മഹത്വം ശ്രേഷ്ടത

ബറാഅത്ത് രാവുമായി ബന്ധപ്പെട്ട ധാരാളം ഹദീസുകളുണ്ട്. അന്ന് പാപങ്ങള്ക്ക് മാപ്പുനല്കുമെന്നും പ്രാര്ത്ഥനക്ക് ഉത്തരം ലഭിക്കുമെന്നും അറിയിക്കുന്ന ഹദീസുകള്, നബി(സ്വ) ജന്നത്തുല്ബഖീഇല് പ്രത്യേകം സിയാറത്തുനടത്തി പ്രാര്ത്ഥിച്ച ഹദീസ് തുടങ്ങിയവ. ഇത്തരം ഹദീസുകളെ ഒറ്റവാക്കില് നിഷേധിക്കുകയാണ് പുത്തന്വാദികള്ക്കെളുപ്പം. ഇവര് ആധികാരികത കല്പ്പിക്കുന്ന മുബാറക്ഫൂരി ഈ ഹദീസുകളെ വിശകലനം ചെയ്തുകൊണ്ട് തുഹ്ഫതുല് അഹ്വദിയില് രേഖപ്പെടുത്തുന്നു:

اعلم أنه قد ورد في فضيلة ليلة النصف من شعبان عدة أحاديث مجموعها يدل على أن لها أصلا ، فمنها حديث الباب وهو منقطع ، ومنها حديث عائشة قالت : قام رسول الله -صلى الله عليه وسلم- من الليل فصلى فأطال السجود حتى ظننت أنه قد قبض ، فلما رأيت ذلك قمت حتى حركت إبهامه فتحرك فرجع ، فلما رفع رأسه من السجود وفرغ من صلاته قال : ” يا عائشة أو يا حميراء أظننت أن النبي -صلى الله عليه وسلم- قد خاس بك؟ ” قلت : لا والله يا رسول الله ولكني ظننت أن قبضت طول سجودك ، قال ” أتدري أي ليلة هذه؟ ” قلت : الله ورسوله أعلم ، قال : ” هذه ليلة النصف من شعبان إن الله -عز وجل- يطلع على عباده في ليلة النصف من شعبان فيغفر للمستغفرين ويرحم المسترحمين ويؤخر أهل الحقد كما هم ” ، رواه البيهقي . وقال : هذا مرسل جيد ويحتمل أن يكون العلاء أخذه منمكحول . قال الأزهري : يقال للرجل إذا غدر بصاحبه فلم يؤته حقه قد خاس به ، كذا في الترغيب والترهيبللحافظ المنذري .
നീ മനസ്സിലാക്കുക. ബറാഅത്ത് രാവിനറെ സ്രേഷ്ടത വിവരിക്കുന്നധാരാളം ഹദീസുകൾ വാരിദായിട്ടുണ്ട് അത് മുഴുവനു ബറാഅത്ത് രാവിന്റെ ശ്രേഷ്ടതക്ക് അടിസ്താനമുണ്ടെന്ന് തെളീക്കുന്നതാണ്. ഈ ബാബിൽ അബൂദാവൂദ്(റ) ഉദ്ധരിച്ച ഹദീസ് അതിൽ പെട്ടതാണ്. ആയിഷ ബീവിയുടെ ഈ ഹദീസും അതിൽ പെട്ടതാണ്.( ഹദീസ് വിവരിക്കുന്നു).
തുടർന്ന് അദ്ദേഹം ബറാഅത്ത് രാവിന്റെ ശരേഷ്ടത വിവരിക്കുന്ന എണ്ണമറ്റ ഹദീസുകൾ കൊണ്ട് വരുന്നു.
ومنها حديث معاذ بن جبل -رضي الله عنه- عن النبي -صلى الله عليه وسلم- قال : ” يطلع الله إلى جميع خلقه ليلة النصف من شعبان فيغفر لجميع خلقه إلا لمشرك أو مشاحن” ، قال المنذري في الترغيب بعد ذكره : رواه الطبراني في الأوسط وابن حبان في صحيحه والبيهقي ، ورواه ابن ماجه بلفظه من حديث أبي موسى الأشعري والبزاروالبيهقي من حديث أبي بكر الصديق -رضي الله عنه- بنحوه بإسناد لا بأس به ، انتهى كلام المنذري . قلت : في سند حديث أبي موسى الأشعري عند ابن ماجه عن لهيعةوهو ضعيف .

ومنها حديث عبد الله بن عمرو -رضي الله عنهما- أن رسول الله -صلى الله عليه وسلم- قال : ” يطلع الله -عز وجل- إلى خلقه ليلة النصف من شعبان فيغفر لعباده إلا لاثنين : مشاحن وقاتل نفس ” ، قال المنذري : رواه أحمد بإسناد لين ، انتهى .

ومنها حديث مكحول عن كثير بن مرة عن النبي -صلى الله عليه وسلم- في ليلة النصف من شعبان : ” يغفر الله -عز وجل- لأهل الأرض إلا مشرك أو مشاحن ” ، قال المنذري : رواه البيهقي وقال : هذا مرسل جيد قال : ورواه الطبرانيوالبيهقي أيضا عن مكحول عن أبي ثعلبة -رضي الله عنه-أن النبي -صلى الله عليه وسلم- قال : ” يطلع الله إلى عباده ليلة النصف من شعبان فيغفر للمؤمنين ويمهل الكافرين ويدع أهل الحقد بحقدهم حتى يدعوه ” ، قالالبيهقي : وهو أيضا بين مكحول وأبي ثعلبة مرسل جيد ، انتهى .

ومنها حديث علي -رضي الله عنه- قال : قال رسول الله -صلى الله عليه وسلم- : إذا كانت ليلة النصف من شعبان فقوموا ليلها وصوموا نهارها فإن الله ينزل فيها لغروب الشمس إلى السماء الدنيا فيقول : ألا من مستغفر فأغفر له ، ألا مسترزق فأرزقه ، ألا مبتلى فأعافيه ، ألا كذا ألا كذا حتى يطلع الفجر ، رواه ابن ماجه وفي سنده أبو بكر بن عبد الله بن محمد بن أبي سبرة القرشي العامري المدني ، قيل اسمه عبد الله وقيل محمد وقد ينسب إلى جده ، رموه بالوضع كذا في التقريب . وقال الذهبي في الميزان : ضعفهالبخاري وغيره . وروى عبد الله وصالح ابنا أحمد عن أبيهما قال : كان يضع [ ص: 367 ] الحديث . وقال النسائي : متروك ، انتهى .
ഇത്രയും ഹദീസുകൾ നിരത്തിയതിന് ശേഷം മുബാറക്ഫൂരി പറയുന്നു.
فهذه الأحاديث بمجموعها حجة على من زعم أنه لم يثبت في فضيلة ليلة النصف من شعبان شيء ، والله تعالى أعلم .
ഈ ഹദീസുകളെല്ലാം, ബറാഅത്ത് രാവിന് യാതൊന്നും സ്ഥിരപ്പെട്ടിട്ടില്ല എന്ന് വാദിക്കുന്നവെർക്കെതിരെയുള്ള തെളിവുകളാണ്.
(كتاب الصوم عن رسول الله صلى الله عليه وسلم , باب ما جاء في ليلة النصف من شعبان)

മുസ്‌ലിംലോകത്തെ ഉത്തമനൂറ്റാണ്ടുകാരായ സലഫുകളാണ് ബറാഅത്ത് രാവിനെ ബഹുമാനിക്കുന്നതില് നമ്മുടെ മാതൃക.

ബറാഅത്ത്രാവ് ദുആക്ക് ഉത്തരംലഭിക്കാന് കൂടുതല് സാധ്യതയുള്ള ദിനങ്ങളില് പെട്ടതാണെന്ന് ഇമാം ശാഫിഈ(റ) അല്ഉമ്മില് (പേജ് 231) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രാത്രികളില് ചെയ്യാനായി ചില ഗ്രന്ഥങ്ങളില് ഉദ്ധരിക്കപ്പെട്ട കര്മങ്ങള് നിര്ബന്ധമല്ലെങ്കിലും ഞാനിഷ്ടപ്പെടുന്നുവെന്നും ശാഫിഈ(റ) പ്രഖ്യാപിച്ചിട്ടുണ്ട്.

ഹി. 737-ല് വഫാതായ ഇമാം ഇബ്നുല്ഹാജ്(റ) അല്-മദ്ഖലില് രേഖപ്പെടുത്തുന്നു: ‘ബറാഅത്ത് രാവിന് വലിയ പവിത്രതയും പുണ്യവുമുണ്ട്. സലഫുകള് അതിനെ ആദരിക്കുകയും ഈ ദിവസം വരുന്നതിനുമുമ്പുതന്നെ ആദരിക്കുന്നതിന് പരിശ്രമിക്കുകയും ചെയ്യാറുണ്ടായിരുന്നു. നന്മ കൊയ്യാന് പൂര്ണസന്നദ്ധരായല്ലാതെ ഈ ദിവസം സലഫുകള്ക്ക് സമാഗതമായിരുന്നില്ല’ (പേ 299).

സജീവമാക്കണമെന്ന് ഇസ്ലാം നിര്ദേശിച്ച പഞ്ചദിനങ്ങളിലൊന്നായി ബറാഅത്ത് രാവിനെ വസാഇലുശാഫിഅ എന്ന ഗ്രന്ഥത്തില് സയ്യിദുശരീഫ് രേഖപ്പെടുത്തിയിരിക്കുന്നു. ഹി. 795-ല് വഫാതായ ഇബ്നുറജബില് ഹമ്പലി(റ) ബറാഅത്ത് രാവിന്റെ മഹത്ത്വം ദീര്ഘമായി വിവരിച്ചിട്ടുണ്ട്. ഇമാം ഇബ്നുഹജര്(റ) ഫതാവല് കുബ്റയില് പറഞ്ഞു: ‘ഈ രാത്രിക്ക് വലിയ മഹത്വമുണ്ട്. ഇതില് പ്രത്യേകം പാപമോചനവും പ്രാര്ത്ഥനക്കുത്തരവും ലഭിക്കും. ഇതാണ് ഇമാം ശാഫിഈ(റ) ഈ ദിനം ദുആക്ക് ഉത്തരം നല്കപ്പെടുന്നതാണെന്ന് പ്രസ്താവിച്ചത്’ (2/80).

പ്രാർത്ഥന സീകരിക്കുന്ന 5 രാവുകൾ
ഇമാം ശാഫിഈ(റ) പറയുന്നു: “വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള് രാവ്, ചെറിയ പെരുന്നാള് രാവ്, റജബ് ഒന്നാം രാവ്, ശഅബാന് പതിനഞ്ചാം രാവ് എന്നീ അഞ്ചു രാവുകളില് പ്രാര്ഥനകള്ക്ക് പ്രത്യേകം ഉത്തരം ലഭിക്കും”.(ഉമ്മ് 1/204)
അല്ലാമാ ഇബ്നുഹജര്(റ) പറയുന്നു: “ഈ രാവിന്(ബറാഅത് രാവ്) മഹത്തായ ശ്രേഷ്ഠതയുണ്ടെന്നത് തീര്ച്ചയാണ്. അതുകൊണ്ടാണ് ആ രാത്രി പ്രാര്ഥനക്ക് ഉത്തരം ലഭിക്കുമെന്ന് ഇമാംശാഫി’ഈ(റ) പ്രസ്താവിച്ചിട്ടുള്ളത്. ബറാഅത് രാവിന്റെ ശ്രേഷ്ഠതയെ അംഗീകരിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ആ രാത്രിയിലെ പ്രത്യേക നിസ്കാരത്തെപ്പറ്റി അദ്ദേഹത്തിന് അഭിപ്രായ ഭിന്നതയുണ്ട്. ആ നിസ്കാരം ദുരാചാര മാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം’ (ഫതാവല് കുബ്റ 2/80).

ഇബ്നുതൈമിയ്യ
പോലും ഈ രാവിന്റെ മഹത്ത്വം അംഗീകരിച്ചതായി രേഖകള് വ്യക്തമാക്കുന്നു. ഇഖ്തിളാഉസ്വിറാതുല് മുസ്തഖീം എന്ന ഗ്രന്ഥത്തിലും അദ്ദേഹത്തിന്റെ ഫതാവയിലും ഇതുസംബന്ധമായി കാണാം.

” ليلة النصف مِن شعبان. فقد روي في فضلها من الأحاديث المرفوعة والآثار ما يقتضي: أنها ليلة مُفضَّلة. وأنَّ مِن السَّلف مَن كان يَخُصّها بالصَّلاة فيها ، وصوم شهر شعبان قد جاءت فيه أحاديث صحيحة. ومِن العلماء من السلف، من أهل المدينة وغيرهم من الخلف: مَن أنكر فضلها ، وطعن في الأحاديث الواردة فيها، كحديث:[إن الله يغفر فيها لأكثر من عدد شعر غنم بني كلب] وقال: لا فرق بينها وبين غيرها. لكن الذي عليه كثيرٌ مِن أهل العلم ؛ أو أكثرهم من أصحابنا وغيرهم: على تفضيلها ، وعليه يدل نص أحمد – ابن حنبل من أئمة السلف – ، لتعدد الأحاديث الواردة فيها، وما يصدق ذلك من الآثار السلفيَّة، وقد روي بعض فضائلها في المسانيد والسنن. وإن كان وضع فيها أشياء أُخر”
1) اقتضاءالصراط المستقيم / ص266
അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര് നിരാകരിച്ച
ബറാഅത്ത് രാവിലെ നിസ്കാരത്തെ പോലും അദ്ധേഹം ശക്തമായി തള്ളിക്കളയുന്നില്ല. നിസ്കാരത്തെ സമ്പന്തിച്ച് അദ്ധേഹത്തിന്റെ നിലപാട് കാണുക.

وأما ليلة النصف – من شعبان – فقد رُوي في فضلها أحاديث وآثار ، ونُقل عن طائفة من السلف أنهم كانوا يصلون فيها، فصلاة الرجل فيها وحده قد تقدمه فيه سلف وله فيه حجة ( فلا ينكر مثل هذا ) ، أما الصلاة جماعة فهذا مبني على قاعدة عامة في الاجتماع على الطاعات والعبادات. . .”

2) مجموع الفتاوي ج23 ص 132

ബറാഅത്തിന്റെ പുണ്യം വിശദീകരിക്കുന്ന നിരവധി ഹദീസുകൾ ചുവടെ ചേർക്കുന്നു. അതിൽ പലതും ബിദഇകൾക്ക് ഏറെ പ്രിയങ്കരനായ നേതാവ് അൽബാനി പോലും സ്വഹീഹാക്കിയതാണ്.

عن معاذ بن جبل قال: «قال رسول الله : “يطلع الله إلى جميع خلقه ليلة النصف من شعبان فيغفر لجميع خلقه إلا لمشرك أو مشاحن”»
📝 3)الترغيب والترهيب، المنذري، 2/132،
وقال عنه: إسناده صحيح أو حسن أو ما قاربهما.
السلسلة الصحيحة،: الألباني، 3/135، وقال: حديث صحيح.

🌻 .عن أبي بكر قال: «قال رسول الله : “ينزل الله ليلة النصف من شعبان فيغفر لكل نفس إلا إنسانا في قلبه شحناء أو مشركا بالله عز وجل”»
📝 4)الأمالي المطلقة، تأليف: ابن حجر العسقلاني، رقم 122، وقال عنه: حسن إن كان من رواية القاسم عن عمه.

🌻 .عن عائشة بنت أبي بكر قالت: «قال رسول الله : “إن الله ينزل ليلة النصف من شعبان إلى السماء الدنيا، فيغفر لأكثر من عدد شعر غنم كلب”»
📝5)مشكاة المصابيح، : الألباني، رقم1251، وقال عنه: صحيح لغيره.

🌻 عن عائشة بنت أبي بكر قالت: «قام رسول الله من الليل يصلي، فأطال السجود حتى ظننت أنه قد قبض، فلما رأيت ذلك قمت حتى حركت إبهامه فتحرك فرجعت، فلما رفع إلي رأسه من السجود وفرغ من صلاته، قال: يا عائشة أظننت أن النبي قد خاس بك؟، قلت: لا والله يا رسول الله، ولكنني ظننت أنك قبضت لطول سجودك، فقال: أتدرين أي ليلة هذه؟ قلت: الله ورسوله أعلم، قال: هذه ليلة النصف من شعبان، إن الله عز وجل يطلع على عباده في ليلة النصف من شعبان، فيغفر للمستغفرين، ويرحم المسترحمين، ويؤخر أهل الحقد كما هم» ^

📝(( شعب الإيمان، تأليف: البيهقي، 3/140/5، وقال: مرسل جيد.))

🌻 .عن علي بن أبي طالب قال: «قال رسول الله : “إذا كان ليلة النصف من شعبان فقوموا ليلها وصوموا نهارها فإن الله ينزل فيها إلى سماء الدنيا فيقول ألا من مستغفر فأغفر له، ألا من مسترزق فأرزقه ألا من مبتلى فأعافيه ألا كذا ألا كذا حتى يطلع الفجر”»
📝6)تحفة الذاكرين، تأليف: الشوكاني، رقم 241، وقال عنه: إسناده ضعيف.

🌻 .عن أبي ثعلبة الخشني قال: «قال رسول الله : “يطلع الله إلى عباده ليلة النصف من شعبان فيغفر للمؤمنين ويمهل الكافرين ويدع أهل الحقد بحقدهم حتى يدعوه”»

📝7)الترغيب والترهيب، تأليف: المنذري، 3/392، وقال عنه: إسناده صحيح أو حسن أو ما قاربهما.

നോമ്പ്
ബറാഅത്തു രാവിന്റെ പകലില് നോമ്പെടുക്കല് സുന്നത്താണ്. പുത്തനാചാരമല്ല. മുൻഗാമികൾ അനുവർത്തിച്ചു വന്ന തിരുചര്യയാണത്.
ഇവിടെ ഹദീസ് ളെഈഫാണെന്ന ബിദഈ വാദത്തിന് പ്രസക്തിയില്ല. കാരണം ളഈഫായ ഹദീസുകൾ കൊണ്ട് അമല് ചെയ്യാമെന്നതാണ് പണ്ഡിത ഏകോപനം.

കൂടാതെ
ശഅ്ബാന് പതിനഞ്ച് എന്ന പ്രത്യേകമായ നോമ്പ് എന്ന നിലയ്ക്കു തന്നെ സുന്നത്തുണ്ടെന്നു ഹദീസിന്റെ വെളിച്ചത്തില് ഇമാം റംലി(റ) വ്യക്തമാക്കിയിട്ടുണ്ട്. (ഫതാവാ റംലി 2/79)).

ബറാഅത്തിന്റെ പകല് എന്ന നിലയ്ക്കല്ല. അയ്യാമുല് ബീളില്പ്പെട്ട ദിവസം എന്ന നിലയ്ക്കു സുന്നത്തുണ്ട് എന്ന വീക്ഷണമാണ് ഇമാം ഇബ്‌നു ഹജര്(റ) പറഞ്ഞത്.

وقال العلامة ابن حجر في الفتاوى الفقهية الكبرى: (وأما صوم يومها – أي ليلة النصف من شعبان – فهو سنة من حيث كونه من جملة الأيام البيض)
8)ഫതാവല് കുബ്‌റാ 2/79.

ശഅ്ബാന് പതിനഞ്ചിനു നോമ്പനുഷ്ഠിക്കല് സുന്നത്താണെന്നു ഇബ്‌നു ഹജറും ഇമാം റംലി(റ)യും ഒത്തു സമ്മതിക്കുന്നു എന്നർത്ഥം
ഇമാം സ്വാവി(റ) പറയുന്നു.
(وندب صوم يوم النصف من شعبان.((حاشية الصاوي)

ചുരുക്കത്തിൽ.
ശഅബാൻ പതിനഞ്ചിലെ നോമ്പിന്റെ കാര്യത്തിൽ പണ്ഡിതർ രണ്ട് വീക്ഷണങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നു.
1- ബറാഅത്ത് ദിനം എന്ന നിലയിൽ തന്നെ നോമ്പ് സുന്നതാതാണ്.
2- ബറാഅത്ത് ദിനമെന്ന നിലയ്കല്ല അയ്യാമുൽ ബീള് എന്ന നിലയ്ക്കാണ് നോമ്പ് സുന്നത്താകുന്നത്.
ഇത് ഗവേഷണപരമായ വീക്ഷണ വെതിയാനമായതിനാൽ നമുക്ക് ഏതും സ്വീകരിക്കാം. ഒന്നിനേയും വിമർഷിക്കാൻ ഉത്പതിക്ഷുണുക്കളായ വഹാബികൾക്കും മൗദൂദികൾക്കും അവകാശമില്ല താനും.
എന്തായാലും അന്ന് നോമ്പ് സുന്നത്താണെന്ന കാര്യത്തിൽ തർക്കവുമില്ല.

References   [ + ]

1. اقتضاءالصراط المستقيم / ص266
2. مجموع الفتاوي ج23 ص 132
3. الترغيب والترهيب، المنذري، 2/132،
4. الأمالي المطلقة، تأليف: ابن حجر العسقلاني، رقم 122، وقال عنه: حسن إن كان من رواية القاسم عن عمه.
5. مشكاة المصابيح، : الألباني، رقم1251، وقال عنه: صحيح لغيره.
6. تحفة الذاكرين، تأليف: الشوكاني، رقم 241، وقال عنه: إسناده ضعيف.
7. الترغيب والترهيب، تأليف: المنذري، 3/392، وقال عنه: إسناده صحيح أو حسن أو ما قاربهما.
8. ഫതാവല് കുബ്‌റാ 2/79