1)

സൈദ്ബിൻ ഖാലിദ്(റ)വിൽ നിന്ന് നിവേദനം: ഒരാൾ വുളു ചെയ്ത് മന:സാന്നിധ്യത്തോടെ രണ്ട് റക്അത്ത് നിസ്കരിച്ചാൽ (വുളുഇന്റെ സുന്നത്ത്) അയാളുടെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. (അബൂദാവൂദ്).

ഉഖ്ബതുബ്നു ആമിർ(റ)വിൽ നിന്ന്: ഒരു മുസ്ലിം നല്ല വിധം വുളു ചെയ്യുകയും ഭയഭക്തിയോടെ, ഹൃദയ സാന്നിധ്യത്തോടെ രണ്ട് റക്അത്ത് നിസ്കരിക്കുകയും ചെയ്താൽ അയാൾക്ക് സ്വർഗം നിർബന്ധമാകുക തന്നെ ചെയ്യും. (മുസ്ലിം).

ശൈഖുനാ ഇബ്നുഹജർ(റ) പറയുന്നു. സാധാരണയിൽ വുളൂ വോടു ചേർക്കപ്പെടാത്ത വിധം പിന്തിച്ചാൽ വുളുഇന്റെ സുന്നത്ത് നിസ്കാരം നഷ്ടപ്പെടും. പിൻഗാമികളിൽ പെട്ട ചില പണ്ഡിതരുടെ
വീക്ഷണം വുളുഅ് നഷ്ടപ്പെടാത്ത സമയത്തോളം അതിന്റെ സുന്നത്ത് നിസ്കാരവും നഷ്ടപ്പെടുകയില്ല എന്നാണ്.

ഈ നിസ്കാരത്തിലെ ആദ്യ റക്അത്തിന്റെ ഫാതിഹക്ക് ശേഷം

ولو أنهم اذ ظلموا أنفسهم جاؤك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما.

എന്ന ആയത്തും, രണ്ടാം റക്അത്തിൽ

ومن يعمل سوءا أويظلم نفسه ثم يستغفر الله يجد

എന്നും ഓതൽ സുന്നത്തുണ്ട്.

വുളൂഇന്റെ നനവ് ഉണങ്ങിയാൽ ഈ നഷ്ടപ്പെട്ടുവെന്നും ഒരഭിപ്രായമുണ്ട്.