ക്ഷമയും സഹനവു നല്ല വ്യക്തിത്വത്തിൻ്റെ മുഖമുദ്രയാണ്. ഭൗതികയും പാരത്രികയുമായ നിരവധി നേട്ടങ്ങൾ അതുവഴി നേടാൻ കഴിയും.
അള്ളാഹുവും അവൻ്റെ പ്രവാചകൻ മുഹമ്മദ് നബി (സ) ക്ഷമാശീലരുടെ മഹത്വത്തെ കുറിച്ച് ധാരാളം സംസാരിച്ചിട്ടുണ്ട്.

വിശുദ്ധ ഖുർആൻ ക്ഷമയെ വിശ്വാസിയുടെ ബാധ്യതയായ് എണ്ണിയതിനു പുറമെ അതിനെ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശമാണ് മുന്നോട്ട് വെക്കുന്നത്.
‘സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മികവ്‌ കാണിക്കുകയും ചെയ്യുക. (സൂറ: ആലു ഇംറാന്‍: 3)
അടിക്കടിയായ് വരുന്ന പ്രതിസന്ധികളോട് ഏത് വിധേനയാണ് പ്രതികരിക്കുകയെന്നത് ദൈവിക പരീക്ഷണമാണ്.
‘കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക’. (സൂറ: അല്‍ ബഖറ: 155)
മറ്റൊന്ന് ശ്രദ്ധിക്കൂ
‘നിങ്ങളുടെ കൂട്ടത്തില്‍ ധർമ്മസമരം ചെയ്യുന്നവരെയും ക്ഷമ കൈക്കൊള്ളുന്നവരെയും നാം തിരിച്ചറിയുകയും, നിങ്ങളുടെ വര്‍ത്തമാനങ്ങള്‍ നാം പരിശോധിച്ചു നോക്കുകയും ചെയ്യുന്നത് വരെ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും’. (സൂറ: മുഹമ്മദ്: 31)
എന്നു മാത്രമല്ല
‘ ക്ഷമാശീലര്‍ക്കു അവരുടെ പ്രതിഫലം കണക്കില്ലാതെ തീർച്ചയായും നൽകപ്പെടും’. (സൂറ: സുമര്‍: 10)
ക്ഷമാശീലരാണ് ഏറ്റവും പക്വമതി കളും
‘വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അത് തൻ്റെ ടമുള്ള കാര്യങ്ങളില്‍ പെട്ടതാകുന്നു’. ( സൂറ: ശൂറാ: 43 )
പ്രാർത്ഥനകൾ സ്വീകാര്യമാകാനും
ദൈവികാംഗീകാരം ലഭിക്കാനുമുള്ള പോംവഴിയായും വിശുദ്ധവാക്യം ക്ഷമയെ പരിഗണിക്കുന്നതായി കാണാം
‘സത്യവിശ്വാസികളെ, നിങ്ങള്‍ സഹനവും നമസ്‌കാരവും മുഖേന (അല്ലാഹുവിനോട്) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു’. (സൂറ: അല്‍ ബഖറ: 153)1)1)

ക്ഷമ; ഹദീസ് പാഠങ്ങൾ1)الكتاب : رياض الصالحين
المؤلف : الإمام النووي

…………………………………………
അബൂമാലിക് അല്‍അശ്അരി(റ)വില്‍ നിന്ന് പറയുന്നു: നബി(സ) പറയുകയുണ്ടായി: ‘ശുദ്ധീകരണം’ വിശ്വാസത്തിന്റെ പകുതിയാണ്. ‘അല്‍ഹംദുലില്ലാഹ്’ എന്ന് പറയുന്നത് തുലാസ് നിറക്കുന്നതാണ്. ‘സുബ്ഹാനല്ലാഹ് വല്‍ഹംദുലില്ലാഹ്’ എന്നത് ആകാശ ഭുമികളും അതിന്നിടയിലുള്ളതും നിറക്കുന്നതാണ്. ‘നമസ്‌കാരം’ പ്രകാശവും, ‘ദാനധര്‍മം’ തെളിവുമാണ്. ‘ക്ഷമ’ വെളിച്ചമാണ്. ‘ഖുര്‍ആന്‍’ നിനക്കെതിരിലോ അനുകൂലമായോ ഉള്ള തെളിവാണ്. മുഴുവന്‍ മനുഷ്യരും രാവിലെ പുറപ്പെടുന്നു. അവര്‍ ഓരോരുത്തരും സ്വന്തം ശരീരം വില്‍ക്കുന്നു. ചിലര്‍ അതിനെ രക്ഷപ്പെടുത്തുന്നു. മറ്റുചിലര്‍ അപകടപ്പെടുത്തുന്നു. (മുസ്‌ലിം)2)» وعن أبي مالكٍ الحارث بن عاصم الأشعريِّ رضي الله عنه قَالَ: قَالَ رسولُ الله صلى الله عليه وسلم: (الطُّهُورُ شَطْرُ الإِيمان، وَالحَمدُ لله تَمْلأُ الميزَانَ، وَسُبْحَانَ الله والحَمدُ لله تَملآن- أَوْ تَمْلأُ- مَا بَينَ السَّماوات وَالأَرْضِ، والصَّلاةُ نُورٌ، والصَّدقةُ بُرهَانٌ، والصَّبْرُ ضِياءٌ، والقُرْآنُ حُجةٌ لَكَ أَوْ عَلَيْكَ. كُلُّ النَّاسِ يَغْدُو فَبَائعٌ نَفسَهُ فَمُعْتِقُهَا أَوْ مُوبِقُها). رواه مسلم. قوله:(الطُّهُور شَطْرُ الإِيمان)، أي: نصفه؛ لأَن خِصال الإيمان قسمان: ظاهرة، وباطنة، فالطهور من الخصال الظاهرة، والتوحيد من الخصال الباطنة. قال صلى الله عليه وسلم: (ما منكم من أَحد يتوضأ فيسبغ الوضوء، ثم يقول: أشهد أَن لا إِله إِلا الله، وأَشهد أَن محمدًا عبده ورسوله، إِلا فتحت له أَبواب الجنة الثمانية يدخل في أَيِّها شاء). قوله:(والحمد لله تملأ الميزان) أي: أَجرها يملأ ميزان الحامد لله تعالى. وفي الحديث الآخر: (التسبيح نصف الميزان، والحمد لله تملؤه، ولا إِله إِلا الله ليس لها دون الله حجابٌ حتى تصل إِليه). وسببُ عظم فضل هذه الكلمات: ما اشتملت عليه من التنزيه لله تعالى، وتوحيده، والافتقار إِليه. قوله: (والصلاة نورٌ) أي: لصاحبها في الدنيا، وفي القبر، ويوم القيامة. (والصدقة برهان)أي: دليلٌ واضح على صحة الإِيمان. (والصبر ضياء)، وهو النور الذي يحصل فيه نوعُ حرارة؛ لأَنَّ الصبر لا يحصل إِلا بمجاهدة النفس. (والقرآن حجةٌ لك أَو عليك) أي: إِن عملت به فهو حجة لك، وإلا فهو حجة عليك. قوله: (كل الناس يغدو فبائعٌ نفسه فمعتقها أو موبقُها) أي: كل إِنسان يسعى، فمنهم من يبيع نفسه لله بطاعته فيعتقها من النار، ومنهم مَنْ يبيعها للشيطان والهوى فيهلكها. قال الحسن: (يا ابن آدم إنك تغدو وتروح في طلب الأَرباح، فليكن هَمُّك نفسك، فإِنك لن تربح مثلها أَبدًا
പ്രകാശമെന്നാൽ വഴികാട്ടിയാണ് ജീവിതത്തിൻ്റെ തെളിച്ചമാണ് പ്രകാശിത വ്യക്തിത്വം ആരെയും ആകർഷിക്കുന്നതാണ്. അതിലുപരി പലതുമാണ്. ഇത്തരം നേട്ടങ്ങളുടെയൊക്കെ ലളിത രീതി ക്ഷമയിൽ ഉൾകൊള്ളുന്നുവെന്ന പാഠമാണ് ഹദീസിൽ കാണുന്നത്.
ദാനങ്ങളുടെ കൂട്ടത്തിൽ ബൃഹത്തായത് ക്ഷമയാണ്.
അബൂ സഈദ്‌(റ)വില്‍ നിന്ന് നിവേദനം: ഒരു കൂട്ടമാളുകള്‍ നബി(സ)യുടെ അടുത്ത് ചില ആവശ്യങ്ങള്‍ ചോദിക്കുകയും നബി(സ)അത് നല്‍കുകയും ചെയ്തു. വീണ്ടും വീണ്ടു അവര്‍ ചോദിച്ചപ്പോള്‍ തന്റെ പക്കലുള്ളത് തീരുന്നത് വരെ നബി(സ)അവര്‍ക്ക് നല്‍കുകയും ചെയ്തു. തുടര്‍ന്ന് നബി(സ)ഇങ്ങിനെ പറയുകയുണ്ടായി: എന്റെ കയ്യില്‍ വല്ലതും ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ അത് നിങ്ങളില്‍ നിന്ന് ഒളിപ്പിച്ച് വെക്കുമായിരുന്നില്ല. ആരെങ്കിലും ചോദിക്കാതെ സ്വയം പര്യാപ്തത പുലര്‍ത്തുന്നുവെങ്കില്‍ അല്ലാഹു അയാളെ സ്വയം പര്യാപ്തനാക്കുന്നതാണ്. അരെങ്കിലും (ചോദിക്കാതെ) ഐശ്യര്യത പുലര്‍ത്തുന്നുവെങ്കില്‍ അല്ലാഹു അയാളെ ഐശ്വര്യവാ നാക്കുന്നതാണ്. ആരെങ്കിലും ക്ഷമ കൈകൊള്ളാന്‍ തീരുമാനിച്ചാല്‍ അല്ലാഹു അയാള്‍ക്ക് അതിന് തൗഫീഖ് നല്‍കുന്നതാണ്. ക്ഷമയെക്കാള്‍ വലിയൊരു ദാനം ഒരാള്‍ക്കും ലഭിച്ചിട്ടില്ല. (മുത്തഫഖുന്‍ അലൈഹി)

നബി (സ) ഇതിലൂടെ കോടികണക്കിന് വരുന്ന അനുയായി വൃന്തങ്ങളെ ക്ഷമിക്കാനും സ്വയം പര്യപ്ത കൈവരിക്കാനും കൽപ്പിക്കുകയാണ് എത്ര സുന്തരമായ വാക്കുകൾ എത്ര നല്ല മോട്ടിവേഷൻ .

സുഹൈബ് ബിന് സിനാന്‍(റ) പറഞ്ഞു: നബി(സ) പറയുകയുണ്ടായി: ഒരു വിശ്വാസിയുടെ കാര്യം ആശ്ചര്യകരം തന്നെ. അവന്റെ മുഴുവന്‍ കാര്യങ്ങളും അവന്ന് നന്മ തന്നെയായിരിക്കും. ഒരു വിശ്വാസിക്കു മാത്രമേ അത് ലഭിക്കുകയുള്ളൂ. അവന്ന് ഒരു ഗുണം ലഭിച്ചാല്‍ അവന്‍ അല്ലാഹുവിന്ന് നന്ദി പറയും. അപ്പോഴതവന് ഗുണമാവും. അവനെ ഒരു ദുരിതം ബാധിച്ചാല്‍ അവന്‍ ക്ഷമ കൈകൊള്ളും. അങ്ങിനെ അതുമവന്ന് ഗുണമായി ഭവിക്കും. (മുസ്‌ലിം)

ജീവിതത്തിൻ്റെ തൂലസ് എങ്ങോട്ടു ചായ് ഞ്ഞാലും നന്മകണ്ടെത്തി മുന്നേറണം അപകർശത ബോധവും ഇല്ലാഴ്മയും നമ്മെ മാളത്തിലേക്ക് വലിക്കരുത് പോസറ്റീവ് മനോഭാവം നമ്മെ ഉയർച്ചയുടെ പടവുകളിൽ എത്തിക്കും

നബി(സ)യുടെ പ്രിയപ്പെട്ടവനായിരുന്ന സൈദ്‌(റ)വിന്റെ മകന്‍ ഉസാമ(റ)വില്‍ നിന്ന് നിവേദനം: നബി(സ)യുടെ പുത്രി സൈനബ(റ) തന്റെ പുത്രന് മരണമാസന്നമായിരിക്കുകയാണെന്നും അത്‌കൊണ്ട് ഇവിടം വരെ വന്നാല്‍ കൊള്ളാമെന്നും അറിയിച്ച് കൊണ്ട് നബി(സ)യുടെ അടുത്തേക്ക് ആളെയയച്ചു. നബി(സ) യാകട്ടെ പുത്രിക്ക് സലാം പറഞ്ഞ് കൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു: ‘അല്ലാഹു വിട്ട് തന്നതും അവന്‍ തിരിച്ചെടു ത്തതും അവന്റേതു തന്നെയാണ്. എല്ലാകാര്യങ്ങള്‍ക്കും അവന്റെയടുക്കല്‍ ഒരു നിശ്ചിത അവധിയുണ്ട് . അതിനാല്‍ അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ആഗ്രഹിച്ച് കൊണ്ട് അവള്‍ ക്ഷമ കൈകൊള്ളട്ടെ’. അപ്പോള്‍ നബി(സ)വരികതന്നെ വേണമെന്ന് സത്യം ചെയ്ത് കൊണ്ട് അവര്‍ വീണ്ടും ആളെയയച്ചു. സഅദ്, മുആദ്, ഉബയ്യ്, സൈദ്(റ) എന്നിവരും വേറെ ചില അനുചരന്മാരുമൊന്നിച്ച് നബി(സ)പുറപ്പെട്ടു. അവിടെ എത്തിയ പ്പോള്‍ കുട്ടിയെ നബി(സ)യുടെ അടുത്തേക്ക് ഉയര്‍ത്തിക്കാണിച്ചു. ആ കുട്ടി നബി(സ)യുടെ മടിയില്‍ കിടന്ന് പിടയുന്നുണ്ടായിരുന്നു. നബി(സ)യുടെ ഇരു കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. ഇത് കണ്ടപ്പോ ള്‍ സഅദ്(റ) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ ഇതെന്താണ്? (അങ്ങ് കരയുകയാണോ!) നബി(സ) പറഞ്ഞു: ‘ഇത് അല്ലാഹു അവന്റെ ദാസന്‍മാരുടെ ഹൃദയത്തില്‍ നിക്ഷേപിക്കുന്ന കാരുണ്യമാണ്’.

മറ്റൊരു റിപ്പോര്‍ട്ടില്‍: അല്ലാഹു ഉദ്ദേശിക്കുന്ന ദാസന്മാരുടെ ഹൃദയത്തില്‍ അവന്‍ നിക്ഷേപിക്കുന്ന കാരുണ്യമെന്നും, കാരുണ്യമുള്ള തന്റെ ദാസന്മാരോടാണ് അല്ലാഹു കരുണ കാണിക്കുകയെന്നും കൂടുതലായുണ്ട് . (മുത്തഫഖുന്‍ അലൈഹി)

ക്ഷമ നാം കൈ കൊള്ളണമെന്ന് പറയുന്ന പ്രവാചകൻ്റെ കണ്ണിൽ ബാഷ്പകണങ്ങൾ വന്നപ്പോൾ സ്വഹാബത്തിൻ്റെ ചോദ്യവും അതിൻ്റെ മറുപടിയും വളരെ പ്രസക്തമാണ്
………

അനസ്‌(റ)വില്‍ നിന്ന് നിവേദനം: ഖബറിന്നടുത്തിരുന്ന്‌കൊണ്ട് കരയുന്ന ഒരു സ്ത്രീയുടെ സമീപത്തുകൂടി നബി(സ) ഒരിക്കല്‍ നടന്ന് പോയി. തദവസരത്തില്‍ നബി(സ) പറഞ്ഞു: നീ അല്ലാഹുവിനെ സൂക്ഷിക്കുക, ക്ഷമിക്കുക. അവള്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ പാടു നോക്കി പോവുക. എനിക്ക് സംഭവിച്ച ആപത്ത് നിനക്ക് സംഭവിച്ചിട്ടില്ല. അവള്‍ നബി(സ)യെ മനസ്സിലാക്കാത്തത് കൊണ്ടായിരുന്നു ഈ ശൈലിയില്‍ പറഞ്ഞത്. പിന്നീട് അത് നബി(സ)ആയിരുന്നുവെന്ന് ചിലര്‍ അവളെ ഉണര്‍ത്തിയപ്പോള്‍ അവള്‍ നബി(സ)യുടെ അടുത്ത് ചെന്നു. എന്നിട്ട് അവള്‍ പറഞ്ഞു: എനിക്ക് അങ്ങയെ മനസ്സിലായിരുന്നില്ല. (അതിനാല്‍ പറഞ്ഞു പോയതാണ്) അപ്പോള്‍ നബി(സ) പറഞ്ഞു: ആപത്തിന്റെ ആദ്യ ആഘാതം ബാധിക്കുമ്പോഴുള്ള ക്ഷമയാണ്പ്രാധാന്യം. (മുത്തഫഖുന്‍ അലൈഹി)

അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഉന്നതനായ അല്ലാഹു പറയുന്നു: ദുനിയാവില്‍ തന്റെ കരളിന്റെ കഷ്ണത്തെ ഞാന്‍ തിരിച്ചെടുത്തിട്ട് (മരിപ്പിച്ചിട്ട്) ക്ഷമ പുലര്‍ത്തുന്ന ദാസന്‍മാര്‍ക്ക് പ്രതിഫലമായി നല്‍കുവാനുള്ളത് സ്വര്‍ഗം മാത്രമാണ്. (ബുഖാരി)

ആയിശ(റ)വില്‍ നിന്ന് നിവേദനം: പ്‌ളേഗിനെ സംബന്ധിച്ച് നബി(സ) യോട് ചോദിച്ചപ്പോള്‍ അവിടുന്ന് പറയുകയുണ്ടായി: ചില ജനവിഭാഗങ്ങളെ ശിക്ഷിക്കുവാന്‍ വേണ്ടി അല്ലാഹു ഇറക്കിയതായിരുന്നു അത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിനെ അവര്‍ക്കൊരു കാരുണ്ണ്യമാക്കുകയും ചെയ്തു. പ്രസ്തുത രോഗം പടര്‍ന്നു പിടിക്കുന്ന സ്ഥലത്ത് ആരെങ്കിലും അകപ്പെടുകയും അല്ലാഹുവില്‍ വിശ്വാസമര്‍പ്പിച്ച് ക്ഷമ പുലര്‍ ത്തുകയും അല്ലാഹു വിധിച്ചത് മാത്രമേ സംഭവിക്കുകയുള്ളൂ എന്ന് വിശ്വസിക്കുകയും ചെയ്താല്‍ അയാള്‍ക്ക് രക്ത സാക്ഷിയുടെ പ്രതിഫലം ലഭിക്കാതിരിക്കുകയില്ല. (ബുഖാരി)

അനസ്‌(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറയുന്നതായി ഞാന്‍ കേട്ടു: അല്ലാഹു പറയുന്നു: എന്റെ ദാസന്‍മാരില്‍ നിന്ന് ആരുടെയെങ്കിലും രണ്ട് കണ്ണുകളെ ഞാന്‍ പരീക്ഷിച്ചാല്‍ (തിരിച്ചെടുത്താല്‍) അവന്‍ ക്ഷമ പുലര്‍ത്തുന്നുവെങ്കില്‍ അയാള്‍ക്ക് സ്വര്‍ഗം പ്രതിഫലം നല്‍കുക തന്നെ ചെയ്യും. (ബുഖാരി)

ഇബ്‌നു മസ്ഊദ്‌(റ)വില്‍ നിന്ന് നിവേദനം: നബി(സ) യുടെ മുഖത്ത് ഞാന്‍ ഇപ്പോള്‍ നോക്കുന്നത് പോലെ എനിക്കോര്‍മയുള്ളതാണ് അവിടുന്ന് ഒരു പ്രവാചകനെ സംബന്ധിച്ച് ഇപ്രകാരം പറയുകയുണ്ടായത്: അതായത്, ആ പ്രവാചകന്റെ അനുയായികള്‍ അദ്ദേഹത്തെ മര്‍ദ്ദിച്ച് മുഖത്ത് നിന്ന് രക്തം ഒഴുക്കിയപ്പോള്‍ അത് തുടച്ച് കൊണ്ട് അദ്ദേഹം പറയുകയുണ്ടായി: അല്ലാഹുവേ, എന്റെ സമുദായത്തിന് നീ പൊറുത്ത് കൊടു ക്കേണമേ. അവര്‍ അറിവില്ലാത്തവരാകുന്നു. (മുത്തഫഖുന്‍ അലൈഹി)

അബൂ സഈദ്, അബൂ ഹുറൈറ(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ഒരു വിശ്വാസിക്ക് ബാധിക്കുന്ന തളര്‍ച്ചയും, ക്ഷീണവും, പ്രയാസവും, ദുഖഃവും, വിഷമവും കാരണമായി അല്ലാഹു അവന്റെ പാപങ്ങള്‍ പൊറുത്ത് കൊടുക്കുന്നതാണ്. ഒരു മുള്ള് തറക്കുന്നത് പോലും അങ്ങിനെത്തന്നെയാണ്. (മുത്തഫഖുന്‍ അലൈഹി)

അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: ആര്‍ക്കെങ്കിലും നന്മ വരണമെന്ന് അല്ലാഹു ഉദ്ദേശിച്ചാല്‍ അയാളെ അല്ലാഹു പരീക്ഷിക്കുന്നതാണ്. (ബുഖാരി)

അനസ്‌(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറയുന്നതായി ഞാന്‍ കേട്ടു: തനിക്ക് ബാധിച്ച ഒരു ദുരിതം മുഖേന മരണം ഒരാളും കൊതിച്ച് പോകരുത്. ഒരു പോംവഴിയും ഇല്ലെങ്കില്‍ അല്ലാഹുവേ, എനിക്ക് ജീവിതം നല്ലതായിരിക്കുന്നിടത്തോളം എന്നെ നീ ജീവിപ്പിക്കുകയും മരണമാണ് ഗുണമെങ്കില്‍ നീ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ എന്ന് പ്രാര്‍ത്ഥിക്കട്ടെ. (മുത്തഫഖുന്‍ അലൈഹി)
ഖബ്ബാബ്‌(റ)വില്‍ നിന്ന് നിവേദനം: ഒരു കരിമ്പടം തലയുടെ താഴെവെച്ച് കഅ് ബയുടെ തണലില്‍ നബി(സ) ഇരിക്കുമ്പോള്‍ ഞങ്ങള്‍ ശത്രുക്കളുടെ ഉപദ്രവത്തെക്കുറിച്ച് നബി(സ) യോട് ആവലാതി പറയുകയു ണ്ടായി. അപ്പോള്‍ നബി(സ)പറഞ്ഞു: നിങ്ങളുടെ മുന്‍ഗാമികളായ സമുദായങ്ങളിലെ ആളുകളെ കുഴിയില്‍ താഴ്ത്തി നിര്‍ത്തി ഈര്‍ച്ചവാള്‍ തലയില്‍ വെച്ച് അവരെ രാണ്ടായി ഈര്‍ന്ന് പൊളിച്ചിരുന്നു. മറ്റുചിലരെ ഇരുമ്പിന്റെ ചീര്‍പ്പുകളുപയോഗിച്ച് മാംസവും എല്ലുകളും വാര്‍ന്നെടുത്തിരുന്നു. എന്നാല്‍ അതൊന്നും അവരുടെ മതത്തില്‍ നിന്ന് അവരെ തടയാന്‍ കാരണമായില്ല. അല്ലാഹു തന്നെയാണ് സത്യം, ഒരാള്‍ക്ക് സ്വന്‍ ആയില്‍ നിന്ന് ഹളറമൗത്തിലേക്ക് നിര്‍ഭയമായി യാത്രചെയ്യാന്‍ കഴിയുന്ന രൂപത്തില്‍ അല്ലാഹു ഈ മതത്തെ പരിപൂര്‍ണമാക്കുകതന്നെ ചെയ്യും. അയാള്‍ക്ക് അല്ലാഹുവിനെ പേടിക്കുന്നതിന് പുറമെ, തന്റെ ആടുകളെ ചെന്നായപിടിക്കുന്നതല്ലാതെ മറ്റൊന്നും ഭയപ്പെടേണ്ടിവരില്ല. എന്നാല്‍ നിങ്ങള്‍ ധൃതി കൂട്ടു ന്നവരാകുന്നു. (ബുഖാരി)

അനസ്‌(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: അല്ലാഹു തന്റെ ഏതെങ്കിലും ദാസന് നന്മയുദ്ദേശിച്ചാല്‍ ദുന്‍യാവില്‍വെച്ച് തന്നെ ശിക്ഷ നല്‍കുന്നതും അവന് തിന്മയാണ് ഉദ്ദേശിച്ചതെങ്കില്‍ ദുനിയാ വില്‍ വെച്ച് ശിക്ഷിക്കാതിരിക്കുകയും പരലോകത്ത് വെച്ച് പൂര്‍ണമായി നല്‍കുകയും ചെയ്യും. മറ്റൊരു റിപ്പോര്‍ട്ടില്‍ പരീക്ഷണത്തിനറെ വലിപ്പമനുസരിച്ചാണ് പ്രതിഫലമുണ്ടാകുക. അല്ലാഹു ഒരു ജനവിഭാഗത്തെ ഇഷ്ട പ്പെട്ടാല്‍ അവരെ പരീക്ഷിക്കുമെന്നും അവന്റെ വിധിയില്‍ തൃപ്തരാകുന്നവരില്‍ അവനും തൃപ്തിപ്പെടുമെന്നും അവന്റെ വിധിയില്‍ അതൃപ്തരാകുന്നവരില്‍ അവനും കോപിക്കുമെന്നും വന്നിട്ടു്. (തിര്‍മിദി ഉദ്ദരിക്കുകയും മെച്ചപ്പെട്ട പരമ്പരയാണെന്ന് വിധിക്കുകയും ചെയ്തത്)

അനസ്‌(റ)വില്‍ നിന്ന് നിവേദനം: അബൂത്വല്‍ഹത്തിന്റെ(റ) ഒരുകുട്ടിക്ക് രോഗം ബാധിക്കുകയും അദ്ദേഹം വീട്ടില്‍ നിന്ന് പുറത്ത് പോയിരുന്ന സന്ദര്‍ഭത്തില്‍ ആ കുട്ടി മരിക്കുകയും ചെയ്തു. അബൂത്വല്‍ഹ(റ) വന്നപ്പോ ള്‍ കുട്ടിക്കെങ്ങിനെയുണ്ടെന്ന് അന്വേഷിച്ചു. കുട്ടിയുടെ അസ്വാസ്ഥ്യം തീര്‍ന്നു. അവനിപ്പോള്‍ സുഖമാണെന്ന് വിചാരിക്കുന്നു എന്ന് ഭാര്യ മറുപടി പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം വിചാരിച്ചു. അവര്‍ നല്‍കിയ അത്താഴം കഴിച്ച ശേഷം അവര്‍ വേഴ്ച നടത്തുകയും ചെയ്തു. അത് കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു. കുട്ടിയെ മറവ് ചെയ്യൂ എന്ന്. നേരം പുലര്‍ന്നപ്പോള്‍ അബൂത്വല്‍ഹ(റ) ഈ വര്‍ത്തമാനം നബി(സ)യോട് പറഞ്ഞു. നബി(സ)ചോദിച്ചു: നിങ്ങള്‍ ഇന്നലെ ഭാര്യയുമായി കിടപ്പറ പങ്കിട്ടിരുന്നുവോ? അദ്ദേഹം പറഞ്ഞു: അതെ. നബി(സ)അരുളി: കഴിഞ്ഞ രാത്രിയില്‍ അല്ലാഹു നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ബറകത്ത് നല്‍കട്ടെ. അങ്ങിനെയവര്‍ പ്രസവിച്ചപ്പോള്‍ കുട്ടിയേയുമെടുത്ത് നബി(സ)യുടെ അടുത്ത് ചെല്ലുവാന്‍ അബുത്വല്‍ഹ(റ) എന്നോട് പറഞ്ഞു. അവന്റെ കൂടെ അല്പം ഈത്തപ്പഴം കൂടി തന്നിട്ടുണ്ടായിരുന്നു. നബി(സ) ചോദിച്ചു: അവന്റെ കൂടെ വല്ലതുമുണ്ടോ? അതെ, ഈത്തപ്പഴമുണ്ടെന്ന് പറഞ്ഞു. നബി(സ)അതെടുത്ത് വായിലിട്ട് ചവച്ചരച്ച ശേഷം കുട്ടിയുടെ വായില്‍ വെച്ച് കൊടുക്കുകയും അവന് അബ്ദു ല്ല എന്ന് പേരിടുകയും ചെയ്തു. (മുത്തഫഖുന്‍ അലൈഹി)

ബുഖാരിയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങിനെ കൂടിയുണ്ട് ; ഇബ്‌നു ഉയയ്‌ന(റ) പറയുന്നു: ഒരു അന്‍സാരി പറയുന്നു: ഖുര്‍ആന്‍ പഠിച്ച ഒന്‍പതു കുട്ടികള്‍ – അബ്ദുല്ലാക്ക് – ജനിച്ചു വളര്‍ന്നത് ഞാന്‍ കാണുകയുണ്ടായി.

മുസ്‌ലിമിന്റെ ഒരു റിപ്പോര്‍ട്ടിലുളളത്: അബൂത്വല്‍ഹക്ക് (റ)ഉമ്മുസുലൈം എന്ന ഭാര്യയിലുളള ഒരു കുട്ടി മരിക്കുകയുണ്ടായി. അപ്പോള്‍ ആ മഹതി വീട്ടുകാരോട് പറഞ്ഞു: മകന്‍ മരിച്ച വിവരം ഞാന്‍അബൂത്വല്‍ഹ(റ)യോട് പറയുന്നത് വരെ നിങ്ങളാരും പറയരുത്. അദ്ദേഹം വന്ന പ്പോള്‍ അവള്‍ അത്താഴഭക്ഷണം കഴിക്കാന്‍ നല്‍കി. അദ്ദേഹം അത് കഴിക്കുകയും പാനം ചെയ്യുകയും ചെയ്തു. അനന്തരം ആ മഹതി ഏറ്റവും ഭംഗിയായി അണിഞ്ഞൊരുങ്ങി. അങ്ങനെ അദ്ദേഹം അവളെ പ്രാപിക്കുകയും ചെയ്തു. തന്റെ ഭര്‍ത്താവിനെ വേണ്ട ത്ര സന്തോഷിപ്പിച്ചശേഷം മഹതി ഇങ്ങനെ പറഞ്ഞു: അബൂത്വല്‍ഹാ(റ) ഞാന്‍ ഒരു കാര്യം ചോദിക്ക ട്ടെ, ആളുകള്‍ അവരുടെ സൂക്ഷിപ്പുസ്വത്ത് വല്ല വീട്ടുകാരെയും ഏല്‍പ്പിക്കുകയും പിന്നീടത് അവര്‍ തിരിച്ചു ചോദിക്കുകയും ചെയ്താല്‍ ആ വീട്ടുകാര്‍ക്ക് അവരുടെ സൂക്ഷിപ്പുസ്വത്ത് തടഞ്ഞുവെക്കാന്‍ അവകാശ മുണ്ടോ? അദ്ദേഹം പറഞ്ഞു: ഇല്ല. അന്നേരം അവള്‍ പറഞ്ഞു: എങ്കില്‍ താങ്കളുടെ പുത്രന്റെ കാര്യത്തില്‍ അല്ലാഹുവിന്റെ പ്രതിഫലമോര്‍ത്ത് ക്ഷമിക്കൂ. തദവസരത്തില്‍ അദ്ദേഹത്തിന് ദേഷ്യം വന്നു. ഇങ്ങനെ പറഞ്ഞു: ഞാന്‍ വേഴ്ച്ചനടത്തി എല്ലാം കഴിഞ്ഞതിന് ശേഷമല്ലേ നീ ഈ വിവരം പറഞ്ഞത്? അദ്ദേഹം പ്രവാചകന്റെയടുത്ത് ചെന്ന് ഈ സംഭവങ്ങളെല്ലാം വിവരിച്ചു. അവിടുന്ന് പറഞ്ഞു: നിങ്ങളുടെ കഴിഞ്ഞ രാത്രിയില്‍ അല്ലാഹു അനുഗ്രഹം ചൊരിയട്ടെ. നിവേദകന്‍ പറയുന്നു: അങ്ങനെ അവര്‍ ഗര്‍ഭിണിയായിരുന്നു. നബി(സ)യുടെ ഒരു യാത്രയില്‍ അവരും കൂടെയുണ്ടായി രുന്നു. അവര്‍ മദീനയോടടുക്കാറായപ്പോള്‍ അല്‍പ്പം വിശ്രമിച്ചു. യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ യാതൊരു മുന്നറീയിപ്പുമില്ലാതെ നബി(സ) മദീനയില്‍ പ്രവേശിച്ചിരുന്നില്ല. അപ്പോഴാണ് മഹതിക്ക് പ്രസവവേദനയുണ്ടായത്. അങ്ങനെ അബൂത്വല്‍ഹ(റ)യും അവരോ ടൊപ്പം അവിടെ തന്നെ തങ്ങി. പ്രവാചകന്‍(സ) പുറപ്പെടുകയും ചെയ്തു. അബൂത്വല്‍ഹ(റ) പ്രാര്‍ത്ഥിച്ചു. എന്റെ റബ്ബേ പ്രവാചക(സ)ന്റെ കൂടെ യാത്ര പുറപ്പെടുന്നതും അവിടുത്തോടൊപ്പം തന്നെ തിരിച്ചെത്തുന്നതുമാണ് എനിക്കിഷ്ടം എന്നാല്‍ ഞാനിപ്പോള്‍ തങ്ങേണ്ടി വന്നത് നീ കാണുന്നുവല്ലോ. ഉമ്മുസുലൈം പറഞ്ഞു: അബൂത്വല്‍ഹാ(റ), എനിക്ക് നേരെത്തെയുണ്ടാ യിരുന്ന വേദന ഇപ്പോള്‍ അനുഭവപ്പെടുന്നില്ല. അതിനാല്‍ പുറപ്പെട്ടോളൂ. അങ്ങനെ അവര്‍ യാത്ര പുറപ്പെട്ടു. മദീനയില്‍ എത്തിയ പ്പോള്‍തന്നെ അവര്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. അപ്പോള്‍ ഉമ്മ എന്നോട് പറഞ്ഞു: അനസേ പ്രവാചക(സ)ന്റെയടുത്ത് കൊണ്ട് പോകുന്നതുവരെ കുഞ്ഞിന് മുലകൊടുക്കാന്‍ പറ്റില്ല. നേരം പുലര്‍ന്നപ്പോള്‍ ഞാന്‍ കുഞ്ഞിനെയുമായി നബി(സ)യുടെ അടുത്തെത്തി. ബാക്കി ഭാഗം മുകളിലെ ഹദീസിലെ പോലെ തുടരുന്നു.
അബൂ ഹുറൈറ(റ)വില്‍ നിന്ന് നിവേദനം: നബി(സ)അരുളി: ഗുസ്തി പിടിച്ച് എതിരാളിയെ മറിച്ചിടുന്നവനല്ല. കോപമുണ്ടാകുമ്പോള്‍ ആത്മനിയന്ത്രണം പാലിക്കുന്നവനാണ് ശക്തന്‍. (മുത്തഫഖുന്‍അലൈഹി)
സുലൈമാന്‍ ബിന് സൂറദ് (റ)നിവേദനം: ഞാന്‍ നബി(സ)യുടെ അടുത്തിരിക്കുമ്പോള്‍ രണ്ട് വ്യക്തികള്‍ വഴക്കു കൂടുന്നത് കേള്‍ക്കുവാനിടയായി. അവരിലൊരാളുടെ മുഖം ചുവക്കുകയും കഴുത്ത് വണ്ണം വെക്കുകയും ചെയ്തിരുന്നു. അപ്പോള്‍ നബി(സ) പറയുകയുണ്ടായി: എനിക്കൊരു വചനമറിയാം, ആ മനുഷ്യന്‍ അത് പറഞ്ഞാല്‍ കോപം ശമിക്കുന്നതാണ്. أغوذ بالله من الشيطان الرجيمഎന്നാകുന്നു അത്. ഉടനെ അവര്‍ അയാളോട് നബി(സ) നിങ്ങളോട് അങ്ങിനെ ചൊല്ലുവാന്‍ പറയുന്നുവെന്ന് അറിയിക്കുകയുണ്ടായി. (മുത്തഫഖുന്‍ അലൈഹി)
അബൂ ഹുറൈറ(റ)പറയുന്നു: ഒരാള്‍ നബി(സ)യുടെ അടുത്ത് വന്ന് എന്നെ ഉപദേശിച്ചാലും എന്ന് പറഞ്ഞു. നബി(സ)അരുളി: നീ കോപിക്കരുത്. അദ്ദേഹം വീണ്ടും ഉപദേശിക്കുവാന്‍ ആവശ്യപ്പെട്ടു.അപ്പോഴെല്ലാം നീ കോപിക്കരുത് എന്ന് മാത്രമാണ് നബി(സ)പ്രത്യുത്തരം നല്‍കിയത്. (ബുഖാരി)

ഇബ്‌നു മസ്ഊദ്(റ) വില്‍ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി: എനിക്കു ശേഷം വിവേചനങ്ങളും, വെറുക്കുന്ന മറ്റു ചില കാര്യങ്ങളും നിങ്ങള്‍ കേക്കാം. അവര്‍ ചോദിക്കുകയുണ്ടായി.പ്രവാചകരെ അപ്പോള്‍ ഞങ്ങള്‍ എങ്ങിനെ വര്‍ത്തിക്കണമെന്നാണ് താങ്കള്‍ കല്‍പ്പിക്കുന്നത്. നിങ്ങളുടെ ബാധ്യത നിങ്ങള്‍ നിറവേറ്റുകയും നിങ്ങള്‍ക്ക് ലഭിക്കേണ്ടതിന് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.(മുത്തഫഖുന്‍ അലൈഹി)

അബ്ദുല്ലാഹിബ്‌നു അബീഔഫ് (റ)വില്‍ നിന്ന് നിവേദനം: ശത്രുക്കളുമായി നബി(സ)ഏറ്റുമുട്ടിയ ഒരു ദിവസം സൂര്യന്‍ അസ്തമിക്കാറായപ്പോള്‍ അവര്‍ക്കിടയില്‍ എഴുന്നേറ്റ് നിന്ന് ഇങ്ങിനെ പറയുകയുണ്ടായി. ജനങ്ങളെ, നിങ്ങള്‍ ശത്രുക്കളുമായുള്ള ഏറ്റുമുട്ടല്‍ കൊതിക്കരുത്. അല്ലാഹുവിനോട് ആശ്വാസം ചോദിക്കുകയും ചെയ്യുക. ഏറ്റുമുട്ടേ ഘട്ടം എത്തിയാല്‍ നിങ്ങള്‍ ക്ഷമിക്കുകയും വാളുകള്‍ക്ക് താഴെയാണ്സ്വര്‍ഗമെന്ന് നിങ്ങള്‍ അറിയുകയും ചെയ്യുക. പിന്നീട് നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കുകയുണ്ടായി: സഖ്യസേനകളെ പരാജയപ്പെടുത്തിയ വിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ച കാര്‍മേഘങ്ങളെ ചലിപ്പിക്കുന്ന നാഥാ, നീ അവരെ പരാജയപ്പെടുത്തുകയും അവര്‍ക്കെതിരില്‍ ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ. (മുത്തഫഖുന്‍ അലൈഹി)

 

References   [ + ]

1. الكتاب : رياض الصالحين
المؤلف : الإمام النووي
2. » وعن أبي مالكٍ الحارث بن عاصم الأشعريِّ رضي الله عنه قَالَ: قَالَ رسولُ الله صلى الله عليه وسلم: (الطُّهُورُ شَطْرُ الإِيمان، وَالحَمدُ لله تَمْلأُ الميزَانَ، وَسُبْحَانَ الله والحَمدُ لله تَملآن- أَوْ تَمْلأُ- مَا بَينَ السَّماوات وَالأَرْضِ، والصَّلاةُ نُورٌ، والصَّدقةُ بُرهَانٌ، والصَّبْرُ ضِياءٌ، والقُرْآنُ حُجةٌ لَكَ أَوْ عَلَيْكَ. كُلُّ النَّاسِ يَغْدُو فَبَائعٌ نَفسَهُ فَمُعْتِقُهَا أَوْ مُوبِقُها). رواه مسلم. قوله:(الطُّهُور شَطْرُ الإِيمان)، أي: نصفه؛ لأَن خِصال الإيمان قسمان: ظاهرة، وباطنة، فالطهور من الخصال الظاهرة، والتوحيد من الخصال الباطنة. قال صلى الله عليه وسلم: (ما منكم من أَحد يتوضأ فيسبغ الوضوء، ثم يقول: أشهد أَن لا إِله إِلا الله، وأَشهد أَن محمدًا عبده ورسوله، إِلا فتحت له أَبواب الجنة الثمانية يدخل في أَيِّها شاء). قوله:(والحمد لله تملأ الميزان) أي: أَجرها يملأ ميزان الحامد لله تعالى. وفي الحديث الآخر: (التسبيح نصف الميزان، والحمد لله تملؤه، ولا إِله إِلا الله ليس لها دون الله حجابٌ حتى تصل إِليه). وسببُ عظم فضل هذه الكلمات: ما اشتملت عليه من التنزيه لله تعالى، وتوحيده، والافتقار إِليه. قوله: (والصلاة نورٌ) أي: لصاحبها في الدنيا، وفي القبر، ويوم القيامة. (والصدقة برهان)أي: دليلٌ واضح على صحة الإِيمان. (والصبر ضياء)، وهو النور الذي يحصل فيه نوعُ حرارة؛ لأَنَّ الصبر لا يحصل إِلا بمجاهدة النفس. (والقرآن حجةٌ لك أَو عليك) أي: إِن عملت به فهو حجة لك، وإلا فهو حجة عليك. قوله: (كل الناس يغدو فبائعٌ نفسه فمعتقها أو موبقُها) أي: كل إِنسان يسعى، فمنهم من يبيع نفسه لله بطاعته فيعتقها من النار، ومنهم مَنْ يبيعها للشيطان والهوى فيهلكها. قال الحسن: (يا ابن آدم إنك تغدو وتروح في طلب الأَرباح، فليكن هَمُّك نفسك، فإِنك لن تربح مثلها أَبدًا