മയ്യിത്തു സംസ്കരണ കാര്യത്തില്‍ ശിശുക്കള്‍ മൂന്നു വിധമാണ്. ഒന്ന്: പ്രസവിച്ച ശേഷം കരയുകയോ ചലിക്കുകയോ ചെയ്ത ശിശു. ഇതിനു മുതിര്‍ന്നവര്‍ക്കു ചെയ്യുന്ന എല്ലാ പരിചരണവും വേണം. രണ്ട്: പ്രസവിക്കുമ്പോള്‍ ജീവനില്ലാത്ത ശിശു. അതേ സമയം മനുഷ്യരൂപം പ്രാപിച്ചിട്ടുണ്ട്. ഈ ശിശുവിനുവേണ്ടി നിസ്കരിക്കേണ്ടതില്ല. കുളിപ്പിച്ചു കഫന്‍ ചെയ്തു മറമാടിയാല്‍ മതി (തുഹ്ഫ). മൂന്ന്: മനുഷ്യരൂപം പ്രാപിക്കാത്ത മാംസപിണ്ഡം. ഇതിനെ തുണിയില്‍ പൊതിഞ്ഞ് മറവുചെയ്താല്‍ മതി. ഇത് സുന്നത്താണ് താനും.