സ്ഥലത്തു സന്നിഹിതരല്ലാത്തവരിലേക്കു സലാം പറഞ്ഞയക്കൽ സുന്നത്താണ്. പാലിക്കേണ്ട അമാനതെന്ന നിലയിൽ ദൂതൻ അത് എത്തിച്ചുകൊടുക്കുകയും ചെയ്യണം. അതയാൾ തൃപ്തിപൂർവ്വം ഏറ്റെടുത്തിട്ടുണ്ടെങ്കിൽ മാത്രമേ നിർബന്ധമുള്ളൂ.
നിരസിക്കുകയോ മൗനം പാലിക്കുകയോ ചെയ്താൽ എത്തിച്ചുകൊടുക്കണമെന്നില്ല. സലാം എത്തിച്ചു കൊടുക്കാൻ വസിയ്യത്തു ലഭിച്ച വ്യക്തി അതു നിർബന്ധമായും നിറവേറ്റണമെന്നു കർമ്മശാസ്ത്രജ്ഞന്മാരിൽ ചിലർ പറഞ്ഞിട്ടുണ്ടെങ്കിലും ഏറ്റെടു ത്താൽ മാത്രമേ നിർബന്ധമുള്ളൂ എന്നാണു ഇബ്നു ഹജർ (റ)പറഞ്ഞിട്ടുള്ളത്. സലാം ലഭിച്ച ആൾ എത്രയും വേഗം മടക്കണം. എഴുതിക്കിട്ടിയ സലാം എഴുതിയോ പറഞ്ഞോ മടക്കിയാൽ മതി.
ദൂതനെ കൂടി ഉൾപെടുത്തിയും മടക്കലാണു സുന്നത്തുള്ളത്.
وعليكم وعليه السلام
എന്നാണു മടക്കേണ്ട രൂപം. ഈ രൂപമാണു പ്രസിദ്ധമായ നബിവചനത്തിൽ ഉള്ളത്. എന്നാൽ സലാം പറഞ്ഞയച്ച ആൾക്കാദ്യം മടക്കുകയാണു സുന്നത്തെന്ന വീക്ഷണം ചില കർമ്മശാസ്ത്രകാരന്മാർ ഉദ്ധരിച്ചിട്ടുണ്ട്.1)فتح المعين
References
1. | ↑ | فتح المعين |