നിസ്കാരത്തിൽ വന്നുപോകുന്ന ചില പ്രത്യേക പിഴവുകൾ പരിഹരിക്കുന്ന തിനായി സലാം വീട്ടുന്നതിനു തൊട്ടു മുമ്പ് സുന്നത്തുള്ള രണ്ടു സുജൂദു കൾ. മയ്യിത്തു നിസ്കാരമൊഴികെ യുള്ള ഫർള് നിസ്കാരങ്ങളിലും സുന്നത്തു നിസ്കാരങ്ങൾ, നന്ദിയു ടെയും ഓത്തിന്റെയും സുജൂദുകൾ എന്നിവയിലു മെല്ലാം ഈ സുജൂദ് സുന്നത്താകും. നിർബന്ധമായ രണ്ടു സുജൂദുകൾ, അവയ്ക്കിട യിലെ ഇരുത്തം എന്നിവയിൽ നിർബന്ധമാ കുന്ന കാര്യങ്ങളും (അടങ്ങിത്താമസിക്കൽ, സുജൂദ് ചെയ്യുന്നത് നെറ്റിത്ത ടം, രണ്ടു മുൻകൈകളുടെയും വെള്ള ഭാഗം, രണ്ടു കാൽമുട്ടുകൾ, രണ്ടു കാലുകളുടെയും വിരലുകളുടെ വെള്ള ഭാഗം എന്നീ ഭാഗങ്ങൾ ഊന്നിയിരി ക്കുക എന്നിവ സുന്നത്താകുന്ന കാര്യങ്ങളും (ദിക്പോലുള്ളവ) ഈ രണ്ടു സുജൂദുകൾ, അവയ്ക്കിട യിലെ ഇരുത്തം എന്നിവയ്ക്കും ബാധ കമാണ്. അതിനു പുറെ ഇമാമിനും ഒറ്റക്കു നിസ്കരിക്കുന്നവനും സുജൂദി ലേക്കു പോകുമ്പോൾ പിഴവിനു വേ ണ്ടി സുജൂദ് ചെയ്യുന്നുവെന്ന നിയ്യത്തു കൂടി നിർബന്ധമാകും. മഅ്മൂമിന് ഇമാമിനെ തുടരൽ നിർബന്ധമാണ ന്നതു കൊണ്ടു നിയ്യത്തു വേണ്ട.
സുജൂദിനുള്ള കാരണങ്ങൾ ആറ്
(1) ഏതെങ്കിലും അബ്’ആള് സുന്ന ത്ത് മറന്നുകൊണ്ടോ ബോധപൂർവമോ ഉപേക്ഷിക്കുക. ഖുനൂത്ത്, അത്തഹി യ്യാത്തിന്റെ ചുരുങ്ങിയ രൂപം എന്നിവ യിൽനിന്ന് ഒരക്ഷരമെങ്കിലും ഉപേക്ഷി ച്ചാലും സുജൂദ് സുന്നത്താണ് (നോ അബ്’ആള് സുന്നത്തുകൾ), ഹനഫി നായ ഇമാമിനെ തുടർന്ന ശാഫി ഇ യായ മഅ്മൂം ഖുനൂത്ത് ഉപേക്ഷി ച്ചാൽ സഹ് വിന്റെ സുജൂദ് ചെയ്യണം. മഅ് മൂം ഖുനൂത്ത് ഓതിയാലും, അവന്റെ ഇമാം അത് ഓതിയിട്ടില്ലെന്ന തുകൊണ്ടാണിതു വേണ്ടിവരുന്നത്. ഒന്നാം അത്തഹിയ്യാത്തിൽ നബിക്കു വേണ്ടിയുള്ള സ്വലാത്തും ഇങ്ങനെത്തന്നെ.
അബ്’ആള്വിൽ പെടാത്ത ഏതെങ്കിലും സുന്നത്ത് ഉപേക്ഷിച്ചാൽ സുജൂദ് സുന്നത്തില്ല. അതറിഞ്ഞിട്ടും ബോധ പൂർവം സുജൂദ് ചെയ്താൽ നിസ്കാരം ബാത്വിലാകും
(2) നിർണിതമായ ഒരു അബ് ആള് സുന്നത്ത് ഒഴിവാക്കിയോ എന്നു സംശ യിക്കുക. ഉദാ: ഖുനൂത്ത് ഓതിയോ ഇല്ലയോ എന്നു സംശയിക്കുക. ഏതാ ണെന്നു വ്യക്തമാവാത്ത ഒരു അബ് ആള് സുന്നത്ത് ഒഴിവാക്കിയിട്ടുണ്ട്. എന്നു സംശയമുണ്ടായതിനു സുജൂദില്ല
(3) സ്ഥലം മാറ്റിച്ചൊല്ലുന്നതു നിസ്കാരത്തെ അസാധുവാക്കാത്ത നിർബന്ധ മായിട്ടോ സുന്നത്തായിട്ടോ ചൊല്ലാൻ നിർദേശ മുള്ള വാചകം മറന്നു കൊണ്ടോ ബോധപൂർവമോ സ്ഥലം മാറ്റിച്ചൊല്ലുക. ഓതൽ നിർബന്ധമായ ഫാത്തിഹ നിറുത്തത്തിലല്ലാത്ത സമയത്തോ ഒടുവിലെ അത്തഹിയ്യാത്ത് അവസാന ഇരുത്തത്തിലല്ലാത്ത പ്പോഴോ അബ്’ആള് സുന്നത്തായ ഖുനൂത്ത് അവസാന ഇഅ്തിദാലിന് മുമ്പോ ശേഷമോ ഹയ്ആത്ത് സുന്ന ത്തിൽപെട്ട സൂറത്ത് നിറുത്തത്തിലല്ലാ ത്തപ്പോഴോ ചൊല്ലിയാൽ സുജൂദ് സുന്നത്തുണ്ട്.
നിസ്കാരം തുട ങ്ങു മ്പോൾ ചൊല്ലേണ്ട തക്ബീറത്തുൽ ഇഹ്റാം, ഒടുവിൽ ചൊല്ലേണ്ട സലാം എന്നിവ ബോധപൂർവം മറ്റൊരു സ്ഥലത്തേക്കു മാറ്റിയാൽ നിസ്കാരം അസാധുവാകും. മറന്നു കൊണ്ടാ ണെങ്കിൽ സുജൂദ് ചെയ്താൽ മതി.
(4) മനഃപൂർവം ചെയ്താൽ നിസ്കാരം ബാത്വിലാകുന്ന കാര്യം മറന്നുകൊണ്ടു ചെയ്യുക.
ഇഅ്തിദാൽ, സുജൂദു കൾക്കിടയിലെ ഇരുത്തം എന്നീ ഹ്രസ്വഫർകളെ അവയിൽ ചൊ ല്ലേണ്ട ദിക്റുകൾക്കാവശ്യമായ സമ തത്തേക്കാൾ ദീർഘിപ്പിക്കുക, കുറഞ്ഞ സംസാരം, കുറഞ്ഞ തീറ്റ, നിർബന്ധമായ ഏതെങ്കിലും പ്രവൃത്തി വർധിപ്പിക്കുക തുടങ്ങിയ മനഃപൂർവം ചെയ്താൽ നിസ്കാരം അസാധു വാകുന്ന കാര്യങ്ങളിലൊന്ന് മറന്നു
ചെയ്താൽ സുജൂദ് ചെയ്യണം.
(5) വർധിച്ചതാകാനുള്ള സാധ്യത യോടു കൂടി നിസ്കരിച്ചതിനെക്കുറിച്ച് സംശയമുണ്ടാകുക. ഉദാ: നാലു റക് അത്തുള്ള നിസ്കാരത്തിൽ നാലാം റക് അത്താണോ അതോ മൂന്നാം റക് അത്താണോ നിസ്കരിച്ചത് എന്നു സംശയിക്കുന്നു. മൂന്നാം റക്അത്താ ണെന്നു വെച്ച് ഒരു റക്അത്ത് കൂടി നിസ്കരിക്കുകയാണു വേണ്ടത്. അത് അഞ്ചാമത്തേതാകാൻ സാധ്യതയു ള്ളതു കൊണ്ടു സുജൂദ് ചെയ്യണം. ആകെ നാലു റക്അത്ത് മാത്രമേ നിസ്കരിച്ചിട്ടുള്ളൂ എന്ന്, സലാം വീട്ടു ന്നതിനു മുമ്പു തന്നെ. ബോധ്യപ്പെ ട്ടാലും സുജൂദ് വേണം. എന്നാൽ നാലാമത്തേതിലേക്ക് എഴുന്നേൽക്കു ന്നതിനു മുമ്പുതന്നെ കാര്യം ബോധ്യ പ്പെട്ടാൽ സുജൂദ് ചെയ്യരുത്.
(6) മേൽ കാരണങ്ങളിൽ നിന്നതെ ങ്കിലും ഇമാമിൽ നിന്നുണ്ടായാൽ മഅ്മൂം സുജൂദ് ചെയ്യണം. അതു ണ്ടായത് മഅ്മൂം തുടരുന്നതിനു മുമ്പാ യാലും ഇമാമിനോടു വിട്ടു പിരി ഞ്ഞാലും ഇമാം സുജൂദ് ചെയ്തില്ലെ ങ്കിലുമൊക്കെ മഅ്മൂമിനു സുജൂദ് സുന്നത്താണ്. ഇമാം സുജൂദ് ചെയ്താൽ അതിന്റെ കാരണമറിയി ല്ലെങ്കിലും മഅ്മൂം സുജൂദ് ചെയ്യണം ഇല്ലെങ്കിൽ മഅ്മൂമിന്റെ നിസ്കാരം അസാധുവാകും. വൈകി തുടർന്ന യാൾ ഇമാമോടുകൂടി സുജൂദ് ചെയ് താലും തന്റെ നിസ്കാരത്തിനൊടു വിൽ സുജൂദ് മടക്കണം. സുജൂദിന്റെ ഏതെ ങ്കിലും കാരണം മഅമൂ മിൽനിന്ന് അയാൾ മഅ്മൂമായിരിക്കെ ഉണ്ടായാൽ സുജൂദ് ചെയ്യരുത്.
ഒന്നിലധികം കാരണങ്ങളുണ്ടായാലും രണ്ടു സുജൂദുകൾ മാത്രം മതി സുജൂദ് ചെയ്യാതെ ബോധപൂർവം സലാം വീട്ടിയാൽ സുജൂദിനുള്ള അവ സരം പൂർണമായി നഷ്ടപ്പെടും. എന്നാൽ മറന്നുകൊണ്ടു സലാം വീട്ടി യതാണെങ്കിൽ ദീർഘ സമയം കഴിയുന്നതിനു മുമ്പ് ഓർമ വന്നാൽ, നിസ്കാ രത്തെ ബാത്വിലാക്കുന്ന ഒരു കാര്യവും ഉണ്ടായിട്ടില്ലെങ്കിൽ, നിസ്കാരത്തി ലേക്കു മടങ്ങി സുജൂദ് ചെയ്യൽ സുന്ന ത്താണ്. അങ്ങനെ സുജൂദ് ചെയ്താൽ അവൻ നിസ്കാരത്തിൽ തന്നെയാണ്. അതുകൊണ്ടു വീണ്ടും സലാം വീട്ടൽ നിർബന്ധം.
സഹ് വിന്റെ സുജൂദിലും സാധാരണ സുജൂദിലെ ദിക്ർ തന്നെ യാണു ശ്രേഷ്ഠം സുബ്ഹാന മൻ ലാ യനാമു വലാ യസ് ഹൂ(ഉറങ്ങുകയോ മറക്കു കയോ ചെയ്യാത്ത നാഥന്റെ പരിശുദ്ധി യെത്താൻ വാഴ്ത്തുന്നു) എന്നും ചൊ ല്ലാം.