ലോകവസാനം കൊണ്ട്വിശ്വസിക്കുന്നവരാണ് മുസ്ലിംകൾ. “അല്ലാഹുവിന്റെ
കൽപ്പന വന്നു കഴിഞ്ഞു. ദൃധിപ്പെടാതിരിക്കു”
എന്ന ഖുർആനിക പ്രഖ്യാ
പനത്തിലടങ്ങിയ മുന്നറിയിപ്പ് ലോകാന്ത്യദിനത്തെക്കുറിച്ചുള്ളതാണ്. നാം
വസിക്കുന്ന, സുരക്ഷിതമെന്ന് ഏറെക്കുറെ വിശ്വസിക്കപ്പെടുന്ന ഇ
ഭൂമിയും അതുൾപ്പെടെയുള്ള സർവ്വമാന പ്രപഞ്ചങ്ങളും നാമാവശേഷ
മാകുന്ന ഭീതിദായകമായ ഒരു ദിവസം വരാനിരിക്കുന്നു. ‘യൗമുൽ
ഖിയാമ’ എന്ന് വിളിക്കപ്പെടുന്ന അന്ത്യനാളിന്റെ മുന്നൊരുക്കങ്ങളായി
സംഭവിക്കുന്ന അൽഭുതാവഹവും ഭീതിജനകവുമായ ഒട്ടു വളരെ സംഭ
വവികാസങ്ങളെക്കുറിച്ച് നബി(സ) വിവരിച്ചിരിക്കുന്നു. പരിശുദ്ധ ഖുർ
ആനും ലോകവസാനത്തെ സംബന്ധിച്ച അറിവുകൾ പകർന്ന് തരുന്നുണ്ട്.
അന്ത്യദിനത്തെ പതിനെട്ട് പേരുകളിൽ വിവിധ സ്ഥലങ്ങളിലായി ഖുർ
ആൻ വിശേഷിപ്പിക്കുന്നു. ഓരോ നാമവും അന്ത്യനാൾ ഉൾക്കൊള്ളുന്ന
ഗൗരവതരമായ സംഭവപരമ്പരകളിലേക്ക് തീഷ്ണമായി വിരൽ ചൂണ്ടു
ന്നവയാണ്. ഫാതിഹാ സൂറത്തിൽ “യൗമൂദ്ദീൻ’ പ്രതിഫലനാൾ എന്ന്
വിളിച്ചാണ് അന്ത്യദിനത്തെ പരിചയപ്പെടുത്തുന്നത്. “മാലികി യൗമിദ്ധീൻ’
എന്ന പ്രഖ്യാപനത്തിലടങ്ങിയ ശക്തമായ മുന്നറിയിപ്പ് ശ്രദ്ധേയമാണ്.
“പ്രതിഫലനാളിന്റെ ഉടമസ്ഥനായ അല്ലാഹു” എന്നി വിശേഷണം ഒരേ
സമയം പ്രതീക്ഷയും ഭയവുമുളവാക്കുന്നതാണ്. അല്ലാഹുവിനെ അനുസരിച്ചും വിശ്വസിച്ചും ജീവിക്കുന്നവർക്ക് സ്വർഗം പ്രതിഫലമായി
നൽകുന്ന നാളാണിത്. അല്ലാഹുവിനെ ധിക്കരിച്ചും അവിശ്വസിച്ചും കഴി
യുന്നവർക്ക് നരകം പ്രതിഫലമായി നൽകുന്നതും അവനാണ്.
സൂറ: അൽ ബഖറയിൽ നാലാം വാക്യത്തിൽ “അൽആഖിറ” എന്ന്
അന്ത്യദിനത്തെ ഖുർആൻ വിളിക്കുന്നു. സത്യവിശ്വാസികളുടെ അടയാ
ളമായി അന്ത്യനാളു കൊണ്ടുള്ള വിശ്വാ സം വിവരിച്ചിരിക്കുകയാണി
വിടെ. “അവസാനം’ ഒരു പേടിപ്പെടുത്തുന്ന സംജയാണല്ലോ. ആരാജകവാദം പൊറുപ്പിക്കാത്ത ദർശനമാണ് ഇസ്ലാമിന്റെത്. അച്ചടക്കവും
സദാചാരമൂല്യങ്ങളുടെ നീണ്ടുനിൽപ്പും പരിശുദ്ധമതം ലക്ഷ്യം
ക്കുന്നു. അച്ചടക്കലംഘനമോ അരാജകത്വമോ സംഭവിക്കാതിരിക്കാൻ
അവസാന നാളിനെക്കുറിച്ചും മരണത്തെക്കുറിച്ചുമെല്ലാം അത് കൂടെ
കൂടെ മനുഷ്യനെ ഓർമിപ്പിക്കുന്നു.
അൽ അൻആം അധ്യായത്തിൽ മുപ്പത്തി ഒന്നാം വാക്യത്തിൽ
“അ:സാഅ’: എന്നാണ് ഒടുവു നാളിനെ ഖുർ ആൻ വിളിക്കുന്നത്.
“സാഅത്’ സമയമാണ്. ഇതാ സമയമായി എന്ന് മുന്നറിയിപ്പ് തന്നെ
യാണ് ഈ നാമകരണത്തിലും ഉൾ ചേർന്നിരിക്കുന്നത്. ഒടുവുനാൾ
പെടുന്നനെയാണ് സംഭവിക്കുകയെന്ന് ഈ ഖുർആൻ വ്യാക്യം വ്യക്ത
മാക്കുന്നു. അല്ലാഹുവിന്റെ ദർശനം കൊണ്ട് കളവാക്കുന്നവൻ തിർച്ച
യായും പരാജിതനാണ്. അന്ത്യദിനം പെടുന്നനെ സംഭവിക്കുമ്പോൾ
അവർ പറയും. ഞങ്ങളുടെ നെടും ഖദമേ, ഞങ്ങൾ അന്ത്യനാളിന്റെ
കാര്യത്തിൽ വീഴ്ചവരുത്തിയല്ലോ. പാപഭാരങ്ങൾ മുതുകിൽ പേറി
അവർ നടക്കും”. അന്ത്യനാളിന്റെ നിഷേധികൾക്കും ഭൗതിക ജീവിത
ത്തിന്റെ നശ്വര സ്വഭാവം തിരിച്ചറിയാത്തവർക്കും ഈ ഖുർആൻ വാക്യം
കനത്തതാക്കീത് നൽകുന്നു.
സുറ: മർയമിന്റെ മുപ്പത്തിഒമ്പതാം വാക്യത്തിൽ ‘യൗമുൽ ഹസ;”
നെടും ഖേദത്തിന്റെ ദിവസമെന്നാണ് ഒടുവുനാളിനെ വിശേഷിപ്പിച്ചിരി
ക്കുന്നത്. ‘ഹസ്റ’ ദിവസത്തെ പറ്റി മനുഷ്യർക്ക് മുന്നറിയിപ്പ് നൽക
ണമെന്ന് ഖുർആൻ പ്രവാചകരോട് നിർദ്ദേശിക്കുകയാണ്. കാര്യം തിരു
മാനിക്കപ്പെട്ടുകഴിഞ്ഞതായി ഖുർആൻ ഇവിടെ പ്രഖ്യാപിക്കുന്നു.
പക്ഷേ ജനങ്ങൾ , അശ്രദ്ധയിൽ തുടരുകയാണെന്നും വിശ്വസിക്കാൻ അവർ
തയാറല്ലെന്നും ഓർമ്മിപ്പിക്കുന്നു. മുന്നറിയിപ്പുകൾ ഒന്നൊന്നായി തളളി
ക്കളയുന്നവർക്ക് വരാനിരിക്കുന്നത് നെടും ഖേദമായിരിക്കുമെന്ന് ഖുർ
ആന്റെ താക്കീത് ആർക്കാണ് കേൾക്കാതിരിക്കാനാവുക.
അൽ:റും അധ്യായത്തിന്റെ അമ്പത്തിആറാം വാക്യത്തിൽ “യൗമുൽ
ബഅസ്”പുനരുത്ഥാന നാൾ എന്നാണ് ഒടുവുനാളിനെ വിശേഷിപ്പിക്കു
ന്നത്. “
ബഅസ്” നാളിനെക്കുറിച്ച് ഖുർആൻ ആവർത്തിച്ച് ഓർമ്മപ്പെ
ടുത്തുമ്പോഴും അത് പുച്ഛത്തോടെ തള്ളിക്കളയാനായിരുന്നു മക്കയിലെ
സത്യനിഷേധികൾക്ക് താത്പര്യം. മരിച്ചു മണ്ണടിഞ്ഞ ശേഷം വീണ്ടും
ഒരു ജീവിതമോ എന്ന് പരിഹാസത്തോടെ അവർ ചോദിക്കുമായിരുന്നു.
നുരുമ്പി ദ്രവിച്ചുപോയ എല്ലുകൾ വീണ്ടും ജീവിപ്പിക്കപ്പെടുമോ എന്നും
അവർ പരിഹസിച്ചു.
പക്ഷേ, ഇപ്പോൾ പുനരുത്ഥാനം യാഥാർത്ഥ്യമായി
പുലർന്നിരിക്കുകയാണ്. തങ്ങൾ ഖബറിൽ വളരെ കുറച്ചുകാലമല്ലേ
താമസിച്ചുള്ളൂവെന്ന് പാപികൾ പരസ്പരം തർക്കിക്കുമെന്ന് ഖുർആൻ
പറയുന്നുണ്ട്. അവിടെ സത്യവിശ്വാസികൾ തീർപ്പുകൽപ്പിക്കുന്നു. അല്ലാ
ഹുവിന്റെ മുൻനിശ്ചയപ്രകാരം പുനരുത്ഥാനനാൾ വരെ നിങ്ങൾ താമ
സിച്ചിരിക്കുന്നു. ഇത് പുനരുതാന നാളാണ്. പക്ഷേ, നിങ്ങൾ വിവരമി
ല്ലാത്ത ജനങ്ങളാകുന്നു.
സ്വാഫാത്ത് അധ്യായം 21 ഉം വാക്യത്തിൽ ‘യൗമുൽ ഫസൽ”
എന്നാണ് അവസാന നാളിനെ വിളിച്ചിരിക്കുന്നത്, തീരുമാനത്തിന്റെ ദിവസം
എന്നുസാരം, ഈ നാമകരണം ഉൾകൊളളുന്ന മുന്നറിയിപ്പ് വ്യക്തമാ
ണല്ലോ. തീരുമാനത്തിന് ഒരു ദിവസം വേണ്ടിവരുന്നത് പലതും നീരും
മാനാകാതെ കിടപ്പുളളതുകൊണ്ടാണ്. ജീവിതം സർവ്വതന്തസ്വതന്ത
രായി ആസ്വദിച്ചവർ തീർച്ചയായും ലോകത്ത് അരാചകത്വം വിതച്ചവ
രാണ്. കൊലപാതകങ്ങൾ, കൊളകൾ, വ്യഭിചാരങ്ങൾ, അധിനിവേശ
ങ്ങൾ തുടങ്ങിയ ദൂഷ് വ്യത്തികളും മതാചാരങ്ങളെയും വിശ്വാസ
ളെയും ധിക്കരിക്കുന്ന നിലപാടും ഇവർ സ്വീകരിച്ചിരിക്കാം, പണവും
അധികാരവും ഒരു പക്ഷേ, കായികശക്തിയും അവർ ശിക്ഷിക്കപ്പെടാ
തിരിക്കാൻ നിമിത്തമായിരിക്കാം. ഇവരുടെയൊക്കെ കാര്യത്തിൽ നിതി
പൂർവ്വകമായ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. മർദ്ദിതർക്ക് മർദ്ദകരോട്
കണക്ക് ചോദിക്കാനാകണം. പീഡിതർക്ക് അവസാന നാളിലെങ്കിലും
പീഡകരോട് നീതി വാങ്ങിക്കൊടുക്കണം സർവ്വോപരി സർവ്വ അപരാധികളും ശിക്ഷിക്കപ്പെടണം. അഥവാ അല്ലാഹുവിന്റെ നീതിക്കും അവൻ
പ്രപഞ്ചത്തിന്റെ നാഥനായിരിക്കുന്നതിനും എന്തു പ്രസക്തി ?
സത്യനിഷേധികൾ വിശ്വസിച്ചിരുന്ന സത്യവിശ്വാസികൾ വിശ്വസിച്ചിരുന്ന
തീരുമാനത്തിന്റെ ആ മഹത്തായ നാൾ ഇതാ സമാഗതമായിരിക്കുന്നു.
ഇനി ആർക്കാണ് അതിനെ നിഷേധിക്കാനാവുക.
സൂറ: ഗാഹിറിന്റെ പതിനഞ്ചാം വാക്യത്തിൽ “യൗമുത്തലാഖ്’ കണ്ടു
മുട്ടലുകളുടെ ദിവസമെന്നാണ് ഒടുവുനാളിനെ ഖുർആൻ വിളിക്കുന്ന
ത്. ലോകാരംഭം മുതൽ ജീവിച്ച മനുഷ്യരും ലോകാന്ത്യം വരെ ജീവി
ക്കാനുള്ളവരും ഒരുമിച്ചു കൂട്ടപ്പെടുന്ന ദിവസമാണത്. ആകാശവാസി
കളും ഭൂവാസികളും ഒരേ സ്ഥലത്ത് ഒരുമിച്ചുകൂട്ടപ്പെടുന്ന ഭീകരമായ
ദിവസമാണത്. ആ ദിവസത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന്
വേണ്ടിയാണ് അല്ലാഹു ജിബ്രീൽ (അ)നെ ഇറക്കിയതെന്ന് ഈ സൂക്തം
വ്യക്തമാക്കുന്നു. ജീവിതത്തിൽ ഓരോ വ്യക്തിയും ചെയ്തുകൂട്ടിയ
കർമ്മങ്ങളെ നേരിൽ കണ്ടുമുട്ടുന്ന ദിവസം കൂടിയാണത്. ആ നിലക്കും
ഒടുവുനാൾ കണ്ടുമുട്ടലുകളുടെ ദിവസമാകുന്നു.
– ഖാഫ് സൂറ; ഇരുപതാം വാക്യത്തിൽ “യൗമുൽ വഈദ്’ മുന്നറി
യിപ്പ് നൽകപ്പെട്ട ദിവസം എന്ന് ഒടുവുനാളിനെ വിശേഷിപ്പിക്കപ്പെടു
ന്നു. കടുത്തഭാഷയാണ് ഈ സൂക്തങ്ങളിൽ ഖുർആൻ ഉപയോഗിച്ചിരി
ക്കുന്നത്. ഒടുവുനാളിലെ മനുഷ്യന്റെ നിസ്സഹായാവസ്ഥയും ദൈന്യ
തയും ഈ സൂക്തങ്ങൾ വരച്ചുകാട്ടുന്നു. ധിക്കാരത്തിന്റെയും അശ്രദ്ധ
യുടെയും ഫലമാണ് അവൻ അനുഭവിക്കുന്നതെന്ന് ഓർമ്മിപ്പിക്കുന്നു.
സൂർ കാഹളത്തിൽ ഊതപ്പെട്ടുകഴിഞ്ഞു. അത് മുന്നറിയിപ്പിന്റെ ദിവസമാണ്. ഓരോ ശരീരവും സന്നിഹിതരായിക്കഴിഞ്ഞു. അവന്റെ കൂടെതെളിച്ചുകൊണ്ടുപോകുന്നവനും സാക്ഷിയുമുണ്ട്. മഹ്ശറയിലേക്ക്
തെളിക്കാനും തന്നെക്കുറിച്ച് സാക്ഷി പറയാനും കൂടെത്തന്നെ ആളുണ്ട്,
ഈ സന്ദർഭത്തെക്കുറിച്ച് നി അശ്രദ്ധയിലായിരുന്നല്ലോ. ഇപ്പോൾ നിന്റെ
അശ്രദ്ധ നീങ്ങിയിരിക്കുന്നു. ഇന്ന് നിന്റെ കണ്ണിന് ഏറെ മൂർച്ചയുണ്ട്
നിസ്സഹായനായ മനുഷ്യനെ ഖുർആൻ ഓർമ്മപ്പെടുത്തുന്നു. ഒടുവുനാ
ളിൽ ഇതെല്ലാം സംഭവിക്കുമെന്ന് ഔദാര്യവാനായ അല്ലാഹു ഇപ്പോൾ
തന്നെ പറഞ്ഞുതരുന്നു. ശ്രദ്ധയോടെ ജിവിക്കാനാവശ്യമായ നിർദ്ദേശ
ങ്ങൾ നൽകുന്നു. ഈ നിർദ്ദേശങ്ങളത്രയും അവഗണിക്കുന്നവരെ ഒരു
വു നാളിൽ അതി ശക്ത മായി അവൻ പിടി കൂടുകതന്നെ ചെയ്യും.
“ഇന്നത്തെ അധികാരമാർക്ക്?” എന്ന് അല്ലാഹു ചോദിക്കുന്ന് ഭയാനക
രമായ ദിവസമാണത്.
– അ; തഗാബുൻ അധ്യായത്തിൽ ഒമ്പതാം വാക്യത്തിൽ “യൗമുത്ത
ഗാബുൻ” നഷ്ടത്തിന്റെ ദിനം എന്ന് ഒടുവുനാളിനെ വിശേഷിപ്പിക്കു
ന്നത് കാണാം. മനുഷ്യന്റെ ജീവിത നഷ്ടങ്ങൾ വെളിപ്പെടുന്ന ദിവസ
മായതിനാലാണ് ഈ വിശേഷണം. സത്യനിഷേധികൾ വിശ്വാസത്തെ
ഉപേക്ഷിച്ചതിന്റെ നഷ്ടം അന്നാണ് വെളിപ്പെടുക. സത്യവിശ്വാസികളാ
ണെങ്കിൽ നൻമകൾ ഉപേക്ഷിച്ചതിന്റെ നഷ്ടവും അന്ന് വെളിപ്പെടും.
ഒടുവുനാളിലേക്ക് നിങ്ങളെ ഒരുമിച്ചുകൂട്ടപ്പെടുന്ന ദിവസം. അതാണ്
നഷ്ടത്തിന്റെ ദിനം. ഒരുത്തൻ അല്ലാഹുവിനെ വിശ്വസിക്കുകയും
സത്കർമ്മങ്ങൾ അനുഷ്ടിക്കുകയും ചെയ്തെങ്കിൽ അവന്റെ ദോഷങ്ങൾ
പൊറുത്ത് താഴ് വരകങ്ങളിൽ പുഴകളൊഴുകുന്ന സ്വർഗീയാരാമത്തിൽ
അവനെ പ്രവേശിപ്പിക്കുന്നതാണ്. അതിൽ അവർ സ്വാശ്വതരായിരിക്കും.
അത് മഹത്തായ വിജയമായിരിക്കുമെന്ന് ഖുർആൻ പറയുന്നു.
“അബസ’ അധ്യായം അ:സ്സ്വാഖ: “എന്ന് ഒടുവുനാളിനെ വിശേഷി
പ്പിക്കുന്നുണ്ട്. അട്ടഹാസം എന്നു സാരം. കാതുകളെ ബധിരമാക്കുന്ന
ഭീകരമായ അട്ടഹാസമാണത്. ഇസാഫീലി(അ)ന്റെ രണ്ടാം ഊത്താണ്
വിവക്ഷിക്കുന്നത്. “അട്ടഹാസം വന്നാൽ’ എന്നുപറഞ്ഞുകൊണ്ടാണ്
ഒടുവുനാളിനെക്കുറിച്ചുള്ള വിവരണം ഇവിടെ ഖുർആൻ ആരംഭിക്കുന്ന
ത്. മനുഷ്യർ സുഹൃത്തുക്കളെ വിട്ടോടുന്ന ദിവസമാണത്. മാതാപിതാ
ക്കളെ വിട്ടോടുന്ന ദിവസമാണത്. ഭാര്യയെയും സന്താനങ്ങളെയും ഉപേ
ക്ഷിച്ചോടുന്ന ദിവസമാണത്. കാരണം എല്ലാവർക്കും അന്ന് സ്വന്തം
കാര്യം തന്നെ ധാരാളം ഉണ്ടാകുമെന്ന് ഖുർആൻ വിശദീകരിക്കുന്നു.
എന്തൊരു ഭീക ര മായ ദിവസം! മനു ഷ്യർ പരിഭമ ചിത്തരായി
പരക്കംപായുന്ന ഭയാനകമായ ആ ദിവസത്തിന്റെ ഭീകര നിമിഷങ്ങളെ
ഖുർആൻ വരച്ചിടുന്നത് നോക്കു.
“ഭൂമി അതികഠോരമായി വിറപ്പിക്കപ്പെടുമ്പോൾ, ഭൂമി അതിന്റെ ഭാര
ങ്ങളെ (സൂക്ഷിപ്പുകളെ) പുറത്തേക്ക് തള്ളുമ്പോൾ, ഭൂമിക്കെന്ത് സംഭ
വിച്ചുവെന്ന് മനുഷ്യൻ വിലപിക്കുമ്പോൾ, അന്ന് ഭൂമി അതിന്റെ (കഴി
ഞഞ്ഞകാല) വൃത്താന്തങ്ങൾ വിവരിക്കുന്നതാകുന്നു. തങ്ങളുടെ നാഥന്റെ
നിർദ്ദേശ പ്രകാരമാണത്. അന്ന് ജനങ്ങൾ വിവിധ വിഭാഗങ്ങളായി പുറ
ത്തേക്ക് വരുന്നതാണ്. അവരുടെ കർമഫലങ്ങളെ കാണിക്കപ്പെടാൻ
വേണ്ടിയാണിത്. അൽപ്പമെങ്കിലും നന്മ പ്രവർത്തിച്ചവർ അതിന്റെ
സൽഫലവും അൽപ്പമെങ്കിലും തിന്മ പ്രവർത്തിച്ചവർ അതിന്റെ ദുഷ്ഫ്
ലവും അവിടെ അനുഭവിക്കുന്നതാണ്. (ഖുആൻ 99 – 18)
അന്ത്യനാൾ പ്രതിഫലനാൾ കൂടിയാണ്. സഷ്ടാവായ അല്ലാഹു
മനുഷ്യന് വേണ്ടി സമ്പൂർണ്ണമായ നിയമങ്ങളും ചട്ടങ്ങളും നിർമ്മിക്കു
കയും ആയത് അവനെ ബോധ്യപ്പെടുത്തുന്നതിനായി അനേകം പ്രവാചകൻമാരെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു. അവർക്ക് ദിവ്യ സന്ദേ പ്രഖ്യാപിച്ചവർക്ക് പ്രതീശ ങ്ങളടങ്ങിയ ഗ്രന്ഥങ്ങൾ നൽകിയിരുക്കുന്നു. വിശ്വാസവും
കർമ്മവും പ്രവാചകൻമാർ വിശദമായി പഠിപ്പിച്ചുകൊടുത്തിരിക്കുന്നു.
ഒരു നല്ല മനുഷ്യനായി എങ്ങനെ ജീവിക്കണമെന്ന് പ്രയോഗികമായി
അവരെ പരിശീലിപ്പിച്ചിരിക്കുന്നു. ഈ നിയമങ്ങളും ശാസനകളും അനു
സരിക്കുന്നതിന് മനുഷ്യൻ ഒത്തിരി ത്യാഗങ്ങൾ അനുഷ്ടിച്ചിട്ടുണ്ട്. പണം
വ്യയം ചെയ്തിട്ടുണ്ട്. സുഖാഡംബരങ്ങൾ പലതും വെടിഞ്ഞിട്ടുണ്ട്.
പ്രയാസങ്ങളിൽ ക്ഷമിക്കുകയും സന്തോഷാവസരങ്ങളിൽ നന്ദി പ്രക
ടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പകരമായി സഷ്ടാവായി
അല്ലാഹു പ്രതിഫലം നൽകുന്നത് ഒടുവുനാളിലാണ്. നന്മ ചെയ്തവർക്ക്
അവൻ അനുഗ്രഹീതമായ സ്വർഗലോകം തയാർ ചെയ്ത് വെച്ചിരിക്കു
ന്നു. ഇലാഹീപ്രീതിക്കുവേണ്ടി ഭൗതിക സുഖാഢംബരങ്ങൾ ഉപേക്ഷിച്ച
വിശ്വാസികളെ ആർഭാഢ പൂർണ്ണമായ സ്വർഗലോകത്തേക്ക് അന്ന് അല്ലാ
ഹുവിന്റെ മാലാഖമാർ നയിക്കുന്നതാണ്.
തിന്മയുടെ വാഹകർ അതിന്റെ തിക്തഫലം അനുഭവിക്കുന്നതും ഒടു
വുനാളിലാണ്. സഷ്ടാവിനെ നിഷേധിച്ച ധിക്കാരികൾ സഷ്ടാവിന്
പുറമെ പരദൈവങ്ങളെ ആരാധിച്ചവർ, ഇസ്ലാമേതര മതങ്ങളെ മത
ങ്ങളായി സ്വീകരിച്ചവർ, ഭൂമിയിൽ അക്രമവും അരാജകത്വവും സൃഷ്ടി
ച്ചവർ കൊലപാതകികൾ, വ്യഭിചാരികൾ, മദ്യപാനികൾ, പലിശ ഭോജി
കൾ, അനാഥന്റെ സ്വത്ത് കവർന്നവർ തുടങ്ങിയ കുറ്റവാളികളെ
അല്ലാഹു കഠാരമായ നരകശിക്ഷക്ക് വിധേയമാക്കുന്ന ദിവസമാണ്
– പ്രവാചകൻമാർ മുഖേനയും ദൈവിക ഗ്രന്ഥങ്ങൾ മുഖേനയും പല
പ്പോഴായി മുന്നറിയിപ്പുകൾ നൽകിയിട്ടും ധിക്കാരം തുടരുന്നവർ കടുത്ത
ശിക്ഷ അർഹിക്കുന്നവരാണല്ലോ. ജീവിതകാലത്ത് പശ്ചാത്തപിക്കാൻ
അവർക്ക് ഏറെ അവസരമുണ്ടായിരുന്നു. അത്തരം സുവർണ്ണാവസര
ങ്ങൾ ഉപയോഗപ്പെടുത്താതെ ധിക്കാരപൂർവ്വം തിൻമകളിൽ തുടരുന്ന
വരെയാണ് അല്ലാഹു ഒടുവുനാളിൽ ശിക്ഷക്ക് വിധേയമാകുന്നത്. ബഹു
ദൈവത്വം വെടിഞ്ഞ് സഷ്ടാവായ അല്ലാഹുവിന്റെ ഏകത്വവും മുഹ
മമ്മദ് നബി(സ)യുടെ പ്രവാചകത്വവും വിശ്വസിച്ച് പ്രഖ്യാപിച്ചവർക്ക് പ്രതീ
ക്ഷക്ക് വകയുണ്ട്, അവരുടെ ദോഷങ്ങൾ അല്ലാഹു പൊറുത്തേക്കും.
പക്ഷെ, ബഹുദൈവത്തം മഹാപാപമാണ്. അത് അല്ലാഹു പൊറുക്കു
കയില്ല.അന്ത്യനാൾ സംഭവിക്കുന്ന തിയതി കൃത്യമായി അറിയിക്കപ്പെട്ടിട്ടി
ല്ല. എങ്കിലും അതിന്റെ സാമീപ്യം തിരിച്ചറിയാനാകുന്ന ചില അടയാള
ങ്ങൾ ഖുർആനിലും സുന്നത്തിലും വിവരിക്കപ്പെട്ടിരിക്കുന്നു. അതിൽ
ചിലതെല്ലാം സംഭവിച്ചു തുടങ്ങിയിരിക്കുന്നു. മറ്റ് ചിലതാകട്ടെ അന്ത്യ
നാളിനോടനുബന്ധിച്ച് സംഭവിക്കാനുള്ളതാണ്. അന്ത്യദിനം അടുത്തുകഴിഞ്ഞതായും ചന്ദ്രൻ പിളർന്നതായും ഖുർആൻ പ്രഖ്യാപിക്കുന്നു.
ണ്ട്. (54:1)
നബി(സ)യുടെ അമാനുഷിക സിദ്ധിയായിരുന്നു ചന്ദ്രൻ
പിളർന്ന സംഭവം, അതിനെ അന്ത്യനാളിന്റെ ലക്ഷണമായാണ് ഖുർ
ആൻ വിവരിക്കുന്നത്. അന്ത്യപ്രവാചകന്റെ രംഗപ്രവേശം തന്നെയും
ഒടുവുനാളിന്റെ അടയാളമാണല്ലോ. ദജ്ജാല്, ദാബ്ബത്തുൽ അർള്,
യ്ജൂ ജ് മഅ്ജൂജ് എന്നീ അൽഭുത പ്രതിഭാസങ്ങളുടെ പുറപ്പാട്,
ഈസാ(അ) ആകാശത്ത് നിന്നും ഇറങ്ങിവരൽ, സൂര്യൻ പടിഞ്ഞാറ്
നിന്ന് ഉദിക്കൽ തുടങ്ങിയ വിസ്മയപ്പെടുത്തുന്ന സംഭവങ്ങൾ അന്ത്യ
നാളിന്റെ സുപ്രധാന അടയാളങ്ങളായി വിവരിക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ചത്തിന്റെ അന്ത്യം കുറിക്കുന്ന ആ അന്ത്യനാളിന്റെ ഭീകരപരിവേഷംനൽകുന്ന ഒട്ടുവളരെ സംഭവങ്ങൾ വേറെയുമുണ്ട്. ഖുർആൻ പറയു
ന്നത് കാണുക.
“സൂര്യൻ ചുരുട്ടപ്പെടുമ്പോൾ, നക്ഷത്രങ്ങൾ കൊഴിഞ്ഞ് വീഴുമ്പോൾ,
പർവ്വതങ്ങൾ ധൂളി കളായി പറത്തപ്പെടുമ്പോൾ, ഗർഭിണികളായ ഒട്ടക
ങ്ങൾ പോലും ഉപേക്ഷിക്കപ്പെടുമ്പോൾ, മൃഗങ്ങൾ (പ്രതികാരക്രിയ
കൾക്കായി) ഒരുമിച്ച് കൂട്ടപ്പെടുമ്പോൾ, കടലിന് തീപിടിക്കുമ്പോൾ,
ആത്മാവുകളെ ശരീരവുമായി ഇണക്കപ്പെടുമ്പോൾ, ജീവോടെ കുഴിച്ചു
മൂടപ്പെട്ട പെൺകുട്ടിയോട്, എന്തൊരു ദോഷം കാരണമാണ് നീകൊല്ല
പ്പെട്ടതെന്ന് ചോദിക്കപ്പെടുമ്പോൾ, ഏടുകൾ നിവർത്തപ്പെടുമ്പോൾ,
ആകാശത്തിന് സ്ഥാന ചലനം സംഭവിക്കുമ്പോൾ, നരകാഗ്നി ജ്വലിപ്പി
ക്കപ്പെടുമ്പോൾ, സ്വർഗം(അർഹർക്കായി) അടുപ്പിക്കപ്പെടുമ്പോൾ,
ഓരോശരീരവും അവരവർ ഒരുക്കി വെച്ചിരിക്കുന്ന നൻമ തിൻമകളെ
മനസിലാക്കുന്നതാകുന്നു.”(വിഖു; 81-1-14)
ഒടുവുനാളിൽ സംഭവിക്കുന്ന ഭയാനകമായ സംഭവവികാസങ്ങളെ
യാണ് ഖുർആൻ ഈ സൂക്തങ്ങളിൽ വിവരിക്കുന്നത്. സ്ഥായി സ്വഭാ
വമുള്ളതെന്ന് പലരും വിശ്വസിച്ച് വെച്ച് പ്രപഞ്ചം നാശമടയുന്ന ഭീകര
മായ ദൃശ്യങ്ങൾ ഖുർആൻ വരച്ചിടുകയാണ്. ഭൂമിയുടെ രക്ഷാ കവ
ചമായ ഓസാൺ പാളികൾ കീറിപ്പറിഞ്ഞ് തുടങ്ങിയല്ലോ. ഒരിക്കലും
ഉരുകാത്ത താപനില നിയന്ത്രിച്ചു നിർത്തുന്ന മഞ്ഞ്പാളികൾ അപ്
ത്യക്ഷമായി തുടങ്ങുന്നതായും പരിസ്ഥിതി ശാസ്ത്രജ്ഞൻമാർ മുന്ന്
റിയിപ്പ് നൽകുന്നു. എങ്കിൽ അന്ത്യനാളിന്റെ
കൊട്ടിക്കലാശത്തിന് പ്രപഞ്ചം
പതുക്കെയാണെങ്കിലും തയാറെടുപ്പുകൾ നടത്തിക്കൊണ്ടിരി
ക്കുയാണെന്ന് വേണം മനസ്സിലാക്കാൻ,
അവസാന നാളിന്റെ മുന്നാടിയായി സംഭവിക്കുമെന്ന് വിവരിക്കപ്പെട്ട ധർമ്മ
ചുതിയിലേക്ക് മാനവകുലം അതിവേഗം നടന്നടുക്കുകയാണ്. മതാദർശ
ങ്ങൾ കാറ്റിൽ പറത്തിയും ധാർമികതകളഞ്ഞ് കുളിച്ചും കൊലയും
കൊള്ളയും പെരുപ്പിച്ചും വ്യഭിചാരവും മദ്യപാനവും വർദ്ദിപ്പിച്ചും പലിശ
വാങ്ങിയും കൊടുത്തും സാമ്പത്തിക സത്യസന്ധത അവഗണിച്ചും മാന
വരാശി, പ്രപഞ്ചത്തെ അതിവേഗം നാശത്തിലേക്ക് ഉന്തിയടുപ്പിക്കുക.
യാണ്. അന്ത്യനാളിന്റെ അടയാളങ്ങൾ വിവരിക്കുന്ന ഏതാനും ഹദീ
സുകൾ കാണുക. അനസ് (റ) പറയുന്നു. നബി(സ) പറയുന്നതായി
ഞാൻ കേട്ടു. വിജ്ഞാനം ഉയർത്തപ്പെടുന്നതും വിവരക്കേടിന്റെ വർദ്ധ
നവും വ്യഭിചാരം അധികരിക്കുന്നതും മദ്യപാനത്തിന്റെ ആധിക്യവും
സ്ത്രീകൾ വർദ്ധിച്ച് പുരുഷൻമാർ കുറയുന്നതും അന്ത്യനാളിന്റെ അട
യാളങ്ങളിൽ പെട്ടതാകുന്നു. അമ്പത് സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന
രൂപത്തിൽ സ്ത്രീകൾ വർദ്ധിക്കും. (ബുഖാരി മുസ്ലിം)
– ഒരു പണ്ഡിതന്റെ മരണത്തോടെ ആവിജ്ഞാനമത്രയും നഷ്ടപ്പെ
ടുന്നു. പകരം തുല്യതയുള്ള മറ്റൊരു പണ്ഡിതൻ വരുന്നില്ല. ഇതിന്
പുറമെ നബി(സ) പറഞ്ഞ അടയാളങ്ങളെല്ലാം ഏറെക്കുറെ പ്രത്യക്ഷ
മായി തുടങ്ങിയിരിക്കുന്നു. നാം ഒടുവുനാളിലേക്ക് അതിവേഗം അടു
ക്കുക തന്നെ.
പുത്തൻ പ്രസ്ഥാനങ്ങളുടെ അരങ്ങേറ്റം അന്ത്യനാളിന്റെ അടയാള
മായി നബി(സ) വിവരിച്ചിരിക്കുന്നു. ഹദീസുകൾ സ്വയം നിർമ്മിച്ചും
ദുർവ്യാഖ്യാനിച്ചും സ്വമതം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഈ കള്ളവാദി
കളെ സൂക്ഷിക്കണമെന്ന് നബി(സ) മുന്നറിയിപ്പ് നൽകുന്നു. ജാബിർ(
റ)വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. നബി(സ) ഇപ്രകാരം
പ്രസ്താവിക്കുന്നതായി ഞാൻ കേട്ടിരിക്കുന്നു. “ അന്ത്യനാളിന്റെ മുന്നോ
ടിയായി ധാരാളമായി കളവ് പറയുന്ന വിഭാഗങ്ങൾ പ്രത്യക്ഷപ്പെടും.
അവരെ നിങ്ങൾ സൂക്ഷിക്കുക (മുസ്ലിം
).
മുല്ലാ അലിയ്യുൽ ഖാരി എഴുതുന്നു. വിവരക്കേടിന്റെ ആധിക്യവും
വിജ്ഞാനത്തിന്റെ കുറവും അധികരിക്കുകയും സ്വയം നിർമിതമായ
ഹദീസുകൾ നബി(സ)യുടെ പേരിൽ കെട്ടിവെച്ച് വ്യാജ പ്രവാചകത്വം
വാദിക്കുന്നവർ രംഗത്ത് വരുകയും ചെയ്യുമെന്നാണ് ഹദീസിന്റെ ഉദ്ദേ
ശ്യം. പിഴച്ച വാദങ്ങൾ ഉന്നയിക്കുകയും അത്തരം വഴികേടുകളെ നബി(
സ)യിലേക്ക് ചേർത്തി പറയുകയും ചെയ്യുന്ന മുഴുവൻ പുത്തൻവാദി
കളും ഹദീസിൽ പരാമർശിക്കുന്ന കള്ളൻമാരുടെ പരിധിയിൽ വരാൻ
സാധ്യതയുണ്ട്(മിർഖാത്ത് 9:333)
അബൂഹുറൈറ(റ) ൽ നിന്ന് നിവേദനം. നബി(സ) പറയുന്നു.
“യുദ്ധാർജിത സ്വത്തുക്കൾ അവകാശികൾക്ക് നിഷേധിക്കപ്പെട്ടാൽ
അമാനത്ത് ധനം പിടിച്ചെടുക്കപ്പെട്ടാൽ, സകാത് കടമായി നിലകൊ
ണ്ടാൽ, ഭൗതിക താൽപര്യങ്ങൾക്ക് വേണ്ടി മതവിജ്ഞാനത്തിന്റെ
പഠനമോ അധ്യാപനമാ നടന്നാൽ, ഭാര്യക്ക് വഴിപ്പെട്ട് പുരുഷൻ തന്റെ
മാതാവിനെ പ്രയാസപ്പെടുത്തി തുടങ്ങിയാൽ, സ്നേഹിതൻമാർ
പ്പിക്കപ്പെടുകയും പിതാവ് അകറ്റപ്പെടുകയും ചെയ്താൽ, പള്ളിയിൽ
ശബ്ദ കോലാഹലങ്ങൾ വർദ്ധിച്ചാൽ, തെമ്മാടികൾ ഗോത്രത്തലവൻമാ
രായാൽ, വിഡ്ഢികൾ ജനനേതാക്കൻമാരായാൽ, ശല്യം ഭയന്ന് ഒരാൾആദരിക്കപ്പെട്ടാൽ, പാട്ടുകാരി സ്ത്രികളും, സംഗീതോപകരണങ്ങളും
പ്രത്യക്ഷപ്പെട്ടാൽ, മദ്യപാനം അധികരിച്ചാൽ, ഈ സമുദായത്തിലെ
അവസാനത്തവർ ആദ്യത്തവരെ ശപിച്ചു തുടങ്ങിയാൽ, അവിടെ
നിങ്ങൾ ചുവന്ന കാറ്റിനെ പ്രതീക്ഷിക്കുവിൻ. ഭൂകമ്പവും, ഭൂമി വിഴു
ങ്ങലും കോലം മറിക്കലും ആകാശത്തിൽ നിന്നുമുള്ള കൽമഴ വർഷവും
പ്രതീക്ഷിക്കുവിൻ. മാലപൊട്ടിയപോലെ തുടരെ സംഭവിക്കുന്ന ദൃഷ്ടാ
ന്തങ്ങളെ പ്രതീക്ഷിക്കുവിൻ (തിർമുദി).
– ഹദീസ് ഒരിക്കൽ കൂടി വായിച്ച് നോക്കു. ഭാഗികമായെങ്കിലും സംഭ
വിക്കാത്ത വല്ല തിൻമകളും അവശേഷിക്കുന്നുവോ
? ഓരോ തിൻമയും
ഘട്ടം ഘട്ടമായി പൂർണ്ണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയല്ലേ?
എങ്കിൽ ചുവന്ന നിറമുള്ള തീക്കാറ്റിന്റെ പുറപ്പാടിന് അധിക കാലം
കാത്തിരിക്കേണ്ടി വരുമോ?. എങ്കിലും തിൻമ മാത്രം നിറഞ്ഞ ഒരു യുഗ
പ്പിറവിക്ക് ഇനിയുമുണ്ട് കാലം. നിരാശപ്പെടാതെ കർമ്മസജ്ജരാകുക.
സൽക്കർമങ്ങളുമായി മുന്നേറുക. സത്യവിശ്വാസികളല്ല, തിൻമയുടെയും
അവിശ്വാസത്തിന്റെ യും ഉപാ സ ക രാണ് അന്ത്യദിനത്തെ ഏറെ
ഭയപ്പെടേണ്ടത്. “ അല്ലാഹു” എന്ന് ഉച്ചരിക്കാൻ പോലും കഴിയാത്ത
അധമരിൽ അധമരിലാണ് അന്ത്യദിനം സംഭവിക്കുകയെന്ന് നബി(സ)
പറഞ്ഞിരിക്കുന്നു