ഖുത്വ് ബിയ്യത്ത് എന്നാലെന്ത്?

❓ ഖുത്ബിയ്യത്ത് ചൊല്ലണം , നമുക്കു ഖുത്ബിയ്യത്ത് നടത്തണം എന്നിങ്ങനെ നമ്മുടെ നാടുകളിൽ ഒരു പ്രയോഗമുണ്ടല്ലോ. അതു കൊണ്ടുദ്ദേശിക്കുന്നതെന്ത്?

✅ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) വിൻ്റെ നാമം ആയിരം തവണ വിളിക്കുന്ന ഒരു കർമത്തിനാണ് പ്രസ്തുത പ്രയോഗം സാധാരണമായി നടത്താറുള്ളത്.
ചില പ്രത്യേക രീതിയും രൂപവും ഖുത്ബിയ്യത്തിനുണ്ട്.
അൽ ഖസ്വീദത്തുൽ ഖുത്ബിയ്യ: എന്ന ഗ്രന്ഥത്തിൽ ഉള്ളതു ചൊല്ലുകയും അതിലെ ബൈതുകൾ പാടുകയും ചെയ്തു ശൈഖ് ജീലാനി(റ)വിൻ്റെ നാമം വിളിക്കേണ്ട സമയത്ത് വിളിക്കുകയും ശേഷം പ്രസ്തുത ഗ്രന്ഥത്തിലുള്ള ബൈതുകൾ ചൊല്ലി അതിലെ പ്രാർത്ഥനകൾ നിർവഹിക്കുക എന്നതാണ് ഖുത്ബിയ്യത്ത് കർമം

രചയിതാവ് ആരാണ്?

❓ ഖുത്ബിയ്യത്തിൽ നാം ചൊല്ലുന്ന ബൈത്തുകൾ (القصيدة القطبية) ആരുടെ രചനയാണ്.

✅ പ്രമുഖ പണ്ഡിതനും വലിയ്യും ആരിഫും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ)വിൻ്റെ രചനയാണ് അൽ ഖസ്വീദത്തുൽഖുത്ബിയ്യ എന്ന ഗ്രന്ഥം.
ഹിജ്റ: 1040 ൽ തമിഴ്നാട്ടിലെ കായൽ പട്ടണത്ത് മൗലാനാ ഔറംഗസീബിൻ്റെ ഭരണകാലത്താണ് ജനനം. ഖാഹിരി എന്നതിൻ്റെ ഉദ്യേശ്യം കായൽ പട്ടണമാണ്.ഒന്നാം ഖലീഫ : സിദ്ദീഖ് (റ) വിലേക്കാണ് അവിടുത്തെ പരമ്പര ചെന്നത്തുന്നത്.
ചെറുപ്രായത്തിൽ തന്നെ വിശുദ്ധ ഖുർആൻ മന:പാoമാക്കിയ മഹാനവർകളുടെ പ്രധാന ഗുരുനാഥന്മാരിൽ ഒരാൾ സ്വന്തം പിതാവായ ശൈഖ് സുലൈമാനുൽ ഖാഹിരി (റ) തന്നെയാണ്.
പ്രമുഖ കർമശാസ്ത്ര പണ്ഡിതനും വലിയ്യുമായ മുഹമ്മദ് അബ്ദുൽ ഖാദിർ (റ) ആണ് സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) വിൻ്റെ ആത്മീയ ഗുരു. കർമശാസ്ത്രം പഠിച്ചതും മഹാനിൽ നിന്നു തന്നെ.
സ്ഥാന വസ്ത്രം
മശാഇഖുമാർ മുരീദുമാർക്ക് നൽകുന്ന സ്ഥാന വസ്ത്രവും തലപ്പാവും ഫത് വയ്ക്കും മറ്റുമുള്ള അനുമതിയും ശൈഖ് മുഹമ്മദ് അബ്ദുൽ ഖാദിർ (റ)വാണ് ശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ)വിന് നൽകിയത്.
മക്കയിലും മദീനയിലും
തുടർന്നു സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) മക്കയിലേക്കും മദീനയിലേക്കും പോയി.ഹജ്ജും ഉംറ: യും ചെയ്തു. തിരുനബി(സ്വ)യെ സിയാറത്ത് ചെയ്തു ബറക്കത്തെടുത്തു. മക്കയിൽ രണ്ടു വർഷം താമസിച്ചു. പല പണ്ഡിതരിൽ നിന്നും അറിവ് സമ്പാദിച്ചു.
ആധികാരിക പണ്ഡിതൻ
ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതനും മുഫ്തിയുമായിരുന്നു ശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) .
മീകാഈൽ പള്ളി
കായൽ പട്ടണത്തെ മീകാഈൽ മസ്ജിദിൽ ശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) ദർസു നടത്തുമ്പോൾ മലക്ക് മീകാഈൽ ( عليه السلام) മനുഷ്യ രൂപത്തിൽ വന്നു വെന്നും മലക്കിനോട് മഴയുടെ കാര്യം ശൈഖ് ഉണർത്തിയെന്നും ഉടനെ പരിഹാരമുണ്ടായെന്നും അതുകൊണ്ടാണ് ആ പള്ളിക്ക് ”മീകാഈൽ പള്ളി” എന്നു പറയപ്പെട്ടന്നതെന്നും ഗുരുനാഥന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്.
രചനകൾ
അൽ ഖസ്വീദത്തുൽ ഖുത്വ് ബിയ്യ: ക്ക് പുറമെ സമൂഹത്തിനു ഉപകാരമുള്ള നിരവധി ഗ്രന്ഥങ്ങൾ ശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) രചിച്ചിട്ടുണ്ട്. ചിലത് വിവരിക്കാം
1) إستدعاء الأعلام إلى دعاء عتبة العلام
2) تقطيف الجاني إلى تصريف الزنجاني
3) الترجمة البهية في سيرة خير البرية باللسان الأردية
4) حاشية تفسير البيضاوي
5) حاشية الدر المنثور
6)حاشية الطب الأزرق
7) تخميس بانت سعاد
8) تخميس ذخر المعاد
9) تخميس برأ الداء
10) تخميس القصيدة الوترية
11) توضيع الدلالة في تصحيح الجلالة

മീസാൻ , അൽ അജ്നാസു സുഗ്റാ, അൽ അജ്നാസുൽ കുബ്റാ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവായ മുഹമ്മദ് ലബ്ബൽ ഖാഹിരി (റ) മ: ഹി: 1230) ശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ)വിൻ്റെ ഏക പുത്രനാണ്.അഞ്ചു പെൺമക്കളുണ്ട്.
ഹി : 1112 ൽ വഫാതായ സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ)വിൻ്റെ മഖ്ബറ തമിഴ് നാട്ടിലെ കീളക്കര എന്ന സ്ഥലത്താണ്. വലിയ സിയാറത്തു കേന്ദ്രമാണത്.
ഗ്രന്ഥത്തിൻ്റെ തുടക്കം
………………….
അൽ ഖസ്വീദത്തുൽ ഖുത്ബിയ്യ: എന്ന ഗ്രന്ഥത്തിൻ്റെ തുടക്കം
الحمد لله حمدا دائما أبدا
والشكر شكرا غزيرا واصبا رغدا
എന്ന ബൈത്താണ്.
അതിൻ്റെ മുമ്പ് കാണുന്ന രണ്ടു വരി ബൈത്ത്
إن أبطأت غارة الأرحام وابتعدت
عنا فأسرع شيئ غارة الله
يا غارة الله حثى السير مسرعة
في حل عقدتنا يا غارة الله
സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ)വിൻ്റെ രചനയല്ല.
അതു ശൈഖ് ജീലാനി(റ)വിൻ്റെ രചനയാണ്. ഹിജാഇയ്യായ അക്ഷരങ്ങളുടെ എണ്ണത്തിൽ 29 വരികൾ രചിച്ചതിൽ ആദ്യത്തെ രണ്ടു വരികളാണവ.
ആമുഖവും പ്രാർത്ഥനകളും രചിച്ചതാര്?
അൽ ഖസ്വീദത്തുൽ ഖുത്ബിയ്യത്തിൽ ഇന്നു കാണുന്ന ആമുഖവും രണ്ടു പ്രാർത്ഥനകളും രചിച്ചത് ശൈഖ് ഇബ്റാഹീം കുട്ടി മഖ്ദൂം (റ) ആകുന്നു. മൻഖൂസ് മൗലിദിൻ്റെ അറബി മലയാള വ്യാഖ്യാനമടക്കം നിരവധി ഗ്രന്ഥങ്ങൾ ഇബ്റാഹീം കുട്ടി മഖ്ദൂം (റ) രചിച്ചിട്ടുണ്ട്. (ഹി: 1264 – 1323)
( الذخيرة الصفية بشرح القصيدة القطبية )

പതിനഞ്ചു ജിന്നുകൾ

❓ ഖുത്ബിയ്യത്തിൻ്റെ തുടക്കത്തിൽ ഏഴു ഫാതിഹ: യാണല്ലോ ശൈഖ് ഇബ്റാഹീം കുട്ടി മഖ്ദൂം (റ) ക്രോഡീകരിച്ചു തന്നത്. അതിലെ മൂന്നാമത്തെ ഫാതിഹ:
ثم إلى أرواح ملائكة الله …
എന്നിങ്ങനെ തുടങ്ങി
مذهب ….. زوبعة
എന്നീ പതിനഞ്ചു പേരുകൾ പറഞ്ഞു ഫാതിഹ: ഓതുകയാണല്ലോ. അവർ ആരാണ്?

✅ ഖുത്ബിയ്യത്തിലെ مذهب മുതൽ زوبعة വരെയുള്ള പതിനഞ്ചു പേരുകൾ ജിന്നുകളുടേതാണ്. സുലൈമാൻ നബി(അ)മിൻ്റെ മന്ത്രിമാരായ അവർ ശൈഖ് ജീലാനി(റ)വിൻ്റെ മുരീദുമാരായ ജിന്നു വർഗത്തിലെ ഔലിയാക്കളാണ്.
(الذخيرة الصفية)

പതിനഞ്ച് പേരുകൾ അനറബി പദങ്ങളാണ്. അവ അക്കമിട്ട് വിവരിക്കാം.
1 ) مَذْهَبْ

2) الطَّمْرَيَات

3 ) هَشْطَشْلَهْكُوشْ

4) اَحْمَرْ

5 ) شَوْغَالْ

6) كَشْكَشْلَيْعُوشْ

7 ) بَرْقَانْ

8 ) هَدْلَيَاجْ

9 ) نَجْسَهْلَسْطُوشْ

10) مَيْمُونْ

11 ) صَنْعِقْ

12 ) شَطَلْطَطَشْكُوشْ

13 ) اَبْيَضْ

14) شَمْهُورَشْ

15) زَوْبَعَةَ

(അദ്ദഖീറ: പേജ്: 10)

ഖുത്ബിയ്യത്തും പന്ത്രണ്ട് റക്അത്ത് നിസ്കാരവും
……… …… …… ..
❓ ഖുത്ബിയ്യത്ത് കർമത്തിൽ ശൈഖ് ജീലാനി(റ)വിൻ്റെ പേര് വിളിക്കും മുമ്പ് നാം നിസ്കരിക്കുന്ന പന്ത്രണ്ട് റക്അത്ത് നിസ്കാരം ഏതാണ്?

✅ സ്വലാത്തുൽ ഹാജത്ത് . (മുഖ്യ ആവശ്യങ്ങൾ ലഭ്യമാവാൻ വേണ്ടി തേടുന്നതിനു മുമ്പ് നിർവ്വഹിക്കുന്ന നിസ്കാരം. )
പ്രസ്തുത നിസ്കാരം രണ്ടു റക്അത്താണെന്നു തുഹ്ഫയിലും ( 2 / 238) നിഹായയിലും ( 2 / 122) മറ്റു ഗ്രന്ഥങ്ങളിലും കാണുന്നുണ്ട്.
എന്നാൽ ഇമാം ഗസാലി (റ) തൻ്റെ ലോക പ്രസിദ്ധ ഗ്രന്ഥമായ ഇഹ് യാ ഉലൂമിദ്ദീനിൽ
(1/213 ) പറഞ്ഞത് സ്വലാത്തുൽ ഹാജത്ത് പന്ത്രണ്ട് റക്അത്താണെന്നാണ് . ഇമാം റംലി (റ) ഇതു നിഹായ :യിൽ (2/122) ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം ഗസാലി (റ)വിൻ്റെ വീക്ഷണമാണ് പ്രമുഖ ശാഫിഈ പണ്ഡിതനായ ശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) തൻ്റെ القصيدة القطبية വിവരിച്ചത്.

بعد الصلاة اثنتي عشر من ركعة 🔅
مع الفواتح والإخلاص بالخضعة🔅
ഇഖ്ലാസ് എന്നതിൻ്റെ വിവക്ഷ കാഫിറൂൻ സൂറത്തും ഇഖ്ലാസ് സൂറത്തുമാണെന്ന് പണ്ഡിതർ വിവരിച്ചിട്ടുണ്ട്.( الذخيرة الصفية)
രണ്ടു സൂറത്തിനും കൂടി ഇഖ്ലാസ് എന്ന പ്രയോഗം ഉണ്ടെന്നു ഫുഖഹാഅ് വിവരിച്ചിട്ടുണ്ട് .
ഖൽയൂബിയിൽ (1/ 175 ലും 1/245 ലും 2/126 ലും തുഹ്ഫത്തുൽ ഹബീബ് അലാ ശർഹിൽ ഖത്വീബ്: 2/66 ലും ഹാശിയത്തുൽ ജമൽ : 1/359 ലും മറ്റും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
ആദ്യ റക്അത്തിൽ ഫാതിഹക്കു ശേഷം സൂറത്തുൽ കാഫിറൂന: യും രണ്ടിൽ ഫാതിഹ ക്കു ശേഷം സൂറത്തുൽ ഇഖ്ലാസും ഓതുക

നിസ്കാരം എപ്പോൾ

ആവശ്യ നിർവ്വഹണത്തിൻ്റെ തൊട്ടു മുമ്പാണ് നിസ്കരിക്കേണ്ടത്. അപ്പോൾ ശൈഖ് ജീലാനി(റ)വിനെ വിളിക്കും മുമ്പ്.
നിസ്കാരത്തിൻ്റെയും ആവശ്യം ചോദിക്കുന്നതിൻ്റെയും ഇടയിൽ സമയം നീളമായാൽ നിസ്കാരം صلاة الحاجة ആയി പരിഗണിക്കില്ല. കേവലം സുന്നത്തു നിസ്കാരമായി മാത്രമേ പരിഗണിക്കും ( ഹാശിയത്തുന്നി ഹായ: 2/122 , ശർവാനി 2 / 238)

നിയ്യത്ത്
أصلي سنة صلاةِ الحاجة ركعتين لله تعالى
സ്വലാത്തുൽ ഹാജത്ത് എന്ന സുന്നത്ത് നിസ്കാരം ഞാൻ രണ്ടു റക്അത്ത് അല്ലാഹു തആലാക്കു വേണ്ടി നിസ്കരിക്കുന്നു .
പ്രസ്തുത നിസ്കാരം സ്വലാത്തുൽ ഇസ്തിഗാറത്താണെന്ന വാദം അടിസ്ഥാന രഹിതമാണ് ( അദ്ദഖീറ: പേജ്: 65)
പന്ത്രണ്ട് റക്അത്ത് നിസ്കരിക്കുമ്പോൾ ഈരണ്ട് റക്അത്തിൽ സലാം വീട്ടി നിസ്കരിക്കലാണ് ഉത്തമം.

ഖുത്ബിയ്യത്തിലെ ഫാതിഹകൾ

❓ ഖുത്ബിയ്യത്തിൻ്റെ തുടക്കത്തിൽ എത്ര ഫാതിഹ: ഓതണം?

✅ ശൈഖ് ഇബ്റാഹീം കുട്ടി മഖ്ദൂം (റ) ഏഴു ഫാതിഹ: യാണ് വിവരിച്ചു തന്നത്.
١ )إلى حضرة شفيعنا محمد صلى الله عليه وسلم الفاتحة

٢)ثم إلى أرواح الأنبياء والمرسلين والصحابة والتابعين وتابعي التابعين إلى يوم القيامة الفاتحة

٣) ثم إلى أرواح الأولياء والشهداء والصديقين والصالحين الفاتحة

٤) ثم إلى أرواح ملائكة الله المقربين جبريل وميكائيل وإسرافيل وعزرائيل والحفظة والروحانيين الموكلين … .. بالطاعة العظيمة الفاتحة

٥) ثم إلى أرواح جميع المؤمنين الفاتحة

٦)ثم إلى حضرة غوثنا وقطبنا الشيخ السيد محيي الدين عبد القادر الجيلاني ومشايخ سلسلة القادرية الفاتحة

٧)ثم إلى حضرة السادات سيدنا وسندنا …. .. صدقة الله القاهري قدس الله أسرارهم ونفعنا ببركاتهم الفاتحة والإخلاص والمعوذتين

( الذخيرة الصفية )
ഇവിടെ ثُمَّ യുടെ സ്ഥാനത്ത് ചില പതിപ്പിൽ وَ
എന്നാണുള്ളത്. രണ്ടും പറ്റും. و ആണു ഏറ്റവും നല്ലത്.
രചയിതാവ് ഏതാണു എഴുതിയത് എന്നറിയിക്കുന്ന ഒരു രേഖയും കാണുന്നില്ല.
ഓരോ മഹാന്മാരുടെ പേര് പറഞ്ഞു അവരുടെ ഹള്റത്തിലേക്ക് നീ ഫാതിഹ ഓതുക യെന്നാണിവിടെ രചയിതാവ് ഉദ്ദേശിക്കുന്നത്.

 

വിളിക്കേണ്ടത് എങ്ങനെ❓
….
❓ ഖുത്ബിയ്യത്ത് കർമത്തിൽ ശൈഖ് ജീലാനി(റ)വിൻ്റെ നാമം വിളിക്കേണ്ടതെങ്ങനെ: ?

✅ നമ്മുടെ ഗുരുനാഥന്മാർ യാ ഗൗസു , യാ മുഹ് യി യ ദ്ദീൻ അബ്ദൽ ഖാദിരിൽ ജീലാനീ എന്നാണു വിളിക്കാറുള്ളതന്ന് ഗുരുനാഥന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്.

يا غوث
يا محيي الدين
عبد القادر
الجيلانيനമ്മുടെ നാടുകളിൽ സാധാരമായി അങ്ങനെയാണ് ഇന്നും വിളിക്കപ്പെടുന്നത്.

ശൈഖ് ജീലാനി(റ)വിൻ്റെ മറ്റു പേര് ഉപയോഗിച്ച് വിളിക്കൽ ശരിയല്ലന്നു പറഞ്ഞു കൂടാ.
യാ മുഹ് യിയ എന്നതിലെ രണ്ടാം യാഇനെ കളഞ്ഞു
يا محيِ
എന്നു പറയുന്നവരും ഉണ്ട്.

എന്തിനാ
ലൈറ്റ്
ഓഫ് ചെയ്യുന്നത്

❓ ഖുത്ബിയ്യത്ത് കർമത്തിൽ എഴുനേറ്റ് നിന്നു ശൈഖ് ജീലാനി(റ)വിനെ വിളിക്കുന്ന സന്ദർഭത്തിൽ വിളക്ക് കെടുക്കുന്നത് എന്തിനാണ്?

✅ ഹൃദയ സാനിധ്യം ഉണ്ടാകാൻ വേണ്ടി എന്നാണു ഗുരുനാഥന്മാർ പറയാറുള്ളത്.
അല്ലാതെ ഖുത്ബിയ്യത്ത് കർമം രാത്രിയാവണമെന്നോ വിളക്ക് (ലൈറ്റ് ) കെടുക്കണമെന്നോ നിയമമല്ല.
അതേ സമയം ഒരു വ്യക്തിയുടെ സ്വന്തം കാര്യത്തിൽ ഹൃദയ സാനിധ്യത്തിനു വേണ്ടി ദിക്റിൻ്റെ (ഖുത്ബിയ്യത്തിന് മാത്രം പ്രത്യേകതയല്ല ) വേളയിൽ വിളക്ക് കെടുക്കമെന്ന് سلالم الفضلاء على هداية الأذكياء എന്ന ഗ്രന്ഥത്തിൽ (പേജ്: 108) വിവരിച്ചത് കാണാം.
وأن يكون المكان مظلما حتى لو كان هناك سراج أطفأه إن كان في خاصة نفسه ( سلالم الفضلاء على هداية الأذكياء , الذخيرة الصفية ٥٧)

 

سلام قولا من رب رحيم
എന്ന ആയത്ത് 28 തവണ ❓

❓ ഖുത്ബിയ്യത്ത് കർമത്തിൽ സൂറത്തു യാസീനിലെ سلام قولا من رب رحيم എന്ന ആയത്ത് 28 തവണ ഓതാറുണ്ടല്ലോ.
28 ൻ്റെ പ്രത്യേകതയെന്ത്?

✅ ശൈഖ് അഹ്മദുദ്ദയ്റബി (റ) തൻ്റെ മുജർറബാത്തിൽ പറയുന്നു: ആരെങ്കിലും سلام قولا من رب رحيم എന്ന ആയത്ത് ഇരുപത്തിയെട്ട് തവണ പാരായണം ചെയ്താൽ പകർച്ചവ്യാധി രോഗങ്ങളിൽ നിന്നവൻ രക്ഷപ്പെടുന്നതാണ്.( الذخيرة الصفية )
ഇത്തരം തെളിവിൻ്റെ വെളിച്ചത്തിലാണ് ശൈഖ് ഇബ്റാഹീം കുട്ടി മഖ്ദൂം (റ) ഖുത്ബിയ്യത്തിൽ 28 തവണ ഓതാൻ നിർദ്ദേശിച്ചതും ഇതിനകം കോടി ക്കണക്കിനു സത്യവിശ്വാസികൾ ഖുത്ബിയ്യത്തിൽ ഓതിയതും.

ഖുത്ബിയ്യത്തിലെ നിസ്കാരവും ആയത്തുൽ കുർസിയും.

❓ ഖുത്ബിയ്യത്ത് കർമത്തിൽ പന്ത്രണ്ട് റക്അത്ത് നിസ്കരിക്കുന്നുണ്ടല്ലോ. ആ പന്ത്രണ്ട് റക്അത്തിലും ആയത്തുൽ കുർസിയ്യ് ഓതണമെന്ന് ചിലർ പറയുന്നു . വസ്തുതയെന്ത്?

✅ ഖുത്ബിയ്യത്ത് കർമത്തിൽ നിസ്കരിക്കുന്ന പന്ത്രണ്ട് റക്അത്ത് നിസ്കാരം ഹാജത്തിൻ്റെ നിസ്കാരമാണ്.
സ്വലാത്തുൽ ഹാജത്തിൽ പന്ത്രണ്ട് റക്അത്തിലും ഫാതിഹക്ക് ശേഷം ആയത്തുൽ കുർസിയും ഇഖ്ലാസ് ഓതണമെന്ന് ഇമാം ഗസ്സാലി ( റ ) തൻ്റെ ഇഹ് യ: യിൽ (1/ 207) വ്യക്തമാക്കിയിട്ടുണ്ട്. ഇമാം കുർദി അതു ഉദ്ധരിച്ചിട്ടുമുണ്ട്.( കുർദി: 1-220 )

എന്നാൽ ശൈഖ് ജീലാനി(റ) ആയത്തുൽ കുർസിയ്യ് പറയുന്നില്ല.
അതിനെ കുറിച്ച് ബഹു , വണ്ടൂർ സ്വദഖത്തുല്ല മൗലവി (റ) പറയുന്നതിങ്ങനെ:
”ഖുത്ബിയ്യ
ത്തിലെ ഗൗസുൽ അഅ്ളം(റ) ന്റെ വാക്കിൽ ആയത്തുൽ കുർസിയ്യ് ഉപേക്ഷിച്ചത് അവിടുന്ന് അംഗീകരിച്ച ഹമ്പലീ മദ്ഹബ് അനുസരിച്ചായിരിക്കാം. ഗൗസുൽ അഅ്ളം(റ) അവസാനം ഹമ്പലീ മദ്ഹബുകാരനായിരുന്നുവെന്ന് ഖുത്വുബിയ്യത്തിൽ തന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.
(സമ്പൂര്‍ണ്ണ ഫതാവാ പേജ്: 166).

സ്വലാത്തുൽ ഹാജത്ത് രണ്ടു റക്അത്ത് എന്നതാണ് ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണം.
എന്നാൽ ഖുത്ബിയ്യത്തുമായി ബന്ധപ്പെട്ട് നിസ്കരിക്കുമ്പോൾ പന്ത്രണ്ട് റക്അത്ത് നിസ്കരിക്കലാണ് അദബ്. പന്ത്രണ്ട് റക്അത്ത് നിസ്കരിക്കാനാണല്ലാ ശൈഖ് ജീലാനി(റ) പറഞ്ഞത്. അതാണല്ലോ സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) القصيدة القطبية എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചത്.

❓ ഖുത്ബിയ്യത്തിൽ നാം ചൊല്ലുന്ന
يا ألله يا ألله فرحنا بالنُبا
എന്നതിലെ നുബാ എന്ന വാക്കിൻ്റെ അർത്ഥമെന്ത്?

✅ അമ്പിയാക്കൾ എന്നാണർത്ഥം. نبي എന്നതിൻ്റെ ബഹുവചനമാണ് نُبَاء എന്നത്. വസ്നിനു വേണ്ടി نبا എന്നു ചുരുക്കിപ്പറയുകയാണ്.
فرحنا بالنُبا
അമ്പിയാക്കളെ ബറകത്തു കൊണ്ട് ഞങ്ങളെ സന്തോഷിപ്പിക്കണേ
എന്നാണു ഉദ്ദേശ്യം.
നുബാ എന്ന പദം ബഹുവചനമായി العباس بن مرداس വിവരിക്കുന്നത് ഇങ്ങനെ:
يا خاتم النباء إنك مرسل
بالخير كل هدى السبيل هداك

ചിലർ النَبا എന്നു നുനിനു ഫത്ഹ് ചെയ്തു വായിക്കണം എന്നു പറയാറുണ്ട്. പഴയ പതിപ്പുകളിൽ അങ്ങനെ കാണുന്നുണ്ടെന്ന് അവർ ന്യായം പറയാറുമുണ്ട്. അപ്പോൾ نبأ എന്നതിനെ ലഘൂകരിച്ച് نبا എന്നു ഉപയോഗിക്കുകയാണ്. വാർത്ത എന്നർത്ഥം. സന്തോഷ വാർത്ത എന്നുദ്ദേശ്യം.
( الذخيرة الصفية )

❓ ഖുത്ബ് എന്നതിൻ്റെ വിവക്ഷയെന്ത്❓

✅ ഖുത്ബ് എന്ന വാക്കിൻ്റെ അർത്ഥം ആസിൻ കല്ലിൻ്റെ അടിയിലെ അട്ടിയുടെ നടുവിൽ നിൽക്കുന്ന കുറ്റി എന്നാണ്. അതിന്മേലാണ് മേലേ അട്ടി ചുറ്റുന്നത്. അതിനു നാരായ കുറ്റി , അച്ചുതണ്ട് എന്നൊക്കെ പറയും.
അല്ലാഹുവിൻ്റെ ഔലിയാക്കളിൽ ഏറ്റവും ഉന്നത പദവിയാണ് ഖുത്ബ് എന്ന സ്ഥാനം. ഒരു കാലഘട്ടത്തിൽ ഒരു ഖുത്ബ് മാത്രമേ ഔദ്യോഗികമായി ഉണ്ടാവുകയുള്ളൂ.
ഖുത്ബിൻ്റെ മേൽ പടപ്പുകളുടെ കാര്യങ്ങൾ ചുറ്റുന്നത് കൊണ്ട് ആസിൻ കല്ലിൻ്റെ കുറ്റിയോട് ഉപമയായതിനാൽ ഖുത്ബ് എന്ന നാമം പറയപ്പെടുന്നു.
കൂടുതൽ പoനത്തിനു ഇമാം ശഅ്റാനി (റ)വിൻ്റെ യവാഖീത്ത് നോക്കുക.

❓ ഖുത്ബിയ്യത്തിലെ പ്രാർത്ഥനയിൽ
ونعوذ بعظمتك أن نغتال
എന്നതിലെ نُغْتَالَ (നൂന്) എന്ന സ്ഥാനത്ത് ചില പതിപ്പിൽ تُغتال എന്ന താ കൊണ്ട് ( بالتاء) കാണുന്നുണ്ട്. ചിലർ അങ്ങനെ പ്രാർത്ഥിക്കാറുമുണ്ട് അതു ശരിയാണോ?

✅ ശരിയല്ല. നുഗ്താല എന്നു നൂന് കൊണ്ടാണ് ശരി.
താ കൊണ്ട് ചില പതിപ്പിൽ ( تغتال ) കാണുന്നത് അച്ചടിത്തെറ്റാണ്. ഗുരുതരമായ തെറ്റ്.

نغتال أي نهلك

ശൈഖ് അവർകൾ ശൈഖ് ജീലാനി(റ)വിനെ സ്വപനം കാണുന്നു !

❓ അൽ ഖസ്വീദത്തുൽ ഖുത്ബിയ്യ: എന്ന ഗ്രന്ഥം രചിക്കാൻ ശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) വിനു പ്രത്യേക കാരണമുണ്ടോ?

✅ ഉണ്ട്. അതിങ്ങനെ: ശൈഖ് ജീലാനി(റ)വിൻ്റെ മഖ്ബറ സിയാറത്ത് ചെയ്യാൻ വേണ്ടി സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) ബഗ്ദാദിലേക്കു പുറപ്പെട്ടു. പക്ഷേ ,സിയാറത്തിനു സൗകര്യപ്പെട്ടില്ല. അതിനാൽ ദു:ഖിതനായി. അങ്ങനെ സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) ഒരിക്കൽ ശൈഖ് ജീലാനി(റ)വിനെ സ്വപ്നം കണ്ടു.
സ്വപ്നത്തിൽ ശൈഖ് ജീലാനി(റ) ഇങ്ങനെ ചോദിച്ചു: താങ്കൾ എൻ്റെ ഉപ്പാപ്പ ( നബി(സ്വ))യുടെ മദ്ഹ് ഗീതങ്ങൾ രചിച്ചിട്ടുണ്ടല്ലോ. എൻ്റെ പേരിൽ ഒരു കവിത പോലും രചിച്ചിട്ടില്ലല്ലോ. അതെന്തുകൊണ്ട്? ആ സ്വപ്നമാണ് القصيدة القطبية രചിക്കാൻ നിമിത്തമായത്.(الذخيرة الصفية:٣١ , الفوائد الوهبية : ٣٠ )

❓ അൽ ഖസ്വീദത്തുൽ ഖുത്ബിയ്യത്തിൽ
يزوره كل مشتاق ولكنه
في بيته قد يلاقي محيي الدين
എന്നുണ്ടല്ലോ. അതിൻ്റെ ഉദ്ദേശ്യമെന്ത്?

✅ “ശൈഖ് ജീലാനി(റ)വിനെ ഇഷ്ടപ്പെടുന്നവർ അവിടുത്തെ ഖബ്ർ സിയാറത്ത് ചെയ്യുന്നതാണ്. ശൈഖവർകളെ പ്രേമിക്കുന്നവർ ചിലപ്പോൾ സ്വഭവനത്തിൽ വെച്ചു തന്നെ ശൈഖവർകളെ കണ്ടുമുട്ടിയേക്കാം ” ഇതാണു പ്രസ്തുത ബൈതിൻ്റെ ഉദ്ദേശ്യം.
മരണപ്പെട്ട മഹാന്മാരെ ഉണർച്ചയിൽ തന്നെ കാണാം. അങ്ങനെ കാണുകയെന്നതിൻ്റെ ഉദ്ദേശ്യം മഹത്തുക്കളുടെ ശ്രേഷ്oമാക്കപ്പെട്ട ആത്മാവ് അവരുടെ പുണ്യ ശരീരത്തിൻ്റെ ആകൃതിയിൽ രൂപം കൊള്ളുകയെന്നാണ്.(തഫ്സീർ സ്വാവി)
നബി(സ) യെ ഉണർച്ചയിൽ കണ്ടുവെന്നു ഏതെങ്കിലും മഹാൻ പറഞ്ഞാൽ അതിൻ്റെ ഉദ്ദേശ്യം നബി(സ്വ)യുടെ മഹത്വമാക്കപ്പെട്ട ആത്മാവ്, നബിയുടെ പുണ്യ ശരീരത്തിൻ്റെ ആകൃതിയിൽ രൂപം കൊണ്ടത് ഞാൻ കണ്ടുവെന്നു മാത്രമാണ്. ഇതു പോലെ തന്നെയാണ് ഔലിയാക്കൾ , ശുഹദാക്കൾ എന്നിവരെ കണ്ടുവെന്നതിൻ്റെ ഉദ്ദേശ്യവും.
(സ്വാവി: 3/108)

ഇമാം സ്വാവി(റ) വിവരിക്കുന്നു:
الأموات لا تعود أجسامهم في الدنيا بأرواحهم كما كانوا أبدا إنما يبعثون يوم القيمة لا فرق بين الأنبياء والأولياء
മരണപ്പെട്ടവരുടെ ശരീരങ്ങൾ അവരുടെ ആത്മാവോടു കൂടി ഈ ലോകത്തേക്ക് ഒരിക്കലും മടങ്ങുകയില്ല. അന്ത്യനാളിൽ അവരെ പുനർജീവിപ്പിക്കും. ഈ കാര്യത്തിൽ അമ്പിയാക്കളും അല്ലാത്തവരും തമ്മിൽ അന്തരമില്ല.(സ്വാവി)
മഹാന്മാരെ സ്വപ്നത്തിൽ കാണാവുന്നതും എത്രയോ മഹാന്മാർ കണ്ടതുമാണ്

ശൈഖ് ജീലാനി(റ)
ഹസനിയ്യും ഹുസൈനിയ്യും
സ്വിദ്ദീഖിയ്യും
ഫാറൂഖിയ്യുമാകുന്നത് എങ്ങനെ?

ഹസനിയ്യ്
ശൈഖ് ജീലാനി(റ) പിതാവ് വഴി ഹസനിയ്യാണ്. ശൈഖ് ജീലാനി(റ)വിൻ്റെ പത്താമത്തെ പിതാമഹനാണ് നബി(സ്വ)യുടെ പൗത്രൻ ഹസൻ (റ) .
ഹുസൈനിയ്യ്
ശൈഖ് ജീലാനി(റ) മാതാവ് വഴി ഹുസൈനിയ്യാ ണ്.
ശൈഖ് ജീലാനി(റ)വിൻ്റെ മാതാവ് വഴിയുള്ള പന്ത്രണ്ടാമത്തെ പിതാ മഹനാണ് നബി(സ്വ)യുടെ പൗത്രൻ ഹുസൈൻ (റ).
ഈ വിഷയമാണ് സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) തൻ്റെ
ഖസ്വീദയിൽ
أنت الحُسيني والحسني كنت معا
أبا وأما شريفين قد اجتمعا
എന്ന വരിയിലൂടെ പറഞ്ഞത്.
സ്വിദ്ദീഖിയ്യ്
ശൈഖ് ജീലാനി(റ) വിൻ്റെ പിതാവ് അബൂ സ്വാലിഹ് ജൻഗീ ദോസ്ത് (റ)വിൻ്റെ മാതാവ് ഉമ്മുസലമ(റ) ഒന്നാം ഖലീഫ :സ്വിദ്ദീഖ് (റ)വിൻ്റെ മകൻ അബ്ദുർറഹ്മാൻ (റ) വിൻ്റെ സന്താന പരമ്പരയിൽ പെട്ടവരാണ്.
ഫാറൂഖിയ്യ്
ശൈഖ് ജീലാനി(റ)വിൻ്റെ എട്ടാമത്തെ പിതാമഹൻ അബ്ദുല്ലാഹിൽ മഹള് ( റ ) വിൻ്റെ മാതാവ് രണ്ടാം ഖലീഫ :ഉമർ(റ)വിൻ്റെ മകൻ അബ്ദുല്ല (റ)വിൻ്റെ മകൾ ഹഫ്സ്വ ( റ ) യാണ്.
മൂന്നാം ഖലീഫ :യുമായും ബന്ധം
ശൈഖ് ജീലാനി(റ)വിൻ്റെ എട്ടാമത്തെ പിതാമഹൻ അബ്ദുല്ലാഹിൽ മഹള് ( റ ) വിൻ്റെ മാതാവിനെ തൻ്റെ പിതാവിൻ്റെ മരണശേഷം വിവാഹം ചെയ്തത് മൂന്നാം ഖലീഫ :ഉസ്മാൻ(റ)വിൻ്റെ സന്താന പരമ്പരയിൽ പെട്ട അബ്ദുല്ലാഹിൽ മുള ഫ്ഫർ (റ)വാണ്.
അങ്ങനെ നാലു ഖലീഫമാരുമായും കുടുംബ ബന്ധമുള്ള വ്യക്തിത്വമാണ് ശൈഖ് ജീലാനി(റ).
………..
ഖുത്ബുൽ അഖ് ത്വാബ്: പേജ്: 12

 

❓ ഖുത്ബിയ്യത്തിൽ جليسه خلوة ومن لدني له وصل എന്നതിൽ മിൻ ( مِن ) എന്നാണോ മൻ ( مَن ) എന്നാണോ? രണ്ടു രീതിയിലും ഏടിൽ കാണുന്നുണ്ട്.

✅ മിൻ (مِنْ)എന്നാണ് ശരി.
മൻ (مَنْ)എന്നു കാണുന്നത് അച്ചടിത്തെറ്റാണ്. (ജർറിൻ്റെ അക്ഷരമാണത്)
( الذخيرة الصفية)

❓ ഖുത്ബിയ്യത്തിലെ പ്രാർത്ഥനയിൽ
يا شافع
എന്നുണ്ടല്ലോ. അല്ലാഹുവിനെ യാണല്ലോ അവിടെ അങ്ങനെ വിളിക്കുന്നത്.ആ വാക്കിൻ്റെ അർത്ഥമെന്ത്?

✅ യാ ശാഫിഉ എന്നാൽ ഒറ്റയെ ഇരട്ടയാക്കുന്നവനേ എന്നർത്ഥം ഇബ്നു അസീർ (റ) തൻ്റെ നിഹായ : യിൽ പറഞ്ഞിട്ടുണ്ട്.
الشافع هو جاعل الوتر شفعا
യാ ശാഫിഉ എന്നതിനു ശുപാർശക്ക് സമ്മതം നൽകുന്നവനേ എന്നർത്ഥം വിവരിച്ചവരും ഉണ്ട്.
ياآذن الشفاعة لمن يشاء

യാ ശാഫിഉ എന്നല്ല
يا شافي
എന്നാണെന്നും അഭിപ്രായമുണ്ട്.
( الذخيرة الصفية)

ശൈഖ് ജീലാനിയുടെ അടിമയോ⁉️

❓ അൽ ഖസ്വീദത്തുൽ ഖുത്ബിയ്യ:യിൽ ശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ)
ومن عبيدك عبدا طائعا أدوم
(അങ്ങയുടെ അടിമകളിൽ ഒരടിമയായി എന്നെ പരിഗണിക്കണേ എന്നു പറഞ്ഞതു എന്തർത്ഥത്തിലാണ്?
എല്ലാവരും അല്ലാഹുവിൻ്റെ അടിമകളല്ലേ?

✅ അല്ലാഹുവിൻ്റെ അടിമയെന്ന അർത്ഥത്തിൽ ശൈഖ് ജീലാനിയുടെ അടിമ എന്നല്ല. മറിച്ച് ശൈഖിൻ്റെ പരിചാരകൻ , മുരീദ് എന്നർത്ഥത്തിലാണ് . അടിമ – അബ്ദ് എന്നതിന് വിവിധ അർത്ഥങ്ങളുണ്ട്.
(കൂടുതൽ പoനത്തിന് الذخيرة الصفية ഈയുള്ളവൻ്റെ ” ഖുത്ബിയ്യത്തിൻ്റെ അകപ്പൊരുൾ ” എന്നിവ നോക്കുക.

❓ അൽ ഖസ്വീദത്തുൽ ഖുത്ബിയ്യത്തിലെ
فمنهم أنت انصرنِّي محيي الدين
എന്ന വരി ചൊല്ലുമ്പോൾ ചിലർ
انصرنَّا
എന്നു ബഹുവചനമാക്കി ചൊല്ലാറുണ്ട്. അതിനെക്കുറിച്ചെന്തു പറയുന്നു.?

✅ കിതാബിലുള്ളതുപോലെ ചൊല്ലലാണ് അദബ്.( മര്യാദ ) കിതാബിലുള്ളത് انصرنِّي എന്നാണ്. ഏക വചനമാണ്.
അതുപോലെ തന്നെ يا سيدي احضرني
എന്ന സ്ഥാനത്ത് ചിലർ احضرنا എന്നാക്കുന്നതും ആവശ്യമില്ലാത്തതാണ്. يا سيدي എന്നു പറഞ്ഞു احضرنا എന്നു പാടുന്നതിൽ ഒരു വാക്ക് ഏകവചനം മറ്റേത് ബഹുവചനം എന്ന ഭംഗികുറവുമുണ്ട്.
ശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) പാടിയതുപോലെ പാടിയാൽ മതി.

പ്രാർത്ഥനയുടെ തുടക്കത്തിൽ ബിസ്മി⁉️

❓ ഖുത്ബിയ്യത്തിലെ നീണ്ട പ്രാർത്ഥനയിൽ തുടക്കത്തിൽ ബിസ്മിയാണല്ലോ കാണുന്നത്. ഹംദ് കാണുന്നുമില്ല. ഇതിനെക്കുറിച്ചെന്തു പറയുന്നു?

✅ പ്രാർത്ഥന തുടങ്ങേണ്ടത് ഹംദ് കൊണ്ടാണ് . ബിസ്മി കൊണ്ടല്ല. ഇക്കാര്യം നമ്മുടെ ഫുഖഹാഅ് പഠിപ്പിച്ചിട്ടുണ്ട്.
ഖുത്ബിയ്യത്തിലെ പ്രസ്തുത പ്രാർത്ഥന ക്രോഡീകരിച്ചത് പ്രമുഖ ശാഫിഈ പണ്ഡിതൻ ശൈഖ് ഇബ്റാഹീം കുട്ടി മഖ്ദൂം (റ) അവർകളാണ്. അദ്ദേഹത്തിൻ്റെ ഉപ്പാപ്പ ശൈഖ് സൈനുദ്ദീൻ മഖ്ദൂം (റ) ഫത്ഹുൽ മുഈനിലും പ്രാർത്ഥന തുടങ്ങേണ്ടത് ഹംദ് കൊണ്ടാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്
എന്നാൽ ഖുത്ബിയ്യത്തിലെ പ്രസ്തുത പ്രാർത്ഥനയിൽ സുന്നത്തായ ഹംദ് ഒഴിവാക്കുകയും സുന്നത്തില്ലാത്ത ബിസ്മി കൊടുക്കുകയും ചെയ്തത് എന്തടിസ്ഥാനത്തിലാന്നു മനസ്സിലാകുന്നില്ല.
ഖുത്ബിയ്യത്തിൻ്റെ ആദ്യ പ്രാർത്ഥനയിലും ഹംദ് കാണുന്നില്ല.
അവസാന പ്രാർത്ഥനയിൽ ഹംദ് ഉണ്ടെങ്കില്ലം അതിൻ്റ മുമ്പ് ബിസ്മി കാണുന്നുണ്ട്.
പ്രാർത്ഥനയുടെ തുടക്കത്തിൽ ബിസ്മി സുന്നത്തില്ല

❓ ഖുത്ബിയ്യത്തിൻ്റെ പ്രാർത്ഥനയിൽ
إله كنف واق
എന്നാണോ? അതോ
له كنف واق
എന്നാണോ?

✅ ഖുത്ബിയ്യത്തിൻ്റെ കാണപ്പെട്ട ഏടിൽ ഉള്ളത്
إله كنف واق
എന്നാണ്.
അതേ സമയം യൂസുഫുന്നബ് ഹാനി (റ)വിൻ്റെ سعادة الداربن എന്ന ഗ്രന്ഥത്തിലും ഇമാം സുലൈമാനുൽ ജമൽ (റ)വിൻ്റെ ഹാശിയത്തുൽ ജമലിലും ( 2 / 193)
له كنف واق
എന്നാണുള്ളത്.

❓ ഖുത്ബിയ്യത്തിലെ പ്രാർത്ഥനയിൽ يا فعالٌ لما يريد എന്നു കാണുന്നുണ്ടല്ലോ. فعالُ എന്നു رفع വായിക്കാൻ കാരണമെന്ത്?

✅ മുനാദാ മഅരി ഫ: എന്നു ചിലർ മറുപടി പറഞ്ഞിട്ടുണ്ട്. അപ്പോൾ رفع തന്നെയാണല്ലോ വേണ്ടത് .
അവിടെ نصب ആണു വേണ്ടത് , കാരണം منادى شبيه بالمضاف ആണു എന്നു പറയുന്നവരും ഉണ്ട്. പകർത്തി എഴുതിയവരിൽ നിന്നു പേന വീണു വന്നതാവാം رفع എന്നും അവർ പറയുന്നുണ്ട്.
കൂടുതൽ പoനത്തിനു الذخيرة الصفية നോക്കുക.

❓ ഖുത്ബിയ്യത്തിലെ പ്രാർത്ഥനയിൽ يا لطيفا لم تزل എന്നതിലെ لطيفا എന്നതിനു نصب ലഭിക്കാൻ കാരണമെന്ത്?

✅ അതു മുനാദ മഅരിഫ യാണെങ്കിലും അതു لم تزل എന്ന ജുംല: യുടെ موصوف ആണ്. അപ്പാൾ نصب അനുവദനീയമാണ്
يا لطيفا : منادى معرفة بالقصد نصب لكونه موصوفا بجملة لم تزل ففي التسهيل أن المنادى المفرد الموصوف يجوز نصبه أيضا
(الذخيرة الصفية)

ആരാണു രചയിതാവ്❓

👉 ഖസ്വീദത്തിൽ ഖുത്ബിയ്യത്തിലെ അവസാന പ്രാർത്ഥനയിലുള്ള നാരിയത്ത് സ്വലാത്ത് ആരാണു ക്രോസീകരിച്ചത് ?

✅ പ്രസ്തുത സ്വലാത്തിൻ്റെ പദം രചിച്ചതാരാണെന്നതിന്നു തെളിവു കാണുന്നില്ല.
അതേ സമയം പ്രസ്തുത സ്വലാത്ത് തിരുനബി(സ്വ)യുടെ പൗത്രൻ ഹുസൈൻ (റ) വിൻ്റെ മകൻ സൈനുൽ ആബിദീൻ പതിവാക്കിയിരുന്നുവെന്ന് ഖസ്വീനത്തുൽ അസ്റാറിൽ ഉണ്ട് .
അപ്പോൾ താബിഉകളുടെ കാലത്ത് തന്നെ നാരിയത്തു സ്വലാത്ത് മുസ് ലിം ലോകത്ത് നിലവിലുണ്ടെന്ന് വ്യക്തം.

❓ ഖുത്ബിയ്യത്ത് കർമം നേർച്ചയാക്കാമോ?

✅ അതേ , നേർച്ചയാക്കാം. സുന്നത്തായ കർമം നേർച്ചയാക്കാമല്ലോ.
ഖുത്ബിയ്യത്ത് കർമം സുന്നത്താണ്.
നേർച്ചയാക്കുന്ന രീതി പതിവുള്ളതുമാണ്.

❓ രോഗമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാകുമ്പോൾ ഖുത്ബിയ്യത്ത് നേർച്ചയാക്കുകയും ബുദ്ധിമുട്ടിൽ നിന്നു രക്ഷ ലഭിച്ച ശേഷം ഖുത്ബിയ്യത്ത് ചൊല്ലുകയും ചെയ്യുന്ന പതിവുണ്ടല്ലോ. ബുദ്ധിമുട്ടിൽ നിന്നു രക്ഷ ലഭിച്ചിട്ടു ഖുത്ബിയ്യത്ത് ചൊല്ലുന്നത് കൊണ്ട് എന്തു പ്രയോജനമാണുള്ളത്?

✅ നേർച്ച വീട്ടുകയെന്ന പ്രയോജനം ഉണ്ടല്ലോ.
ദഖീറ: യിൽ പറയുന്നു: പ്രസ്തുത മുസ്വീബത്തും അതുപോലെയുള്ളതും ഇനി വരാതിരിക്കാനും ഖുത്ബിയ്യത്ത് ഉപകരിക്കുമല്ലോ. നമ്മുടെ മശാഇഖുകൾ ഈ രീതി അംഗീകരിച്ചതാണ് .
( الذخيرة الصفية :صفحة ٦٥)

❓ഖസ്വീദത്തുൽ ഖുത്ബിയ്യ:യിൽ ശൈഖ് ജീലാനി(റ)വിനെ ക്കുറിച്ച് خليفة الله (അല്ലാഹുവിൻ്റെ പ്രതിനിധി) എന്ന് ഒരിടത്തും മറ്റൊരിടത്ത്
انت الخليفة لي
( നബി(സ്വ)യുടെ പ്രതിനിധി) എന്നും പറയുന്നുണ്ടല്ലോ. അതു എന്തുകൊണ്ട്?

✅ അല്ലാഹുവിൻ്റെയും അല്ലാഹുവിൻ്റെ റസൂലിൻ്റെയും പ്രതിനിധിയായത് കൊണ്ട് രണ്ടും പറഞ്ഞു.
അല്ലാഹു വിൻ്റെ പരിശുദ്ധദീൻ തിരുനബി(സ്വ) പ്രചരിപ്പിച്ചു. പിന്നീട് പലരും പ്രചരിപ്പിച്ചു. അവിടുത്തെ പൗത്രൻ ശൈഖ് ജീലാനി(റ)വും പ്രചരിപ്പിച്ചു. അതാണ് രണ്ടു പേരുടെയും ഖലീഫ എന്നു പറഞ്ഞത് .

❓ ഖസ്വീദയിലെ
يا سيدي سندي …. بالمدد
مجيرعرضي ..محيي الدين
എന്നീ രണ്ടു വരികൾ ചിലർ മൂന്നു പ്രാവശ്യം ചൊല്ലുന്നത് കേൾക്കാം. അതിൻ്റെ ആവശ്യമുണ്ടോ?

✅ ഒരു പ്രാവശ്യം ചൊല്ലിയാലും മതി. എന്നാൽ ചില പണ്ഡിതർ മൂന്നു പ്രാവശ്യം ആവർത്തിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. അഞ്ച് തവണ , ഏഴു തവണ എന്നു പറഞ്ഞവരും ഉണ്ട്
( الذخيرة الصفية)

❓ ഖുത്ബിയ്യത്തിൽ മലക്കുകൾക്ക് ഫാതിഹ ഓതുന്നുണ്ടല്ലോ. അവർ മരിച്ചിട്ടില്ലല്ലോ. അതിനെക്കുറിച്ചെന്തു പറയുന്നു?

✅ ഖുത്ബിയ്യത്ത് കർമത്തിൽ
ثم إلى أرواح ملئكة الله….
എന്നു പറഞ്ഞു മലക്കുകൾക്ക് ഫാതിഹ ഓതുന്നുണ്ട്.
ഫാതിഹ ഓതി ഹദ് യ ചെയ്യാൻ മരിക്കണമെന്നില്ല. മരിച്ചവർക്കു വേണ്ടി ഓതുമ്പോലെ ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയും ഓതാം.
يصح للمرأ أن يجعل مثل ثواب أعماله لغيره حيا كان أو ميتا (الذخيرة الصفية)
കൂടുതൽ പoനത്തിന് ഫതാവൽ കുബ്റാ , ബിഗ് യ : നോക്കുക
നാം വിശുദ്ധ ഖുർആൻ ഓതി ഹദ് യ ചെയ്യുമ്പോൾ ജീവിച്ചിരിക്കുന്നവർക്കും മരണപ്പെട്ടവർക്കും ഹദ് യ ചെയ്യാം.
وفي فتاوى شيخنا سعيد سنبل; من عمل لنفسه ثم قال اللهم اجعل ثوابه لفلان وصل له الثواب سواء كان حيا أو ميتا
(بغية)

❓ശൈഖ് അബ്ദുൽ ഖാദിർ അൽ ജീലാനി(റ) ആദ്യം ശാഫിഈ മദ്ഹബ് അനുകരിച്ചവരും പിന്നീട് ഹമ്പലി മദ്ഹബ് അനുകരിച്ചവരും ആയിരുന്നുവെന്നുശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി (റ) തൻ്റെ അൽ ഖസ്വീദത്തുൽ ഖുത്വ് ബിയ്യത്തിൽ
الشَّافِعِيَّ فَصِرْتَ الْحَنْبِلِيَّ بِلَا
هَجْرٍ لِتَحْتَاطَ بِالْخَيْرَيْنِ مُعْتَدِلًا
( താങ്കൾ ആദ്യം ശാഫിഈ മദ്ഹബും പിന്നെ ഹമ്പലീ മദ്ഹബും അനുകരിച്ചു.ഇത് ശാഫിഈ മദ്ഹബിനോടുള്ള വെറുപ്പ് കൊണ്ടല്ല. രണ്ടു മദ്ഹബിൻ്റെയും നന്മ കരകതമാക്കാൻ വേണ്ടിയാണ് മദ്ഹബ് മാറിയത് )
എന്നു പറയുന്നുണ്ടല്ലോ.
ഇങ്ങനെ മദ്ഹബ് മാറാൻ കാരണമെന്ത്?

✅ വിവരിക്കാം. നാലു മദ്ഹബുകളിൽ ശാഫിഈ മദ്ഹബ് സജീവമായി നിലകൊള്ളുന്ന കാലത്താണ് ശൈഖ് ജീലാനി(റ) ശാഫിഈ മദ്ഹബ് അനുകരിച്ച് ജീവിച്ചിരുന്നത്.
ശാഫിഈ മദ്ഹബിലേക്ക് ചേർത്തി നോക്കുമ്പോൾ ഹമ്പലീ മദ്ഹബിൽ അക്കാലത്ത് പണ്ഡിത മഹത്തുക്കൾ വിരളമായിരുന്നു. ശൈഖ് ജീലാനി(റ) ഹമ്പലി മദ്ഹബ് അനുകരിച്ചാൽ ആ മദ്ഹബും വളരെ സജീവമാകും. ഈ സാഹചര്യത്തിൽ ശൈഖ് ജീലാനി(റ) ഒരു സ്വപ്നം കണ്ടു. ശാഫിഈ മദ്ഹബ് വിട്ട് ഹമ്പലി മദ്ഹബ് അനുകരിക്കാൻ ആ സ്വപ്നം നിമിത്തമായി.
ശൈഖ് ജീലാനീ (റ) വിൻ്റെ സ്വപ്നം
തിരുനബി(സ) സ്വഹാബാക്കളോട് കൂടെ ഒരിടത്ത് ഇരിക്കുന്നത് ശൈഖ് ജീലാനി(റ) സ്വപ്നം കണ്ടു. നബി(സ്വ)യോടു കൂടെ ഇമാം അഹ് മദ് ബ്നു ഹമ്പൽ (റ) വും ഉണ്ട്. അദ്ദേഹം നബി(സ) യോട് ഇങ്ങനെ പറഞ്ഞു. ”നബിയേ, അങ്ങയുടെ മകനാകുന്ന മുഹ് യി യദ്ധീൻ അബ്ദുൽ ഖാദർ (റ) വിനോട് ഈ ദുർബലനായ എന്നെ സഹായിക്കാൻ പറഞ്ഞാലും” .
തിരുനബി (സ്വ) ആ ആവശ്യം അംഗീകരിച്ച് ശൈഖ് ജീലാനീ (റ) വിനോട് മദ്ഹബ് മാറാൻ ആവശ്യപ്പെടുകയും അങ്ങനെ ശൈഖ് ജീലാനീ (റ) ഹമ്പലീ മദ്ഹബ് സ്വീകരിക്കുകയും അന്നത്തെ സുബ്ഹ് നിസ്കാരം ഹമ്പലീ മുസ്വല്ലയിൽ വെച്ച് തന്നെ നിസ്ക്കരിക്കുകയും ചെയ്തു.
(തഫ് രീ ഹുൽ ഖാത്വിർ , അദ്ദഖീറത്തു സ്വഫിയ്യ: ബി ശർഹി ഖസ്വീദതിൽ ഖുത്വ് ബിയ്യ, പേജ്: 34)

 

ശൈഖ് ജീലാനി(റ) തർബിയ്യത്തിൻ്റെ ശൈഖ് തന്നെ. അതോടൊപ്പം മുഖല്ലിദുമാണ്

❓ ഈ പക്തിയിൽ ഇന്നലെ ശൈഖ് ജീലാനീ (റ) മുജ്തഹിദല്ലന്നും മദ്ഹബ് അനുകരിച്ചവരായിരുന്നുവെന്നും വിവരിച്ചല്ലോ.
എന്നാൽ മുഹ് യിദ്ദീൻ മാലയുടെ വ്യാഖ്യാനത്തിൽ ഇങ്ങനെ കണ്ടു
” ശൈഖ് ജീലാനി അവർകൾ മദ്ഹബ് തഖ്ലീദ് ചെയ്തത് തർബിയത്തിൻ്റെ ശൈഖ് എന്ന പദവി കിട്ടുന്നതിന് മുമ്പാകാം .കിട്ടിയതിനു ശേഷം തഖ്ലീദ് ചെയ്തിട്ടുണ്ടാകണമെന്നില്ല”
ഇതിനെക്കുറിച്ചെന്തു പറയുന്നു?

 

✅ എന്തു പറയാൻ !
കേവലം തെറ്റിദ്ധാരണയുടെ പേരിൽ സ്വയം നിർമിത വ്യാഖ്യാനമാണത്. അതിനെന്തിനു മറുപടി?
തർബിയത്തിൻ്റെ ശൈഖിന് മദ്ഹബ് തഖ്ലീദ് ചെയ്യാൻ പാടില്ലന്ന തെറ്റിദ്ധാരണ ആദ്യം തിരുത്തണം.
നാലു മദ്ഹബിനു ശേഷമുള്ള എല്ലാ തർബിയത്തിൻ്റെ ശൈഖുമാരും നാലാലൊരു മദ്ഹബ് അനുകരിച്ചവരായിരുന്നു എന്ന പരമ സത്യം മറക്കരുത്.
ശൈഖ് ജീലാനി(റ) മദ്ഹബ് തഖ്ലീദ് ചെയ്തവരായിരുന്നുവെന്ന് തൻ്റെ താരീഖ് വിവരിച്ച ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ശൈഖ് സ്വദഖത്തുല്ലാഹിൽ ഖാഹിരി വിവരിച്ചതാണ് ഇന്നലെ മസ്അല ഗ്രൂപ്പിൽ എഴുതിയത്.
നാലു മദ്ഹബിൻ്റെ ഇമാമുകൾക്ക് ശേഷം നിരുപാധിക മുജ്തഹിദില്ല. നിരവധി ഇമാമുകൾ ഇക്കാര്യം വിവരിച്ചതാണ്.
ഹിജ്റ: ഏഴാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ ഇസ് ലാമിക വൈജ്ഞാനിക രംഗത്ത് നിറഞ്ഞു നിന്ന ഇമാം നവവി(റ)വും ( 631 – 678) ഇമാം ഇബ്നു സ്വലാഹ് (റ) (577 – 643 )വും പ്രസ്താവിക്കുന്നത് ശ്രദ്ധിക്കുക
” മുന്നൂറ് വർഷത്തേക്കാൾ കവിഞ്ഞു നിൽക്കുന്ന സുദീർഘ കാലമായി സ്വതന്ത്ര ചിന്തകരായ ഒരു മുജ്തഹിദ് സമൂഹത്തിലുണ്ടായിട്ടില്ല.
കൂടുതൽ പoനത്തിന് ഇമാം ഇബ്നു ഹജർ ഹൈതമി(റ)വിൻ്റെ അൽ ഫതാവൽ കുബ്റ: 4/302 നോക്കുക)
ശൈഖ് ജീലാനീ ”തഖ്ലീദ് ചെയ്തിട്ടുണ്ടാകണമെന്നില്ല” എന്ന പ്രയോഗം തെറ്റും വലിയ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണ്
ﻭﻗﺪ ﻗﺎﻝ اﻟﻨﻮﻭﻱ ﻛﺎﺑﻦ اﻟﺼﻼﺡ ﺭﺣﻤﻬﻤﺎ اﻟﻠﻪ ﺗﻌﺎﻟﻰ ﻭﻣﻦ ﺩﻫﺮ ﻃﻮﻳﻞ ﻳﺰﻳﺪ ﻋﻠﻰ ﺛﻼﺛﻤﺎﺋﺔ ﺳﻨﺔ ﻋﺪﻡ اﻟﻤﺠﺘﻬﺪ اﻟﻤﺴﺘﻘﻞ
……………..
الشَّافِعِيَّ فَصِرْتَ الْحَنْبِلِيَّ بِلَا
هَجْرٍ لِتَحْتَاطَ بِالْخَيْرَيْنِ مُعْتَدِلًا

 

❓ അൽ ഖസ്വീദത്തുൽ ഖുത്ബിയ്യ:യിൽ
يا سلطان محيي الدين أنصرنا
എന്നാണോ?
യാ സുൽത്വാൻ എന്നും
ബിസ്സുൽത്വാൻ എന്നും ചില ഏടുകളിൽ കാണുന്നുണ്ട്.
يا سلطان
എന്നോ
بالسلطان
എന്നോ ശരി ?

✅ രണ്ടും ശരിയാണ്.
ബിസ്സുൽത്വാൻ എന്നത് തവസ്സുലാണ്.
യാ സുൽത്വാൻ എന്നത് തവസ്സുലിൻ്റെ വകഭേദമായ ഇസ്തിഗാസയാണ്.
ചില കോപ്പികളിൽ
يا سلطان
എന്ന സ്ഥലത്ത്
لعله بالسلطان
അതു ബിസ്സുൽത്വാൻ എന്നായേക്കാം. എന്നു എഴുതിക്കൊടിത്തിട്ടുണ്ട്
(അദ്ദഖീറ: 85)
يا سلطان محيي الدين انصرنا⚡
يا الله عجلنا بالفتح يا الله يا الله

❓ അൽ ഖസ്വീദത്തുൽ ഖുത്ബിയ്യ:യിൽ
يا سلطان محيي الدين أنصرنا يا الله
എന്നു പാടുമ്പോൾ ياالله എന്നത് അവിടെ എങ്ങനെ പറ്റും?

✅ യാ സുൽത്വാൻ എന്നാകുമ്പോൾ ഉൻസുർനാ എന്നതോടെ ആ വാക്യം പൂർത്തിയായി.
يا سلطان محيي الدين انصرنا⚡

പിന്നീട് يا الله എന്നത് തായെയുള്ള വാക്കിനോട് ബന്ധിച്ചതാണ്.
يا الله عجلنا بالفتح يا الله يا الله