ഹദീസ് എന്ത് പറയുന്നു….
حَدَّثَنَا عَبْدُ الرَّحْمَنِ بْنُ بِشْرِ بْنِ الْحَكَمِ النَّيْسَابُورِيُّ حَدَّثَنَا مُوسَى بْنُ عَبْدِ الْعَزِيزِ حَدَّثَنَا الْحَكَمُ بْنُ أَبَانَ عَنْ عِكْرِمَةَ عَنْ ابْنِ عَبَّاسٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لِلْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ يَا عَبَّاسُ يَا عَمَّاهُ أَلَا أُعْطِيكَ أَلَا أَمْنَحُكَ أَلَا أَحْبُوكَ أَلَا أَفْعَلُ بِكَ عَشْرَ خِصَالٍ إِذَا أَنْتَ فَعَلْتَ ذَلِكَ غَفَرَ اللَّهُ لَكَ ذَنْبَكَ أَوَّلَهُ وَآخِرَهُ قَدِيمَهُ وَحَدِيثَهُ خَطَأَهُ وَعَمْدَهُ صَغِيرَهُ وَكَبِيرَهُ سِرَّهُ وَعَلَانِيَتَهُ عَشْرَ خِصَالٍ أَنْ تُصَلِّيَ أَرْبَعَ رَكَعَاتٍ تَقْرَأُ فِي كُلِّ رَكْعَةٍ فَاتِحَةَ الْكِتَابِ وَسُورَةً فَإِذَا فَرَغْتَ مِنْ الْقِرَاءَةِ فِي أَوَّلِ رَكْعَةٍ وَأَنْتَ قَائِمٌ قُلْتَ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ خَمْسَ عَشْرَةَ مَرَّةً ثُمَّ تَرْكَعُ فَتَقُولُهَا وَأَنْتَ رَاكِعٌ عَشْرًا ثُمَّ تَرْفَعُ رَأْسَكَ مِنْ الرُّكُوعِ فَتَقُولُهَا عَشْرًا ثُمَّ تَهْوِي سَاجِدًا فَتَقُولُهَا وَأَنْتَ سَاجِدٌ عَشْرًا ثُمَّ تَرْفَعُ رَأْسَكَ مِنْ السُّجُودِ فَتَقُولُهَا عَشْرًا ثُمَّ تَسْجُدُ فَتَقُولُهَا عَشْرًا ثُمَّ تَرْفَعُ رَأْسَكَ فَتَقُولُهَا عَشْرًا فَذَلِكَ خَمْسٌ وَسَبْعُونَ فِي كُلِّ رَكْعَةٍ تَفْعَلُ ذَلِكَ فِي أَرْبَعِ رَكَعَاتٍ إِنْ اسْتَطَعْتَ أَنْ تُصَلِّيَهَا فِي كُلِّ يَوْمٍ مَرَّةً فَافْعَلْ فَإِنْ لَمْ تَفْعَلْ فَفِي كُلِّ جُمُعَةٍ مَرَّةً فَإِنْ لَمْ تَفْعَلْ فَفِي كُلِّ شَهْرٍ مَرَّةً فَإِنْ لَمْ تَفْعَلْ فَفِي كُلِّ سَنَةٍ مَرَّةً فَإِنْ لَمْ تَفْعَلْ فَفِي عُمُرِكَ مَرَّةً
ആശയ സംഗ്രഹം : ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബ്ബാസു ബ്നു അബ്ദിൽ മുത്തലിബ് റദിയല്ലാഹു അന്ഹുവിനോടു പറഞ്ഞു : ഓ അബ്ബാസ് , ഓ പിതൃവ്യാ , ഞാൻ താങ്കൾക്കു ഒരു സമ്മാനം നല്കട്ടെയോ?ഞാൻ താങ്കൾക്കു ഒരു കാര്യം നല്കട്ടെയോ? താങ്കൾ പ്രവർത്തിച്ചാൽ താങ്കളുടെ പത്തു തരത്തിലുള്ള ദോഷങ്ങൾ അല്ലാഹു പൊറുക്കും-ആദ്യത്തേതും അവസാനത്തേതും ,പഴയതും പുതിയതും,അറിയാതെ ചെയ്തതും കരുതിക്കൂട്ടി ചെയ്തതും ,ചെറുതും വലുതും ,രഹസ്യമായി ചെയ്തതും പരസ്യമായി ചെയ്തതും .താങ്കൾ നാല് റക്അത്തു നിസ്ക്കരിക്കണം .ഓരോ റകഅത്തിലും ഫാതിഹ പാരായണത്തിന് ശേഷം ഓരോ സൂറത്തും പാരായണം ചെയ്യണം.ഒന്നാമത്തെ റക്അത്തിൽ ഖുർആൻ പാരായണം കഴിഞ്ഞാൽ ഖിയാമിൽ /നിന്ന് കൊണ്ട്
سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ
എന്ന് പതിനഞ്ചു തവണ ചൊല്ലണം.തുടർന്ന് താങ്കൾ റുകൂഉ ചെയ്യുകയും പത്ത് തവണ അങ്ങിനെ ചൊല്ലുകയും വേണം.പിന്നെ റുകൂഇൽ നിന്ന് ഉയരുകയും പത്ത് തവണ അങ്ങിനെ ചൊല്ലുകയും വേണം.പിന്നീട് സുജൂദിലേക്കു പോകുകയും പത്ത് തവണ അങ്ങിനെ ചൊല്ലുകയും ചെയ്യണം.പിന്നെ സുജൂദിൽ നിന്ന് ഉയരുകയും പത്ത് തവണ അങ്ങിനെ ചൊല്ലുകയും വേണം.വീണ്ടും സുജൂദ് ചെയ്യുകയും പത്ത് തവണ അങ്ങിനെ ചൊല്ലുകയും വേണം.വീണ്ടും സുജൂദിൽ നിന്ന് ഉയർന്നു പത്ത് തവണ അങ്ങിനെ ചൊല്ലുകയും വേണം.അപ്പോൾ ഒരു റക്അത്തിൽ എഴുപത്തിയഞ്ച് തവണയാകും.അപ്രകാരം നാല് റക്അത്തു നിസ്ക്കരിക്കുക.താങ്കൾക്കു സാധിക്കുമെങ്കിൽഎല്ലാ ദിവസവും ഇങ്ങിനെ നിസ്ക്കരിക്കുക.താങ്കൾ അങ്ങിനെ എല്ലാ ദിവസവും നിസ്ക്കരിക്കുന്നില്ലെങ്കിൽ എല്ലാ ജുമുഅ ദിവസവും നിസ്ക്കരിക്കുക. താങ്കൾ അങ്ങിനെ എല്ലാ ജുമുഅ ദിവസവും നിസ്ക്കരിക്കുന്നില്ലെങ്കിൽ എല്ലാ മാസവും നിസ്ക്കരിക്കുക. താങ്കൾ അങ്ങിനെ എല്ലാ മാസവും നിസ്ക്കരിക്കുന്നില്ലെങ്കിൽ എല്ലാ വർഷവും നിസ്ക്കരിക്കുക. താങ്കൾ അങ്ങിനെ എല്ലാ വർഷവും നിസ്ക്കരിക്കുന്നില്ലെങ്കിൽ താങ്കളുടെ ആയുസ്സിൽ ഒരു തവണ എങ്കിലും നിസ്ക്കരിക്കുക.
തസ്ബീഹ് നിസ്ക്കാരം അറിയേണ്ടതെല്ലാം
നാലു റക്അത്തുകളിലായി മുന്നൂറു തസ്ബീഹുകളുള്ള പ്രത്യേക സുന്നത്ത് നിസ്കാരമാണ് ഇത്. ജമാഅത്തായി നിസ്കരിക്കൽ സുന്നത്തില്ല. പകലിൽ നിസ്ക്കരിക്കുമ്പോൾ നാലു റക്അത്തും ഒന്നിച്ച് നിർവ്വഹിക്കലും രാത്രി നിസ്ക്കരിക്കുമ്പോൾ രണ്ട് റകത്ത് നിസ്ക്കരിച്ച് സലാം വീട്ടി അടുത്ത രണ്ട് റകഅത്ത് നിസ്ക്കരിക്കാലാണ് ഉത്തമായ രൂപം നാലും ഒന്നിച്ചാവുകയുമാവാം
ഓരോ റക് അത്തിലും 75 പ്രാവശ്യം സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ വലാ ഹൗല വലാ ഖുവ്വത് ഇല്ലാ ബില്ലാഹിൽ ‘അലിയ്യിൽ ‘അളീം എന്ന ദിക്ർ ചൊല്ലണം.
ഫാതിഹയും സൂറതും ഓതിയ ശേ ഷം 15 പ്രാവശ്യവും, റുകൂഅ്, ഇഅ് തിദാൽ, രണ്ടു സുജൂദുകൾ, ഇടയിലെ ഇരുത്തം, രണ്ടു സുജൂദു കൾക്കും ശേഷമുള്ള ഇസ്തിറാഹത്തിന്റെയോ അത്തഹിയ്യാത്തിന്റെയോ ഇരുത്തം എന്നിവയിലെല്ലാം 10 പ്രാവശ്യം വീത വും തസ്ബീഹു ചൊല്ലണം. അത്ത ഹിയ്യാത്തിന്റെ ഇരുത്തത്തിൽ അത്ത ഹിയ്യാത്തിന്റെ മുമ്പും റുകൂ’അ്, ഇ’ അല് തിദാൽ, സുജൂദ്, ഇടയിലെ ഇരുത്തം എന്നിവയിലെ ദിക്റുകൾക്കു ശേഷ വുമാണു തസ്തബീഹു ചൊല്ലേണ്ടത്.
ഓത്തിന്റെ ശേഷമുള്ള 15 തസ്ബീഹ അതിന്റെ മുമ്പു ചൊല്ലൽ അനുവദനീ യമാണ്.
………….
ഇസ്തിറാഹത്തിന്റെ ഇരുത്തത്തിലേ ക്കുയരുമ്പോൾ തക്ബീർ ചൊല്ലണം.
അതിലെ തബീഹ കഴിഞ്ഞ ശേഷം നിറുത്തത്തിലേക്കുയരുമ്പോൾ പിന്നെ തക്ബീർ സുന്നത്തില്ല.
ഏതെങ്കിലുമൊരു സ്ഥലത്തെ തസ്ബീഹ് ഉപേക്ഷിച്ച് അടുത്തതിലേക്കു നീങ്ങിയാൽ പിന്നെ മടങ്ങാൻ പാടില്ല.
തൊട്ടടുത്തതിൽ ഈ ഉപേക്ഷിച്ചതു കൂടി വർധിപ്പിച്ചാൽ മതി. പക്ഷെ, റുകൂ’ഇൽ ഉപേക്ഷിച്ചത് ഇ’അ്തിദാ ലിലോ സുജൂദിൽ ഉപേക്ഷിച്ചത് ഇട യിലെ ഇരുത്തത്തിലോ ഇസ്തിറാഹ ത്തിന്റെ ഇരുത്തത്തിലോ വീണ്ടെടു ക്കാൻ പാടില്ല. കാരണം, ഇഅ്തിദാ ലും ഇടയിലെ ഇരുത്തവും ഹ്രസ്വ ഫർ ളുകളും ഇസ്തിറാഹത്തിന്റെ ഇരു ത്തം ഹസ്വസുന്നത്തുമായതിനാൽ അവയെ പരിധിയിലധികം ദീർഘിപ്പി ക്കാൻ പാടില്ല. അവയും കഴിഞ്ഞിട്ടു ള്ളതിലാണു വീണ്ടെടുക്കേണ്ടത്.
തസ്ബീഹിന്റെ എണ്ണത്തിൽ കുറവു സംഭവിച്ചാൽ നിസ്കാരം ബാത്വിലാകു കയോ തസ്ബീഹ് നിസ്കാരമായി പരിഗണിക്കപ്പെടാതിരിക്കുകയോ ഇല്ല.
എന്നാൽ തസ്ബീഹ പൂർണമായും ഉപേക്ഷിച്ചാൽ മുതഖ് സുന്നത്തു നിസ്കാര മായി മാത്രമേ ഗണിക്കപ്പെടും
കഴിയുമെങ്കിൽ എല്ലാ ദിവസവും ഇല്ലെ ങ്കിൽ ആഴ്ചയിലൊരിക്കലോ, മാസ ത്തിലൊരിക്കലോ അല്ലെങ്കിൽ വർഷ ത്തിലൊരിക്കലോ തസ്ബീഹ് നിസ് കാരം നിർവഹിക്കൽ സുന്നത്ത്. അതി നൊന്നും സാധിച്ചില്ലെങ്കിൽ ജീവിത ത്തിലൊരിക്കലെങ്കിലും ഇതു നിർവ ഹിക്കേണ്ടതാണ്