❓ ഇറച്ചി കഴുകേണ്ട തില്ലന്നും കഴുകാതെ തന്നെ വേവിച്ചു തിന്നാമെന്നും ഒരു മുസ്ലിയാർ പ്രസംഗിച്ചതായി കേട്ടു . നാം ഇറച്ചിക്കടയിൽ നിന്നു വാങ്ങുന്ന ഇറച്ചി കഴുകാതെ വേവിച്ചു തിന്നാമോ?

 

 നാം ഇറച്ചിക്കടയിൽ നിന്നു വാങ്ങുന്ന മാംസം കഴുകൽ നിർബന്ധമാണ്. കഴുകാതെ വേവിച്ച് തിന്നാവതല്ല .
ഇറച്ചിൻമേലും എല്ലിൻമേലുമുള്ള രക്തം നജസ് തന്നെയാണ്. അതിന് ചില നിബന്ധനകളോടെ വിട്ടുവീഴ്ചയുണ്ടെന്നു മാത്രം.

വിശദീകരണം

  1. ഒന്ന്:
    മറ്റു ഒന്നും (രക്തമോ മറ്റോ) ചേരാതെ , മാംസത്തിന്മേൽ മാത്രമുള്ള രക്തം നജസാണ്. അതോടൊപ്പം വിട്ടുവീഴ്ചയുണ്ട്.
  2. രണ്ട്:
    മറ്റു രക്തമോ മറ്റു വല്ലതോ കലർന്ന മാംസം . അതിൻമേലുള്ള രക്തത്തിന് വിട്ടുവീഴാചയില്ല. കഴുകൽ നിർബന്ധമാണ്. കഴുകാതെ വേവിച്ചു കഴിക്കൽ ഹറാം തന്നെയാണ്.
  3. മൂന്ന്: ഇന്നു കടകളിൽ നിന്നു നാം വാങ്ങുന്ന മാംസം ആ മൃഗത്തിൻ്റെയോ മറ്റു മൃഗത്തിൻ്റെയോ രക്തങ്ങൾ കലർന്നത് മാത്രമാണ്. അതായത് അന്യ രക്തങ്ങൾ കൂടിക്കലർന്നത് മാത്രം.
    ഇറച്ചിക്കഷ്ണങ്ങൾ മുറിച്ച് ഇടുന്നത് മാംസ നനവുള്ള ഭാഗത്തേക്കാണ്. തുലാസിൽ തൂക്കുമ്പോൾ ആ തുലാസിലും ഇച്ചിയുടെ രക്ത നനവുണ്ടാകും. ഇറച്ചിയിലുള്ള രക്തം നമ്മുടെ കൈയ്യിൽ ആയ ശേഷം ആ കൈ കൊണ്ട് ആ മാംസം പിടിക്കുമ്പോൾ കൈ മേലുള്ള രക്തം മാംസത്തിലേക്ക് ആവലോടെ അന്യ രക്തം ചേർന്ന വിധിയായി.
    നാം സ്വയം കോഴി അറുത്ത് മാംസമാക്കുമ്പോഴും ഇവ്വിധം അന്യ രക്തം ചേരൽ വരും.
    ചുരുക്കത്തിൽ ഇറച്ചി കഴുകൽ നിർബന്ധമായ രൂപം മാത്രമേ ഇന്നു ഉണ്ടാകുന്നുള്ളൂ എന്നതാണ് വസ്തുത.
    അതു കൊണ്ടാണല്ലോ നല്ല ശ്രദ്ധയോടെ നമ്മുടെ സ്ത്രീകൾ മാംസം കഴുകുന്നത്.ഈ നിർബന്ധ ആചാരം ഒഴിവാക്കാൻ പാടില്ല .( കൂടുതൽ പoനത്തിന് ഹാശിയത്തുന്നിഹായ: 1/293 നോക്കുക)ﻭﺩﻡ) ﺇﺟﻤﺎﻋﺎ ﺣﺘﻰ ﻣﺎ ﻳﺒﻘﻰ ﻋﻠﻰ اﻟﻌﻈﺎﻡ ﻭﻣﻦ ﺻﺮﺡ ﺑﻄﻬﺎﺭﺗﻪ ﺃﺭاﺩ ﺃﻧﻪ ﻳﻌﻔﻰ ﻋﻨﻪ

ﻗﻮﻟﻪ ﺃﻧﻪ ﻳﻌﻔﻰ ﻋﻨﻪ) ﺻﻮﺭﻩ ﺑﻌﻀﻬﻢ ﺑﺎﻟﺪﻡ اﻟﺒﺎﻗﻲ ﻋﻠﻰ اﻟﻠﺤﻢ اﻟﺬﻱ ﻟﻢ ﻳﺨﺘﻠﻂ ﺑﺸﻲء ﻛﻤﺎ ﻟﻮ ﺫﺑﺤﺖ ﺷﺎﺓ ﻭﻗﻄﻊ ﻟﺤﻤﻬﺎ ﻭﺑﻘﻲ ﻋﻠﻴﻪ ﺃﺛﺮ ﻣﻦ اﻟﺪﻡ *ﺑﺨﻼﻑ ﻣﺎ ﻟﻮ اﺧﺘﻠﻂ ﺑﻐﻴﺮﻩ ﻛﻤﺎ ﻳﻔﻌﻞ ﻓﻲ اﻟﺘﻲ ﺗﺬﺑﺢ ﻓﻲ اﻟﻤﺤﻞ اﻟﻤﻌﺪ ﻟﻠﺬﺑﺢ اﻵﻥ ﻣﻦ ﺻﺐ اﻟﻤﺎء ﻋﻠﻴﻬﺎ ﻹﺯاﻟﺔ اﻟﺪﻡ ﻋﻨﻬﺎ ﻓﺈﻥ اﻟﺒﺎﻗﻲ ﻣﻦ اﻟﺪﻡ ﻋﻠﻰ اﻟﻠﺤﻢ ﺑﻌﺪ ﺻﺐ اﻟﻤﺎء ﻻ ﻳﻌﻔﻰ ﻋﻨﻪ ﻭﺇﻥ ﻗﻞ ﻻﺧﺘﻼﻃﻪ ﺑﺄﺟﻨﺒﻲ* ﻭﻫﻮ ﺗﺼﻮﻳﺮ ﺣﺴﻦ ﻓﻠﻴﺘﻨﺒﻪ ﻟﻪ