വിശുദ്ധ റമള്വാനിലെ രാത്രിയിൽ ലുള്ള സുന്നത്തു നിസ്കാരം. ഇശാഅ നിസ്കാരത്തിനും സുബ്ഹിക്കുമിടയിലാണു സമയം. ഇരുപതു റക് അ ത്ത്. ഈരണ്ടു റക്’അതിലും സലാം വീട്ടിക്കൊണ്ടാണിതു നിർവഹിക്കേണ്ടത്. നാലു റക്’അത്തോ അതിൽ കൂടു തലോ ഒരു സലാം വീട്ടൽ കൊണ്ടു നിർവഹിച്ചാൽ സാധുവാകുന്നതല്ല.
തറാവീഹ് അതിന്റെ സമയത്തിന്റെ തുടക്കത്തിൽ തന്നെ നിർവഹിക്കലാ ണുത്തമം. ജമാഅത്തായി നിസ്കരി ക്കപ്പെടുകയാണെങ്കിൽ ഇതിനുവേണ്ടി അസ്വലാത്ത ജാമിഅഃ എന്ന് വിളിച്ചു പറയൽ സുന്നത്ത്.
തറാവീഹ് നിസ്കാരത്തിന്റെ നിയ്യത്ത്
തറാവീഹ് നിസ്കാരത്തിലെ ഈരണ്ടു റക്അതുകളിലും “തറാവീഹിൽ നിന്നു രണ്ടു റക്’അത്ത് എന്നോ റമളാൻ രാത്രിയിലുള്ള നിസ്കാരത്തിൽനിന്നു രണ്ടു റക്അത്ത് എന്നോ കരുതണം. 1)തുഹ്ഫ, ശർവാനി. 2:241. “തറാവീ ഹിൽ നിന്നുള്ള രണ്ടു റക്അത്ത് നിസ്കരിക്കുന്നു’ എന്നു നിയ്യത്തു ചെ യ്യലാണ് ഏറ്റവും നല്ലത്. 2)ബുക്റൽ കരീം
References
1. | ↑ | തുഹ്ഫ, ശർവാനി. 2:241 |
2. | ↑ | ബുക്റൽ കരീം |