ചോദ്യം:

 

ബദറുൽ കുബ്റാ യുദ്ധത്തിൽ റസൂലും സ്വഹാബത്തും പോയത് കാഫിരീങ്ങളുടെ സ്വത്ത് പിടിച്ചു പറ്റാൻ മാത്രമാണോ? അതല്ല കാഫിരീങ്ങളെ നശിപ്പിക്കാനാണോ? അല്ലെങ്കിൽ രണ്ടും ഉദ്ദേശിച്ചാണോ? എന്ന് വ്യക്തമാക്കുക. ഏത് കിതാബിൽ ഏത് ഭാഗത്ത് എന്നും വിവരിക്കുക.

 

ഉത്തരം:

 

*റസൂൽ (സ) ഖുറൈഷികളുടെ ഒട്ടകം ഉദ്ദേശിച്ചു കൊണ്ടു മാത്രമാണ് ബദ്റിലേക്കു പുറപ്പെട്ടതെന്ന് സ്വഹീഹുൽ ബുഖാരിയിൽ പലയിടത്തുമുണ്ട്. ആ സ്ഥലങ്ങളിൽ ‘ഇന്നമാ’ എന്ന അവ്യയമാണുപയോഗിച്ചിട്ടുള്ളത്. അതിൽ നിന്ന് വ്യക്തമാകും, റസൂൽ (സ) പുറപ്പെട്ടത് ഖുറൈഷികളുടെ ഒട്ടകത്തിനു വേണ്ടിയല്ലാതെ മറ്റൊന്നിനുമല്ലെന്ന്. കൂടാതെ ആ ഹദീസിന്റെ വ്യാഖ്യാനത്തിൽ റസൂൽ (സ) യുദ്ധമുദ്ദേശിച്ചിട്ടില്ല എന്ന് പറഞ്ഞ ശേഷം ആ ഒട്ടകം ആയിരമൊട്ടകമാണ് എന്ന് ഫത്ഹുൽ ബാരി 7-229ൽ പ്രസ്താവിച്ചിട്ടുണ്ട്.*