ചോദ്യം 1 :- ആയിശ(റ)യിൽ നിന്നും ബുഖാരി, മുസ്ലിം നിവേദനം ചെയ്യുന്ന ഹദീസ് ഭാര്യ ഭർത്താക്കന്മാർ പരസ്പരം സ്പർശിച്ചാൽ വുളൂഅ മുറിയുകയില്ലെന്നതിനു തെളിവാകുമോ ? അത് ബലഹീനമാണെന്ന് ചിലർ പറയുന്നുണ്ടല്ലോ?

ഉത്തരം :- ഇമാം ബുഖാരി (റ), മുസ്ലിം (റ), ആഇശ (റ)യിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ നബി (സ) എന്റെ കാൽ കൈ കൊണ്ട് തൊടുകയും അപ്പോൾ ഞാൻ കാൽ വലിക്കുകയും ചെയ്തുവെന്ന് പറഞ്ഞ് ഹദീസ് സ്വഹീഹാണെങ്കിലും തൊട്ടത് മറയോട് കൂടിയാവാൻ സാധ്യതയുള്ളത് കൊണ്ട് ആ ഹദീസ് ഭാര്യയെ തൊട്ടാൽ വുളുഅ് മുറിയില്ലെന്ന് ഖണ്ഡിത മായി തെളിയിക്കുന്നില്ലെന്നും ഇമാം നവവി (റ) ശറഹുൽ മുഹദ്ദബ് വാ: 2, പേ:33 ൽ പ്രസ്താവിച്ചിട്ടുണ്ട്.

ഹബീബുബ്നു അബീ സാബിതിൽ (റ) നിന്നുള്ള ഹദീസ്, ഹദീസ് പണ്ഡിതന്മാരുടെ ഏകോപന പ്രകാരം തന്നെ ബലഹീനമാണെന്നും സുഫ്യാനു സൗരി, യഹ്യബ്നു സഈദിൽ ഖത്വാൻ, അഹ്മദ് ബ്നു ഹമ്പൽ, അബൂദാവൂദ്, അബൂബക്കരിന്നെസാബൂരി, ദാറഖുത്നി,
ബൈഹഖി (റ: ഹും:) തുടങ്ങിയുള്ള മുൻഗാമികളും പിൻഗാമികളുമായ മറ്റു പണ്ഡിതന്മാരും ഈ ഹദീസ് ബലഹീനമാണെന്ന് പറഞ്ഞവരിൽ ചില രാണെന്നും ശറഹുൽ മുഹദ്ദബിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അബ ദാവൂദ് (റ) പറയുന്നത് കാണുക: “ഹബീബ് (റ) നിവേദനം ചെയ്യുന്ന ഹദീസുകളെല്ലാം ഉർവ്വതുബ്നു സുബൈർ (റ)ൽ നിന്നല്ലെന്നും മറിച്ച് ഉർവ്വതുബ് നു മുസ്തിയിൽ നിന്നാണെന്നും സൂഫ് യാനുസ്സൗരി (റ) നിവേ ദനം ചെയ്തിട്ടുണ്ട്. ഉർവ്വതുബ് നു മുസ്തിയാണെങ്കിൽ മജ്ഹുലു (യോഗ്യാ യോഗ്യത അറിയപ്പെടാത്ത വ്യക്തി) മാണ്. അത് പോലെ ഇബ്രാഹീമുത്തമി (റ) ആഇശ (റ)യിൽ നിന്ന് ഹദീസ് കേട്ടിട്ടില്ലെന്ന് അബൂദാവൂദ് അടക്കമുള്ള സർവ്വ ഹദീസ് പണ്ഡിതന്മാരും പറഞ്ഞതായി ഇമാം ബൈഹഖി (റ) ഉദ്ധരിച്ചിട്ടുണ്ട്. മാത്രമല്ല, ഇബ്രാഹീമുത്തമി യിൽ നിന്ന് നിവേദനം ചെയ്യുന്ന അബു റൗഖ് (റ) (പ്രബലനല്ലെന്ന് യഹ്യബ്നു മഈനും (റ) മറ്റും സമർത്ഥിച്ചിട്ടുണ്ട്. ചുരുക്കത്തിൽ ഈ ഹദീസ്, ഹദീസ് പണ്ഡിതന്മാരുടെ സാങ്കേതിക പ്രയോഗത്തിൽ ലക്ഷ്യ ത്തിന് പറ്റാത്ത “ഉംഹും” “മുർസലുമാണ്.” (ശറഹുൽ മുഹദ്ദബ് വാ:2, പേ:32,33ന് നോക്കുക).

ഇമാം ബുഖാരി, (റ) മുസ്ലിം (റ) എന്നിവരുടെ ഹദീസിനെ കുറിച്ച് ബലഹീനമാണെന്ന് സുന്നീ പത്രത്തിലില്ലെന്നും ബലഹീനമാണെന്ന് പറ ഞ്ഞവ ബുഖാരി (റ), മുസ്ലിം (റ) ഉദ്ധരിച്ചതല്ലെന്നും സംക്ഷിപ്തം.

 

 

 

 

 

 

 

ചോദ്യം 2:- ഭാര്യ ഭർത്താക്കന്മാർ തമ്മിൽ തൊട്ടാൽ വുളുഅ് മുറിയുന്ന തിനെ സംബന്ധിച്ച് ഇമാമുകൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടോ? ഉണ്ടെങ്കിൽ തെളിവ് സഹിതം വിശദമായി മറുപടി നൽകിയാലും.

ഉത്തരം:- സ്ത്രീ പുരുഷ സ്പർശനം സംബന്ധിച്ച് ഇമാം നവവി (റ) പറയുന്നത് കാണുക. “അന്യ സ്ത്രീ പുരുഷന്മാരൂടെ തൊലി തമ്മിൽ സ്പർശി ച്ചാൽ വുളുഅ മുറിയുമെന്നാണ് ശാഫിമദ്ഹബ്, വികാരത്തോട് കൂടിയോഅല്ലാതെയോ കരുതി കൂട്ടിയോഅല്ലാതയോ എന്ന വ്യത്യാസമില്ല. എന്നാൽ മറയോട് കൂടിയാണ് സ്പർശിച്ചതെങ്കിൽ വുളൂഅ മുറിയുകയില്ല. മറ നേരിയതാണെങ്കിലും ശരി. (സഹാബികളും താബിഉകളുമടക്കമുള്ള) ഉമറുബ്നുൽ ഖതാബ്, അബ്ദുല്ലാഹിബ്നു മസ്ഊദ്, അബ്ദുല്ലാഹിബ്നു ഉമറ്, സൈദ്ബ് അസ്ലം, മക് ഹല്,
അത്വാഉബ്നു സാബിത്, സുഹ്രി, യഹ്യബ്നു സഈ ദിൽ അൻസ്വാരി, റബീഅത്, സഈദുബ്നു അബ്ദിൽ അസീസ്, (റ:ഹും) ഒരു നിവേദനമനുസരിച്ച് ഔസാഇ (റ) തുടങ്ങിയ പണ്ഡിതന്മാരെല്ലാം ഈ പക്ഷക്കാരാണ്.
(രണ്ടാം അഭിപ്രായം) നിരുപാധികം വുളൂഅ് മുറി യില്ല. ഇബ്നു അബ്ബാസ്, അത്വാഅ്, ത്വാഊസ്, ഹസൻ, സുഫ്യാനുസ്സൗരി (റ:ഹും) തുടങ്ങിയവരിൽ നിന്ന് ഈ അഭിപ്രായം ഉദ്ധ രിക്കപ്പെടുന്നുണ്ട്. ഇമാം അബൂഹനീഫ (റ) ഈ പക്ഷക്കാരനാണ്. പക്ഷെ ലിംഗോദ്ധാരണത്തോട് കൂടിയല്ലെങ്കിലാണ് ഇപ്പറഞ്ഞത്, മറിച്ചാണെങ്കിൽ മുറിയുമെന്നാണ് അവരുടെ പക്ഷം. (മൂന്നാം അഭിപ്രായം) വികാരത്തോട് കൂടിയാണെങ്കിൽ മുറിയുന്നതും അല്ലാത്തപക്ഷം മൂറിയാത്തതുമാണ്. ഹക 2, ഹമ്മാദ്, മാലിക്, ലൈസ്, ഇസാഖ്, (റ:ഹും). ഒരു നിവേദന പ്രകാരം ഗൽബി, നഖ്ഈ, റബീഅത്, സൗരി (റ:ഹും) തുടങ്ങിയവരിൽ നിന്ന് ഈ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്
(നാലാം അഭിപ്രായം) കരുതി കൂട്ടിയാണെങ്കിൽ മുറിയുന്നതുംഅല്ലാത്തപക്ഷംമൂറിയാത്തതുമാണ്. ദാവൂദ്(റ)ഈ പക്ഷക്കാരനാണ്.
(അഞ്ചാം അഭിപ്രായം) വുളുഇന്റെഅം ഗങ്ങൾ കൊണ്ട് സ്പർശിച്ചാൽ മുറിയുന്നതും അല്ലാത്ത പക്ഷം മുറിയാ ത്തതുമാണ്. ഹാവിയുടെ രചയിതാവ് ഇമാം മാവറദി (റ) ഔസാഇ (റ)യിൽ നിന്ന് ഉദ്ധരിച്ചതാണ് ഈ അഭിപ്രായം. കൈ കൊണ്ടുള്ള സ്പർശനമല്ലാതെ വുളുഅ് മുറിക്കില്ലെന്ന അഭിപ്രായവും ഔസാഇ (റ)യിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
(ആറാം അഭിപ്രായം) വികാരത്തോട് കൂടിയാണ ങ്കിൽ നേരിയ മറയോട് കൂടിയാണെങ്കിലും വുളുഅ് മുറിയും. റബീ അത്, മാലിക് (റ) എന്നിവരിൽ നിന്ന് ഒരു നിവേദനത്തിൽ ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
(ഏഴാം അഭിപ്രായം) (ലൈംഗിക ബന്ധത്തിലേർപ്പെടൽ) അനുവദിക്കപ്പെട്ട സ്ത്രീയെ സ്പർശിക്കുന്നത് കൊണ്ട് വുളൂഅ മുറിയാത്തതും അല്ലാത്ത സ്ത്രീയെ സ്പർശിക്കുന്നത് കൊണ്ട് വുളുഅ്മുറിയുന്നതുമാണ്. ഇബ്നുൽ മുൻദിറും (റ) ഹാവിയുടെ രചയിതാവ്അതാ (റ)ൽ നിന്നുദ്ധരിച്ചതാണ് ഈ അഭിപ്രായം.
(ലൈംഗിക ബന്ധം അനുവദിക്കപ്പെട്ട) അടിമ, ഭാര്യ എന്നിവരെ തൊട്ടത് കൊണ്ട് വുളൂഅ മുറിയില്ലെന്നും അന്യ സ്ത്രീയെ തൊട്ടാൽ വുളു മുറിയുമെന്നുമാണ്”. (മീസാനുൽ കുബ്റ വാ:1, പേ: 120)
അതാഇ(റ)ൽ നിന്നുള്ള ഈ അഭിപ്രായം ഇമാം അബൂ അബ്ദില്ലാ ഉത്തര ഹി ദിമശ്ഖി (റ) റഹ്മത്തുൽ ഉമ്മ വാ:1, പേ: 13ലും ഉദ്ധരിച്ചിട്ടുണ്ട്.
അതാഇ (റ)ൽ നിന്നുള്ള ഈ അഭിപ്രായം ബഹു ഭൂരിപക്ഷവും നിവേദനം ചെയ്തതിന് വിരുദ്ധമാണെന്നും എന്നല്ല, ഹനഫീ മദ്ഹബിൽ പ്രബലമായതും ഫത്വ നൽകപ്പെടുന്നതും മുഹമ്മദ്ബ്നുൽഹസനി(റ)ന്റെഅഭിപ്രായമാണെന്നാണ് ഹനഫീ കർമ്മ ശാസ്ത്ര മുഖ്യ ഗ്രന്ഥങ്ങളി ലുള്ളതെന്ന് പ്രശസ്ത ഹനഫീ കർമ്മ ശാസ്ത്ര ഗ്രന്ഥമായ റദുൽ മുഹ് താർ വാ:1, പേ:152ൽ പ്രസ്താവിച്ചിട്ടുണ്ട്. ഈ അഭിപ്രായങ്ങളനുസരിച്ച് ഭാര്യയെന്നോമറ്റൊ വ്യത്യാസമില്ല. ഇത്രയും വിശദീകരിച്ചതിൽ നിന്ന് ഭാര്യയെ തൊടുന്നത് കൊണ്ട് വുളു അ് മുറിയുന്നത് സംബന്ധിച്ച് ഇമാമുകൾക്കിടയിൽ അഭിപ്രായ ഭിന്നതയു ണ്ടെന്നും പക്ഷെ അഭിപ്രായ ഭിന്നതയുടെ നിദാനം ഭാര്യ എന്നതല്ലെന്നും വ്യക്തമായി.