സ്ത്രീ ഭരണകർത്താവാണ്. പക്ഷെ, അവളുടെ വീട്ടിൽ മാത്രം. വീടും ഭർത്താവിന്റെ സമ്പത്തും സംരക്ഷിക്കുക, കുഞ്ഞുങ്ങളെയും വീട്ടിലെ മറ്റംഗങ്ങളെയും ഇസ്ലാമിക ചിട്ടയിൽ ക്രമപ്പെടുത്തുക, അയൽക്കാരുമായും മറ്റു ബന്ധുക്കളുമായും നിയമാനുസൃതം ഇടപഴകി സൗഹൃദം സ്ഥാപിക്കുക തുടങ്ങിയ വിപുലവും തന്ത്രപ്രധാനവുമായ ഭരണരംഗമാണവളെ ഇസ്ലാം ഏൽപ്പിച്ചിരിക്കുന്നത്. വീടിനു വെളിയിലിറങ്ങി പൊതു ഭരണം നടത്താനും അതിനുവേണ്ടി ശബ്ദിക്കാനും പുരുഷന്മാ രെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നബി(സ) പറഞ്ഞു:

والمرأة راعية على أهل بيت زوجها وولدها وهي مسؤولة عنها

“സ്ത്രീ ഭർതൃവീട്ടുകാരെയും സന്താനങ്ങളെയും ഭരിക്കേണ്ടവളാണ്. അതേപ്പറ്റി അവൾ വിചാരണ ചെയ്യപ്പെടുന്നതുമാണ്.” (ബുഖാരി)
“പുരുഷന്മാർ സ്ത്രീകളെ ഭരിക്കാനധികാരമുള്ളവരാണ്. അവരിൽ ചിലർക്കു മറ്റു ചിലരെക്കാൾ മേന്മ നൽകിയത് കാരണം.” (അന്നിസാഅ്)

الرجال قوامون على النساء بما فضل الله بعضهم على بعض

പൊതുരംഗം പുരുഷന്മാർക്ക് മാത്രം നീക്കിവെച്ചതിന് ന്യായമായി മേൽ സൂക്തത്തിൽ ചൂണ്ടിക്കാണിച്ചത് പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ മേന്മയുണ്ടെന്നതാണ്. ഇത് വളരെ യുക്തിസഹമാണ്. കാരണം വിദ്യാഭ്യാസം, ബുദ്ധി, ധൈര്യം എന്നീ ഗുണവിശേഷങ്ങളിൽ പുരുഷന്മാരാണ് സ്ത്രീകളെക്കാൾ മികച്ചു നിൽക്കുന്നതെന്ന് സമ്മതിക്കാതിരുന്നിട്ട് കാര്യ മില്ല. വിശ്വജേതാക്കളുടെയും ബുദ്ധിരാക്ഷസന്മാരുടെയും ജ്ഞാനിക ളുടെയും ഭരണ നിപുണന്മാരുടെയും ചരിത്രം പരിശോധിച്ചാൽ പുരുഷന്മാരെ ഖുർആൻ പൊതുരംഗം ഏൽപ്പിച്ചതിന്റെ യുക്തി ബോധ്യപ്പെടും. സൗന്ദര്യത്തിന്റെ പേരിലല്ലല്ലോ ഒരാളെ എം.എൽ.എയും മന്ത്രിയും പഞ്ചായത്ത് മെമ്പറുമൊക്കെയാക്കുന്നത്. യോഗ്യതാടിസ്ഥാനത്തിലാണ് ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത്. സങ്കീർണത നിറഞ്ഞ ഭരണ രംഗം നിയന്ത്രിക്കാൻ സ്ത്രീകളെ എഴുന്നെള്ളിക്കുന്നതിന് ഒരു ന്യായീ കരണവുമില്ല. അതിനാൽ ശിശുവിനെ സംരക്ഷിക്കാൻ അമ്മയെന്ന പോല തന്റേടത്തിലും ബുദ്ധിയിലും ധൈര്യത്തിലും പിന്നാക്കം നിൽക്കുന്ന സ്ത്രീയെ നിയന്ത്രിച്ചു സംരക്ഷിക്കുന്നതിന് പുരുഷന്റെ നേതൃത്വം അനിവാര്യമാണ്. ഈ അനിവാര്യതയെ മേധാവിത്തം എന്നു പറഞ്ഞ് വിലകുറച്ചുകാണിക്കേണ്ടതില്ല.

ഇസ്ലാമിക നിയമമോ വ്യവസ്ഥിതിയോ പൂർണമായും നടപ്പിലില്ലാത്ത ചില മുസ്ലിം രാഷ്ട്രങ്ങൾ സ്ത്രീകളെ അധികാരക്കസേരയി ലിരുത്തിയപ്പോൾ ആഗോളതലത്തിൽ പണ്ഡിതന്മാർ അതിനെ എതിർത്തിരുന്നതാണ്. മുമ്പ് ഇറാനികൾ അവരുടെ ഭരണാധിപതിയായി ഒരു സ്ത്രീയെ അധികാരത്തിൽ കയറ്റുകയുണ്ടായി. ഈ വിവരം നബി( സ) അറിയാനിടയായപ്പോൾ അവിടുന്ന് പറഞ്ഞു.

لن يفلح قوم ولو أمرهم امرأة

“സ്ത്രീകളെ അധികാരത്തിലിരുത്തിയ സമൂഹം വിജയം വരിച്ചിട്ടി ല്ല. തീർച്ച. (ബുഖാരി)

സ്ത്രീകളെ അധികാരത്തിലിരുത്താൻ വല്ല പഴുതും ഇസ്ലാമിക നിയ മങ്ങളിലുണ്ടെങ്കിൽ മാതൃകാ മഹതികളായ പ്രവാചക പത്നിമാരെ അതിന് തിരഞ്ഞെടുക്കുമായിരുന്നു. വിശ്വാസത്തിലും വിജ്ഞാനത്തിലും കർമ്മത്തിലും ധർമ്മത്തിലും വിശ്വാത്തര പ്രതിഭകളായ വനിതകളായിരുന്നു അവർ. നബി തിരുമേനി വഫാത്തായി മറമാടുന്നതിന് മുമ്പു തന്നെ ആയിരക്കണക്കിന് സ്വഹാബിമാർ പങ്കെടുത്ത പന്തലിൽ വെച്ചാണ് അടുത്ത സാരഥിയുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആ കൂട്ടത്തിൽ നിന്ന് ഒരാളെങ്കിലും നബിയുടെ വിധവയും പത്നിയുമായ ആഇ ശ(റ)യാകട്ടെ അടുത്ത ഭരണാധികാരി ആവട്ടെ എന്ന് ഒരാളും പറഞ്ഞില്ല
പ്രവിശാലമായ ഇസ്ലാമിക സാമാജ്യത്തിലെ മറ്റു മുസ്ലിം ഖലീഫമാരെ തിരഞ്ഞെടുക്കുമ്പോഴെങ്കിലും അങ്ങനെ ഒരുനോമിനി ഉണ്ടായതായി രേഖയില്ല.

നബി പത്നി ആഇശ(റ) ജമൽ യുദ്ധം നയിച്ചിട്ടില്ലേ? പിന്നെന്തു കൊണ്ട് സ്ത്രീകൾക്ക് പൊതുരംഗം കയ്യാളിക്കൂടാ. സ്ത്രീകളെ പൊതുരംഗത്തിറക്കി തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്ന ചിലരുടെ ചോദ്യമാണിത്, കേട്ട മാത്രയിൽ ഇത് ശരിയാണെന്ന് ആർക്കും തോന്നുകയു ള്ളൂ. അതിനാൽ വസ്തുതയെന്താണെന്ന് ചുരുക്കത്തിൽ മനസ്സിലാ ക്കിയേ പറ്റു.

ആഇശാബീവി(റ) ഒരു ദുർബല നിമിഷത്തിൽ അങ്ങനെ ചെയ്തു. പക്ഷേ, അതവരുടെ ഇജ്തിഹാദിൽ (ഗവേഷണം) വന്നുപോയ പിഴവാണെന്ന് അവർക്കുതന്നെ ബോധ്യപ്പെടുകയും അതോർത്ത് കണ്ണീർ പൊഴിക്കുകയും ചെയ്തിരുന്നു.

ഹിജ്റാബ്ദം 35 ദുൽഹിജ്ജ 18. അന്നാണ് മൂന്നാം ഖലീഫ ഉസ്മാൻ ( റ) വധിക്കപ്പെട്ടത്. ആഇശാ(റ) ഉൾക്കൊള്ളുന്ന നബി പത്നിമാരെല്ലാം അപ്പോൾ വിശുദ്ധ മക്കയിലായിരുന്നു. ഹജ്ജ് നിർവ്വഹിക്കാൻ എത്തി യതായിരുന്നു അവർ. തിരിച്ചു മദീനായിലേക്ക് പോകാനൊരുങ്ങിയപ്പോ ഴാണ് ഖലീഫയുടെ വധത്തെക്കുറിച്ചറിഞ്ഞത്. യാത്ര റദ്ദ് ചെയ്ത അവർ മക്കയിൽ തന്നെ തങ്ങി. ഉസ്മാൻ(റ)വിന്റെ ഘാതകരെ കണ്ടുപിടിച്ച് ശിക്ഷിക്കുന്നതിന് മുമ്പ് അലി(റ) ഖലീഫയായതിൽ അസംതൃപ്തരായ ഒരുപറ്റം ജനങ്ങളുണ്ടായിരുന്നു അന്ന്. “രാജ്യത്ത് ഒരു ഭരണമുണ്ടാകണം. അതില്ലാഞ്ഞാൽ ആഭ്യന്തര കലഹങ്ങളുണ്ടാകും. അതിനാൽ ആദ്യം ഭരണം വരട്ടെ. എന്നിട്ടാകാം ഘാതകരെ പിടികൂടൽ.’ എന്നായി രുന്നു അലി(റ)വിന്റെ പക്ഷം. അപ്പോഴേക്കും ഘാതകരെ പിടികൂടണ് മെന്ന ആവശ്യമുന്നയിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സ്വഹാബികൾ മക്കയിൽ സംഘടിച്ചിരുന്നു. ഈ ആവശ്യം എത്രയും വേഗം നിറവേറ്റേണ്ടതാണെന്നും നബി(സ) അന്ത്യവിശ്രമം കൊള്ളുന്ന മദീനയിൽവെച്ച് ആ മഹാ പാതകം ചെയ്തവരെ വെറുതെ വിട്ടു കൂടെന്നും ആഇശ(റ) പറഞ്ഞു. ജനങ്ങൾ ആവേശഭരിതരായി. “നമുക്കി പ്പോൾ തന്നെ ബസ്വറയിലേക്ക് പുറപ്പെടണം, ഘാതകരിൽ ചിലർ അവി ടെയുണ്ട്. അവരുമായി വേണ്ടിവന്നാൽ യുദ്ധം വരെ ചെയ്യണം.” അമിതാവേശത്താൽ ചിലർ അഭിപ്രായപ്പെട്ടു. ആഇശാബീവിയടക്കം കുറേ പേരതിനു തയ്യാറായി. നബി പത്നിമാരിൽ മറ്റുള്ളവർ മദീനയിലേക്ക് തിരിച്ചുപോയി. ആഇശ(റ)യോടൊപ്പം യാത്ര തുടർന്ന് അവർ മദീനയിലേക്ക് വഴി പിരിയുന്ന ‘ദാതുഇർഖ്’ എന്ന സ്ഥലത്തെത്തിയപ്പോൾ കണ്ണീരിൽ കുതിർന്ന് വിട ചൊല്ലി.
അസ്ഖർ എന്നു പേരുള്ള ഒട്ടകപ്പുറത്ത് കൂടാരത്തിലിരുന്നാണ് ആളശ(റ) യാത്രചെയ്യുന്നത്. യാത്രാസംഘം കടന്നുപോകവേ ഹൗബഅ് എന്ന അരുവിക്കടുത്തെത്തി. സമയം ഇരുട്ടിയിരുന്നു. ചുറ്റും പട്ടികൾ കുരയ്ക്കുന്നു. ആഇശ(റ) ചോദിച്ചു. “എന്താണാ കേൾക്കുന്നത്. ഏതാണീ സ്ഥലം? ആരോ പറഞ്ഞു: “ഹൗബഅ്:

“ഇന്നാലില്ലാഹി… ഞാൻ തിരിച്ചുപോവുകയാണ്. ഇവിടുന്നങ്ങോട്ട് ഞാൻ വരുന്നില്ല.”

“എന്താണതിനു കാരണം?” സഹയാത്രികർ തിരക്കി.

ആഇശ(റ)യുടെ മറുപടി: “ഞങ്ങൾ ഭാര്യമാരോട് നബി(സ) അന്നൊ രിക്കലിങ്ങനെ പറഞ്ഞിട്ടുണ്ട്. “നിങ്ങളിലൊരാൾക്കുനേരെ ഹൗബാഇലെ പട്ടി കുരയ്ക്കും. അവരാരാണെന്ന് ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ’. നബി(സ)യുടെ പ്രവചനത്തിനിര ഞാനായതിൽ ഞാൻ ദുഃഖിക്കുന്നു. നിങ്ങളെന്നെ വിട്ടു. ഞാൻ ബസ്വറയിലേക്കില്ല.”

പക്ഷെ, സഹയാത്രികരിൽ ചിലർ അവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. നിർബന്ധത്തിനു വഴങ്ങി അവർ മുന്നോട്ടുനീങ്ങി. ബസ്വറയി ലെത്തി യുദ്ധം തുടങ്ങി. ആഇശ(റ) പടക്കളത്തിൽ നിന്നകലെ ഒട്ടകപ്പു റത്ത് കൂടാരത്തിനുള്ളിൽ ഇരുന്നു. അണികൾക്ക് നിർദ്ദേശം നൽകി. ആരോ ഓടിവന്നു. ഒട്ടകത്തിന്റെ കാൽ വെട്ടിമുറിച്ചു. ഒട്ടകം താഴെ മറി ഞ്ഞുവീണു. ഒട്ടകക്കട്ടിലിലായി ആഇശ(റ)യും വീണു. നബിപത്നി വീണ വിവരമറിഞ്ഞ് അലി(റ) പറഞ്ഞു:

“യുദ്ധം നിർത്തുക. ആരും ആരേയും ഒന്നും ചെയ്യരുത്.”

വീണുകിടക്കുന്ന ആഇശാബീവി(റ)യെ പൊക്കിയെടുത്തു. ഒട്ടകക്കുടാരം മുള്ളൻ പന്നിയെപ്പോലെ അമ്പു തറയ്ക്കപ്പെട്ടിരുന്നു. സ്വഹാബി പ്രമുഖരും കുടുംബങ്ങളുമെത്തി വിവരങ്ങളന്വേഷിച്ചുകൊണ്ടിരുന്നു. അലി(റ) ഓടിയെത്തി. കൂടാരത്തിനു ദൂരെ മാറിനിന്നു വിളിച്ചു. ‘ഉമ്മാ,

അങ്ങേയ്ക്കു വല്ലതും പറ്റിയോ?’

“ഇല്ല. നന്മ മാത്രം.’

ക്ഷേമാന്വേഷണങ്ങൾക്കിടയിൽ
അഅയുനുബിൻ റബീഅ എന്ന ഒരാൾ കൂടാരത്തിലിരിക്കുന്ന ആഇശ(റ)യെ വിരിനീക്കി ഒളിഞ്ഞുനോക്കി. ക്ഷുഭിതയായ ആഇശ(റ) അയാളെ ആട്ടിവിട്ടു.

“പോടാ, നിനക്ക് അല്ലാഹുവിന്റെ നാശം ഭവിക്കട്ടെ.” “ചെമന്നു തുടുത്ത ഒരു പെൺകിടാവിനെയല്ലേ ഞാൻ നോക്കിയത്,

അയാൾ പറഞ്ഞു. ആഇശ(റ)ക്ക് ദേഷ്യം മൂത്തു. തന്റെ കൂടാരവിരി നീക്കിയതും പോരാ തന്റെ നേരെ അവന്റെയൊരു കമന്റും! കലികൊണ്ട് വിറപൂണ്ട ആഇശ റ) പറഞ്ഞു.

هتك الله سترك وقطع يدك وأبدى عورك.

-“നിന്റെ മറ അല്ലാഹു നീക്കട്ടെ. നിന്റെ കൈ വെട്ടിക്കളയട്ടെ. നിന്റെയും ഔറത്ത് അവൻ വെളിപ്പെടുത്തട്ടെ

ആഇശാബീവിയുടെ പ്രാർത്ഥന അല്ലാഹു സ്വികരിച്ചു. ആ മനുഷ്യൻ ബസ്വറയിൽ വെച്ച് കൈമുറിക്കപ്പെടുകയും നഗ്നനായി കൊല്ലപ്പെടു കയും ചെയ്തു. (അൽ ബിദായതു വന്നിഹായ 4/244)

നോക്കൂ, എന്താണീ സംഭവത്തിൽ നിന്നു മനസ്സിലാക്കാനുള്ളത്? ഇത്രയധികം സൂക്ഷ്മതയിൽ അവർ നീങ്ങിയിട്ടും താൻ വെളിയിലിറങ്ങി യുദ്ധം നയിച്ചത് തെറ്റാണെന്ന് ആഇശ(റ)ക്ക് ബോധ്യപ്പെടുകയും അതിൽ ദുഃഖിച്ചു പശ്ചാതപിക്കുകയും ചെയ്തിട്ടുണ്ട്. അവർ മരണസ മയം പറഞ്ഞതായി ഇബ്നു സഅ്ദിന്റെ ഥബഖാതിൽ ഇങ്ങനെ കാണാം.

“നിശ്ചയം നബിതിരുമേനിക്ക് ശേഷം ഞാൻ ചില പുതിയ സംഭവ ങ്ങൾ ചെയ്തിട്ടുണ്ട്. അതിനാൽ തിരുമേനിയുടെ ചാരത്ത് അന്ത്യവി ശ്രമം കൊള്ളാൻ ഞാനർഹയല്ല. എന്നെ മറ്റു ഭാര്യമാരുടെ കൂടെ മറമാടുക, ‘

മാത്രമല്ല, സ്ത്രീകൾ വീട്ടിൽ അടങ്ങിയിരിക്കുക എന്ന കൽപ്പനക്കു വിരുദ്ധമാണ് ആഇശ(റ)യുടെ യുദ്ധനേതൃത്വം. അതുകൊണ്ടുതന്നെ പ്രസ്തുത കൽപ്പന വന്ന സൂക്തം പാരായണം ചെയ്യുമ്പോഴൊക്കെ അവർ ആ കൽപ്പനക്കു വിരുദ്ധമായി താൻ പുറത്തിറങ്ങിയതും യുദ്ധം നയിച്ചതും തെറ്റായല്ലോ എന്നോർത്തു നെടുവീർപ്പിട്ടു കരയുകയും തദ്വാരാ മക്കന നനയുകയും ചെയ്യാറുണ്ടായിരുന്നു.” (ത്വബഖാത് 874)

സത്യം ഇതായിരിക്കെ ആഇശ(റ)യുടെ ജീവിതത്തിലെ ഈ സംഭവം മറയാക്കിപ്പിടിച്ച് സ്ത്രീകളെ രംഗത്തിറക്കുകയും തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയും ചെയ്യുന്നതിലാണ് ദുഃഖം.