നിസ്കാരത്തിലും, നിസ്കാരത്തിന്
പുറത്ത് ഓതുന്നവനും, നിസ്കാരത്തിന് പുറത്ത് കേൾക്കുന്നവനും, ശ്രദ്ധിച്ചു കേൾക്കുന്നവനും തിലാവത്തിന്റെ സുജൂദ് സുന്നത്താണ്.ഇമാം സുജൂദ് ചെയ്താൽ
മാത്രമേ മഅ്മൂമ് സുജൂദ് ചെയ്യേണ്ടതുള്ളൂ.
ഇമാമോട് കൂടെ ചെയ്തില്ലെങ്കിലും ഇമാം ഇല്ലാതെ ഒറ്റക്ക് മഅ്മൂമ് സുജൂദ് ചെയ്താലും
നിസ്കാരം ബാത്തിലാകുന്നതാണ്.
പതുക്കെ ഓതുന്ന നിസ്കാരങ്ങളിൽ നിസ്കാരം കഴിയുന്നതുവരെ തിലാവത്തിന്റെ സുജൂദിനെ പിന്തിക്കൽ
ഇമാമിന്സുന്നത്താണ്.
അപ്രകാരംതന്നെഉറക്കെ ഓതുന്ന
നിസ്കാരത്തിൽ മഅ്മൂമ്
വസ്വാസിലാകുമെന്ന് ഭയന്നാൽ ഉറക്കെ ഓതുന്ന നിസ്കാരത്തിലും തിലാവത്തിന്റെ സുജൂദിനേപിന്തിക്കൽ സുന്നത്താണ്.