ഉത്തരം: വലിയ അശുദ്ധിയുള്ളവൻ രോഗം മൂലം കുളിക്കാൻ കഴിയാതെ വന്നാൽ തയമ്മുമാണ് ശറഅ് നിശ്ചയിച്ചിട്ടുള്ളത്. കുളി ച്ചാൽ ചെയ്യാവുന്ന കാര്യങ്ങൾ കുളിക്കാൻ കഴിയാത്തവന് തയമ്മും കൊണ്ട് ചെയ്യാവുന്നതാണ്. തയമ്മും ചെയ്യുന്നതിന് മുമ്പ് ഓർമയില്ലാതെയോ ആണ് മുടി മുറിച്ച തെങ്കിൽ പന്തികേടൊന്നുമില്ല. കരുതി കുട്ടിയാണെങ്കിൽ തന്നെ അത് നിഷിദ്ധമല്ലെന്നാണ് കർമശാസ്ത്രം.

 

ഇബ്നു ഹജർ (റ) പറയുന്നത് കാണുക: “വലിയ അശുദ്ധിയുള്ളവൻ അതുയർത്തുന്നതിന് മുമ്പ് ശരീരത്തിൽ നിന്നുള്ള ഒന്നും നീക്കം ചെയ്യാതിരിക്കലും സുന്നത്താണ്. രക്തം പോലോത്തതാ ണെങ്കിലും ശരി. അവന്റെ ആ ഭാഗങ്ങൾ ജനാബത്തോട്  കൂടിയായിരിക്കും ആഖിറത്തിൽ (പരലോകത്തിൽ) വരിക എന്നതാണ് ഇതിന് കാരണമായി ഇമാം ഗസ്സാലി (റ) പ്രസ്താവിച്ചിട്ടുള്ളത്.’ (തുഹ്ഫ വാ:1, പേ: 284)

 

ഏതായാലും നീക്കം ചെയ്ത മുടി ഔറത്തിൻ്റെ ഭാഗമാണെങ്കിൽ മറക്കൽ നിർബന്ധവും അല്ലെങ്കിൽ മറക്കൽ സുന്നത്തുമാണ്.

 

എന്നാൽ അവ കക്കൂസ് പോലുള്ള അശുദ്ധ സ്ഥലങ്ങളിൽഇടുന്നത് നല്ലതല്ല. ഇനി അവ മറക്കപ്പെടാതെ ഒരാളുടെ ദൃഷ്ടിയിൽ പെട്ടാൽ അവന്നത് മറക്കൽ സുന്നത്താണ്. മറക്കപ്പെടേണ്ടതും അദരവു ള്ളതുമാണ് കാരണം. ഇക്കാരണം കൊണ്ട് തന്നെയാണ് അവ കൊണ്ട് ഉപകരണ സാധനങ്ങൾ ഉണ്ടാക്കാനും പാടില്ലെന്ന് പറയുന്നത്. ശർവാനി വാ:2, പേ: 478

 

വലിയ അശുദ്ധിയോടെ നീക്കം ചെയ്യപ്പെട്ടവ കഴുകുന്നത് കൊണ്ട് അവയുടെ അശുദ്ധി നിങ്ങുകയില്ലെന്നാണ് ഇമാം ഗസ്സാലി(റ) യുടെ ഉപരക്തന്യായീകരണത്തിൽ നിന്ന് വ്യക്തമാകുന്നതെന്ന് ഇബ്നു ഖാസിം (റ) ഹാശിയതുത്തുഹ്ഫ വാ:1, പേ: 285 ൽ പ്രസ്താ വിച്ചിട്ടുണ്ട്.

 

ചുരുക്കത്തിൽ വലിയ അശുദ്ധിയെ ഉയർത്തുന്നതിന് മുമ്പ് നഖം, മുടി പോലെയുളളവ നീക്കം ചെയ്യുന്നത് നിഷിദ്ധമല്ലെങ്കിലും അത് സുന്നത്തിന് വിരുദ്ധവും നീക്കിയവ മറക്കേണ്ടതും കഴുക ന്നതും കൊണ്ട് അവയുടെ അശുദ്ധീ നീങ്ങാത്തതുമാണ്.