*ചോദ്യം:* 1
*തൻസീഹിൻ്റെ കറാഹത്തും തഹ് രീമിൻ്റെ കറാഹത്തും തമ്മിലുള്ള അന്തരമെന്ത്?*
✅ തൻസീഹിൻ്റെ കറാഹത്ത് ചെയ്താൽ കുറ്റമില്ല.
തഹ് രീമിൻ്റെ കറാഹത്ത് ചെയ്താൽ കുറ്റമുണ്ട് .
തൻസീഹിൻ്റ കറാഹത്ത് ചെയ്യാതിരുന്നാൽ കൂലി ലഭിക്കും.
തഹ് രീമിൻ്റെ കറാഹത്ത് ചെയ്യാതിരിക്കൽ അനിവാര്യവും ചെയ്യാതിരിക്കുമ്പോൾ വലിയ
പ്രതിഫലവും ഉണ്ട്. ഇതാണു അന്തരം.
*ചോദ്യം* 2
…………………
*തഹ് രീമിൻ്റെ കറാഹത്തും ഹറാമും തമ്മിലുള്ള അന്തരമെന്ത്?*
✅ തഹ്‍റീമിൻ്റെ കറാഹത്തും ഹറാമും കുറ്റമുള്ളതാണ്. അക്കാര്യത്തിൽ അന്തരമില്ല. അതേ സമയം തഹ് രീമിൻ്റെ കറാഹത്ത് തെളിവുകൊണ്ട് സ്ഥിരപ്പെട്ടതാണെങ്കിലും ആ തെളിവ് മറ്റു നിലക്ക് വ്യാഖ്യാനിക്കാനുള്ള പഴുതുകളുണ്ടാകും. ഹറാം എന്ന വിധിയുടെ തെളിവ് ഖണ്ഡിതമായിരിക്കും. മറ്റു ഒരു നിലക്കും വ്യാഖ്യാനിക്കാൻ പഴുതുകളുണ്ടാവില്ല. (ഇആനത്ത് 1/143)
*ﻭاﻟﻔﺮﻕ ﺑﻴﻦ ﻛﺮاﻫﺔ اﻟﺘﺤﺮﻳﻢ ﻭﻛﺮاﻫﺔ اﻟﺘﻨﺰﻳﻪ، ﺃﻥ اﻷﻭﻟﻰ ﺗﻘﺘﻀﻲ اﻹﺛﻢ، ﻭاﻟﺜﺎﻧﻴﺔ ﻻ ﺗﻘﺘﻀﻴﻪ*.
*ﻭاﻟﻔﺮﻕ ﺑﻴﻦ ﻛﺮاﻫﺔ اﻟﺘﺤﺮﻳﻢ ﻭاﻟﺤﺮاﻡ، ﻣﻊ ﺃﻥ ﻛﻼ ﻳﻘﺘﻀﻲ اﻹﺛﻢ: ﺃﻥ ﻛﺮاﻫﺔ اﻟﺘﺤﺮﻳﻢ ﻣﺎ ﺛﺒﺘﺖ ﺑﺪﻟﻴﻞ ﻳﺤﺘﻤﻞ اﻟﺘﺄﻭﻳﻞ، ﻭاﻟﺤﺮاﻡ ﻣﺎ ﺛﺒﺖ ﺑﺪﻟﻴﻞ ﻗﻄﻌﻲ ﻻ ﻳﺤﺘﻤﻞ اﻟﺘﺄﻭﻳﻞ، ﻣﻦ ﻛﺘﺎﺏ ﺃﻭ ﺳﻨﺔ ﺃﻭ ﺇﺟﻤﺎﻉ ﺃﻭ ﻗﻴﺎﺱ*.( إعانة :١/ ١٤٣ )