മുസ്ലിമിനെ കണ്ടുമുട്ടുമ്പോഴും വിട്ടുപിരിയു മ്പോഴും സലാം പറയൽ, വ്യക്തികൾക്ക് വൈയക്തിക സുന്നത്തും സംഘത്തിന് സാമൂഹിക സുന്നത്തുമാണ്. ദോഷിയോ പുത്തൻവാദിയോ അല്ലാത്ത എല്ലാ മുസ്ലിമിനും വകതിരിവുള്ള കുട്ടിക്കു പോലും തിരിച്ചു പറയില്ലെന്നു നിനച്ചാൽ തന്നെയും സലാം പറയണം

إن أولى الناس بالله من بدأهم بالسلام

ജനങ്ങളിൽ വെച്ച് അല്ലാഹുവിങ്കൽ ഏറ്റവും അനുഗൃഹീതർ സലാം തുടങ്ങുന്നവരാകുന്നു എന്ന ഹദീസാണു തെളിവ്. സലാം മടക്കൽ നിർബന്ധമാണെങ്കിലും സലാം കൊണ്ട് തുടങ്ങലാണ് ഏറ്റവും ശ്രേഷ്ഠം എന്നു ഖാളി ഹുസൈൻ(റ) ഫത് വനൽകിയിട്ടുണ്ട്.
വിജന സ്ഥലത്തു കൂടി കടന്നുപോവുമ്പോൾ
السلام علينا وعلى عباد الله الصالحين
എന്നു പറയൽ സുന്നത്തുണ്ട്.

السلام عليكم، سلام عليكم، عليكم السلام، علیکم سلام

ഇവയാണു അഭിവാദനാരംഭ വചനങ്ങൾ, ഒടു വിൽ കൊടുത്തിരിക്കുന്ന വചനരൂപങ്ങൾ.
عليكم السلام، عليكم سلام
സംബന്ധിച്ച് നിരോധം ഉള്ളതുകൊണ്ട് കറാഹത്താണെങ്കിലും മടക്കൽ നിർബന്ധമാണ്

സലാം തുടങ്ങു മ്പോഴും മടക്കുമ്പോഴും ഒരാൾക്കു മാത്രമാണെങ്കിൽ പോലും ആദരസൂചകമായും മലക്കുകളെ ഉദ്ദേശിച്ചും ബഹുവചനം ഉപയോഗിക്കണം.
സലാം മടക്കുമ്പോൾ
ورحمة الله وبركاته ومغفرته
എന്നു ഏറ്റിപ്പറയലും നല്ലതാണ്. ഒന്നിലധികം പേർക്കു സലാം പറയുമ്പോൾ എകവചനം ഉപയോഗിച്ചാൽ പോര. രണ്ടുപേർ പരസ്പരം തുടരെ സലാം ചൊല്ലിയാൽ രണ്ടാമൻ കരുതിയതു തുടക്കം മാത്രമല്ലെങ്കിൽ ആദ്യ ത്തേതിന്റെ മറുപടിയായാണു ഗണിക്കുക. രണ്ടാമന്റെ ഉദ്ദേശ്യം തുടക്കം മാത്രമായിരിക്കുകയോ ഇരുവരും പറഞ്ഞത് ഒരേ സമയത്ത് ആണെങ്കിൽ മടക്കൽ ഇരുവർക്കും നിർബന്ധമാണ്.

പരസ്പരം കാണുമ്പോൾ കുട്ടികൾ മുതിർന്നവർക്കും നടക്കുന്നവർ ഇരിക്കുന്ന വർക്കും വാഹന യാത്രികൻ കാൽനടക്കാരനും ചെറുസംഘം വലിയ സംഘത്തിനുമാണു സലാം പറയേണ്ടത്.1)فتح المعين

References   [ + ]

1. فتح المعين