❓ നിന്നു കുടിക്കുന്നതിൻ്റെയും തിന്നുന്നതിൻ്റെയും മതവിധിയെന്ത്?
✅ നിന്നു തിന്നൽ അനുവദനീയമാണ്. ഹറാമോ കറാഹത്തോയില്ല. എന്നാൽ ആവശ്യമില്ലാത്തപ്പോൾ അതു നല്ലതല്ലന്ന കാര്യം മറക്കരുത്.
നിന്നു കുടിക്കൽ ഏറ്റവും നല്ലതിനു എതിരാണ്. ഖിലാഫുൽ ഔലയാണ്. ( മുഗ്നി: 4/412 , ശർവാനി: 7/438 ഇആനത്ത്:) തെറ്റുള്ള കാര്യമല്ല. അതേ സമയം ഇരുന്നു കുടിക്കലാണു ഏറ്റവും നല്ലത്.
ഇമാം നവവി(റ) ശർഹു മുസ്ലിമിൽ നിന്നു കുടിക്കൽ കറാഹത്ത് എന്നാണു വ്യക്തമാക്കിയത്.
ﻭاﻟﺸﺮﺏ ﻗﺎﺋﻤﺎ ﺧﻼﻑ اﻷﻭﻟﻰ
ശർവാനി: 7/438
ﻭاﻟﺸﺮﺏ ﻗﺎﺋﻤﺎ ﺧﻼﻑ اﻷﻭﻟﻰ.
മുഗ്നി 4/412
ﻻ ﻳﻜﺮﻩ اﻷﻛﻞ ﻗﺎﺋﻤﺎ ﻭاﻟﺸﺮﺏ ﻗﺎﺋﻤﺎ ﺧﻼﻑ اﻷﻭﻟﻰ ﻋﺒﺎﺭﺓ اﻟﺮﻭﺽ ﻭﺷﺮﺣﻪ: ﻭاﻟﺸﺮﺏ ﻗﺎﻋﺪا ﺃﻭﻟﻰ ﻣﻨﻪ ﻗﺎﺋﻤﺎ ﺃﻭ ﻣﻀﻄﺠﻌﺎ، ﻓاﻟﺸﺮﺏ ﻗﺎﺋﻤﺎ ﺑﻼ ﻋﺬﺭ ﺧﻼﻑ اﻷﻭﻟﻰ، ﻛﻤﺎ اﺧﺘﺎﺭﻩ ﻓﻲ اﻟﺮﻭﺿﺔ، ﻟﻜﻨﻪ ﺻﻮﺏ ﻓﻲ ﺷﺮﺡ ﻣﺴﻠﻢ ﻛﺮاﻫﺘﻪ، (ഇആനത്ത് )
*ഹദീസും (?) മറുപടിയും*
പത്ത് കിതാബ് എന്ന പേരിൽ അറിയപ്പെടുന്ന കിതാബിലുള്ള – അർബഈന ഹദീസിൽ –
من شرب الماء قائماً ابتلاه الله ببلاء لا دواء له
(ആരെങ്കിലും നിന്നു കുടിച്ചാൽ മരുന്നില്ലാത്ത രോഗം കൊണ്ട് അല്ലാഹു അവനെ പരീക്ഷിക്കും) എന്ന ഹദീസി (?) നെ കുറിച്ച് ബഹു. അഹ്മദ് കോയ ശാലിയാത്തി (റ) തൻ്റെالسير الكثيث
لتخريج أربعين الحديث
എന്ന രിസാലയിൽ പറയുന്നത് അങ്ങനെയൊരു ഹദീസ് എത്തിക്കപ്പെട്ടിട്ടില്ല എന്നാണ്.
*പ്രത്യേക ശ്രദ്ധയ്ക്ക്*
തിന്നലും കുടിക്കലുമെല്ലാം ഇരുന്നു കൊണ്ടു തന്നെ ചെയ്യാൻ ശ്രമിക്കണം. അതാണു നല്ലത്. അതേ സമയം നിന്നു നിർവ്വഹിച്ചാൽ അതുമൂലം കുറ്റമൊന്നുമില്ലന്ന വസ്തുതയും മനസ്സിലാക്കണം.