അബൂഅയ്യൂബ്(റ)വിൽ നിന്നും നിവേദനം: എല്ലാ മുസ്ലിമിനും വിത്റ് നിസ് കാരം ബാധ്യതയാകുന്നു. അഞ്ച് നിസ്കരിക്കാൻ ഇഷ്ടപ്പെടുന്നവർ അങ്ങനെ; അല്ലെങ്കിൽ മൂന്നോ ഒന്നോ നിസ്കരിക്കട്ടെ,
നബി(സ്വ) അരുളി: “നിങ്ങൾ അഞ്ചോ, ഏഴോ, ഒമ്പതോ, പതി നൊന്നോ റക്അത്ത് വിത്റ് നിസ്കരിക്കുക.” (ബൈഹഖി, ഹാകിം).
ജാബിർ(റ)വിൽ നിന്ന് നിവേദനം: “രാത്രിയുടെ അവസാനത്തിൽ ഉണരുകയില്ലെന്ന് ഭയപ്പെടുന്നവർ ആദ്യത്തിൽ തന്നെ വിത്ർ നിസ്കരിക്കുക.അവസാനത്തിൽ ഉണരുമെന്ന് പ്രതീക്ഷയുള്ളവർ അവസാനം നിസ്കരിക്കുന്നതാണ് നല്ലത്. രാത്രിയുടെ അവസാന ഭാഗത്തുള്ള നിസ്കാരം പ്രത്യേകമായി സ്വീകരിക്കപ്പെടുന്നതും അതി ശ്രേഷ്ഠമാണ് .”
(മുസ്ലിം , തിർമുദി).
ആഇശ(റ)യോട് ചോദിക്കപ്പെട്ടു: നബി(സ്വ) ഏത് സൂറത്തുകളായിരുന്നു വിത്റിൽ ഓതിയിരുന്നത്?
ആഇശ(റ) പറഞ്ഞു: ആദ്യത്തെ റകഅത്തിൽ സബ്ബിഹിസ്മ യും രണ്ടാമത്തേതിൽ കാഫിറൂനയും, മൂന്നിൽ ഇഖ്ലാസും മുഅവ്വിദതൈനിയും ആയിരുന്നു. (നസാഈ, ഇബ്നുമാജ). വിത്റിന്റെ ആദ്യ രണ്ട് റക്അത്തുകളിൽ ഇഹ്ലാസ് ഓതൽ സുന്നത്തുണ്ട്.
ഉബയ്യ്ബിൻ കഅ്ബ്(റ)വിൽ നിന്ന്: നബി(സ്വ) വിത്റിൽ നിന്ന് സലാം വീട്ടിയാൽ ഇപ്രകാരം മൂന്നു വട്ടം പറയുമായിരുന്നു:
سبحان الملك القدوس
മൂന്നാമതായി പറയുമ്പോൾ അൽപ്പം ശബ്ദത്തിലും ഇത് പറയും
അലി(റ)വിൽ നിന്ന്: വിത്റിന്റെ അവസാനത്തിൽ നബി(സ്വ) ഇങ്ങനെ പറഞ്ഞിരുന്നു.
اللهم إني أعوذ برضاك من سخطك وبمعافاتك من عقوبتك وآعوذ بك من لا أحصي ثناء عليك أنت كما أثنيت على نفسك
(അബൂദാവൂദ്, തിർമുദി).