ശഅ്ബാൻ പകുതിയുടെ രാത്രിക്ക് അഥവാ ബറാഅത്ത് രാവിന് ധാരാളം പേരുകളുണ്ട്

 

*ليلة المباركة* – ബറകത്തുള്ള രാത്രി

 

*ليلة التقدير* – കണക്കാക്കപ്പെടുന്ന രാത്രി

 

*ليلة القسمة* – വീതിക്കുന്ന രാത്രി

 

*ليلة التكفير* – പാപം പൊറുക്കുന്ന രാത്രി

 

*ليلة القدر* – വിധി നിർണ്ണയ രാത്രി

 

*ليلة الإجابة* – ഉത്തരം ലഭിക്കുന്ന രാത്രി

 

*ليلة الرحمة* – കാരുണ്യം ലഭിക്കുന്ന രാത്രി

 

*ليلة البراءة* – മോചന രാത്രി

 

കൂടാതെ ലൈലത്തുൽ ഹയാത്ത് , ലൈലത്തു ഈദിൽ മലാഇക്ക , ലൈലത്തുൽ ശ്ശഫാഅ , ലൈലത്തുൽ ജാഇസ , ലൈലത്തുൽ ഗുഫ്റാൻ തുടങ്ങിയവയും ശഅ്ബാൻ പകുതിയുടെ രാത്രിക്കുള്ള പേരുകളാണ്

 

ഹബീബായ നബി ﷺ പറയുന്നു : നിശ്ചയം ബറാഅത്തിന്റെ രാത്രിയിൽ അല്ലാഹു ﷻ വിധികൾ വിധിക്കുകയും ലൈലത്തുൽ ഖദ്ർ ആയാൽ അതിന്റെ ചുമതലക്കാർക്ക് അത് ഏൽപ്പിച്ചു കൊടുക്കുകയും ചെയ്യുന്നതാണ്

 

 

*اِنَّ اللَّهَ يُقَدِّرُ الْمَقَادِيرَ فِى لَيْلَةِ الْبَرَاءَةِ فَإِذَا كَانَ لَيْلَةُ الْقَدْرِ يُسَلِّمُهَا إِلَى أَرْبَابِهَا*

 

1)[تفسير الرازى : ٣٢/٢٣٥]

 

അത്വാഉബ്നു യസാർ رضي اللّٰه عنه പറയുന്നു : ശഅ്ബാൻ പകുതിയുടെ രാത്രിയായാൽ മലകുൽ മൗത്തിന് ഒരു ഏട് നൽകപ്പെടുകയും ഇങ്ങനെ പറയപ്പെടുകയും ചെയ്യും : ഈ ഏടിലുള്ളവരെ നീ പിടിക്കുക

 

*إِقْبِضْ مَنْ فِى هَذِهِ الصَّحِيفَةِ*

 

2)[الدر المنثور : ٧/٤٠٢]

 

ലൈലത്തുൽ ഖദ്റിനെ അല്ലാഹു മറച്ചു വെക്കുകയും ലൈലത്തുൽ ബറാഅത്തിനെ അല്ലാഹു വ്യക്തമാക്കുകയും ചെയ്തു . അതിനു കാരണം ലൈലത്തുൽ ഖദ്ർ കാരുണ്യത്തിന്റെയും പാപ-നരക മോചനങ്ങളുടെയും രാത്രിയാണ് . അത് വ്യക്തമാക്കി തന്നാൽ ആ രാത്രി മാത്രം ഇബാദത്തിൽ മുഴുകും . അങ്ങനെ ചെയ്യാതിരിക്കാനാണ് ലൈലത്തുൽ ഖദ്ർ മറച്ചുവെച്ചത് . എന്നാൽ ലൈലത്തുൽ ബറാഅത്ത് അല്ലാഹുവിന്റെ വിധി , കോപം , തൃപ്തി , സ്വീകാര്യത , അവഗണന , വിജയ പരാജയങ്ങൾ എന്നിവയുടെ രാത്രിയാണ് *ഇബാദത്ത് ചെയ്ത് പരാജിതരിൽ ഉൾപ്പെടാതെ രക്ഷപ്പെടാൻ വേണ്ടിയാണ് ബറാഅത്തിന്റെ രാത്രി വ്യക്തമാക്കി തന്നത്*

 

3)[الغنية : ١/٣٤٨]

 

ഒരു ശഅ്ബാൻ പകുതിയിൽ മഹാനായ ഹസൻ ബസ്വരി رضي اللّٰه عنه വീട്ടിൽ നിന്നിറങ്ങിയപ്പോൾ മഹാനവർകളുടെ മുഖം മൂടിക്കെട്ടിക്കൊണ്ടായിരുന്നു . അത് നീങ്ങിയ ശേഷം അതിനെ കുറിച്ച് ചോദിച്ചപ്പോൾ മഹാനവർകളുടെ മറുപടി : അല്ലാഹു സത്യം , കപ്പൽ പൊട്ടി തകർന്നവനേക്കാൾ വലിയ മുസ്വീബത്താണ് എനിക്ക് സംഭവിച്ചത് ! ചോദ്യം : എന്താണ് പ്രശ്നം ! മറുപടി : ഞാൻ പാപം ചെയിതിട്ടുണ്ട് എന്നതിനെ കുറിച്ച് ഉറപ്പിലും സൽകർമ്മങ്ങളെ കുറിച്ച് പേടിയിലുമാണ് . അത് സ്വീകരിക്കപ്പെട്ടോ ഇല്ലയോ എന്നെനിക്കറിയില്ലല്ലോ

 

4)[الغنية : ١/٣٤٨]

 

മഹാനായ ഇമാം തഖിയുദ്ദീനു സ്സുബ്കി رضي اللّٰه عنه പറയുന്നു : വെള്ളിയാഴ്ച്ച രാവിനെ ഇബാദത്തുകളെ കൊണ്ട് ഹയാത്താക്കൽ ആ ആഴ്ച്ചയിലെയും ബറാഅത്ത് രാവിനെ ഹയാത്താക്കൽ ആ വർഷത്തിലെയും ലൈലത്തുൽ ഖദ്റിനെ ഹയാത്താക്കൽ അവന്റെ ആയുസ്സിലെയും പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാണ്

 

5)[اتحاف : ٣/٤٢٧]

 

അബൂ ഹുറൈറ رضي اللّٰه عنه വിൽ നിന്ന് ഹബീബായ നബി ﷺ പറയുന്നു : ഒരു ശഅ്ബാൻ പകുതിയുടെ രാത്രിയിൽ ജിബ്‌രീൽ عليه السّلام വന്നു പറഞ്ഞു : യാ മുഹമ്മദ് ﷺ , അങ്ങ് തല ഉയർത്തിയാലും . ഞാൻ ചോദിച്ചു : ഇത് ഏത് രാത്രിയാണ് ! മറുപടി : ഈ രാത്രി അല്ലാഹു ﷻ കാരുണ്യത്തിന്റെ 300 കവാടങ്ങൾ തുറന്നിടുന്നതാണ് . ശിർക്ക് ചെയ്യാത്ത , സിഹ്റ് ചെയ്യാത്ത , പ്രശ്നം വെക്കാത്ത , മദ്യപാനം ശീലമാക്കാത്ത , പലിശക്കും വ്യഭിചാരത്തിനും അടിമപ്പെടാത്ത എല്ലാവർക്കും അല്ലാഹു ﷻ പൊറുത്തു കൊടുക്കുന്നതാണ് . ഈ പറയപ്പെട്ടവർക്ക് തൗബ ചെയ്യാതെ പൊറുക്കപ്പെടില്ല

 

രാത്രിയുടെ നാലിൽ ഒരു ഭാഗമായപ്പോൾ ജിബ്‌രീൽ عليه السّلام വീണ്ടും വന്നു പറഞ്ഞു : യാ മുഹമ്മദ് ﷺ , തല ഉയർത്തിയാലും . അവിടുന്ന് ﷺ തല ഉയർത്തിയപ്പോൾ സ്വർഗ വാതിലുകൾ തുറക്കപ്പെട്ടിട്ടുണ്ടായിരുന്നു . അതിന്റെ ഒന്നാം കവാടത്തിലെ മലക്ക് വിളിച്ചു പറയുന്നു

 

*طُوبَى لِمَنْ رَكَعَ فِى هَذِهِ اللَّيْلَةِ*

 

ഈ രാത്രിയിൽ റുകൂഅ് ചെയ്തവനു സന്തോഷം

 

രണ്ടാം കവാടത്തിലെ മലക്ക് വിളിച്ചു പറയുന്നു

 

*طُوبَى لِمَنْ سَجَدَ فِى هَذِهِ اللَّيْلَةِ*

 

ഈ രാത്രിയിൽ സുജൂദ് ചെയ്തവനു സന്തോഷം

 

മൂന്നാം കവാടത്തിലെ മലക്ക് വിളിച്ചു പറയുന്നു

 

*طُوبَى لِمَنْ دَعَا فِى هَذِهِ اللَّيْلَةِ*

 

ഈ രാത്രി പ്രാർത്ഥിച്ചവനു സന്തോഷം

 

നാലാം കവാടത്തിലെ മലക്ക് വിളിച്ചു പറയുന്നു

 

*طُوبَى لِلذَّاكِرِينَ فِى هَذِهِ اللَّيْلَةِ*

 

ഈ രാത്രി ദിക്റു ചൊല്ലുന്നവനു സന്തോഷം

 

അഞ്ചാം കവാടത്തിലെ മലക്ക് വിളിച്ചു പറയുന്നു

 

*طُوبَى لِمَنْ بَكَى مِنْ خَشْيَةِ اللَّهِ فِى هَذِهِ اللَّيْلَةِ*

 

ഈ രാത്രി അല്ലാഹുവിനെ ഭയന്നു കരഞ്ഞവനു സന്തോഷം

 

ആറാം കവാടത്തിലെ മലക്ക് വിളിച്ചു പറയുന്നു

 

*طُوبَى لِلْمُسْلِمِينَ فِى هَذِهِ اللَّيْلَةِ*

 

ഈ രാത്രി മുസ്‌ലിമീങ്ങൾക്ക് സന്തോഷം

 

ഏഴാം കവാടത്തിലെ മലക്ക് വിളിച്ചു പറയുന്നു

 

*هَلْ مِنْ سَائِلٍ فَيُعْطَى سُؤْلَهُ*

 

വല്ലതും ചോദിക്കുന്നവരുണ്ടോ ! അത് നൽകപ്പെടുന്നതാണ്

 

എട്ടാം കവാടത്തിലെ മലക്ക് വിളിച്ചു പറയുന്നു

 

*هَلْ مِنْ مُسْتَغْفِرٍ فَيُغْفَرُ لَهُ*

 

പൊറുക്കലിനെ തേടുന്നവരുണ്ടോ ! പൊറുക്കപ്പെടുന്നതാണ്

 

ഹബീബായ നബി ﷺ പറയുന്നു : ഞാൻ ജിബ്‌രീൽ عليه السّلام നോട് ചോദിച്ചു : ഈ കവാടങ്ങൾ ഏതുവരെ തുറക്കപ്പെട്ടിരിക്കും ! മറുപടി : രാത്രിയുടെ ആദ്യം മുതൽ പ്രഭാതം പുലരുന്നത് വരെ . ഈ രാത്രിയിൽ കൽബ് ഗോത്രക്കാരുടെ ആടിന്റെ രോമത്തിന്റെ എണ്ണമനുസരിച്ച് അല്ലാഹുവിന് നരകമോചിതരുണ്ട്

 

6)[الغنية : ١/٣٤٧]

بسم اللّٰه الرّحمن الرّحيم

 

اَلْحَمْدُ لِلَّه رَبِّ الْعَالَمِين

 

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُولِكَ وَصَلِّ عَلَى الْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَات

 

 

മഹതി ആഇശ ബീവി رضي اللّٰه عنها പറയുന്നു : ഹബീബായ നബി ﷺ പറഞ്ഞു : എന്റെ അടുക്കൽ ജിബ്‌രീൽ عليه السّلام വന്നു പറഞ്ഞു : ഇത് ശഅ്ബാൻ പകുതിയുടെ രാത്രിയാണ് . ഇതിൽ കൽബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിനനുസരിച്ച് അല്ലാഹുവിന് നരക മോചിതരുണ്ട് . ഈ രാത്രിയിൽ അല്ലാഹു ശിർക്ക് ചെയ്തവൻ , *ശത്രുത വെക്കുന്നവൻ* , കുടുംബ ബന്ധം മുറിച്ചവൻ , വസ്ത്രം ഞെരിയാണിക്ക് താഴെ വലിച്ചിഴച്ച് നടക്കുന്നവൻ , മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവൻ , മദ്യപാനം ശീലമാക്കിയവൻ എന്നിവരിലേക്ക് നോക്കുകയില്ല

 

 

*لاَ يَنْظُرُ اللَّهُ فِيهَا إِلَى مُشْرِكٍ وَلاَ إِلَى مُشَاحِنٍ وَلاَ إِلَى قَاطِعِ رَحِمٍ وَلاَ إِلَى مُسْبِلٍ وَلاَ إِلَى عَاقٍّ لِوَالِدَيْهِ وَلاَ إِلَى مُدْمِنِ خَمْرٍ*

 

7)[الترغيب والترهيب : ٢/٧٣]

 

ദീനിയ്യായ ശത്രുത ഇതിൽ പെടില്ല

 

8)[الكاشف : ٤/١٢٧]

 

മഹാനായ ഇമാം ഔസാഈ رضي اللّٰه عنه പറയുന്നു : ഇതിലെ മുശാഹിൻ എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ബിദ്അത്തുകാരൻ എന്നാണ്

 

9)[حاشية السندى : ١/٤٢٢]

 

ഹബീബായ നബി ﷺ പറയുന്നു : ശഅ്ബാൻ പകുതിയിലെ രാത്രിയിൽ അല്ലാഹുവിന്റെ റഹ്‌മത്ത് ഒന്നാം ആകാശത്തേക്ക് ഇറങ്ങുകയും ബഹുദൈവ വിശ്വാസി , ശത്രുത വെക്കുന്നവൻ , കുടുംബ ബന്ധം മുറിച്ചവൻ , ഗുഹ്യത്തിൽ അതിക്രമം കാണിക്കുന്ന *വ്യഭിചരിക്കുന്ന* സ്ത്രീ അല്ലാത്ത എല്ലാ മുസ്‌ലിമിനും അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്

 

10)[الغنية : ١/٣٤٥]

 

ചോദ്യം : അല്ലാഹുവിന്റെ കാരുണ്യം എല്ലാ രാത്രിയിലും ഇറങ്ങുമെന്ന് ഹദീസിലുണ്ടല്ലോ ! പിന്നെ ശഅ്ബാൻ പതിനഞ്ചിന്റെ രാത്രിക്ക് മാത്രമെന്താണ് വ്യത്യാസമുള്ളത്

 

മറുപടി : സൈനുൽ ഇറാഖി رضي اللّٰه عنه പറയുന്നു : കൽബ് ഗോത്രക്കാരുടെ ആടുകളുടെ എണ്ണത്തിനേക്കാൾ കൂടുതൽ അല്ലാഹു പൊറുത്തു കൊടുക്കുന്ന രാത്രിയാണ് ബറാഅത്ത് രാത്രി . ഇത് എല്ലാ രാത്രിയിലും ലഭിക്കുന്നില്ല . ഇവിടെ കൽബ് ഗോത്രക്കാരെ പ്രത്യേകം പറയാൻ കാരണം അവരേക്കാൾ കൂടുതൽ ആടുകൾ ഉള്ളവർ അറബികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല എന്നതു കൊണ്ടാണ്

 

11)[فيض القدير : ٢/٣١٦]

 

ഹബീബായ നബി ﷺ പറയുന്നു : ശഅ്ബാൻ പകുതിയുടെ രാത്രിയായാൽ നിങ്ങൾ നിന്ന് നിസ്കരിക്കുകയും പകലിൽ നോമ്പെടുക്കുകയും ചെയ്യുക . നിശ്ചയം ആ ദിവസം സൂര്യൻ അസ്തമിച്ചാൽ അല്ലാഹുവിന്റെ റഹ്‌മത്ത് ഒന്നാം ആകാശത്തേക്ക് ഇറങ്ങുന്നതാണ് . അല്ലാഹു ചോദിക്കും : പൊറുക്കലിനെ ചോദിക്കുന്നവനുണ്ടോ ! ഞാനവനു പൊറുക്കാം . ഭക്ഷണം ചോദിക്കുന്നവനുണ്ടോ ! ഞാനവനു നൽകാം . പരീക്ഷിക്കപ്പെട്ടവനുണ്ടോ ! ഞാനവനു സമാധാനം നൽകാം . അങ്ങനെ എന്തെല്ലാം ചോദിക്കുന്നോ *അതെല്ലാം നൽകാം* ഫജ്റ് വരെ അല്ലാഹു ഇത് പറഞ്ഞു കൊണ്ടിരിക്കും

 

12)[كشف الغمة]

 

മഹാന്മാർ പറയുന്നു : മുസ്‌ലിംകൾക്ക് ഭൂമിയിൽ രണ്ടു പെരുന്നാൾ ദിവസങ്ങൾ ഉള്ളതുപോലെ ആകാശത്ത് മലക്കുകൾക്കും രണ്ട് പെരുന്നാൾ രാവുകളുണ്ട്

 

1 – ലൈലത്തുൽ ബറാഅത്ത്

 

2 – ലൈലത്തുൽ ഖദ്ർ

 

13)[الغنية : ١/٣٤٧]

 

ഒരിക്കൽ ബറാഅത്തിന്റെ രാത്രിയിൽ ജിബ്‌രീൽ عليه السّلام വന്നു നബി ﷺ തങ്ങളോട് പറഞ്ഞു : യാ മുഹമ്മദ് ﷺ , ഈ രാത്രിയിൽ നിങ്ങൾ പരിശ്രമിക്കുക . നിശ്ചയം ഇതിൽ ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെടുന്നതാണ്

 

14)[نزهة المجالس : ١/١٦١]

 

അൽബറക എന്ന ഗ്രന്ഥത്തിൽ പറയുന്നു : നിശ്ചയം ജിന്നുകളും പക്ഷികളും വന്യമൃഗങ്ങളും കടൽ മത്സ്യങ്ങളും ബറാഅത്ത് നോമ്പെടുക്കാറുണ്ട്

 

15)[نزهة المجالس : ١/١٦١]

 

 

ആരിഫീങ്ങൾ പറയുന്നു : ശഅ്ബാൻ പകുതിയുടെ രാത്രിയിൽ ആദ്യം പ്രാർത്ഥിക്കേണ്ടത് ഈ പ്രാർത്ഥനയാണ്

 

*إِلٰهِى بِالتَّجَلِّى الْأَعْظَمِ فِى لَيْلَةِ النِّصْفِ مِنْ شَعْبَانَ الْمُكَرَّمِ الَّتِى يُفْرَقُ فِيهَا كُلُّ اَمْرٍ حَكِيمٍ وَيُبْرَمُ اِكْشِفْ عَنِّى مِنَ الْبَلَاءِ مَالاَ اَعْلَمُ وَاغْفِرْ لِى مَا اَنْتَ بِهِ اَعْلَمُ وَصَلَّى اللَّهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ*

 

16)[نهاية الأمل :٢٨٠

 

ബറാഅത്ത് രാവിൽ ഇശാ-മഗ്‍രിബ് നിസ്കാരങ്ങൾക്കിടയിൽ സൂറത്ത് യാസീൻ 3 തവണ തുടർച്ചയായി പൂർണ്ണമായി ഓതൽ അത്യാവശ്യമാണ് . അതിനിടക്ക് മറ്റു സംസാരങ്ങൾ പാടില്ല . ഓരോ യാസീനും ഓതുമ്പോഴുള്ള നിയ്യത്ത്

 

1 – അവന്റെയും അവനിഷ്ടപ്പെടുന്നവരുടെയും ആയുസ്സിൽ ബറകത്ത് ലഭിക്കാൻ കരുതുക

 

2 – ബറകത്തോടെ ഭക്ഷണത്തിൽ വിശാലത ലഭിക്കാൻ കരുതുക

 

3 – വിജയികളിൽ ഉൾപ്പെടാൻ കരുതുക . ശേഷം അവൻ ഇപ്രകാരം പ്രാർത്ഥിക്കണം

اَللَّهُمَّ يَاذَالْمَنِّ وَلاَ يُمَنُّ عَلَيْكَ يَا ذَالْجَلَالِ وَالْإِكْرَامِ يَا ذَا الطَّوْلِ وَالْإِنْعَامِ لاَ إِلَهَ إِلاَّ اَنْتَ ظَهْرَ الَّاجِئِينَ وَجَارَ الْمُسْتَجِيرِينَ وَمَأْمَنَ الْخَائِفِينَ اَللَّهُمَّ إِنْ كُنْتَ كَتَبْتَنِى عِنْدَكَ فِى أُمِّ الْكِتَابِ شَقِيًّا مَحْرُومًا مُقْتَرًا عَلَيَّ فِى الرِّزْقِ فَامْحُ اللَّهُمَّ مِنْ أُمِّ الْكِتَابِ شَقَاوَتِى وَحِرْمَانِى وَإِقْتَارَ رِزْقِى ‘ وَأَثْبِتْنِى عِنْدَكَ فِى أُمِّ الْكِتَاب سَعِيدًا مَرْزُوقًا مُوَفَّقًا لِلْخَيْرَاتِ فَإِنَّكَ قُلْتَ فِى كِتَابِكَ الْمُنَزَّلِ عَلَى نَبِيِّكَ الْمُرْسَلِ يَمْحُوا اللَّهَ مَا يَشَاءُ وَيُثْبِتُ وَعِنْدَهُ أُمُّ الْكِتَابِ

17)نهاية الأمل : ٢٨٠

 

മൊത്തത്തിൽ യാസീൻ ഒതേണ്ടുന്നതിന്റെ രത്ന ചുരുക്കം

 

1 – ഒന്നാമത്തെ യാസീൻ ഓതുമ്പോൾ ഇബാദത്തിനുള്ള തൗഫീഖോടെ ദീർഘായുസ്സ് ലഭിക്കാനും ആയുസ്സിലെ ബറകത്തിനും

 

2 – രണ്ടാമത്തെ യാസീൻ പരീക്ഷണങ്ങൾ നീങ്ങാനും ഭക്ഷണത്തിലെ ബറകത്തിനും

 

3 – മൂന്നാമത്തെ യാസീൻ ഹുസ്നുൽ ഖാതിമക്കും *നല്ല മരണം* വിജയികളിൽ ഉൾപ്പെടാനും ജനങ്ങളോട് ചോദിക്കുന്നതിൽ നിന്ന് ഐശ്വര്യം നേടാനും

 

സ്വാലിഹീങ്ങൾ പറയുന്നു : ശഅ്ബാൻ പകുതിയുടെ 1 രാത്രിയിൽ ഒരാൾ ഈ ആയത്ത്

 

لاَ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّى كُنْتُ مِنَ الظَّالِمِينَ 18)سورة الأنبياء : ٨٧

 

അതിന്റെ അക്ഷരക്കണക്ക് അനുസരിച്ച് 2375 പ്രാവശ്യം ചൊല്ലിയാൽ ആ വർഷം പരീക്ഷണങ്ങളിൽ നിന്നും ഭയങ്ങളിൽ നിന്നും അവന് നിർഭയത്വം ലഭിക്കുന്നതാണ്

 

ഇതിനെ വിശദീകരിച്ച് അശ്ശൈഖ് അബ്ദുൽ ഹമീദ് മുഹമ്മദ് അലി رضي اللّٰه عنه പറയുന്നു : ഈ ആയത്ത് ഓതിയാൽ എങ്ങനെ നിർഭയത്വം ലഭിക്കാതിരിക്കും ! കാരണം ഇബ്നു അബ്ബാസ് رضي اللّٰه عنهما ഹബീബായ നബി ﷺ തങ്ങളിൽ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു : എന്റെ സഹോദരൻ യൂനുസ് നബി عليه السّلام ന്റെ പ്രാർത്ഥന അത്ഭുതകരമായിരുന്നു . അതിന്റെ ആദ്യം തഹ്‌ലീലും മധ്യം തസ്ബീഹും അവസാനം പോരായ്മകൾ അംഗീകരിക്കലുമാണ്

 

اَوَّلُهُ تَهْلِيلٌ وَأَوْسَطُهُ تَسْبِيحٌ وَآخِرُهُ إِقْرَارٌ بِالذَّنْبِ لاَ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّى كُنْتُ مِنَ الظَّالِمِين

 

പ്രയാസമുള്ളവനോ വിഷമങ്ങളുള്ളവനോ ദുരിതങ്ങളുള്ളവനോ കടക്കാരനോ ഒരു ദിവസം മൂന്നു തവണ അത് കൊണ്ട് പ്രാർത്ഥിച്ചാൽ അവന് ഉത്തരം ലഭിക്കാതിരിക്കില്ല

19)كنز النجاح والسرور : ٧٩

References   [ + ]

1. [تفسير الرازى : ٣٢/٢٣٥]
2. [الدر المنثور : ٧/٤٠٢]
3, 4. [الغنية : ١/٣٤٨]
5. [اتحاف : ٣/٤٢٧]
6, 13. [الغنية : ١/٣٤٧]
7. [الترغيب والترهيب : ٢/٧٣]
8. [الكاشف : ٤/١٢٧]
9. [حاشية السندى : ١/٤٢٢]
10. [الغنية : ١/٣٤٥]
11. [فيض القدير : ٢/٣١٦]
12. [كشف الغمة]
14, 15. [نزهة المجالس : ١/١٦١]
16. [نهاية الأمل :٢٨٠
17. نهاية الأمل : ٢٨٠
18. سورة الأنبياء : ٨٧
19. كنز النجاح والسرور : ٧٩