ചോദ്യം: മരണപ്പെട്ട സ്ത്രീയുടെ അടുത്ത ബന്ധുക്കൾ ഭർത്താവ്, ഒരു സഹോദരി, നേരത്തെ മരണപ്പെട്ട പിതാവും മാതാവുമൊത്ത സഹോദരന്റെ പുത്രന്മാർ എന്നിവരാണെങ്കിൽ അവർക്കെല്ലാം അനന്തരാവകാശം ലഭിക്കുമെന്ന് ചിലരും സഹോദര പുത്രന്മാർക്ക് അവകാശം ലഭിക്കില്ലെന്ന് മറ്റു ചിലരും പറയുന്നു. വസ്തുത എന്ത്?
മറുപടി: മയ്യിത്തിന്റെ പ്രസ്തുത സഹോദരി പിതാവു മാത്രം ഒത്തവളോ പിതാവും മാതാവും ഒത്തവളോ ആണെങ്കിൽ സഹോദര പുത്രന്മാർക്ക് ഇവിടെ അവകാശമില്ല. സ്വത്ത് രണ്ടോഹരി ചെയ്തു പകുതി ഭർത്താവിനും പകുതി സഹോദരിക്കും നൽകേണ്ടതാണ്. അതേസമയം മാതാവു മാത്രം ഒത്ത സഹോദരിയാണെങ്കിൽ സഹോദര പുത്രന്മാർക്ക് അവകാശമുണ്ട്. സ്വത്തിന്റെ പകുതിഭാഗം ഭർത്താവിനും ആറിൽ ഒരു ഭാഗം മാതാവു മാത്രം ഒത്ത ഏക സഹോദരിക്കും ബാക്കി ഭാഗം പിതാവും മാതാവും ഒത്ത സഹോദരന്റെ പുത്രന്മാർക്കു തുല്യമായും ഭാഗിച്ചു നൽകേണ്ടതാണ്. (ഫത്ഹുൽ മുഈൻ പേ: 331,332,334)