ചോദ്യം: മരിച്ചവരുടെ ഏഴ് കഴിക്കൽ, അനുബന്ധ ആ ചാരങ്ങളുടെ പ്രമാണം വ്യക്തമാക്കാമോ?

– ഉത്തരം; മരണദിവസം മുതൽ ഏഴ് ദിവസം വരെ മയ്യി
ത്തിന്റെ പേരിൽ ഭക്ഷണം പാകം ചെയ്ത് കൊടുക്കൽ സഹാബിമാർ പുണ്യകർമ്മമായി ആചരിച്ചിരുന്നു. ഇത് ”താവുസി’ (റ)ൽ നിന്ന് സഹീഹായി ലഭിച്ചതാണെന്ന് ഇബ്നു ഹജർ (റ) “ഫതാവായിൽ ഉദ്ധരിച്ചിട്ടുണ്ട്, ‘അവർ പ്രവർത്തിച്ചിരുന്നു’ എന്ന പദം താബിഅ് (സഹാബിയുടെ ശിഷ്യൻ)
ഉപയോഗിച്ചാൽ ഹദീസിന്റെയും ഉസൂലിന്റെയും പണ്ഡിതന്മാരുടെ
അടുത്ത് അതിനു രണ്ടർത്ഥമാണുള്ളത്. റസൂലി(സ)ന്റെ കാലത്ത് അങ്ങനെ പതിവുണ്ടായിരുന്നുവെന്നും റസൂൽ (സ) അത് അറിയുകയും അനുവദിക്കുകയും ചെയ്തിരുന്നുവെന്നുമാണ് ഒരർത്ഥം
സഹാബിമാർ അങ്ങനെ ചെയ്തിരുന്നു വെന്നാണ് രണ്ടാമത്തെ അർത്ഥം. ഈ രണ്ടാം അർത്ഥത്തിന്റെ വെളിച്ചത്തിൽ അത് സ്വഹാബിമാരുടെ ഇജ്മാഅ് (സർവ്വസമ്മതമായ അഭിപ്രായം) ആണ് (ഫതാവാ; 2-30)

മറ്റൊന്ന് അബൂ ദർറുൽ ഗിഫാരി (റ) എന്ന
സ്വഹാബി മരണാസന്നമായ സന്ദർഭത്തിൽ ചെയ്ത വസിയ്യത്ത് ശ്രദ്ധേയമാണ്. എന്റെ മയ്യിത്ത് പരിപാലനത്തിന്‌ വരുന്നവർക്ക് ആട്ടിനെ അറുത്ത് ഭക്ഷണം പാകം ചെയ്ത് കൊടുക്കുക, അത്
പ്രകാരം മരണാനന്തരം ആട്ടിനെ അറുത്ത് പാകം ചെയ്യുകയും
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) എന്ന സ്വഹാബിയുടെ നേതൃത്വ
ത്തിൽ 14 പേര് ആ സദ്യയിൽ പങ്കെടുക്കുകയും ചെയ്തു.
(ഇബ്നുജരീറിനിത്തിബിയുടെ “താരിഖുൽ ഉമമി വൽ മുലൂക്ക്’3-154 )

– മരിച്ചവരുടെ പേരിൽ ഭക്ഷണം പാകം ചെയ്തു കൊടുക്കൽ
സ്വഹാബിമാരുടെ കാലത്തു നടപ്പുണ്ടായിരുന്നുവെന്ന് ഇതുകൊണ്ടെല്ലാം സ്പഷ്ടമായിക്കഴിഞ്ഞു