വിശുദ്ധ ഖുർആന് വ്യാഖ്യാനമായി നിരവധി ഗ്രന്ഥങ്ങൾ ലോകത്തുണ്ട്. ഒരുപക്ഷേ അച്ചടിച്ചു വെളിച്ചം കണ്ടവയേക്കാൾ കൂടുതലാകുംവെളിച്ചം കാണാത്തവയാണ്; പ്രത്യകിച്ച് അച്ചടിയും മറ്റു സൗകര്യങ്ങളുമില്ലാത്തകാലത്ത് രചിക്കപ്പെട്ടത് . ഖുർആന്റെ അവതരണം മുതൽക്കേ വ്യാഖ്യാനം
ആരംഭിച്ചു. അല്ലാഹു നബിക്കും നബി അനുചരന്മാരാകുന്ന ‘സിഹാബ’ത്തി
നും അവർ അനുഗാമികളാകുന്ന ‘താബിഉ’കൾക്കും വ്യാഖ്യാനിച്ചുകൊടുത്തു.
അത് തലമുറയായി ലോകത്ത് നിലനിന്നു; വ്യാഖ്യാനഗ്രന്ഥങ്ങളിലും ഹദീസ് പ്രമാണം മായി സ്ഥലം പിടിച്ചു. അദ്ധ്യാപകർ ശിഷ്യർക്ക് പ
കർന്നു.
വ്യാഖ്യാന ഗ്രന്ഥങ്ങൾ കൂടുതൽ അറബിയാണ്. പിന്നെ ഹാർസി,
ഉർദു, ഇംഗ്ലീഷ്, മലയാളം, ബംഗാളി എന്നിവയിൽ നിരവധിയുണ്ട്. അ
പേക്ഷികമായി കുറവാണ്. മറ്റുഭാഷകളിൽ വളരെ കുറവ്. ബൈബിളിന്
വ്യാഖ്യാനം കൂടുതൽ ഇംഗ്ലീഷ്
, ലാറ്റിൻ, ഹിബ്രു, സിരിയൻ ഭാഷകളിലാണ്.
ബൈബിളേക്കാൾ വ്യാഖ്യാനങ്ങൾ ഖുർആനുണ്ട്
ഇതരമത ഗ്രന്ഥങ്ങളുടേത്
ഇത് രണ്ടും അപേക്ഷിച്ച് വളരെ കുറവാണ്.
നിലവിലുളള വ്യാഖ്യാനങ്ങൾ വ്യത്യസ്തങ്ങളാണ്. ഖുർആനും ഹ
ദീസും ഉദ്ധരിച്ചുള്ളവയുണ്ട്. ഇബ് നുജരീർ ത്വബ് രിയുടെ ജാമിഉൽ ബയാൻ,
സുയൂത്വീയുടെ അദ് ദുർറുൽ മൻതൂർ, ഇബ് നുകതീറിന്റെ തഫ്സീറുൽ
മർആൻ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഖുർആനും ഹദീസും അടിസ്ഥാ
നമാക്കി ബുദ്ധിപരമായ വീക്ഷണങ്ങളും ന്യായങ്ങളും നിയമപ്രശ്നങ്ങളും
ഉദ്ധരിക്കുന്നവയുമുണ്ട്.ഫഹ്റുദ്ദീൻ റാസിയുടെ ‘മഫാതീഹുൽ ഗെയ ബ്’
എന്ന ‘തഫ് സീറുൽ കബീർ’ പോലെ കൂടാതെ നിയമവും ഭാഷയും വി
ശദീകരിക്കുകയും അകാര, ഉകാരാദി പ്രശ്നങ്ങൾ വിലയിരുത്തുകയും
യ അവയുടെ കൂട്ടത്തിലാണ് അബഹയ്യാൻ ‘അൽബഹ് റുൽ മുഹീതി’,
‘ഖുർതുബിയുടെ അൽജാമി മി അംറ് കാമിൽ ഖുർആൻ തുടങ്ങിയവ. നവീന
പ്രസ്ഥാനക്കർക്കും നിരീശ്വര ചിന്താഗതികൾക്കും മറുപടി നൽകി
വിഷയങ്ങൾ സമർത്ഥിക്കുന്നവയാണ് കൂട്ടത്തിൽ എടുത്ത് പറയത്തക്കതാണ്
-മേൽപറഞ്ഞ മഫാതീഹുൽ ഗയ ബ്’
ഖുർആൻ വ്യാഖ്യാനം സംബന്ധിച്ച് മാത്രം ചിന്തിക്കുമ്പോൾ പ്രാസ്ഥാനിക വിമർശങ്ങളും അകാര, ഉകാരാദി ചർച്ചകളും അനുബനങ്ങൾമാത്രമാണ്. പക്ഷേ നിയമ ശാസ്ത്രവും ഭാഷാശാസ്ത്രവും പാടെ മാറ്റി
നിർത്തുന്നത് വ്യാഖ്യാനത്തെ അടിസ്ഥാനപരമായി ബാധിക്കുമെന്നതിൽ
സംശയമില്ല. ആയതിനാൽ അവരണ്ടു ആവശ്യമായ അളവിൽ വ്യാഖ്യാ
നങ്ങളിൽ ഉൾപ്പെടുത്തുക അനിവാര്യമാകാം. എന്നാൽ പല വ്യാഖ്യാനങ്ങളുടെയും ആകെത്തുക വിമർശവും നിയമ, ഭാഷ, ചരിത്ര വിവരണവുമായി
ചുരുങ്ങിയത് അഭികാമ്യമല്ല. ഈ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേകഗ്രന്ഥങ്ങളുണ്ട്.
ഇബ് നുജരീർ ത്വബ് രിയുടെ ‘ജാമിഉൽബയാൻ’ ഏറ്റം നല്ല വ്യാ
ഖ്യാനഗ്രന്ഥമായി സുയുതി ചൂണ്ടിക്കാണിച്ചത് ഇതാണ്. ഖുർആനും ഹ
ദീസം കൊണ്ട് വ്യാഖ്യാനം നൽകുക എന്ന വിഷയത്തിൽ ഈ ഗ്രന്ഥ
വലിയ വിജയമാണ്. മറ്റുപലതും മഹത്തും ബ്രഹത്തുമാണെങ്കിലും അ
വയുടെ ചർച്ചകൾ ചിന്നിച്ചിതറിയും വഴുതിയുമാണെന്നാണ് സുയൂത്വി (റ) പറഞ്ഞത്. അൽഇത് ഖാൻ ഫീ ഉലൂമിൽ ഖുർആൻ 2- 19 0 നോക്കുക.