കോല്‍ക്കളികള്‍ പലവിധമുണ്ട്.
വടികൊണ്ട് പരസ്പരം അടിച്ചുകളിക്കുന്ന സാഹസിക വിനോദമാണ് അവയിലൊന്ന്. ഇതു കളരിപ്പയറ്റിലെ ഒരു പ്രാചീന ഇനമാണ്. അപകടം സംഭവിക്കാത്തവിധം പരിശീലനം നേടിയവര്‍ക്കു ഈ കോല്‍ക്കളി അഥവാ വടിക്കളി അനുവദനീയമാണ് (ശര്‍വാനി 9/398).
>മറ്റൊന്ന് താലത്തിന്മേല്‍ അസ്ത്രങ്ങള്‍ കൊണ്ടടിച്ച് വാദനം നടത്തുകയാണ്. അമിതപുളകം സൃഷ്ടിക്കുന്നതുകൊണ്ട് ഇതു നിഷിദ്ധമാണ് (ബിഗ് യ284).
>ഉപകരണങ്ങളില്‍ വടികൊണ്ട് അടിച്ചുകൊണ്‍ടുള്ള കളിയാണ് മൂന്നാമത്തേത്. ഇതു മുകളില്‍ പറഞ്ഞപോലെ അനഭികാമ്യമാണ്, കറാഹത്താണ് (ശര്‍വാനി 2/150, കഫ്ഫ് 106).
>നാലാമത്തേത് ഒരു തടിക്കഷ്ണം മറ്റൊരു തടിക്കഷ്ണത്തില്‍ അടിച്ചുകൊണ്ടുള്ള വാദനമാണ്. സാധാരണയായി അന്ധഗായകന്‍മാര്‍ തങ്ങളുടെ പാട്ടുകള്‍ക്കു ഇമ്പം പകരുന്നതിനു ഇതുപയോഗിച്ചുവരുന്നു. ഇലത്താളം അടിക്കുന്നതുപോലെ ഇതും ഹറാമാണ് (ബിഗ്യ 284, ശര്‍വാനി 10/219). >അഞ്ചാമത്തേത് കോല്‍ക്കളി എന്ന പേരില്‍ പ്രസിദ്ധമായ സാധാരണ കളി തന്നെ. അന്ധന്‍മാരുടെ തടിയടി ഹറാമാണെന്നു വരുമ്പോള്‍ അതിനേക്കാള്‍ പുളകം കൊള്ളിക്കുന്ന കോല്‍ക്കളി നിഷിദ്ധമാണെന്നു പറയേണ്ടതില്ലല്ലോ. മാത്രമല്ല പ്രസ്തുത വിധിയില്‍ തന്നെ കോല്‍ക്കളി പെടുമെന്നു പല പണ്ഢിതന്മാരും പറഞ്ഞിട്ടുണ്ട്.