അല്ലാഹു ഏകനാണെന്നും സത്തയിലോ ഗുണങ്ങളിലോ അവനെപ്പോലെ മറ്റൊന്നും ഇല്ലെന്നും ആരാധനക്ക് അർഹനാവുക എന്ന തിൽ അവന് പങ്കുകാരില്ലെന്നും, അവൻ പണ്ടേയുള്ളവനും, അവന്റെ ഉണ്ടാകലിന് ഒരു തുടക്കമില്ലെന്നും എന്നെന്നും ഉണ്ടാകുമെന്നും അവി ന്നൊരു അന്ത്യമില്ലെന്നും വിശ്വസിക്കലാണ് അല്ലാഹുവിൽ വിശ്വസി ക്കുക എന്നതിന്റെ അർത്ഥം.
മലക്കുകളിലുള്ള വിശ്വാസമെന്നാൽ, അല്ലാഹു കൽപ്പിച്ച കാര്യ ങ്ങളെല്ലാം നിർവ്വഹിക്കുകയും വിരോധിച്ചവയെ വർജ്ജിക്കുകയും സത്യസന്ധത പുലർത്തുകയും ചെയ്യുന്ന വിഭാഗമാണവർ എന്നു ദൃഢമായി വിശ്വസിക്കലാകുന്നു.
ഗ്രന്ഥങ്ങളിലുള്ള വിശ്വാസമെന്നാൽ, അവയെല്ലാം ശബ്ദം, അ ക്ഷരം എന്നിവ ഇല്ലാത്ത അല്ലാഹുവിന്റെ വചനങ്ങളാണെന്നും അവന്റെ സത്തയിൽ നിലകൊള്ളുന്നതാണെന്നും അവയുടെ ഉള്ളടക്കം സത്യമാണെന്നും മലക്ക് മുഖേനയോ മറ്റോ അവന്റെ ദൂതന്മാരിൽ ചിലർക്ക് അവതരിപ്പിച്ചു നൽകിയതാണെന്നും വിശ്വസിക്കലാകുന്നു.
നബിമാരിലുള്ള വിശ്വാസം കൊണ്ട് ഉദ്ദേശിക്കുന്നത്, അവർ സർവ്വ ന്യൂനതകളിൽ നിന്നും പരിശുദ്ധരും പ്രവാചകത്വത്തിന് മുമ്പും ശേഷവും വലുതും ചെറുതുമായ പാപങ്ങളിൽ നിന്നു സുരക്ഷിത രും സൃഷ്ടികളിലേക്ക് അല്ലാഹു നിയോഗിച്ചവരുമാണെന്ന് വിശ്വ സിക്കലാകുന്നു.
അന്ത്യദിനത്തിലുളള വിശ്വാസമെന്നാൽ, മരണാനന്തരം സംഭ വിക്കാനിരിക്കുന്ന ഖബ്റിലെ ചോദ്യം, ഖബ്റിലെ രക്ഷാ-ശിക്ഷകൾ, പുനർജീവിതം, പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം, വിചാരണ, തുലാസ്, സ്വിറാത്ത്, സ്വർഗം, നരകം എന്നിവയെല്ലാം സത്യമാണ ന്നുള്ള വിശ്വാസമാകുന്നു.വിധിയിലുള്ള വിശ്വാസമെന്നാൽ അനാദികാലത്ത് അല്ലാഹു നിശ്ചയിച്ചതെല്ലാം സംഭവിക്കുമെന്നും നിശ്ചയിക്കാത്തത് സംഭവി ക്കില്ലെന്നുമുള്ള വിശ്വാസമാണ്. നന്മയും തിന്മയുമെല്ലാം സൃഷ്ടി കളെ സൃഷ്ടിക്കും മുമ്പ് അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. എല്ലാറ്റിന്റെയും സൃഷ്ടിപ്പ് അല്ലാഹുവിന്റെ മുൻതീരുമാനമനുസരിച്ചു മാത്രമാണ്.
1)ارشاد العبادة إلي سبيل الرشاد
References
1. | ↑ | ارشاد العبادة إلي سبيل الرشاد |