ഖിബ്ല നിര്ണയത്തിന് വടക്ക് നോക്കി യന്ത്രം അവലംബിക്കാന്‍ പറ്റുമോ?
ഖിബ്ല നിര്‍ണയിക്കുന്നതില്‍ വടക്കു നോക്കി യന്ത്രം അവലംബിക്കാവുന്നതാണ്. സ്വാഹിബുല്‍ ജമല് പറയുന്നു: ഇജ്തിഹാദ് അഥവാ ഗവേഷണം കൊണ്ട് ലഭിക്കുന്ന അനുമാനം(ള്വന്ന്) ഖിബ്ല നിര്ണയിക്കുന്നതിലും സമയം പ്രവേശിക്കുന്നതിലും വടക്ക് നോക്കി യന്ത്രം കൊണ്ടും ലഭിക്കുന്നതാണ്. അതനുസരിച്ച്, വടക്ക് നോക്കി യന്ത്രം അവലംബിക്കാമെന്ന് വാലിദ്(റ) ഫത്വ നല്കിയിട്ടുണ്ട്. അതുതന്നെയാണ് ഈ വിഷയത്തില്‍ വസ്തുത എന്നും ശൈഖുനാ പറഞ്ഞിട്ടുണ്ട് (ഹാശിയതുല്‍ ജമല്: 1/322).