❓ പള്ളിയിൽ വെച്ചു ഭൗതിക കാര്യങ്ങൾ സംസാരിക്കുന്നതിൻ്റെ മതവിധിയെന്ത്?

ഇന്നു നാം സാധാരണമായി നികാഹിനു വേണ്ടി പള്ളിയിൽ ഒരുമിച്ചു കുടുമ്പോഴും മറ്റും പള്ളിയിൽ വെച്ചു കണ്ടു മുട്ടുമ്പോൾ എന്തൊക്കെ വിശേഷം , കച്ചവടം എങ്ങനെയുണ്ട് , കെട്ടിച്ച മകൾ വീട്ടിലുണ്ടോ , ….. എന്നിങ്ങനെയുള്ള ഭൗതിക കാര്യങ്ങൾ പള്ളിയിൽ വെച്ച് സംസാരിക്കാറുണ്ടല്ലോ. അതിൻ്റെ മതവിധിയെന്ത്?

 

 

✅ ഇമാം നവവി(റ) പ്രസ്താവിച്ചു: അനുവദനീയമായ സംസാരം പള്ളിയിൽ വെച്ചു സംസാരിക്കൽ അനുവദനീയമാണ് . ഭൗതികവും അല്ലാത്തതുമായ അനുവദനീയമായ കാര്യങ്ങൾ കൊണ്ട് പളളിയിൽ വെച്ച് സംസാരിക്കലും അനുവദനീയമാണ്. ആ സംസാരം മൂലം ചിരി ഉണ്ടായാലും ശരി. അനുവദനീയം തന്നെ.

(ശർഹുൽ മുഹദ്ദബ് :2/177)

 

*قال الإمام النووي رحمه الله يجوز التحدث بالحديث المباح في المسجد وبأمور الدنيا وغيرها من المباحات وإن حصل فيه ضحك ونحوه ما دام مباحاً، لحديث جابر بن سمرة رضي الله عنه قال: كان رسول الله صلى الله عليه وسلم لا يقوم من مصلاه الذي صلى فيه الصبح حتى تطلع الشمس، فإذا طلعت قام، قال: وكانوا يتحدثون فيأخذون في أمر الجاهلية فيضحكون ويتبسم. رواه مسلم*.

شرح المهذب. ( 2 / 177 )

രണ്ടാം ശാഫിഈ ഇമാം നവവി(റ)യുടെ പ്രസ്താവനയിൽ നിന്നു , ചോദ്യ കർത്താവ് ചോദിച്ച രീതിയിൽ പള്ളിയിൽ വെച്ചു സംസാരിക്കൽ അനുവദനീയമാണെന്നു സ്പഷ്ടമായല്ലോ.

അനുവദനീയമായ തെല്ലാം ചെയ്യണമെന്നില്ല. വിധി വ്യക്തമാക്കിയെന്നു മാത്രം.