മ്ലേച്ഛമെന്നും മലിനമെന്നും ഭാഷാർത്ഥം. ഇളവില്ലെങ്കിൽ നിസ്കാരത്തി ന്റെയും മറ്റും സാധുതയെ തടയുന്ന മ്ലേച്ഛസംഗതികൾ ആണിവിടെ ഉദ്ദേശ്യം
നിസ്കാര നേരത്തും നജസുള്ള വസ്തുക്കൾ ഉപയോഗിക്കാനുദ്ദേശിക്കു മ്പോഴും അനാവശ്യ മായി ശരീര ത്തിലോ മറ്റോ മനഃപൂർവം നനജസാ ക്കിയാലും അന്യരുടെ ഉടമസ്ഥതയി ലുള്ള വസ്തുക്കൾ നജസാക്കിയാലും നജസ് നീക്കം ചെയ്യൽ നിർബന്ധമാണ് പള്ളിയിലോ മുസ്ഹഫിലോ ആദരണീയ വസ്തുക്കളിലോ നജസായാൽ അതും നീക്കൽ നിർബന്ധമാണ്.
വിവിധയിനം നജസുകൾ
1. ദ്രാവക രൂപത്തിലുള്ള ലഹരിപദാർത്ഥങ്ങൾ.
2. നായ, പന്നി.
3. മനുഷ്യൻ, മത്സ്യം, വെട്ടുകിളി എന്നി വയുടേതല്ലാത്ത ശവങ്ങൾ, ഈച്ച, പ്രാണി തുടങ്ങിയ ഒലിക്കുന്ന രക്തമി ല്ലാത്ത ജീവികളാണെങ്കിലും നജസ് തന്നെ. ശവത്തിന്റെ കൊമ്പ്, മുടി, എല്ല് എന്നിവയെല്ലാം നജസാണ്. മനുഷ്യേതര ശവങ്ങളുടെ രോമം, തൂവൽ പോലോത്തതും.
4. മദ് യ്, വദ് യ്
ഒന്നാമത്തേത്, ശക്തമല്ലാത്ത വികാര മുണ്ടാകുമ്പോൾ പുറത്തു വരുന്ന മഞ്ഞ നിറമോ വെള്ള നിറമോ ഉള്ള നേർത്ത ദ്രാവകം. രണ്ടാമത്തേത്, അതിയായ ഭാരമുള്ള വസ്തുക്കൾ ചുമക്കുമ്പോഴോ, മൂത്രമൊഴിച്ച ഉടനെയോ പുറത്തുവരുന്ന വെളുത്ത കട്ടി യുള്ള ദ്രാവകം.
5.. രക്തം, ഛർദ്ദിച്ചത്, ചീഞ്ചലം, എന്നാൽ രക്തപിണ്ഡവും മാംസപി ണ്ഡവും രക്തനിറത്തിലുള്ള പാലും കെട്ടു പോകാത്ത കോഴിമുട്ടയിലെ രക്തവും നജസല്ല.
7. മൃഗത്തിന്റെ ചർവിതം.
8. ചലം
9. പാമ്പ്, തേൾ തുടങ്ങിയ ഇഴജന്തു ക്കളുടെ വിഷം,
10, കോഴിയുടെ കൈപ്പ്.
11. മനിയ്യ്, നജസല്ലാത ജീവികളുടെത് ശുദ്ധവും നജസായ ജീവകളുടെത് നജസും.
12. ഭക്ഷ്യയോഗ്യമായ ജീവികളുടെയും മനുഷ്യന്റെയും പാൽ ശുദ്ധം. മനുഷ്യേതരമായ, ഭക്ഷിക്കാൻ പറ്റാത്ത ജീവി കളുടേത് അശുദ്ധം.
13. ഉറങ്ങുന്നവന്റെ വായിൽ നിന്നൊലി ക്കുന്ന ദ്രാവകം, ആമാശയത്തിൽ നിന്നുള്ളതാണെന്നുറപ്പുണ്ടെങ്കിൽ അശുദ്ധം. ഇല്ലെങ്കിൽ ശുദ്ധം.
14. മുറിവിൽ നിന്നും കുമിളകളിൽ നിന്നും വരുന്ന ദ്രാവകം, കലർപ്പില്ലെ ങ്കിൽ ശുദ്ധം, കലർപ്പുണ്ടായാൽ അശുദ്ധം
15. ആമാശയത്തിൽ നിന്നു വരുന്ന കഫം അശുദ്ധം. അല്ലാത്തതു ശുദ്ധം.
16. ശവം. ശുദ്ധമായ ജീവികളുടെ ജീവി തസമയത്ത് വേർപെട്ടുപോന്ന അവയ വങ്ങളും മറ്റും ശുദ്ധം. ശവം അശുദ്ധ മായതിന്റേത് അശുദ്ധം.
17. ഭക്ഷിക്കപ്പെടാവുന്ന ജീവികളുടെ ജീവിതസമയത്തു വേർപെട്ടു പോന്ന തൂവലും മുടിയും ശുദ്ധം. ഭക്ഷിക്കപ്പെടാൻ പറ്റാത്ത ജീവികളുടേത് അശുദ്ധം
18. വിയർപ്പ്, ശുദ്ധിയായ ജീവികളുടേ താണെങ്കിൽ ശുദ്ധം. മറ്റുള്ള ജീവിക ളുടേത് അശുദ്ധം.
19. ഉറച്ച നിലയിലോ അല്ലാതെയോ ജീവിതഘട്ടത്തിൽ പുറത്തുവന്ന മുട്ടശുദ്ധം. ഉറച്ച അവസ്ഥയിൽ ശവ ത്തിൽ നിന്നായാലും ശുദ്ധം. ശവത്തിൽനിന്ന് ഉറച്ചതല്ലാത്ത അവസ്ഥ യിൽ വരുന്നത് അശുദ്ധം
20. ശുദ്ധിയുള്ള ജീവിയുടെ വായ അശുദ്ധമായ നിലയിൽ ഒരു പാത്രത്തിൽ തലയിട്ടാൽ ബാക്കിയുള്ള വെള്ളം നജസ്. എന്നാൽ തലയിട്ടത് ജീവിയുടെ വായ ശുദ്ധിയാകാനിടയു ണ്ടായതിനു ശേഷമാണെങ്കിൽ ശുദ്ധം