ചോ: സ്ത്രീകൾക്കു പള്ളിയിൽ പോകാൻ പറ്റുമോ? സ്ത്രീകളെ പള്ളിയെ തൊട്ട് തട യരുതെന്നു ബുഖാരിയിലുള്ളതായി കേട്ടു. യാഥാർത്ഥ്യം വിശദീകരിക്കാമോ?

 

ഉ: ജുമുഅ ജമാഅത്തുകളിൽ പങ്കെടുക്കാനാണ് സ്ത്രീകൾ പള്ളിയിൽ പോകുന്നതെങ്കിൽ അനുവദനീയമല്ല. നിസ്ക്‌കാരം വീട്ടിൽ വെച്ച് നിസ്കരിക്കാനാണ് സ്ത്രീകളോട് നബി(സ) കൽപ്പി ച്ചിരിക്കുന്നത്. വീട്ടിലടങ്ങിയൊതുങ്ങി നിസ്ക്കാരം നില നിർത്തുകയെന്നതാണ് ഖുർആന്റെ ഉദ്ബോധനം (അഹ്സാബ്: 33)1)وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا (33)

 

പ്രവാചകനോടൊപ്പം പള്ളിയിൽ നിസ്ക്‌കരിക്കാൻ അനുവാദം ചോദിച്ച സ്ത്രീയോട് വീടിന്റെ ഉള്ളിന്റെയുള്ളിൽ വെച്ച് നിസ്ക്‌കരിക്കണമെന്നാണ് പ്രവാചകൻ കൽപ്പിച്ചത്. എന്നാൽ ഫത്വ ചോദിക്കുവാനോ ‘ഗനീമത്ത്’ മുതലായ പൊതു സ്വത്തിൽനിന്നുള്ള അവ

 

കാശങ്ങൾ വാങ്ങുവാനോ ഇസ്‌ലാമിക ചിട്ടകൾ പാലിച്ചുകൊണ്ട് സ്ത്രീകൾ പള്ളിയിൽ പോകു ന്നതിന് വിരോധമില്ല. ഈ ആവശ്യങ്ങൾക്കു പുറപ്പെടുന്ന സ്ത്രീകളെ തടയരുതെന്നാണ് ബുഖാ രിയുടെ ഹദീസിന്റെ വിവക്ഷ. അതേ ഹദീസ് ഉദ്ധരിക്കുന്നിടത്ത് സഹീഹ് മുസ്‌ലിം ഇതു വ്യക്തമാക്കിയിട്ടുണ്ട്.

 

ഒരു കാര്യം ഒരിടത്ത് ഉപാധിയോടെയും മറ്റൊരിടത്ത് നിരുപാധികവും പറഞ്ഞാൽ ഉപാ ധിയോടെ പറഞ്ഞതിൻ്റെ മേൽ ചുമത്തണമെന്നാണ് പൊതുതത്വം. അല്ലാതെ സ്ത്രീകളോട് വീട്ടിൽനിന്നു നിസ്ക്‌കരിക്കാൻ അല്ലാഹു പറയുകയും നബി അതിനെതിരു പറയുകയും ചെയ്യു കയെന്നത് ഉണ്ടാവില്ല. നിസ്ക്‌കാരത്തെക്കുറിച്ചാണ് പറഞ്ഞതെങ്കിൽ അത് സ്ത്രീകളോട് വീട്ടിൽവെച്ചു നിസ്ക്‌കരിക്കാൻ ഖുർആൻ കൽപ്പിക്കുകയും അതിന് നബി(സ) പ്രേരിപ്പിക്കുകയും ചെയ്തതിന്റെ മുമ്പാണെന്ന് (ബഹ്റു റാഇഖ് 1-380) എന്ന കിതാബിൽ പറഞ്ഞിട്ടുണ്ട്

References   [ + ]

1. وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا (33