷ ഭാഗത്തെല്ലാം വെള്ളം ഒഴിക്കുക. ചേലാകർമ്മം ചെയ്യാത്ത ആൾ ലിംഗാഗ്രത്തിലെ തൊലിയുടെ ഉൾഭാഗവും കഴുകണം. കുളിക്കുമ്പോൾ ശരീരത്തിൽ മുഴുവൻ വെള്ളമെത്തിയെന്ന് ഉറപ്പ് വേണമെന്നില്ല; വുളൂഇലെന്ന് പോലെ എത്തിയിട്ടുണ്ടെന്ന ഉറച്ച ധാരണ മതി.

സുന്നത്തുകൾ

ബിസ്മി ചൊല്ലുക, ശരീരത്തിലെ അഴുക്കുകൾ നീക്കുക, വുളു അ് ചെയ്യുക, ചുളിവുകൾ, പീളക്കുഴി, വാൽക്കണ്ണ് എന്നിവ സൂക്ഷിച്ചു കഴുകുക, വിരലുകൾ തിക്കകറ്റുക, ശരീരം തേച്ചു കഴുകുക, വലത് വശം മുന്തിക്കുക, ഖിബ് ലക്കു നേരെ തിരിയുക, വെള്ളമൊഴിക്കാൻ സഹായം തേടാതിരിക്കുക, കുളിയുടെ ശേഷം രണ്ട് ശഹാദത്ത് വചനങ്ങൾ ചൊല്ലുക, മൂന്നു തവണ ചെയ്യുക, തുടർച്ചയായി ചെയ്യുക.

കറാഹത്തുകൾ

വെളളം അമിതമായി ചെലവഴിക്കുക, വായ കൊപ്ലിക്കാതിരി ക്കുക, വുളൂഅ് ഉപേക്ഷിക്കുക, മൂക്കിൽ വെള്ളം പ്രവേശിപ്പിച്ച് ചീറ്റിക്കളയാതിരിക്കുക.

സുന്നത്തായ കുളികൾ

ജുമുഅ, രണ്ട് പെരുന്നാൾ, ചന്ദ്ര-സൂര്യഗ്രഹണ നിസ്ക്കരങ്ങൾ, ഇഅത്തിക്കാഫ്, ബാങ്ക് വിളിക്കുക, ഇരു ഹറമുകളിൽ പ്രവേശിക്കുക, പള്ളിയിൽ പ്രവേശിക്കുക, നല്ല സദസുകളിൽ പങ്കെടുക്കുക, റമളാനിലെ എല്ലാ രാത്രിയിലും (തറാവീഹിന് മുമ്പ്) ,അമുസ്ലിം വിശ്വാസിയാവുക, ഭ്രാന്ത് മാറുക, കുട്ടി വയസ്സ് കൊണ്ട് പ്രായപൂർത്തിയാവുക, മയ്യത്ത് കുളിപ്പിക്കുക, ഗുഹ്യരോമം നീക്കുക, കക്ഷരോമം വൃത്തിയാക്കുക, മീശ വെട്ടുക, ഹിജാമ ചെയ്യുക, കൊമ്പ് വെക്കുക, ഹജ്ജ്, ഉംറ എന്നിവക്ക് വേണ്ടിയെല്ലാം കുളിക്കൽ സുന്നത്താണ്