ഇമാം ബുഖാരി(റ)അവിടത്തെ സ്വഹീഹില്‍ ഉദ്ധരിക്കുന്നത് കാണാം وقال خارجة بن زيد رأيتني ونحن شبان في زمن عثمان رضي الله عنه وإن أشدنا وثبة الذي يثب قبر عثمان بن مظعون حتى يجاوزه :صحيح البخاري 1/181
“ഖാരിജത്ത് ബിന്‍ സൈദ്(റ)പറയുന്നു ഞങ്ങള്‍ ഉസ്മാന്(റ)കാലത്ത് യുവാക്കളായിരുന്നു ഞങ്ങളില്‍ ചാട്ടത്തില്‍ ഏറ്റവും ശക്തന് ഉസ്മാന് ബിന്‍ മള്ഊന്(റ)വിന്റെ ഖബ്ര്‍ ചാടിക്കടക്കുന്നവനായിരുന്നു”(ബുഖാരി) ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്ന് ഹജര്‍(റ)പറയുന്നു:وفيه جواز تعلية القبر ورفعه عن وجه الأرض :فتح الباري 3/286
“ഈ ഹദീസില്‍ ഖബ്ര്‍ഉയര്ത്തുന്നതിന്ന്‍ തെളിവുണ്ട്”(ഫത്ഹുല്‍ ബാരി)
ഹദീസില്‍ പറഞ്ഞ ചാട്ടം നീളത്തില്‍ ചാടുന്നവര്‍ എന്ന് ന്യായീകരണം നടത്തി കബ്ര്‍ ഉയര്ത്തിയിരുന്നില്ലെന്ന് സമര്‍ത്ഥിക്കാന്‍ വഹാബികള്‍ ശ്രമിക്കാറുണ്ട് പക്ഷേ ഇമാം ഖസ്ത്വലാനി(റ)ഇത് ഖണ്ഡിക്കുന്നു.ഖസ്ത്വല്ലാനി(റ)പറയുന്നു: (الذي يثب قبر عثمان بن مظعون) بظاء معجمة ساكنة، ثم عين مهملة (حتى يجاوزه) من ارتفاعه:ارشاد الساري 2/483
“ഖബര്‍ ചാടിക്കടക്കുക എന്നത് ഖബറിന്റെ ഉയരം കാരണമായിരുന്നു”(ഇര്‍ഷാദുസ്സാരി)
ബഹു ഇബ്ന് അബിശൈബ(റ)വിന്റെ ഹദീസില്‍ ഖബ്ര്‍ ഉയര്ത്തപ്പെട്ടിരുന്നു എന്ന് തന്നെ കാണാം:
حدثنا أبو بكر قال ثنا وكيع عن أسامة بن زيد عن عبد الله بن أبي بكر قال رأيت قبر عثمان بن مظعون مرتفعا:مصنف ابن أبي شيبة 3/3355
“സ്വഹാബിയായ ഉസ്മാന് ബിന്‍ മള്ഊന്(റ)വിന്റെ ഖബര്‍ ഉയര്ത്ത്പ്പെട്ടതായി ഞാന്‍ കണ്ടു എന്ന് അബ്ദുള്ളാഹി ബിന്‍ അബൂബക്കര്‍(റ)പറയുന്നു(മുസ്വന്നഫ്)
മേല്‍ വിവരിച്ചതില്‍ നിന്ന് അമ്പിയാക്കള്‍,ഔലിയാക്കള്‍,സ്വാലിഹീങ്ങള്‍ എന്നിവരുടെ ഖബര്‍ ഉയര്‍ത്തുന്നതും പരിപാലിക്കുന്നതും അനുവദനിയവും പുണ്യകരവുമാണ് എന്നാല്‍ സാദാരണക്കാരായ ആളുകളുടെ ഖബര്‍ പൊതുശ്മശാനത്തില്‍ ഹറാം(നിഷിദ്ദം)വും സ്വന്തം സ്ഥലത്താണങ്കില്‍ അനപലഷണിയമാണ്(കറാഹത്ത്)
സ്ത്രീകള്‍ക്കും നപുംസകങ്ങള്‍ക്കും സിയാരത് കരാഹത് ആകുന്നു .നാശവും കരച്ചില് കൊണ്ട് ശബ്ദം ഉയര്തലും ഭയപ്പെട്ടതിനാല്‍ ആണിത്.പക്ഷെ നബി തങ്ങളുടെ (സ്വ) ഹുജ്ര ശരീഫ സിയാരത് ചെയ്യുന്നത് അവര്‍ക്കും സുന്നത് തന്നെ.മറ്റു അംബിയാ ,ഔലിയാ ,സ്വാളിഹീങ്ങള്‍ എന്നിവരുടെയും ഖബ്രുകള്‍ സിയാരത് ചെയ്യലും സുന്നത്താണെന്ന് ചില ഇമാമീങ്ങള്‍ പറഞ്ഞിട്ടുണ്ട്. ( തുഹ്ഫ 3 /201 ) സ്ത്രീകള്‍ക്ക് ഖ ബര് സിയാറത്ത് ചെയ്യുന്നത് സംബന്ധമായ അഭിപ്രായങ്ങള്‍ നബി (സ്വ) യുടെ ഹുജ്ര ശരീഫ അല്ലാതതിനാണ്.നബി (സ്വ) യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നത് കരാഹതില്ലെന്നു മാത്രമല്ല സ്ത്രീ പുരുഷ ഭേദമന്യേ അതേറ്റവും മഹത്തായ ഇബാദതുകളില്‍ ഒന്നാണ്.മറ്റു അം ബിയാ,ഔലിയാ,എന്നിവരുടെ ഖബര്‍ സിയാരത്ഹു ചെയ്യുന്നതും ഇങ്ങനെ തന്നെ എന്നതാണ് ന്യായം ആയത്.ഇക്കാര്യം ഇമാം ഇബ്നു രിഫ് അത്തും (റ) ഇമാം ഖമൂലി (റ) യും പ്രസ്താവിച്ചിട്ടുണ്ട്,ഇതാണ് പ്രബലവും ( നിഹായ 3 /37 ) നിഹായയുടെ വാക്കുകള്‍ വ്യാഖ്യാനിച്ചു കൊണ്ട് ഇമാം അലിയ്യ് ശബ്രാ മില്ലിസി (റ) എഴുതുന്നു.” ഇപ്പറഞ്ഞത് ഭര്‍ത്താവ്,വലിയ്യ്,സയ്യിദ് തുടങ്ങിയവരുടെ സമ്മതത്തോടെ അവള് പുറപ്പെടുമ്പോള്‍ ആണെന്നത് സ്മരണീയം ആണ് ( ഹാഷിയതു നിഹായ 3 /37 ) സകരിയ്യല്‍ അന്‍സാരി (റ) പറയുന്നു ” പൊതു ശ്മശാനത്തില്‍ ഖബര്‍ കേട്ടിപ്പോക്കള്‍ നിഷിദ്ധമാണ് ( ശര്‍ഹുല്‍ മന്ഹജ് 1 /496 ) ഈ വാക്ക് വ്യാഖ്യാനിച്ചു കൊണ്ട് ബുജൈരിമി 1 /696 ഇല് പറയുന്നു ” ഇപ്പറഞ്ഞത് മയ്യിത്ത് സ്വാളിഹീങ്ങളുടെ അല്ലെങ്കില്‍ ആണ്.അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരുടെ ഖബറുകള്‍ കെട്ടി പോക്കുന്നത് തബരുക്കും സിയാരത്തിന് പ്രചോദനവും ഉള്ളതിനാല്‍ ആണല്ലോ.അതിനു വേണ്ടി വസിയ്യത് ചെയ്യല്‍ അനുവദനീയം ആണ്. ഔലിയാ ഇന്റെ മഖ്ബരകള്‍ കെട്ടി പൊക്കാം എന്നും ജാറം ഉണ്ടാക്കാം എന്നും ഇബ്നു ഹജര്‍ (റ) തന്നെ തന്റെ ‘ഈആബില്‍’ പറഞ്ഞിട്ടുണ്ട്.(ശര്‍വാനി 3 /206 ) ” മുസബ്ബലായ ഭൂമിയില്‍ പോലും സ്വാളിഹീങ്ങളുടെ ഖബറുകള്‍ കെട്ടി പൊക്കാം എന്ന് ഇമാം ഹല്ബി (റ) ഫത്വ നല്‍കിയിട്ടുണ്ട്.ഷെയ്ഖ് സിയാദ് (റ) അവര്‍കള്‍ക്ക് ഭരണാധികാരം ഉള്ള ഒരു സ്ഥലത്ത് ഖബര്‍ കെട്ടിപ്പൊക്കാന്‍ ഇമാം സിയാദ് (റ) കല്പിക്കുക കൂടി ചെയ്തിട്ടുണ്ട്.( ഹാശിയതുല്‍ ഇഖ്നാ 2 /297 )