ചോദ്യം : നമസ്കാര ശേഷം പ്രാർത്ഥന നടത്തുന്നതിന്
വല്ല തെളിവുമുണ്ടോ? നബി(സ) സഹാബികളുമായി നമസ്കരിച്ചതിന്
ശേഷം അവിടെയിരുന്ന് ദുആ ഇരക്കുകയും മഅ്മൂമീങ്ങൾ ആമീൻ
പറഞ്ഞതായും വല്ല ഹദീസിലുമുണ്ടോ?. സൈനുദ്ദീൻ മഖ്ദൂമിന് ഫത്ഹുൽ മുഈനിൽ ‘ഇമാമിന് അവന്റെ് നമസ്കാര സ്ഥലത്തു നിന്നും എഴുന്നേറ്റ് പോകലാണ് ഏറ്റവും ശ്രെഷ്ടത. അങ്ങനെ ചെയ്യാത്ത പക്ഷം വലഭാഗം മഅ്മൂമീങ്ങളെ കൊള്ളയും ഇടതുഭാഗം
ഖിബ്ല കൊള്ളയും നേരിടിച്ച് അവിടെയിരുന്ന് ദുആ ചെയ്യണം”
എന്ന് പറഞ്ഞിട്ടുണ്ട്. എഴുന്നേറ്റ് പോകലാണ് ഏറ്റവും ശ്രെഷ്ടത്.
എന്ന് പറയുമ്പോൾ ഇന്ന് അധിക പേരും അതിന് വിപരീതം പ്രവർത്തിക്കുകയല്ലേ?
ഉത്തരം : ചോദ്യത്തിൽ പറഞ്ഞ പ്രകാരം പ്രാർത്ഥന നടത്തുന്നതിന് തെളിവുണ്ട്. റസൂൽ(സ) ബഹുവചനത്തിന്റെ പദങ്ങൾ പ്രയോഗിച്ചുകൊണ്ട് നമസ്കാരാനന്തരം സാധാരണയിൽ ദുആ ചെയ്തിരുന്നുവെന്ന് അബൂ സഈദി(റ) ൽ നിന്ന് നിവാനം ചെയ്ത ഹദിസ് ഇമാം സുയൂഥി(റ) ദുർറുൽ മൻസൂർ 2,36ൽ ഉദ്ധരിച്ചിട്ടുണ്ട്. നമസ്കാരാനന്തരം ഇമാം മഅ്മൂമീങ്ങളുടെ ഭാഗത്ത് വലഭാഗം തിരിച്ചുകൊണ്ട് ഇരുന്നിരുന്നു. റസൂൽ(സ) ന്റെ ശഷം ഖുലഫാഉർറാശിദുകൾ അതിനു വിപരീതം പ്രവർത്തിച്ചതായി അറിയപ്പെട്ടിട്ടില്ല. ഈ
ചര്യ(ഹദീസ്) ഇമാം ഇബ്നു ഹജർ (റ)-തുഹ്ഫ: 2-105ൽ പ്രസ്താ
വിച്ചിട്ടുണ്ട്. “ഒരു കൂട്ടം ആളുകൾ ഒരുമിച്ചു കൂടുകയും അവരിൽ
ചിലർ ദുആ ചെയ്യുകയും മറ്റുളളവർ ആമീൻ പറയുകയുമാണെങ്കിൽ
അല്ലാഹു അത് സ്വീകരിക്കുക തന്നെ ചെയ്യും.’ എന്നു ഹബിബു ബിൻ മസ്ലമ ത്തിൽ നിന്നു നിവേദനം ചെയ്ത ഹദീസ് ഇമാം ഇബ്നുഹജറിനിൽ അസ്ഖലാനി(റ) ഫത്ഹുൽബാരി11-167 ൽ ഉദ്ധരി
ച്ചിട്ടുണ്ട്. ഇത്തരം തെളിവകളുടെ അടിസ്ഥാനത്തിലാണ് ഇമാം
അവിടെയിരുന്നു ദുആ ചെയ്യുന്നതും മഅ്മൂമീങ്ങൾ ആമീൻ പറയു
ന്നതും
– എന്നാല് ഇമാം നമസ്കാരത്തിൽ നിന്ന് വിരമിച്ചിരിക്കുന്നുവെന്ന്
പുറുത്തുനിന്ന് വരുന്നവർ ഗ്രഹിക്കാൻ വേണ്ടി നമസ്കരിച്ച ഉടനെ “ഖിയാം’ ഇമാമിന് ശ്രേശ്ഠമാണെന്ന് ശാഫിഈ ഫുഖഹാക്കൾ പ്രസ്താവിച്ചിട്ടുണ്ട്. ഈ പറഞ്ഞ “ഖിയാമിന്റെ വിവക്ഷയിൽ അഭിപ്രായ
വ്യത്യാസമുണ്ട്. ഇമാം അർദബീലി (റ)- അൻവാർ’ 1-165 ൽ പറയുന്നു. ഇമാമ്, നമസ്കാരാനന്തരം മഅ്മൂമിങ്ങളെ അഭിമുഖമായി
എഴുന്നേറ്റ് നിൽക്കൽ സുന്നത്താണ്”, ഖൽയൂബി:1-175ൽ പറയുന്നു.
“ഇമാം ഖിബ്ലയിൽ നിന്നു തെറ്റലാണ്””ഖിയാം” എന്നു പ്രയോഗിച്ചവരുടെ ഉദ്ദേശ്യം.” ആകയാൽ നമസ്കരിച്ച ഉടനെ ഇമാം സ്ഥലം വിടുകയാണ് വേണ്ടതെന്ന് ചില ഇബാറത്തുകളിൽ നിന്ന് ഊഹിക്കാമെങ്കിലും ഇബ്നുഹജറിനിൽ ഹൈതമി(റ) ശറഹുബാഫസൽ 1-178ൽ
പറഞ്ഞത്, “ദിക്‌റും ദുആയും കഴിഞ്ഞ ഉടനെ സ്ഥലം വിടലാണ്
സുന്നത്ത് ” എന്നാണ്. അതിനാൽ സുന്നികളുടെ പ്രവ്യത്തി
ഫത്ഹുൽ മുഈനിനോടെതിരില്ല. കാരണം, ഫത്ഹുൽ മുഈനിൽ
പറഞ്ഞ “ഖിയാം” അൻവാറിൽ പറഞ്ഞത് (എഴുന്നേറ്റ് നിൽക്കൽ)
ആകാൻ സാദ്ധ്യതയുണ്ട്. എങ്കിലും “ഖിബ്ലയിൽ നിന്ന് തെറ്റലാണ്
ഖിയാമിന്റെ വിവക്ഷ’ എന്ന് ഖൽയൂബി പറഞ്ഞതിന്റെ അടിസ്ഥാനത്തിലും ‘ദിക്‌റും ദുആയും കഴിഞ്ഞതിൽ ശഷമേ സ്ഥലം വിടാവു'”എന്ന് ഇബ്നു ഹജർ(റ) പറഞ്ഞിതിന്റെ അടിസ്ഥാനത്തിലുമാണ്
ഇന്നു സുന്നികൾ പ്രവർത്തിച്ചു വരുന്നത്. ചോദ്യകർത്താവുദ്ധിരിച്ച പോലെ ഫത്ഹുൽ മുഈനിൽ പറഞ്ഞ ഖിയാമിന് “സ്ഥലം വിടക’ എന്നർത്ഥമേ നൽകാവൂ എന്നില്ല. അതിന്റെ ഭാഷാർത്ഥവും
അതല്ലല്ലോ.