ബദർ നടന്നതെപ്പോൾ
ചോദ്യം:
ബദർ പോരാട്ടം നടന്നത് ഒരു വെള്ളിയാഴ്ച ഉച്ചയുടെ മുമ്പാണെന്നും അതല്ല, വൈകുന്നേരമാണെന്നും കേൾക്കുന്നു. ഏതാണു ശരി? അന്ന് ജുമുഅഃ ഫർളാക്കപ്പെട്ടിരുന്നോ?
ഉത്തരം:
*_അതെ. ജുമുഅഃ ഹിജ്റക്കു മുമ്പ് നബി(സ) മക്കയിലായിരിക്കെ തന്നെ ഫർളാക്കപ്പെട്ടിട്ടുണ്ട്. ആദ്യമായി നിർവ്വഹിക്കപ്പെട്ടത് മദീനയിൽ വച്ചാണെങ്കിലും. തുഹ്ഫ: 2-405._*
*_ബദ്റിലെ പോരാട്ടം നടന്നത് ഹി: 2-ാം വർഷം റമളാൻ 17-ന് വെള്ളിയാഴ്ചയാണല്ലോ. അന്നു പ്രഭാതത്തിലാണ് സംഭവം. താരീഖുത്ത്വബ് രി: 3-18, സീറത്തുബ്നിഹിശാം:2-266._*