*الأسنا*
അക്ഷരങ്ങളിൽ ചിലതിന് ദന്തങ്ങളുമായി അഭേദ്യ ബന്ധമുണ്ട്. ഉദാഹരണത്തിന് ض മൊഴിയുമ്പോൾ നാവിന്റെ അരിക് അണപ്പല്ലുകളോട് ചേർന്ന് വരുന്നത് കാണാം. സാധാരണയായി ഒരു വ്യക്തിക്ക് 32 പല്ലുകൾ കാണാപ്പെടുന്നു. നാല് മുൻ പല്ലുകൾ(ثنايا) മേലേ വരിയിലും താഴെ വരിയിലും മുൻഭാഗത്തായി രണ്ട് വീതം. ഇതിന് തൊട്ടടുത്തായി ഇരുവരി കളിലും ഇരുവശത്തേക്കുമുള്ള ഓരോ പല്ലുകൾرباعية എന്ന പേരിൽ അറിയപ്പെടുന്നു.
ഇതേ ക്രമത്തിൽ അടുത്ത് സ്ഥിതി ചെയ്യുന്ന നാല് പല്ലുകളുടെ പേര്أنياب എന്നാണ്. അടുത്ത നാല് ചിരിപ്പല്ലുകളാണ്(ضواحك). ഇപ്പോൾ പതിനാറ് തികഞ്ഞു. ബാക്കി 16 ൽ ഇരുവശങ്ങളിലും ഇരുവരിയിലുമുള്ള മൂന്ന് വീതം പല്ലുകൾطواحين എന്ന പേരിലറിയപ്പെടുന്നു. ശേഷിക്കുന്നതാലെണ്ണത്തിന്റെ പേര്نواجد എന്നാണ്. അസാധാരണയിൽ നവാജിദിൽ വരുന്ന കുറവ് നിമിത്തം ആകെ എണ്ണം 30,28 എന്നിങ്ങനെ ചുരുങ്ങാറുണ്ട്.