حَدَّثَنَا عَبْدُ الرَّحْمَنِ بْنُ بِشْرِ بْنِ الْحَكَمِ النَّيْسَابُورِيُّ حَدَّثَنَا مُوسَى بْنُ عَبْدِ الْعَزِيزِ حَدَّثَنَا الْحَكَمُ بْنُ أَبَانَ عَنْ عِكْرِمَةَ عَنْ ابْنِ عَبَّاسٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لِلْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ يَا عَبَّاسُ يَا عَمَّاهُ أَلَا أُعْطِيكَ أَلَا أَمْنَحُكَ أَلَا أَحْبُوكَ أَلَا أَفْعَلُ بِكَ عَشْرَ خِصَالٍ إِذَا أَنْتَ فَعَلْتَ ذَلِكَ غَفَرَ اللَّهُ لَكَ ذَنْبَكَ أَوَّلَهُ وَآخِرَهُ قَدِيمَهُ وَحَدِيثَهُ خَطَأَهُ وَعَمْدَهُ صَغِيرَهُ وَكَبِيرَهُ سِرَّهُ وَعَلَانِيَتَهُ عَشْرَ خِصَالٍ أَنْ تُصَلِّيَ أَرْبَعَ رَكَعَاتٍ تَقْرَأُ فِي كُلِّ رَكْعَةٍ فَاتِحَةَ الْكِتَابِ وَسُورَةً فَإِذَا فَرَغْتَ مِنْ الْقِرَاءَةِ فِي أَوَّلِ رَكْعَةٍ وَأَنْتَ قَائِمٌ قُلْتَ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ خَمْسَ عَشْرَةَ مَرَّةً ثُمَّ تَرْكَعُ فَتَقُولُهَا وَأَنْتَ رَاكِعٌ عَشْرًا ثُمَّ تَرْفَعُ رَأْسَكَ مِنْ الرُّكُوعِ فَتَقُولُهَا عَشْرًا ثُمَّ تَهْوِي سَاجِدًا فَتَقُولُهَا وَأَنْتَ سَاجِدٌ عَشْرًا ثُمَّ تَرْفَعُ رَأْسَكَ مِنْ السُّجُودِ فَتَقُولُهَا عَشْرًا ثُمَّ تَسْجُدُ فَتَقُولُهَا عَشْرًا ثُمَّ تَرْفَعُ رَأْسَكَ فَتَقُولُهَا عَشْرًا فَذَلِكَ خَمْسٌ وَسَبْعُونَ فِي كُلِّ رَكْعَةٍ تَفْعَلُ ذَلِكَ فِي أَرْبَعِ رَكَعَاتٍ إِنْ اسْتَطَعْتَ أَنْ تُصَلِّيَهَا فِي كُلِّ يَوْمٍ مَرَّةً فَافْعَلْ فَإِنْ لَمْ تَفْعَلْ فَفِي كُلِّ جُمُعَةٍ مَرَّةً فَإِنْ لَمْ تَفْعَلْ فَفِي كُلِّ شَهْرٍ مَرَّةً فَإِنْ لَمْ تَفْعَلْ فَفِي كُلِّ سَنَةٍ مَرَّةً فَإِنْ لَمْ تَفْعَلْ فَفِي عُمُرِكَ مَرَّةً
ആശയ സംഗ്രഹം :
ഇബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു റിപ്പോർട്ട് ചെയ്യുന്നു:റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം അബ്ബാസു ബ്നു അബ്ദിൽ മുത്തലിബ് റദിയല്ലാഹു അന്ഹുവിനോടു പറഞ്ഞു : ഓ അബ്ബാസ് , ഓ പിതൃവ്യാ , ഞാൻ താങ്കൾക്കു ഒരു സമ്മാനം നല്കട്ടെയോ?ഞാൻ താങ്കൾക്കു ഒരു കാര്യം നല്കട്ടെയോ? താങ്കൾ പ്രവർത്തിച്ചാൽ താങ്കളുടെ പത്തു തരത്തിലുള്ള ദോഷങ്ങൾ അല്ലാഹു പൊറുക്കും-ആദ്യത്തേതും അവസാനത്തേതും ,പഴയതും പുതിയതും,അറിയാതെ ചെയ്തതും കരുതിക്കൂട്ടി ചെയ്തതും ,ചെറുതും വലുതും ,രഹസ്യമായി ചെയ്തതും പരസ്യമായി ചെയ്തതും .താങ്കൾ നാല് റക്അത്തു നിസ്ക്കരിക്കണം .ഓരോ റകഅത്തിലും ഫാതിഹ പാരായണത്തിന് ശേഷം ഓരോ സൂറത്തും പാരായണം ചെയ്യണം.ഒന്നാമത്തെ റക്അത്തിൽ ഖുർആൻ പാരായണം കഴിഞ്ഞാൽ ഖിയാമിൽ /നിന്ന് കൊണ്ട്
سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ
എന്ന് പതിനഞ്ചു തവണ ചൊല്ലണം.തുടർന്ന് താങ്കൾ റുകൂഉ ചെയ്യുകയും പത്ത് തവണ അങ്ങിനെ ചൊല്ലുകയും വേണം.പിന്നെ റുകൂഇൽ നിന്ന് ഉയരുകയും പത്ത് തവണ അങ്ങിനെ ചൊല്ലുകയും വേണം.പിന്നീട് സുജൂദിലേക്കു പോകുകയും പത്ത് തവണ അങ്ങിനെ ചൊല്ലുകയും ചെയ്യണം.പിന്നെ സുജൂദിൽ നിന്ന് ഉയരുകയും പത്ത് തവണ അങ്ങിനെ ചൊല്ലുകയും വേണം.വീണ്ടും സുജൂദ് ചെയ്യുകയും പത്ത് തവണ അങ്ങിനെ ചൊല്ലുകയും വേണം.വീണ്ടും സുജൂദിൽ നിന്ന് ഉയർന്നു പത്ത് തവണ അങ്ങിനെ ചൊല്ലുകയും വേണം.അപ്പോൾ ഒരു റക്അത്തിൽ എഴുപത്തിയഞ്ച് തവണയാകും.അപ്രകാരം നാല് റക്അത്തു നിസ്ക്കരിക്കുക.താങ്കൾക്കു സാധിക്കുമെങ്കിൽഎല്ലാ ദിവസവും ഇങ്ങിനെ നിസ്ക്കരിക്കുക.താങ്കൾ അങ്ങിനെ എല്ലാ ദിവസവും നിസ്ക്കരിക്കുന്നില്ലെങ്കിൽ എല്ലാ ജുമുഅ ദിവസവും നിസ്ക്കരിക്കുക. താങ്കൾ അങ്ങിനെ എല്ലാ ജുമുഅ ദിവസവും നിസ്ക്കരിക്കുന്നില്ലെങ്കിൽ എല്ലാ മാസവും നിസ്ക്കരിക്കുക. താങ്കൾ അങ്ങിനെ എല്ലാ മാസവും നിസ്ക്കരിക്കുന്നില്ലെങ്കിൽ എല്ലാ വർഷവും നിസ്ക്കരിക്കുക. താങ്കൾ അങ്ങിനെ എല്ലാ വർഷവും നിസ്ക്കരിക്കുന്നില്ലെങ്കിൽ താങ്കളുടെ ആയുസ്സിൽ ഒരു തവണ എങ്കിലും നിസ്ക്കരിക്കുക.
തസ്ബീഹ് നിസ്ക്കാരം അറിയേണ്ടതെല്ലാം