സ്വൂഫികളെ വിമര്‍ശിക്കുന്നതു പതിവാക്കിയ ചിലരെ കാണാം. ബിദ്അത്തുകാരാണ് അവരില്‍ ഏറിയ കൂറും. അപകടം വരുത്തുന്ന ഈ വിമര്‍ശനത്തെ പരാമര്‍ശിക്കവെ ള്വിയാഉദ്ദീന്‍(റ) എഴുതുന്നതു കാണുക: “ത്വരീഖതിന്റെ സത്യസന്ധന്മാരായ നായകന്മാരെ വിമര്‍ശിക്കുന്നതു വിനാശകരവും പെടുന്നനെ കൊല്ലുന്ന വിഷവുമാകുന്നു. ഇവ്വി ഷയത്തില്‍ കടുത്ത താക്കീതു വിന്നിട്ടുണ്ട്. കാഫിറായി ചത്തുപോകാന്‍ ഇതു കാരണമാകും. അവിവേകികളായ ചില പണ്‍ഢിതവേഷധാരികള്‍ വിമര്‍ശനം തൊഴിലാക്കിയതായി അബ്ദുല്‍ ഗനിയ്യുന്നാബല്‍സി(റ) പറഞ്ഞിരിക്കുന്നു. ദീനിനെ ഭൌതിക താല്‍പര്യത്തിനു ചൂഷണം ചെയ്യുന്ന അധമന്മാരാകുന്നു ഇവര്‍” (ജാമിഉല്‍ഉസ്വൂല്‍: 272).
സ്വൂഫീവിമര്‍ശനത്തിന്റെ അപ്പോസ്തലനായിരുന്നു ഇബ്നു തയ്മിയ്യ: എന്നു പണ്‍ഢിതന്മാര്‍ പറയുന്നു. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ എടുത്തുദ്ധരിച്ച് ഇമാം ഇബ്നു ഹജറില്‍ഹയ്തമി(റ) മറുപടി പറഞ്ഞതായി കാണാം. ഇബ്നു തയ്മിയ്യയുടെ നിലപാടു മനസ്സിലാക്കാന്‍ ഫതാവല്‍ ഹദീസിയ്യ: പേജ്: 83, 84, 85 ഉപകരിക്കും.
ഈ വിഷയത്തില്‍ തയ്മിയ്യയുടെ തുടര്‍ച്ച പുത്തന്‍ വാദികള്‍ കാത്തു സൂക്ഷിച്ചുവരുന്നു. അവര്‍ ഇക്കാര്യത്തില്‍ നെല്ലും പതിരും ഒന്നാക്കി ആശയക്കുഴപ്പമുണ്ടാക്കുന്നു. എല്ലാവരെയും തള്ളുന്ന അബദ്ധമാണ് ഇവര്‍ ചെയ്യുന്നത്. കള്ളനോട്ടിറങ്ങിയാല്‍ നല്ല നോട്ടു കൂടി ഒഴിവാക്കണമെന്നു പറയുന്ന, എലിയെ പിടിക്കാന്‍ ഇല്ലം തന്നെ ചുടണ മെന്നു ശഠിക്കുന്ന ബുദ്ധിഹീനമായ നിലപാടാണിത്.
ശയ്ഖുല്‍ഇസ്ലാം അല്‍ മഖ്സൂമി(റ) പറയുന്നു: “സ്വൂഫിയ്യതിന്റെ വാക്കുകളും പ്രവൃ ത്തികളും നന്നായി പരിശോധിച്ചു അവ കിതാബ്-സുന്നത്ത്-ഇജ്മാഅ് പൂര്‍വിക ചര്യ എന്നിവക്ക് എതിരാണെന്നു ബോധ്യപ്പെട്ടാല്‍ അല്ലാതെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല” (ജാമിഉല്‍ ഉസ്വൂല്‍: 273).
ഇമാം റംലി(റ) പറയുന്നു: “മൂഢനും വിവരം കെട്ടവനുമല്ലാതെ സത്യവാന്മാരായ സ്വൂ ഫിയ്യത്തിന്റെ പൊരുളുകളെ വിമര്‍ശിക്കുകയില്ല”(ഹയശറ: 274).
വിമര്‍ശനത്തിന്റെ അകപ്പൊരുള്‍
ഫഖീഹിന്റെ ദൌത്യം ഇസ്ലാമിക ശരീഅതിന്റെ ബാഹ്യരൂപത്തെ പരിരക്ഷിക്കലാകുന്നു. ഇതില്ലാതെ പോയാല്‍ ദീന്‍ തന്നെ അപ്രസക്തമാകും. ബാഹ്യമായ ശറഈ നിയമത്തിനു വിരുദ്ധമായ നീക്കങ്ങള്‍ എവിടെനിന്നുണ്ടായാലും ഫഖീഹ് ഉണരുകയും അതിനെതിരെ രംഗത്തു വരികയും വേണം. ഈ വസ്തുത നിരാകരിക്കുന്നവര്‍ ഇസ്ലാമിക ശരീഅതിനെ അവമതിക്കുന്നവരാകുന്നു.
ത്വരീഖതിന്റെ വിഷയത്തില്‍ വ്യാജന്മാര്‍ ഫഖീഹിനെ പ്രതിക്കൂട്ടില്‍ നിറുത്തുന്നതു കാ ണാം. ത്വരീഖതിന്റെ പൊരുള്‍ ശരീഅതിന്റെ പണ്‍ഢിതര്‍ക്കു മനസ്സിലായില്ലെന്ന ദുര്‍ന്യായം വഴി ഇവര്‍ തങ്ങളുടെ കുതന്ത്രങ്ങള്‍ക്കു മറയിടുകയാണു ചെയ്യുന്നത്. എന്നാല്‍ ഈ കാര്യത്തില്‍ നാം മനസ്സിലാക്കേണ്ടതു, ശരീഅതിന്റെ സംരക്ഷണ കാര്യത്തില്‍ പണ്‍ഢിതന്മാര്‍ വിമര്‍ശനങ്ങളെ ഭയക്കരുതെന്നും എതിര്‍പ്പുകള്‍ നോക്കരുതെന്നുമാണ്. ബാഹ്യമായ വിലയിരുത്തലില്‍ തന്നെ തീരുമാനം പ്രഖ്യാപിക്കാന്‍ അവര്‍ മുതിരേണ്ടതും മു ന്നോട്ടു വരേണ്ടതുമാണ്. അങ്ങനെ ചെയ്യുന്നിടത്തു തങ്ങളുടെ മഹത്തായ ബാധ്യത അവര്‍ നിര്‍വഹിക്കുന്നതായി നാം കണക്കാക്കണം. ഇത്തരമൊരു സാഹചര്യത്തില്‍ തസ്വവ്വുഫിന്റെ വാക്താക്കള്‍ പൊതുജന മധ്യത്തില്‍ തെറ്റിധാരണ പരത്തരുതെന്നാണു നിയമം. സ്വൂഫിയുടെ മര്യാദയെക്കുറിച്ചു പരാമര്‍ശിക്കവെ ഇമാം ഗസ്സാലി(റ) പറയുന്നതു കാണുക: “ഒരു സ്വൂഫിയുടെ മര്യാദയില്‍ പെട്ടതാണു സൂചനാവാക്കുകള്‍ കുറക്കലും സംസാരത്തില്‍ അവ്യക്തതയും തെറ്റിധാരണാജനകമായ പദങ്ങള്‍ വെടിയലും” (അല്‍അദബു ഫിദ്ദീന്‍: 7).
ഈ കടമ തെറ്റിക്കുന്നിടത്തു സ്വൂഫിയെ തന്നെ പണ്‍ഢിതന്മാര്‍ക്കു മാന്യമായി വിമര്‍ശിക്കാം. ഇബ്നുഅറബീ തങ്ങളുടെ വിമര്‍ശനത്തെപ്പറ്റി ഇബ്നു ഹജറില്‍ഹയ്തമി(റ) പറഞ്ഞതില്‍ നിന്നും ഇക്കാര്യം വ്യക്തമാകും. ഇബ്നു അറബി(റ)ന്റെ ചില പരാമര്‍ശങ്ങള്‍ ബാഹ്യാര്‍ഥത്തില്‍ ശറഈ വിരുദ്ധവും തെറ്റിധാരണാജനകവുമായതിനാല്‍ അത്തരം പ്രയോഗങ്ങള്‍ അടങ്ങിയ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നതു തെറ്റാണെന്നു കടുത്ത ഭാഷയില്‍ തന്നെ പറഞ്ഞ ഒരു പണ്‍ഢിതനോട് ആരോ ചോദിച്ചുവത്രെ: ‘താങ്കള്‍ ഇങ്ങനെ വിമര്‍ശിച്ചാല്‍ നാളെ പരലോകത്ത് അങ്ങയുടെ പ്രതിയോഗി ഇബ്നു അറബീ തങ്ങളായിത്തീരില്ലേ, അതു താങ്കള്‍ ഇഷ്ടപ്പെടുമോ?’ എന്ന്.
പണ്‍ഢിതന്റെ മറുപടി ഇതായിരുന്നു: “അതെ, എനിക്ക് അതൊരു പ്രശ്നമല്ല. ശയ്ഖവര്‍കള്‍ സത്യസന്ധനാണെങ്കില്‍ എന്റെ വിമര്‍ശനവും അല്ലാഹുവിനു വേണ്ടിയാണെന്ന് അവിടുത്തേക്ക് അറിയും. അതറിഞ്ഞാല്‍ അദ്ദേഹം സന്തോഷിക്കുകയാകും ചെയ്യുക. ഇനി അദ്ദേഹം നേരത്തെ തന്നെ വ്യാജനാണെങ്കില്‍ വിജയം എനിക്കാണെന്നു പറയേണ്ടതുമില്ലല്ലോ. രണ്ടായിരുന്നാലും ഞാന്‍ നിര്‍ഭയനാണ്. ചിന്തിക്കുക, ഈ പണ്‍ഢിതന്‍ പുലര്‍ത്തിയ നിഷ്പക്ഷത അപാരം തന്നെ” (ഫതാവല്‍ഹദീസിയ്യ: 40).
ഫഖീഹിന്റെ ഈ ആര്‍ജവത്തെ അംഗീകരിക്കേണ്ടതാണ്. വിമര്‍ശനം അടിസ്ഥാനപര മാകുന്നിടത്ത് അബദ്ധം പിണഞ്ഞാല്‍ തന്നെയും അതൊരു പ്രശ്നമല്ലെന്നാണു നാം ഗ്രഹിക്കേണ്ടത്. നിയമപ്രകാരമുള്ള ഇജ്തിഹാദില്‍ തെറ്റുപറ്റിയാല്‍ പ്രതിഫലത്തിനു വകുപ്പുണ്ടെന്നു പറഞ്ഞതുപോലെയാണിതും. ഉദ്ദേശ ശുദ്ധി വിമര്‍ശനത്തെ പരിശുദ്ധമാക്കും. അതേസമയം നിരര്‍ഥകമായ വിമര്‍ശനം മറ്റെല്ലാറ്റിലുമെന്നപോലെ ഇക്കാര്യത്തിലും അപകടകരമാണ്. ചീത്ത മരണത്തിനുവരെ അതു കാരണമാകും. ഇബ്നുഹജറില്‍ ഹയ്തമി (റ) പറയുന്നതു കാണുക:
“സ്വൂഫീ പ്രമുഖന്മാരെ വിമര്‍ശിക്കാതെ നോക്കല്‍ അത്യാവശ്യമാകുന്നു. അവരുടെ ആ ധ്യാത്മജ്ഞാനങ്ങള്‍ നമുക്ക് ഉപകാരപ്പെട്ടവയാണ്. അവരെ സ്നേഹിക്കുന്നതു കാരണമായി അനുഗ്രഹത്തിനു പാത്രമാകാന്‍ സാധിക്കുന്നതുമാണ്. അവരുടെ അവസ്ഥകള്‍ അവര്‍ക്കു തന്നെ വിടുന്നതാണു മര്യാദ. പക്ഷപാതപരമായി വിമര്‍ശിക്കാന്‍ നിന്ന പലര്‍ ക്കും പദവി വിനഷ്ടമായതാണു നമ്മുടെ അനുഭവം. അത്തരക്കാര്‍ ഒടുക്കം അത്യന്തം വേദനാജനകമായ രോഗങ്ങള്‍ക്കു അടിമപ്പെട്ടിട്ടുണ്ട്” (ഫതാവല്‍ഹദീസിയ്യ: 59).
മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത സ്വൂഫികള്‍ ശരീഅതിന്റെ പണ്‍ഢിതന്മാരെ വിമര്‍ശിക്കുന്നതിന്റെ വിധിയാണ്. ആത്മജ്ഞാനികള്‍ പറഞ്ഞിരിക്കുന്നത് ആ വിമര്‍ശനം പാടില്ലെന്നാണ്. തസ്വവ്വുഫ് സര്‍വ വ്യാപകമായി വരുന്നതും വരുത്താവുന്നതുമല്ല. അതേസമയം ഫിഖ്ഹ് എല്ലാവരെയും ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ടു ഫഖീഹിനെ വിമര്‍ശിക്കുന്നിടത്തു ഫിഖ്ഹില്‍ അവിശ്വാസം വരും. അതു പ്രതിഫലിക്കുക സാധാരണക്കാരനിലായിരിക്കും. ഈയൊരു വിപത്തു ഫഖീഹ് സ്വൂഫിയെ വിമര്‍ശിക്കുന്നിടത്തു വരുന്നില്ല. സത്യവാനായ സ്വൂഫിക്കു വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനാകുന്നതും സാധാരണക്കാരനില്‍ അതു പ്രതിഫലനം സൃഷ്ടിക്കാത്തതും തന്നെ കാരണം. ഇക്കാര്യം അല്‍ഹികമിന്റെ വ്യാഖ്യാനത്തില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്. ഇബാറതിന്റെ ആശയം കാണുക: “കര്‍മശാസ്ത്രത്തിന്റെ വിധി സര്‍വവ്യാപകമാകുന്നു. കാരണം അതിന്റെ ലക്ഷ്യം ദീനിന്റെ നാമം നിലനിറുത്തലും പ്രകാശഗോപുരം ഉയര്‍ത്തിക്കാട്ടലും വചനങ്ങള്‍ പ്രകാശിപ്പിക്കലുമാണ്. എന്നാല്‍ തസ്വവ്വുഫിന്റെ താത്പര്യം ഏതാനും പ്രത്യേകക്കാരില്‍ മാത്രം ഒതുങ്ങുന്നതാണ്. അത് അല്ലാഹുവുമായി അടിമ നടത്തുന്ന സ്വകാര്യ വ്യാപാരമാണ്. അതിനാല്‍ ഒരു ഫഖീഹിനു സ്വൂഫിയെ വിമര്‍ശിക്കാവുന്നതാണ്. ഗ്വൂ ഫിക്കു ഫഖീഹിനെ വിമര്‍ശിക്കാന്‍ ന്യായമില്ല. ഇസ്ലാമിന്റെ നിയമങ്ങളുടെ കാര്യത്തില്‍ അവന്‍ ഫിഖ്ഹിലേക്കു മടങ്ങിവരലാണു നിര്‍ബന്ധം. എന്നു കരുതി ഹഖീഖതി ന്റെ കാര്യത്തില്‍ മടങ്ങണമെന്നു നിയമമില്ല” (ഹിദായ: 32)