ജുമുഅ നിസ്കരിക്കാനുദ്ദേശിക്കുന്നവർക്ക് വെള്ളിയാഴച കുളി സുന്നത്തുണ്ട്.(ഉദ്ദേശിക്കാത്തവർക്കും സുന്നത്താണെന്നാണ് ചിലരുടെ അഭിപ്രായം) അതിന്റെ സംമയം പ്രഭാതം മുതലാണെങ്കിലും ജുമുഅക്ക്
പോകുന്നതിനോടടുത്ത സമയത്ത് കുളിക്കുന്നതാണു ഏറ്റവും നല്ലത്

പെരുന്നാളിലും (പെരുന്നാൾ നിസ്ക്കാരമുദ്ദേശിക്കുന്നവർ…
അല്ലാത്തവർക്കും) സൂര്യ ചന്ദ്രഗ്രഹണ നിസ്കാരങ്ങൾക്കും മഴക്കുവേണ്ടിയുള്ള നിസ്കാരത്തിനും കുളി സുന്നത്തുണ്ട്. ഇത് ജമാഅത്തായി
നിസ്ക്കരിക്കുന്നവർക്കും ഒറ്റക്കു നിസ്കരിക്കുന്നവർക്കും ബാധകമാണ്
പെരുന്നാൾ കുളിയുടെ സമയം പെരുന്നാൾ രാത്രി പകുതി മുതലും ഗ്രഹണ
നിസ്കാര ങ്ങളുടെ കുളി യുടെ സമയം (ഗ്രഹണമാരംഭിച്ചതും
മതലമാണ്, എന്നാൽ മഴയെ തേടിയുള്ള നിസ്കാരത്തിന്റെ കുളിക്കു
പ്രത്യേക സമയമില്ല, നിസ്കാരം നിർവ്വഹിക്കാൻ ഉദ്ദേശിക്കുന്ന
സമയത്തു കുളിച്ചാൽ മതി.
– മയ്യിത്തു കുളിപ്പിച്ചവർക്കും (വെളളമൊഴിച്ചുകൊടുക്കാൻ നിൽക്കുന്ന
സഹായികൾക്കു സുന്നത്തില്ല) ഭാന്ത്, ബോധക്ഷയം എന്നിവ
നീണ്ടിയവർക്കും സ്ഖലനവും മറ്റുമില്ലാതെ വയസ്സുകൊണ്ട് പ്രായപൂർത്തിയാവർക്കും ദേഹം പകർച്ചയായവർക്കും കൊമ്പുവെപ്പിച്ചവർക്കും രക്തം കുത്തിക്കളഞ്ഞവർക്കും കുളി സുന്നത്താണ്

കുളി നിർബന്ധമാകുന്ന കാരണങ്ങളൊന്നുമുണ്ടായിട്ടില്ലാത്തി
അമുസ്ലിം മുസ്ലിമായാൽ കുളിക്കൽ സുന്നത്തുണ്ട്. എന്നാൽ കുളി
അനിവാര്യമാക്കുന്ന (ജനാബത് പോലോത്ത) കാര്യങ്ങളുണ്ടായിട്ടു

ണ്ടെങ്കിൽ അവിശ്വാസിയായിരിക്കെ കുളിച്ചിട്ടുണ്ടെങ്കിൽ പോലും
(അവിശ്വാസിയുടെ കുളി, വുളു തുടങ്ങി നിയ്യത്താവശ്യമായതൊന്നും
സാധുവല്ലാത്തതിനാൽ) മുസ്ലിമായ ശേഷം കുളി നിർബന്ധമാണ്.

കുളി നിർബന്ധമാകുന്ന കാരണങ്ങളൊന്നുമുണ്ടായിട്ടില്ലാത്ത
അമുസ്ലിം മുസലിമായാൽ കുളിക്കൽ സുന്നത്തുണ്ട്. എന്നാൽ കുളി
അനിവാര്യമാക്കുന്ന് (ജനാബത് പോലോത്ത) കാര്യങ്ങളുണ്ടായിട്ടു
ണ്ടെങ്കിൽ അവിശ്വാസിയായിരിക്കെ കുളിച്ചിട്ടുണ്ടെങ്കിൽ പോലും
(അവിശ്വാസിയുടെ കുളി, വുളു തുടങ്ങി നിയ്യത്താവശ്യമായതൊന്നും
സാധുവല്ലാത്തതിനാൽ) മുസ്ലിമായ ശേഷം കുളി നിർബന്ധമാണ്.
സുന്നത്തായ ഈ കുളികളിലേറ്റവും ശ്രേഷ്ഠമായത് ജുമുഅയുടെ
കുളിയാണ്. അതു നിർബന്ധമാണെന്നു പോലും ചിലർ പറഞ്ഞിട്ടുണ്ട്.
കുളിക്കാൻ സാധ്യമായില്ലെങ്കിൽ തയമ്മും സുന്നത്താണ്. അതിനു
കാരണമുണ്ട്. ഈ കുട്ടികളുടെ ഉദ്ദേശ്യം ബാഹ്യശുദ്ധീകരണം മാത്രമല്ല,
ആരാധന കൂടിയാണ്. കുളി സാധ്യമല്ലാത്തത് കൊണ്ട് ആ ശുദ്ധീകരണം
നഷ്ടപ്പെട്ടാലും ആരാധന ശേഷിക്കുന്നുണ്ട്. അതിനാണ് തയമ്മും
ചെയ്യുന്നത്. കാരണം, ആരാധനാനിർവ്വഹണത്തിൽ കുളിയുടെയും
വുളുവിന്റെയും സ്ഥാനത്ത് തയമ്മും നിൽക്കുമെന്ന് ഇസ് ലാം
പഠിപ്പിച്ചിട്ടുണ്ട്.