നായ, പന്നി എന്നിവയിൽ നിന്നാകാ തിരിക്കുക. സ്വന്തം പ്രവൃത്തി കൊ ണ്ടാകാതിരിക്കുക. വെള്ളത്തെ വ്യ ത്യാസപ്പെടുത്താതിരിക്കുക, നനവില്ലാ തിരിക്കുക എന്നീ നിബന്ധനകളോടെ താഴെ പറയുന്ന നജസുകൾക്കു വിട്ടു വീഴ്ചയുണ്ട്.
1. നജസായ മുടി, തൂവൽ, പുക, പൊടി
എന്നിവയിൽ നിന്ന് അല്പം
2. ഈച്ചയുടെ കാലിലുള്ളതും, കുട്ടി, ഭ്രാന്തൻ, പക്ഷി, അയവിറക്കുന്ന ജീവി എന്നിവയുടെ വായിലുള്ളത്
3. സാധാരണ കണ്ണുകൾ കൊണ്ടു കാണാത്ത നജസ്
വെള്ളത്തിൽ വിട്ടുവീഴ്ചയുള്ള
നജസുകൾ
1. വെള്ളത്തിലുള്ള മത്സ്യം, അട്ട പോ
ലുള്ള ജീവികളുടെ കാഷ്ടം.
2. വൃക്ഷത്തിന്റെ ഇലകൾക്കിടയിലുള്ള ജീവികളുടെ കാഷ്ടത്തിൽ നി ന്നു വെള്ളത്തെ സംരക്ഷിക്കൽ പ്രയാസമാകുമ്പോൾ
3. ഒലിക്കുന്ന രക്തമില്ലാത്ത ചെള്ള്, മൂട്ട, പേൻ, ഈച്ച, വണ്ട്, പല്ലി, കടന്നൽ, തേൾ തുടങ്ങിയവയുടെ ശവം.
ഭക്ഷണത്തിൽ വിട്ടുവീഴ്ചയുള്ള
നജസുകൾ
1. എല്ലിലും മാംസത്തിലും ശേഷി ക്കുന്ന രക്തം.
2. പഴങ്ങൾ, സുർക്ക, ധാന്യങ്ങൾ തുട ങ്ങിയ ഭക്ഷിക്കപ്പെടുന്ന വസ്തുക്കളി ലുണ്ടാകുന്ന ചത്തതോ അല്ലാത്തതോ ആയ പുഴുക്കൾ
3. ആടിന്റെയും മറ്റും അകിടിലുള്ള നജസ്
4. നജസ് കത്തിച്ച് അടുപ്പിലെ വെണ്ണീ രിൽ നിന്നുയർന്നു വന്നത്.
5. ചെറിയ മത്സ്യങ്ങളുടെ വയറ്റിനകത്തുള്ള മാലിന്യം.
നിസ്കാരത്തിൽ മാത്രം
വിട്ടുവീഴ്ചയുള്ളവ
1. ഒലിക്കുന്ന രക്തമില്ലാത്ത ജീവിക ളുടെ രക്തം.
2. സ്വന്തം ശരീരത്തിൽ ഇഞ്ചക്ഷൻ, മുറിവുകൾ, കുരു, മുഖക്കുരു എന്നി വയിൽ നിന്ന് വരുന്ന രക്തം.
3. അന്യരുടെ രക്തത്തിൽ നിന്നല്പം. എന്നാൽ ഈ രക്തങ്ങൾ മറ്റുള്ളവ യോടു കൂടി കൂടിക്കലരുകയോ ശരീ രത്തിൽ പുരട്ടുകയോ ചെയ്താൽ വിട്ടുവീഴ്ചയില്ല. സ്വന്തം പ്രവർത്തനം കൊണ്ടാകാതിരിക്കലും തൽസ്ഥാന ത്തുനിന്ന് മറ്റൊരിടത്താവാതിരിക്കലും ശരീരം, വസ്ത്രം എന്നിവയല്ലാത്തവ യിലാകാതിരിക്കലും വിട്ടുവീഴ്ചക്കുള്ള നിബന്ധനകളാണ്.
4. ആർത്തവരക്തം, മൂക്കിൽ നിന്നു വരുന്ന രക്തം, കണ്ണിലെ രക്തം, ചെവി യിൽനിന്നുള്ള രക്തം എന്നിവയിൽ നിന്നെല്ലാം കുറഞ്ഞതിനു വിട്ടുവീഴ്ച യുണ്ട്.
5. നജസുണ്ടെന്നുറപ്പുള്ള വഴിയിലെ കുറഞ്ഞ മാലിന്യം.
6. കല്ലുകൊണ്ട് ശൗചിച്ച സ്ഥാനം.
7. ഈച്ച, വവ്വാൽ എന്നിവയുടെ കാഷ്ടം, മൂത്രം.
8. പക്ഷികളുടെ കാഷ്ടം വ്യാപകമാ കയാൽ, നിസ്കാരസ്ഥലത്തുള്ള ഉണ ങ്ങിയ കാഷ്ടത്തിന് വിട്ടുവീഴ്ചയുണ്ട്എന്നാൽ മനഃപൂർവം അതു ചവിട്ടാൻ
പറ്റില്ല.
9. മോണയിലെ രക്തം.
10. മൂലക്കുരു കൊണ്ടു ബുദ്ധിമുട്ടുള്ള വർക്ക് അതിന്റെ നനവ്