-
5.ഉപയോഗശൂന്യമായ മുസ്ഹഫുകൾ എന്ത് ചെയ്യണം? കരിക്കുകയോ വെള്ളത്തിൽ കഴുകി കളയുകയോ എന്താണ്ചെയ്യേണ്ടത്?
ഉത്തരം: കഴുകി കളയലാണ് നല്ലത്. ഫത്ഹുൽ മുഈനിൽ
പറയുന്നു. (അന്യാധീനപ്പെട്ടു പോകുന്നത്) സൂക്ഷിക്കുക പോലെയുള്ള ആവശ്യങ്ങൾക്കല്ലാതെ ഖുർആൻ എഴുതപ്പെട്ടവകരിക്കൽ കറാഹത്താണ്. എന്നാൽ തന്നെയും കഴുകി (വെള്ളത്തിൽ കലക്കി) കളയലാണ് നല്ലത്. (ഫത്ഹുൽ മുഈൻ പേ: 28)
ഉസ്മാനി(റ)ന്റെ മുസ്ലഫുകൾ കരിച്ചത് പ്രസ്തുത ആവശ്യാർത്ഥമായിരുന്നു. എന്നാൽ കഴുകലാണ് നല്ലതെന്ന് പറഞ്ഞത് അത് സൗകര്യമാകുകയും കഴുകിയ വെള്ളം ഭൂമിയിലാകുന്നത് നിർഭ യമാകുകയും ചെയ്യുമ്പോഴാണ്. അല്ലെങ്കിൽ കരിക്കൽ തന്നെയാണ് നല്ലത്. എന്നല്ല കരിക്കലല്ലാതെ മറ്റുമാർഗമൊന്നുമില്ലെങ്കിൽ അത് നിർബന്ധം തന്നെയാകും’ (തുഹ്ഫ, ശർവാനി സഹിതം വാ: 1, പേ: 155 നോക്കുക)
(അന്യാധീനപ്പെട്ട് പോകുന്നത് സൂക്ഷിക്കാൻ വേണ്ടി)അല്ലാ ഹുവിന്റെയും റസൂലിന്റെയും നാമങ്ങൾ എഴുതിയ കടലാസുകൾ പോലും പിച്ചി ചീന്തി കളയുന്നത് അനുവദനീയമല്ലെന്നും അതിൽ ആ എഴുത്തിനെ തരം താഴ്ത്തി കളയലുണ്ടെന്നും ഇമാം ഹലീമി (റ) പ്രസ്താവിച്ചതായി അൽ ഫതാവൽ കുബ്റ വാ: 1, പേ: 36(സിൽ ഉദ്ധരിച്ചിട്ടുണ്ട്.
അപ്പോൾ അന്യാധീനപ്പെട്ട് പോകുന്നത് സൂക്ഷിക്കാൻ വേണ്ടി മുസ്ഹഫ് പിച്ചിചീന്തി കളയുന്നത് നിഷിദ്ധമാണെന്ന് പറയേണ്ടതി ല്ല.