ചോദ്യം:
ബദിറിൽ ഉണ്ടായിരുന്ന പതാകയുടെ രൂപം എങ്ങിനെയായിരുന്നു ?
ഉത്തരം:
ബദ്ർ യുദ്ധത്തിൽ നബി(സ) തങ്ങൾ രണ്ട് കറുപ്പും ഒരു വെള്ളയും എന്നിങ്ങനെ മൂന്ന് പതാക മുസ്അബ്നു ഉമൈർ(റ), സഅ്ദു ബ്നു മുആദ്(റ), അലി(റ) എന്നീ മൂന്ന് പേരുടെ കൈയിൽ ഏല്പിച്ചു. ആ മൂന്നു പതാകകളും ഏന്തിക്കൊണ്ടാണ് ബദരീങ്ങൾ യുദ്ധം ചെയ്തത്. സീറത്തുന്നബവിയും മറ്റും നോക്കുക.