പുണ്യ യാത്ര മൂന്നു പള്ളികളിലേക്കല്ലാതെ പാടില്ല. ഇങ്ങനെ ഒരു ഹദീസ് ഉണ്ടോ?
അങ്ങെനെ തോന്നിപ്പിക്കുന്ന ഹദീസുണ്ട്.
പക്ഷേ അതിൻെറ ഉദ്ദേശ്യം ഇപ്രകാരമാണ് നമ്മുടെ ഇമാമുകൾ വിവരിച്ചത്.മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്സ്വാ ഈ മൂന്ന് പളളികളല്ലാത്ത ഒരു പളളിയിലേക്കും കൂടുതൽ പ്രതിഫലം ലഭിക്കുമെന്ന വിശ്വാസത്തോടെ നിസ്കരിക്കാൻ വേണ്ടി യാത്ര ചെയ്യാവതല്ല. അല്ലെങ്കിൽ ഈ മൂന്ന് പളളിയല്ലാത്ത ഏത് പളളിയിൽ വെച്ച് നിസ്കരിക്കുവാനോ ഇഅ്തികാഫിരിക്കുവാനോ നേർച്ചയാക്കിയാൽ ആ പളളിയിൽ പോയി തന്നെ നിർവഹിക്കണമെന്നില്ല.നമ്മുടെ നാട്ടിലെ പളളിയിൽ വെച്ച് നിർവഹിച്ചാലും മതി.ഇത് നിർവഹിക്കാൻ വേണ്ടി മാത്രം ആ നേർച്ചയാക്കപ്പെട്ട പളളിയിലേക് പോകാവതല്ല. കാരണം ഈ മൂന്ന് പളളിയല്ലാത്ത മറ്റുള്ള എല്ലാ പള്ളികളും പ്രതിഫലത്തിൽ ഒരുപോലയാണ്.എന്നാൽ മേൽ പറയപ്പട്ട മൂന്ന് പള്ളികളിൽ ഏതെങ്കിലും ഒന്നിൽ വെച്ച് നിർവഹിക്കാൻ നേർച്ചയാക്കപ്പെട്ടാൽ അതിന് വേണ്ടി മാത്രവും ആ പളളിയിലേക് പോകാവുന്നതാണ്/പോകണം.കാരണം ആ മൂന്ന് പള്ളികളിലുള്ള നിസ്കാരത്തിന് മറ്റു പള്ളികൾക്കില്ലാത്ത പ്രതിഫലം ഉണ്ട്.ഈ മുന്ന് പളളികളല്ലാത്ത ഒരിടത്തേക്കും ഒരു പുണ്യ യാത്രയും ചെയ്യാൻ പാടില്ല എന്നല്ല ആ ഹദീസിൻെറ ഉദ്ദേശ്യം.കാരണം ഇൽമ് പഠിക്കാൻ , കുടുംബ സന്ദർശനം , സുഹൃത്തിനെ കാണാൻ , രോഗികളെ സന്ദർശിക്കാൻ അതിനല്ലാം യാത്രചെയ്യാൻ പറ്റുമെന്നത് അവിതർക്കിതമല്ലേ. എന്നത് പോലെ അമ്പിയാക്കാൾ, ഔലിയാക്കൾ, സ്വലിഹീങ്ങൾ എന്നിവരെ സിയാറത്ത് ചെയ്യാനുള്ള യാത്രയും പുണ്യമാണ്. അത് സുന്നത്തല്ലേ.?വേറെയും വിശദീകരണങ്ങളുണ്ട്. (ഫത്ഹുൽ ബാരി 3/ 50 , 51) (അൽ ജൗഹറുൽ മുനള്ളം 32 , 33 ) എന്നിവ നോക്കുക